കോട്ടക്കൽ:കേരളത്തിന്റെ സാംസ്ക്കാരിക മഹിമയേയും പ്രബുദ്ധതയേയും പരിഹാസ്യമാക്കിക്കൊണ്ട് വിദ്യാർത്ഥികളെക്കൊണ്ട് കാല് കഴുകിപ്പിച്ച അധ്യാപകർക്കും സ്ഥാപനങ്ങൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും,ഉത്തരേന്ത്യയിലെ ജീർണ്ണമായ ജാതീയ സംസ്ക്കാരങ്ങൾ സംസ്ഥാനത്തും ഇറക്കുമതി ചെയ്ത് വിദ്യാലയങ്ങൾ വഴി നടപ്പിലാക്കാനുള്ള സംഘ് പരിവാറിന്റെ ഗൂഢ പദ്ധതിയാണിതെന്നും ഇതിനെതിരെ കേരളീയ സമൂഹം ശക്തമായി പ്രതികരിക്കണമെന്നും കെ. എൻ. എം മലപ്പുറം വെസ്റ്റ് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കോട്ടക്കൽ വ്യാപാരഭവനിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി.പി. ഉമർ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അബ്ദുൽ...
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
പോപുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 10 സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി റദ്ദാക്കി,
ജപ്തി റദ്ദാക്കിയതില്‍ മഞ്ചേരി ഗ്രീന്‍വാലിയും; എന്‍ഐഎക്ക് കനത്ത തിരിച്ചടി കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ(popular front of India)യുമായി ബന്ധപ്പെട്ട പത്ത് സ്വത്തുവകകൾ ജപ്‌തി ചെയ്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി(NIA)ക്ക് കനത്ത തിരിച്ചടി. പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 10 സ്വത്തുവകകൾ ജപ്‌തി ചെയ്ത നടപടി കൊച്ചിയിലെ എൻഐഎ സ്പെഷ്യൽ കോടതി റദ്ദാക്കി. എൻഐഎയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2022 മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതി തുടങ്ങിവച്ച ജപ്തി നടപടികളെ ചോദ്യം...
സംഘ് പരിവാറിന് മണ്ണൊരുക്കുന്ന രാഷ്ട്രീയ വിവാദങ്ങള്‍ സിപിഎമ്മും ജമാഅത്തും നിർത്തണം
കെ.എന്‍ .എം മര്‍കസുദ്ദഅവ കോഴിക്കോട് : മുസ്‌ലിം സമുദായത്തിലെ ഒരു ചെറുവിഭാഗത്തിന്റെ വൈകാരിക പ്രകോപനങ്ങളെ മുന്‍നിര്‍ത്തി മുസ്‌ലിം സമുദായത്തെ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്ന നിലപാട് രാഷ്ട്രീയ നേതാക്കള്‍ അവസാനിപ്പിക്കണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയ മേഖലയില്‍ നാളിതുവരെ മുസ്‌ലിം സമുദായം സ്വീകരിച്ചുവന്ന നയസമീപനങ്ങള്‍ പ്രകോപനപരമായിരുന്നില്ലെന്നത് കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകള്‍ സാക്ഷിയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം അനിസ്‌ലാമികമെന്ന് പറഞ്ഞ് വളരെ കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയ വനവാസം സ്വീകരിച്ച് മാറിനിന്ന ഒരു സംഘടന നടത്തുന്ന പ്രകോപനപരമായ രാഷ്ട്രീയം മുസ്‌ലിം സമുദായത്തില്‍...
വിമര്‍ശനങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ ഇല്ലാതാക്കുമെന്ന സിപിഎം ഭീഷണി അപകടകരം
തിരുവനന്തപുരം: വിമര്‍ശനങ്ങളെ ശാരീരികാക്രമണങ്ങളിലൂടെ ഇല്ലാതാക്കുമെന്ന സിപിഎം ഭീഷണി അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. വിമര്‍ശനങ്ങളുടെ പേരില്‍ മീഡിയാ വണ്‍ മാനേജിംഗ് എഡിറ്ററെ ശാരീരികമായി ആക്രമിക്കുമെന്ന് പ്രകോപന മുദ്രാവാക്യം വിളിച്ച സിപിഎം നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.ഇത്തരം ഭീഷണികള്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെയും നിര്‍ദ്ദേശത്തോടും കൂടിയാണോയെന്നു വ്യക്തമാക്കണം.വിമര്‍ശകരെ അടിച്ചമര്‍ത്തുന്ന നരേന്ദ്രമോദിയുടെ അതേ രീതി തന്നെയാണ് കേരളത്തില്‍ പിണറായി വിജയനും സിപിഎമ്മും പിന്തുടരുന്നത്. വണ്ടൂരില്‍ ഭീകര മുദ്രാവാക്യം വിളിച്ച സിപിഎം പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റുചെയ്യണം. അധികാരത്തിന്റെ...
വണ്ടൂരിലെ കൈവെട്ട് മുദ്രാവാക്യം വിളിയിൽ ശക്തമായ പ്രതിഷേധംKUWJ
കോഴിക്കോട്: വണ്ടൂരിൽ സി പി ഐ എം പ്രവർത്തകർ മീഡിയാവൺ മാനേജിംഗ് എഡിറ്ററുടെ കൈവെട്ടുമെന്ന് തരത്തിൽ നടത്തിയ പ്രകോപനമുദ്രാവാക്യം വിളിയിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി ശക്തമായി പ്രതിഷേധിക്കുന്നു.മാധ്യമ സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന അവകാശപ്പെടുമ്പോൾ തന്നെ ഇത്തരം അവകാശലംഘനങ്ങൾക്കും വെല്ലുവിളികൾക്കും പരസ്യമായി രംഗത്തിറങ്ങുന്നത് പ്രതിഷേധാർഹമാണ്.മാധ്യമങ്ങളുടെ നിലപാടുകളോട് വിയോജിക്കാനും അസത്യമുണ്ടെങ്കിൽ അത് തുറന്നു കാട്ടാനും ഒട്ടേറെ മാർഗ്ഗങ്ങളുണ്ടെന്നിരിക്കെ മാധ്യമ പ്രവർത്തകനെ ശാരീരികമായി നേരിട്ട് ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നത് സി പി ഐ എം പോലുള്ള സംഘടനക്ക്...
മീഡിയ വണ്ണിന്റെ വര്‍ഗീയ പ്രചാരണത്തിനെതിരെ ജനാധിപത്യ സമൂഹം ശബ്ദമുയർത്തണം
മലപ്പുറം:സിപിഐ എം നേതാവും വണ്ടൂർ മുൻ എംഎൽഎയുമായിരുന്ന എൻ കണ്ണനെതിരെ ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയ വൺ നടത്തുന്ന വർഗീയ, ദേശവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള ജനാധിപത്യ സമൂഹം ശബ്ദമുയർത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു.1999 മാർച്ച് 23ന് എൻ കണ്ണൻ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷൻ രേഖ പുറത്തുവന്നിട്ടുണ്ട്. തീവ്രവാദ സംഘടനയായ എൻഡിഎഫിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ മലപ്പുറം ജില്ലയെക്കുറിച്ചാണെന്ന് വരുത്തുകയാണ് മീഡിയ വൺ ചെയ്‌തത്. ഈ പെരുംകള്ളം തുറന്നുകാട്ടപ്പെട്ടു. സ്വന്തം കാലിലെ മന്ത് മറച്ചുവച്ച്...
പത്രപ്രവർത്തകർപ്രതിഷേധ സംഗമവും പ്രകടനവും നടത്തി
മലപ്പുറം: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ കെ യു ഡബ്ലിയു ജെ ,കെ എന്‍ ഇ എഫ് ജില്ലാ സംയുക്ത കോ ഓഡിനേഷന്‍ കമ്മറ്റി മലപ്പുറം ടൗണില്‍ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി.പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിപി നിസാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എസ് മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ എഫ് ജില്ലാ സെക്രട്ടറി ടി ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ്ബ്...
വൈസ്‌ചാൻസലറുടെ ആർഎസ്‌എസ് സേവ; കോൺഗ്രസും ലീഗും നിലപാട് വ്യക്തമാക്കണം
മലപ്പുറം:സംഘപരിവാർ സംഘടനയായ സേവാഭാരതി ജില്ലാസമ്മേളനം ഉദ്‌ഘാടനം ചെയ്‌തതിലൂടെ കലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ വിസി പദവി ആർഎസ്എസിന് അടിയറവുവച്ചതായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. കലിക്കറ്റ് സർവകലാശാലയിലെ കോൺഗ്രസ് അധ്യാപക സംഘടനയുടെ നേതാവാണ് രവീന്ദ്രൻ. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായിരിക്കെകയാണ് ഇദ്ദേഹത്തെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും അംഗങ്ങളെ ആർഎസ്എസുകാരനായ ഗവർണർ നോമിനേറ്റ് ചെയ്തതിലൂടെ തന്നെ ഇവർ തമ്മിലുള്ള അവിശുദ്ധബന്ധം പുറത്തുവന്നതാണ്. വിസിയായി ഒരു കോൺഗ്രസുകാരനെ നിയമിച്ചതിലൂടെ സർവ്വകലാശാലയിൽ...
ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി എസ്.ഡി.പി.ഐ
പരപ്പനങ്ങാടി : തകർച്ച ഭീഷണി നേരിടുന്ന ചെട്ടിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ വികസന സമിതിയോഗത്തിലേക്ക് പ്രതിഷേധവുമായി എസ്.ഡി.പി.ഐ. ഇന്ന് (ശനി) രാവിലെ പതിനൊന്ന് മണിക്ക് ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിൽ വെച്ച് ചേർന്ന് ആരോഗ്യ വികസന സമിതിയോഗത്തിലേക്കാണ് എസ്.ഡി.പി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിക്ക് കീഴിലുള്ള ചെട്ടിപ്പടി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ കെട്ടിടങ്ങളും മറ്റും തകർച്ച ഭീഷണി നേരിടുകയും, മതിയായ ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്താത്തതും വാർത്തയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് ഒരാൾ മരിച്ചതിനെ...
അരീക്കോട് താലൂക്കാശുപത്രി പൊളിച്ച് നീക്കാത്തതിൽ എസ്ഡിപിഐ ആശങ്ക അറിയിച്ചു
അരീക്കോട് : അരീക്കോട് താലൂക്കാശുപത്രിയിൽ കാലപഴക്കം ചെന്ന കെട്ടിടം പൊതുമരാമത്ത് എൻജിനിയർ അൺഫിറ്റ് അടിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പൊളിച്ച് നീക്കാത്തതിൽ എസ്ഡിപിഐ അരീക്കോട് പഞ്ചായത്ത് കമ്മറ്റി ആശങ്ക അറിയിച്ചു. അഡ്മിറ്റ് രോഗികൾ കിടന്നിരുന്ന പഴയ കെട്ടിട്ടം സീലിംഗ് അടക്കം അടർന്ന് വീണത് ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു . ഉപയോഗയോഗ്യമല്ല എന്ന് എൻജിനിയർമാർ അറിയിച്ചതിനെ തുടർന്ന് അഡ്മിറ്റ് രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും പുതിയ കെട്ടിടത്തിലേക്കുള്ള പ്രവേശനം കാലപഴക്കമുള്ള കെട്ടിടത്തിലൂടെയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന്...