Home » Kerala » Page 5

Category: Kerala

Post

ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ എഡ്യൂ മീറ്റ് മെയ്‌ 17 ന്

കോട്ടയം :- ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്‌സ് അസോസിയേഷൻ ( ഐ എ പി എ ) ” ചികിത്സാസ്വാതന്ത്ര്യം മൗലീകാവകാശം ” എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന എഡ്യൂ മീറ്റ് മെയ്‌ 17 ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുന്നു.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 500 ഓളം പ്രതിനിധികളാണ് ഈ സംഗമത്തിൽ പങ്കെടുക്കുന്നത്.ഒട്ടേറെ പ്രഗത്ഭരായ അക്യുപങ്ചർ ചികിത്സകർ സംബന്ധിക്കുന്ന ഈ എഡ്യൂ മീറ്റ് ൽ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ്സും,...

Post

റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു

തൃശ്ശൂർ :തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ വിവിധ പാർക്കിങ് കേന്ദ്രങ്ങളിൽ വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. പടിഞ്ഞാറെ കവാടത്തിൽ പുതിയ നിരക്കുകൾ മെയ് ആദ്യവാരത്തിൽ നിലവിൽ വന്നു. കിഴക്കുഭാഗത്തുള്ള പ്രധാന കവാടത്തിലെ പുതുക്കിയ പാർക്കിങ് നിരക്കുകൾ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ജി എസ് ടി അടക്കമാണ് ഈ നിരക്കുകൾ. സൈക്കിൾ, 2 ചക്ര വാഹനം, 3/4 ചക്ര വാഹനം, മിനി ബസ്സ്/ബസ്സ് എന്നീക്രമത്തിൽ, വിവിധ സമയങ്ങളിലേയ്ക്കുള്ള പുതിയ പാർക്കിങ് നിരക്കുകൾ ഇനി പറയും...

Post

പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ആസ്സാം സ്വദേശി അറസ്റ്റിൽ

വീടുകൾ കുത്തി തുറന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ ആസ്സാം സ്വദേശി അറസ്റ്റിൽ. നൗഗോൺ ബോർപേട്ട അമിത് (27) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിൽ പോഞ്ഞാശ്ശേരി കനാൽ ജംഗ്ഷൻ ഭാഗത്തുള്ള മുജീബ് റഹ്മാൻ എന്നയാളുടെ വീടിന്റെ വാതിൽ കുത്തി തുറന്ന് പണവും, മൊബൈൽ ഫോണും കവർന്നെടുത്തു. പിന്നീട് ഇയാളുടെ വാടക വീടിന്റെ വാതിൽ കുത്തി തുറന്ന് അവിടെ താമസിച്ചിരുന്നയാളുടെ മൊബൈൽ ഫോണും പണവും കവർന്നെടുക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ജനുവരി 23...

Post

അണ്വായുധങ്ങൾ കൈവശമുള്ള അയൽക്കാർ തമ്മിൽ യുദ്ധമുണ്ടായാൽ ഫലം ഭയാനകം

ഇന്ത്യ – പാക്ക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബിയയിലെ ഒരു ഓൺലൈൻ മാധ്യമം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ സ്വതന്ത്ര പുനരാഖ്യാനം ആണവായുധങ്ങൾ കൈവശമുള്ള കലഹിക്കുന്ന രണ്ട് അയൽക്കാരാണ് ജനാധിപത്യ ഇന്ത്യയും അതിൽ നിന്ന് വേർപെട്ടു പോയ ഇസ്ലാമിക് പാകിസ്ഥാനും. നേരിട്ടുള്ള സംഘട്ടനങ്ങൾ പോലും തുടങ്ങിക്കഴിഞ്ഞ ഏറ്റവും പുതിയ ഇന്ത്യ – പാക്ക് സ്ഥിതിഗതികൾ പൂർണതോതിലുള്ള ഒരു യുദ്ധത്തിൽ എത്തുകയാന്നെകിൽ ഉണ്ടായേക്കാവുന്ന സർവനാശം സംബന്ധിച്ച ആശങ്കകളും അവലോകനകളുമാണ് രാജ്യാന്തര തലങ്ങളിലെ ബന്ധപ്പെട്ട വേദികളിൽ നിറഞ്ഞു നിൽക്കുന്നത്. നേരിട്ടുള്ള...

Post

RTO പരിശോധനക്കാർ വെറും നോക്കുകുത്തികൾ.

ഗതാഗത വകുപ്പിന്റെ കീഴിലുള്ള എറണാകുളം ജില്ലയിൽ RTO, ജോയിന്റ് RTO, ENFORSMENT, പെരുമ്പാവൂർ ജോയിന്റ് ആർടിഒ, അങ്കമാലി ജോയിന്റ് ആർ ടി ഓ തുടങ്ങിയ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നിയമലംഘനം കണ്ടിട്ടും കേട്ടിട്ടും അറിയിപ്പ് കിട്ടിയിട്ടും നടപടി എടുക്കുന്നില്ല. അപകടകരമായ രീതിയിൽ അമിത ഭാരം കയറ്റിയ ലോറികൾ പോകുമ്പോൾ, ഈ വിവരം വണ്ടി നമ്പറും, ഫോട്ടോയും വീഡിയോയും അടക്കം പൊതുജനം ഗതാഗത മന്ത്രിയുടെ ഓഫീസിലേക്കും, ആർടിഒ, എൻഫോഴ്സ്മെന്റ് എന്നിവരുടെ ഓഫീസിലേക്കും, ഫോണുകളിലേക്കും തെളിവടക്കം കൊടുത്തിട്ടും ഇതുവരെയും ആരും അനങ്ങുന്നില്ല....

Post

ഭീകരരുടെ സംരക്ഷണം ആശ്രയിക്കാൻ മാത്രം ദുർബലനല്ല ദൈവം

എല്ലാ ഇന്ത്യക്കാരെയും ചേർത്തുപിടിക്കാൻ അധികാരികൾ ഉത്സാഹിക്കണം”: ഖാസിം കോയ പൊന്നാനി: പഹൽഗ്രാം ഭീകരാക്രമണം ആസൂത്രണം ചെയ്ത ദുഷ്ടശക്തികളുടെ ദുരുദ്യേശം എന്താണെങ്കിലും അത് പരാജയപ്പെടുത്താനുതകുന്ന നിലപാടിൽ മുഴുവൻ ഇന്ത്യക്കാരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പ്രമുഖ മുസ്ലിം പൊതുപ്രവർത്തകനായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ ആവശ്യപ്പെട്ടു. മതത്തിന്റെ വിലാസത്തിൽ രാജ്യദ്രോഹം പതിവാക്കുന്നവരുടെ യഥാർത്ഥ മുഖം വെളിച്ചത്തു കൊണ്ടുവരികയും അവരെ മാതൃകാപരമായി ശിക്ഷിക്കുകയുമാണ് അത്തരം പ്രവണത അടിച്ചമർത്താൻ ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയെ...

Post

എറണാകുളം ജില്ലക്ക് ഇനി പുതിയ പോലീസ് മേധാവി

എറണാകുളം :എറണാകുളം റൂറൽ ജില്ലയുടെ അറുപതാമത്തെ ജില്ലാ പോലീസ് മേധാവിയായി.ഹേമലത എം. ഐ.പി.എസ്.ചുമതലയേറ്റു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് എസ്.പി പറഞ്ഞു. റൂറൽ ജില്ലയിലെ ലഹരി വിരുദ്ധ പോരാട്ടങ്ങൾ തുടരുമെന്നും എസ്.പി കൂട്ടിച്ചേർത്തു.റാപ്പിഡ് റെസ്പോൺസ് ആൻ്റ് റെസ്ക്യു ഫോഴ്സിൻ്റെ കമണ്ടാൻ്റ് സ്ഥാനത്ത് നിന്നാണ് റൂറൽ ജില്ലയിലേക്കെത്തുന്നത്. 2017 ബാച്ച് ഐ പി എസ്‌ ഓഫീസറാണ്. ഇൻ്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദം നേടി. അട്ടപ്പാടി, പെരിന്തൽമണ്ണ, കോഴിക്കോട് സിറ്റി,കണ്ണൂർ റൂറൽ, മലബാർ സ്പെഷൽ...

Post

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ആദരവ് കേളി കലാ സാംസ്കാരിക വേദിയ്ക്ക്

ദവാദ്മി (സൗദി അറേബ്യ): കേളി കലാ സാംസ്കാരിക വേദി ദവാദ്മി യൂണിറ്റും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ദവാദ്മി ജനറൽ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഡിപ്പാർട്ടുമെന്റും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിന് ദവാദ്മി ജനറൽ ഹോസ്പിറ്റൽ ഡയറക്ടർ മർസൂഖ് ഇബ്നു അബ്ദുള്ള അൽ- ഒത്തൈബിയിൽ നിന്ന് ആദരം. കേളി കലാ സാംസ്കാരിക വേദിയും സൗദി ആരോഗ്യമന്ത്രാലയവും ലുലു ഹൈപ്പർ മാർക്കറ്റും സംയുക്തമായി 2025 ഏപ്രിൽ 11ന് സംഘടിപ്പിച്ച കേളിമെഗാ രക്തദാന ക്യാമ്പ് “ജീവസ്പന്ദനം 2025” ന്റെ ഭാഗമായി...

Post
അശാസ്ത്രീയ അടിപ്പാത നിർമ്മാണം വീണ്ടും തടഞ്ഞു

അശാസ്ത്രീയ അടിപ്പാത നിർമ്മാണം വീണ്ടും തടഞ്ഞു

രവിമേലൂർ മുരിങ്ങൂർ/മേലൂർ – ഏഴാറ്റുമുഖം റോഡിലെ അടിപ്പാത കവാടവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് 8 മണിയ്ക്ക് വീണ്ടും ,പണികൾ ആരംഭിക്കുകയും, (മേലൂർ പഞ്ചായത്ത് പ്രസിഡൻ്റും), MSസുനിത (വൈസ് പ്രസിഡൻ്റ്), പോളി പുളിക്കൻ , (ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ), സ : PP ബാബു, സ : N G സതീശ് കുമാർ, വാർഡ് മെമ്പർമാർ /സഖാക്കളായ, ബിപിൻ രാജ്,MS ബിജു, മേലൂർ രണ്ട് ലോക്കൽ കമ്മറ്റിയിലെയും / രാഷ്ട്രീയ സാമൂഹിക, പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. പ്രവൃത്തി...

Post

അനുമോദന ചടങ്ങും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു

മികച്ച പ്രവർത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്ക് റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ അനുമോദനവും ഉപഹാരവും. ഔദ്യോഗിക കൃത്യനിർവ്വഹണ രംഗത്ത് ക്രിയാത്മക പ്രവർത്തനവും, മികവും കാഴ്ചവച്ചവർക്കാണ് ലാപ്പ്ടോപ്പ്, ടാബ്, മൊബൈൽ ഫോണുകൾ എന്നിവ ഉപഹാരമായി നൽകിയത്. ഉദ്യോഗസ്ഥർക്ക് പ്രചോദനം നൽകുകയും, റൂറൽ ജില്ലയെ മികവിൻ്റെ കേന്ദ്രമായ് മാറ്റുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന യോഗം ഉദ്ഘാടനം ചെയ്ത് ഉപഹാരം വിതരണം ചെയ്തു.അഡീഷണൽ എസ്.പി എം.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി വി.എസ് നവാസ്,...