Home » Kerala » Page 4

Category: Kerala

Post
ഇന്ന് വിദ്യാഭ്യാസ ബന്ദ്

ഇന്ന് വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്. കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കുടുംബം...

Post
സീനിയര്‍ ജേണലിസ്റ്റ്‌സ്: ഭാരവാഹികളെ തെരഞ്ഞെടുത്തു

സീനിയര്‍ ജേണലിസ്റ്റ്‌സ്: ഭാരവാഹികളെ തെരഞ്ഞെടുത്തു

തൃശൂര്‍: സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റായി അലക്‌സാണ്ടര്‍ സാമിനേയും (തൃശൂര്‍) ജനറല്‍ സെക്രട്ടറിയായി വീണ്ടും കെ.പി. വിജയകുമാറിനേയും (കോഴിക്കോട്) തെരഞ്ഞെടുത്തു. തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന മൂന്നു ദിവസത്തെ സമ്മേളന പരിപാടിയില്‍ ഐകകണ്‌ഠ്യേനെയായിരുന്നു തെരഞ്ഞെടുപ്പ്. ജോയ് എം മണ്ണൂര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. മറ്റു ഭാരവാഹികളെ സംസ്ഥാന കമ്മിറ്റി പിന്നീടു തെരഞ്ഞെടുക്കും.മുന്‍ പ്രസിഡന്റ് എ. മാധവന്‍ (എറണാകുളം), ഡോ. നടുവട്ടം സത്യശീലന്‍ (കോട്ടയം), സി.എം.കെ. പണിക്കര്‍ (കോഴിക്കോട്) എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു.

Post
മാധ്യമ പ്രവര്‍ത്തകരുടെ പിഎഫ് പെന്‍ഷന്‍ 7,500 രൂപയാക്കണം

മാധ്യമ പ്രവര്‍ത്തകരുടെ പിഎഫ് പെന്‍ഷന്‍ 7,500 രൂപയാക്കണം

തൃശൂര്‍: കുറഞ്ഞ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ 7,500 രൂപയായി വര്‍ധിപ്പിക്കണമെന്ന് സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷനില്‍ ഡിഎ കുടി ഉള്‍പെടുത്തണമെന്നും ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തണം. മുതിര്‍ന്ന പൗരന്മാര്‍ക്കുണ്ടായിരുന്ന റെയില്‍വേ യാത്രാനിരക്കിളവ് പുനസ്ഥാപിക്കണം.സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ 15,000 രൂപയായി ഉയര്‍ത്തണമെന്നും പെന്‍ഷന്‍ സ്റ്റാറ്റിയൂറിയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആശ്രിത പെന്‍ഷന്‍ 50 ശതമാനമാക്കുക, അവശ പത്രപ്രവര്‍ത്തക പെന്‍ഷന്‍ അയ്യായിരം രൂപയാക്കുക, പകുതി പെന്‍ഷന്‍ നല്‍കുന്നവര്‍ക്കു പൂര്‍ണ പെന്‍ഷന്‍ നല്‍കുക, പെന്‍ഷന്‍ ഫണ്ടില്‍...

Post
‘ഇല്ലാത്തതു സൃഷ്ടിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം’

‘ഇല്ലാത്തതു സൃഷ്ടിക്കുന്നതാണോ മാധ്യമ പ്രവര്‍ത്തനം’

തൃശൂര്‍: ഇല്ലാത്ത വാര്‍ത്തകളെ സൃഷ്ടിച്ചെടുക്കുന്ന നിലയിലേക്കു മാധ്യമ പ്രവര്‍ത്തനം മാറിയിരിക്കുന്നെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കേരള സാഹിത്യ അക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ എന്ന പദവി ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളെയെല്ലാം വിശ്വസിക്കാനാകുമോ? സാമൂഹ്യ മാധ്യമങ്ങളെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലാണ്. സാമൂഹ്യ മാധ്യമങ്ങളെ മാത്രമല്ല, തന്റെ ഫോണ്‍ പോലും ടാപ്പ് ചെയ്യപ്പെടുകയും നിരീക്ഷക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ്...

Post
‘അനിയാ, ആ സ്‌റ്റെതസ്‌കോപ്പ് കളയണ്ട’

‘അനിയാ, ആ സ്‌റ്റെതസ്‌കോപ്പ് കളയണ്ട’

രാഷ്ട്രീയം ഒഴിച്ചുള്ള കാര്യങ്ങളില്‍ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം. ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാന്‍ വീണ്ടും കാത്തിരിക്കുന്നു.

Post

വഖഫ് ഭൂമി വില്പന നടത്തിയത് തെറ്റ്

മുനമ്പം വഖഫ് ഭൂമി ഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ വില്പന നടത്തിയത് തെറ്റെന്ന് വഖഫ് സംരക്ഷണ സമിതി ട്രൈബ്യൂണലിൽ കേസിൽ വഖഫ് സംരക്ഷണ സമിതിയും ഫാറൂഖ് കോളേജിന് ഭൂമി വിട്ടുനൽകിയ സത്താർ സേഠിൻ്റെ കുടുംബവും കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടു.കേസ് ഡിസംബർ ആറിന് പരിഗണിക്കാനായി മാറ്റി. കോഴിക്കോട്: മുനമ്പം വഖഫ് ഭൂമിഫറൂഖ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ വില്പന നടത്തിയത് തെറ്റെന്ന് വഖഫ് സംരക്ഷണ സമിതി. വഖഫ് ഭൂമി വിൽപ്പന നടത്താൻ അനുവാദമില്ല. നിയമ വിരുദ്ധമായി ഭൂമി വിൽപ്പന...

Post

അംഗീകരിക്കില്ലെന്ന് മുനമ്പം സമരസമിതി

മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍അധ്യക്ഷനായിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍ തിരുവനന്തപുരം/കൊച്ചി: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. മുമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്നും പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതായും മന്ത്രിമാരായ കെ രാജന്‍, പി രാജീവ്, വി അബ്ദുറഹിമാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മുനമ്പം വിഷയത്തിലെ ഉന്നതതല യോഗത്തിനുശേഷമാണ് നിര്‍ണായക തീരുമാനം മന്ത്രിമാര്‍ അറിയിച്ചത്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍...

Post
മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു

മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു

കുടിവെള്ളമാണെന്നുകരുതി ആംബുലന്‍സില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിവെള്ളം ചേര്‍ത്ത് മദ്യം കഴിക്കുകയുമായിരുന്നു.

Post

വി.പി. വാസുദേവൻ മാഷിൻ്റെ നിര്യാണം സാംസ്കാരിക കേരളത്തിന് തീരാനഷ്ടം

മലപ്പുറം: പ്രശസ്തകവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ വി.പി വാസുദേവൻ മാസ്റ്ററുടെ നിര്യാണം സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് ആർ എം പി ഐ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. എം എൻ വിജയൻ മാഷിനൊപ്പം ഉറച്ചുനിന്ന് സി പി ഐ എമ്മിൽ നടന്ന ആശയസമരത്തിൽ സന്നദ്ധ സംഘടനാ രാഷ്ട്രീയത്തിനെതിരെ പ്രചാരണങ്ങൾ സംഘടിപ്പിച്ചതിൽ വി.പി വാസുദേവൻ മാസ്റ്റർ അതുല്യമായ സംഭാവനകൾ നൽകി. കേരളത്തിൻ്റെ വിദ്യാഭ്യാസ പുരോഗതി അട്ടിമറിക്കുന്നതിന് ലക്ഷ്യമിട്ട ഡി.പി.ഇ.പി പരീക്ഷണത്തിൻ്റെ അപകടം തിരിച്ചറിയുകയും അതിൽ പ്രതിഷേധിച്ച് ജോലി രാജിവെക്കുകയും...

Post

ചേരുരാൽ സ്ക്കൂളിൽ നവീകരിച്ച സ്കൗട്ട്സ് ഹാൾ ഉദ്ഘാടനം ചെയ്തു

അനന്താവൂർ: ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ നവീകരിച്ച സ്കൗട്ട്സ് ഹാൾ ഉദ്ഘാടനം ചെയ്തു. പരിശീലന മുറി, സ്കൗട്ട്സ് ലൈബ്രറി, പട്രോൾ കോർണർ, പ്രാഥമിക ചികിത്സ സംവിധാനം, സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ചരിത്ര പ്രദർശനം എന്നിവ ഹാളിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ കമ്മീഷണർ എം. ബാലകൃഷ്ണൻഉദ്ഘാടനം ചെയ്തു. ഉപജില്ല സെക്രട്ടറി അനൂപ് വയ്യാട്ട്, ജില്ലാ കോർഡിനേറ്റർ ടി.വി. ജലീൽ,പ്രിൻസിപ്പൽ ടി നിഷാദ്, പ്രധാന അധ്യാപകൻ പി.സി....