കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു കർണാടക തീരങ്ങളിൽ (03/08/2024 ന്) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 03/08/2024 : കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശം 03/08/2024 മുതൽ 07/08/2024 വരെ: മധ്യ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ...
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് ന് അപേക്ഷകൾ ക്ഷണിച്ചു
സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ അടുത്ത മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്റെ കാലാവധി. 30 പേര്‍ക്കാണ് പ്രവേശനം. നൂതന സോഫ്റ്റ്വെയറുകളില് പരിശീലനം നല്‍കും. കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 34,500/- രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവര്‍ഗ/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തൃശൂര്‍ , മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ സ്കൂളുകൾക്ക് അവധി. മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നാളെ (ഓഗസ്റ്റ് 2) അവധി. അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി
വയനാട്: പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ഡി സതീശനും ഒപ്പമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കും. ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു
പറമ്പിക്കുളം: ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു
പറമ്പിക്കുളം ജലസംഭരണിയിലെ ജലനിരപ്പ് ഇന്ന് രാവിലെ 9.15ന് 1815 അടിയിലെത്തിയതിനാൽ ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു ( ഫസ്റ്റ് വാണിങ്). ചാലക്കുടി പുഴയുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കണം.
ജസ്റ്റീസ് ബാലകൃഷ്ണന് കമ്മീഷന് തെളിവെടുപ്പ് ഇന്ന്
കൊച്ചി: പട്ടികജാതി വിഭാഗ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണന് കമ്മീഷന് ഇന്ന് (ആഗസ്റ്റ് 1) രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തും. കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന് (മുന്‍ ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യ) കൂടാതെ അംഗങ്ങളായ രവീന്ദര്‍ കുമാര്‍ ജെയ്ന്‍, പ്രൊഫ. സുഷമ യാദവ് എന്നിവരും പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് നേരിട്ട് നിവേദനങ്ങള്‍ രാവിലെ 10 മുതല്‍ സമര്‍പ്പിക്കാം.
നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
നാളെയും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പല സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും സംസ്ഥാനത്ത് നാളെ (01/08/2024) 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സ് സ്പോട്ട് അഡ്മിഷന്
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍ ടെക്നോളജി ഡിപ്ലോമ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 30) രാവിലെ 10.30ന് തോട്ടടയിലുള്ള ഇന്‍സ്റ്റിട്ട്യൂട്ട് ക്യാമ്പസില്‍ സ്പോട്ട് അഡ്മിഷന് നടത്തും. നിലവില്‍ അപേക്ഷിക്കാത്തവര്‍ക്കും പങ്കെടുക്കാം. പ്രായപരിധി 2024 ജൂലൈ ഒന്നിന് 15- 23 വയസ്. എസ്.എസ്.എല്‍.സി/ തത്തുല്യം പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് വിജയിച്ചവര്‍ എസ്.എസ്.എല്‍.സി, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസല്‍ സഹിതം...
കര്‍ക്കിടക വാവ്: ഖാദി തുണിത്തരങ്ങള്‍ക്ക് സ്പെഷ്യല്‍ റിബേറ്റ്
കര്‍ക്കിടക വാവിനോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഖാദി തുണിത്തരങ്ങളുടെ ചില്ലറ വില്‍പ്പനയ്ക്ക് 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ് അനുവദിച്ചു. ഇന്ന് (ജൂലൈ 30) മുതല്‍ ഓഗസ്റ്റ് രണ്ടു വരെ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള വടക്കേ ബസ് സ്റ്റാന്‍ഡ്, പാലസ് റോഡ,് ഒളരിക്കര എന്നിവിടങ്ങളിലെ ഖാദി ഗ്രാമസൗഭാഗ്യകളിലും പാവറട്ടി, കേച്ചേരി, പൂവത്തൂര്‍, പുഴയ്ക്കല്‍ എന്നിവിടങ്ങളിലെ ഗ്രാമ സൗഭാഗ്യകളിലും ഗ്രാമ ശില്പികളിലും ഖാദി കോട്ടണ്‍, സില്‍ക്ക്, സ്പണ്‍ സില്‍ക്ക് തുണിത്തരങ്ങളുടെ വില്പനയ്ക്ക് 30 ശതമാനം വരെ...
പീച്ചി ഡാം തുറന്നു
വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അധികജലം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കുന്നതിന് പീച്ചി ഡാമിന്റെ നാല് ഷട്ടറുകള്‍ ഘട്ടംഘട്ടമായി 7.5 സെന്റിമീറ്റര്‍ വീതം തുറന്നു. സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് അധികജലം ഒഴുക്കുന്നത് മൂലം മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.








