Home » Kerala » Page 28

Category: Kerala

Post
ചിമ്മിനി ഡാമിനി ഇനി പുതിയ ടൂറിസം മുഖം

ചിമ്മിനി ഡാമിനി ഇനി പുതിയ ടൂറിസം മുഖം

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 13 മുതല്‍ ആരംഭിക്കാന്‍ ചിമ്മിനി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കെ.കെ രാമചന്ദ്രന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള ട്രക്കിങ്, സൈക്കിളിങ്, കൊട്ടവഞ്ചി യാത്ര എന്നിവയോടൊപ്പം ചിമ്മിനി ഡാം സൈറ്റിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപീകരിക്കും. ചിമ്മിനി ഡാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ...

Post
ഹജ്ജ് 2025ഇതു വരെയായി 11,013 അപേക്ഷകൾ ലഭിച്ചു

ഹജ്ജ് 2025ഇതു വരെയായി 11,013 അപേക്ഷകൾ ലഭിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് ഇതുവരെയായി 11,013 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 2506 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 10,75 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്ത) വിഭാഗത്തിലും 7432 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്.സ്വീകാര്യയോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷന് തുടർന്നുള്ള ദിവസങ്ങളിൽ എസ്.എം.എസ്. ആയി ലഭിക്കുന്നതാണ്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും...

Post
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊന്നാനി സ്വദേശിയായ വീട്ടമ്മ

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊന്നാനി സ്വദേശിയായ വീട്ടമ്മ

എസ്പി സുജിത്ത് ദാസ് ബലാല്‍സംഗം ചെയ്തു; പോലീസുകാര്‍ മാറി മാറി പീഡിപ്പിച്ചു മലപ്പുറം സസ്‌പെന്‍ഷനിലായ മലപ്പുറം മുന്‍ എസ്.പി എസ്. സുജിത് ദാസിനും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ. എസ്പി സുജിത്ത് ദാസും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മയുടെ പരാതി. പോലീസുകാര്‍ മാറി മാറി പീഡിപ്പിച്ചു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി....

Post
മോറിസ് കോയിൻ തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ

മോറിസ് കോയിൻ തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ

1,200 കോടിയുടെ മോറിസ് കോയിൻതട്ടിപ്പ് കേസിൽ ഒരാളെ ക്രൈം ബ്രാഞ്ച് മലപ്പുറം യൂണിറ്റ് അറസ്റ്റുചെയ്തു. മലപ്പുറം ഒതുക്കുങ്ങൽ ചക്കരത്തൊടി സി.ടി. ഹംസ(45)യെയാണ് ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.എ. ബോസ് അറസ്റ്റുചെയ്തത്. 2020-ൽ പൂക്കോട്ടുംപാടത്താണ് മോറിസ് കോയിൻ തട്ടിപ്പ് നടന്നത്. 2021-ലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്. കേസിലെ ഒന്നാംപ്രതി നിഷാദ് വിദേശത്ത് ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഹംസ നിരവധി ആളുകളിൽനിന്ന് നിക്ഷേപം സ്വീകരിച്ച് കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ഈ തുക നിഷാദിനു അയച്ചുകൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി....

Post
ദേശീയപാതയോരവാസികൾക്ക് ആശ്വാസവാർത്ത

ദേശീയപാതയോരവാസികൾക്ക് ആശ്വാസവാർത്ത

ദേശീയപാതാ സർവീസ് റോഡുകൾക്ക് സമീപമുള്ള വീട് നിർമ്മാണത്തിന് ആക്സസ് പെർമിറ്റ് നിർബന്ധമാക്കില്ല- മന്ത്രി എം.ബി രാജേഷ് എം എൽ എ യുടെ പരാതിക്ക് ഉദ്ഘാടന വേദിയിൽ തന്നെ തീർപ്പ്; എയർപോർട്ട് എൻ ഒ സി പ്രശ്നം പരിഹരിക്കാൻ സർക്കാർ സംവിധാനം ഉണ്ടാക്കും താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആക്സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ...

Post
ഓണത്തിനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്

ഓണത്തിനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്

തിരുവനന്തപുരം: ഓണവിപണിയില്‍ കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ മേഖലയില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. കണ്‍സ്യൂമര്‍ഫെഡിന്റെ മലപ്പുറം, എടപ്പാള്‍ ഗോഡൗണുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കഴിഞ്ഞു. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ വഴി 95 ചന്തകളും ത്രിവേണി യൂണിറ്റുകള്‍ വഴി 12 ചന്തകളും ഉള്‍പ്പെടെ സെപ്റ്റംബര്‍ ഏഴ് മുതല്‍ 14 വരെ 107 ചന്തകളാണ് ജില്ലയില്‍ ആരംഭിക്കുന്നത്. സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം നടത്തുന്നത്. 13 ഇന സബ്‌സിഡി ്‌സാധനങ്ങള്‍ക്ക് പുറമേ...

Post
അൻവറിനെ തള്ളാതെ ഗോവിന്ദൻ

അൻവറിനെ തള്ളാതെ ഗോവിന്ദൻ

തിരുവനന്തപുരം; നിലമ്പൂർ എംഎൽഎ പി വി അൻവറിനെ തള്ളാതെ സിപിഎം സംസ്ഥാന സെക്രട്ടറി. ആരോപണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ആരോപണം സംബന്ധിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. സംസ്ഥാന സെക്രട്ടറി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. പിവി അൻവർ സംസ്ഥാന സർക്കാരിന് ആകെ പ്രതിസന്ധി ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രസ്താവനയാണ് ആഭ്യന്തരവകുപ്പിനെതിരെ ഉന്നയിച്ചത്. ഇതേ തുടർന്ന് സംസ്ഥാന പോലീസിലെ ഉന്നതരടക്കം പ്രതിക്കൂട്ടിലാണ് എന്ന വിധത്തിലാണ് കഴിഞ്ഞ ദിവസം അൻവർ പ്രതികരിച്ചത്.

Post
ഇന്ന് ഇടിമിന്നലോട് കൂടിയ മഴ

ഇന്ന് ഇടിമിന്നലോട് കൂടിയ മഴ

ഇന്ന് ഇടിമിന്നലോട് കൂടിയ മഴ പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM 02/09/2024* അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; കൊല്ലം, ഇടുക്കി,എറണാകുളം, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ...

Post
എസ്.പി സുജിത് ദാസിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം

എസ്.പി സുജിത് ദാസിനെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം

മലപ്പുറം: നേരത്തെ തന്നെ ഗുരുതര ആരോപണങ്ങൾ ഉയരുകയും ഇപ്പോൾ ഭരണപക്ഷ എം.എൽ.എ പി.വി അൻവർ തന്നെ പരാതിയുമായി മുന്നോട്ടുവരികയും ചെയ്ത സാഹചര്യത്തതിൽ മലപ്പുറം മുൻ എസ്.പി ആയിരുന്ന സുജിത് ദാസിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ആവശ്യപ്പെട്ടു മുൻ മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ നേരത്തെ തന്നെ ഗുരുതര ആരോപണങ്ങൾ ഉയർന്നതാണ്. എന്നാൽ എസ്.പിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. താമിർ ജിഫ്രി കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട്...

Post
അന്‍വറിന്‍റെ അസാധാരണ സമരം

അന്‍വറിന്‍റെ അസാധാരണ സമരം

അന്‍വറിന്‍റെ അസാധാരണ സമരം മലപ്പുറം എസ്പിക്കെതിരെ അസാധാരണ സമരവുമായി പി വി അന്‍വര്‍ എംഎല്‍എ. മലപ്പുറം എസ് പി ശശിധരന്റെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് ഭരണകക്ഷി എംഎല്‍എയായ പി വി അന്‍വറിന്റെ സമരം. അരലക്ഷത്തിലേറെ സോഷ്യല്‍ ഫോറസ്ട്രി വിലയിട്ട മരം മുറിച്ചു കടത്തിയ സംഭവത്തില്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ കൊടുത്ത പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന തന്റെ ചോദ്യത്തിന് ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് അന്‍വര്‍ പറഞ്ഞു. അതു നോക്കാന്‍ പോലും അനുവദിച്ചില്ലെന്നും അന്‍വര്‍ പറഞ്ഞു. എസ്പി...