കോട്ടയം: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് തിരുത്തലുകൾ ആവശ്യമാണെന്ന് തെളിയിക്കുന്നതാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എം പി. കോട്ടയം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ പരാജയം ഉണ്ടായിട്ടുണ്ട്. ആ ജനവിധി മാനിക്കുന്നു ഉൾക്കൊള്ളുന്നു. ഇടതുപക്ഷത്തെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർ അകന്നിട്ടുണ്ട്. അവരുടെ പ്രതീക്ഷയ്ക്കൊപ്പം ഉയരാൻ സാധിച്ചിട്ടില്ല. അതിനാൽ തിരുത്തലുകൾ ആവശ്യമാണ്. എന്താണെന്ന് പരിശോധിച്ച് തിരുത്തലുകൾ വരുത്തണം. കൂടിയാലോചനകളിൽ കൂടി വേണം...
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
ഇന്ന് ട്രെയ്നുകൾ വൈകും
കൊച്ചി: റെയിൽപ്പാളത്തിൽ മരം വീണതിനെത്തുടർന്ന് എറണാകുളം-തൃശൂർ പാതയിൽ ട്രെയിൽ ഗതാഗതം തടസപ്പെട്ടു. പച്ചാളത്ത് ലൂർദ് ആശുപത്രിക്ക് സമീപത്ത് മരം വീണത്. മരം മുറിച്ചുമാറ്റാനുള്ള നടപടി തുടങ്ങി. അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റണെമന്നാവശ്യപ്പെട്ട് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകിയതായി റെയിൽവേ അറിയിച്ചു. കേരള സമ്പർക്കക്രാന്തി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എറണാകുളം ജംക്ഷനിലും ബിലാസ്പുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എറണാകുളം സൗത്ത് ജംഗ്ഷനിലും പിടിച്ചിട്ടിരിക്കുകയാണ്
ഇൻഷുറൻസ് ഇല്ലാത്ത വണ്ടികൾ പിഴയിട്ടാൽ മാത്രം പോരാ: മനുഷ്യാവകാശ കമീഷൻ
പാലക്കാട്:* ഇൻഷുറൻസ് പരിരക്ഷയില്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഇതുസംബന്ധിച്ച് കർശന നിർദേശം ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. 2022 നവംബർ 24ന് പാലക്കാട് കയറാംകോട്ട് വാഹന പരിശോധന നടത്തിയ പൊലീസ്, ഇൻഷുറൻസ് ഇല്ലാത്ത മോട്ടോർ സൈക്കിൾ കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡ്: സമയബന്ധിതമായി പൂർത്തിയാക്കും മന്ത്രി
കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കും മന്ത്രി ഡോ. ആര്‍ ബിന്ദു ഷൊര്‍ണ്ണൂര്‍ – കൊടുങ്ങല്ലൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിൻ്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. റോഡ് നിർമ്മാണം വേഗത്തിലാക്കാനും ഗതാഗത ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും വിളിച്ച് ചേർത്ത യോഗത്തിലാണ് മന്ത്രി ആർ. ബിന്ദു കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ആദ്യഘട്ടത്തില്‍ ഊരകം –...
മുസിരിസ് പാസ്പോര്‍ട്ട്: സഞ്ചാരികള്‍ ആദരണീയരാകുന്നു
കേരളത്തിന്റെ ചരിത്ര സ്മാരകങ്ങളിലൂടെ സഞ്ചരിക്കാന്‍ കൗതുകമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ മുസിരിസിന്റെ ഭാവികാല അംബാസിഡര്‍മാര്‍ എന്ന നിലയില്‍ മുസിരിസ് പൈതൃക പദ്ധതി നിങ്ങളെ ആദിരിക്കും. കൗതുകമേറിയ മുസിരിസ് പാസ്പോര്‍ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. മുസിരിസ് പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കുകയും നവീകരിക്കുകയും നിര്‍മ്മാണം നടത്തുകയും ചെയ്ത പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച വേദിയില്‍ എം.എല്‍.എ വി.ആര്‍ സുനില്‍കുമാറിന് ആദ്യ പാസ്പോര്‍ട്ട് നല്‍കിയാണ് മന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍, പറവൂര്‍...
K.F.R.I സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
കേരള വന ഗവേഷണ സ്ഥാപനത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കേരള സമൂഹം ശാസ്ത്ര പ്രബുദ്ധത വീണ്ടെടുക്കേണ്ടതുണ്ടെന്നും ആഭിചാരങ്ങള്‍ ആഘോഷമാക്കുന്ന പ്രവണത സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കില്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. ശാസ്ത്ര സ്ഥാപനങ്ങള്‍ സമൂഹ്യ നന്മക്കായി പ്രവര്‍ത്തനരീതികളില്‍ മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, മനുഷ്യ വന്യ ജീവി സംഘര്‍ഷം, എന്നീ മേഖലകളില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ട്, ശാസ്ത്ര ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍...
മാലിന്യമുക്ത നവകേരളം – ജില്ലാതല ശിൽപ്പശാല
യൂസർ ഫീ കളക്ഷൻ 100 % എത്തിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് ഹരിത കർമ്മ സേനയ്ക്ക് നൽകുന്ന യൂസർ ഫീ കളക്ഷനിൽ ജില്ല 100 % കൈവരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ. മാലിന്യ മുക്തം നവകേരളം ക്യാമ്പെയ്നുമായി ബന്ധപ്പെട്ട് മുൻ വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കായി സംഘടിപ്പിച്ച ജില്ലാതല ശിൽപ്പശാല...
മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള – കർണ്ണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 06-07-2024 മുതൽ 07-07-2024 വരെ : കർണ്ണാടക തീരത്തിന്റെ വടക്കു ഭാഗങ്ങൾ, കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദേശം 06-07-2024 മുതൽ 08-07-2024 വരെ: മധ്യ അറബിക്കടലിൽ മണിക്കൂറിൽ...
കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം കൈമാറി
കുവൈത്ത് മന്‍ഖാഫിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം ന്യൂനപക്ഷക്ഷേമ, കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ആശ്രിതര്‍ക്ക് കൈമാറി. തിരൂര്‍ കൂട്ടായി കുപ്പന്റെപുരയ്ക്കല്‍ നൂഹ്, പുലാമന്തോള്‍ മരക്കാടത്ത് പറമ്പില്‍തുരുത്ത് ബാഹുലേയന്‍ എന്നിവരുടെ ആശ്രിതര്‍ക്കാണ് വീടുകളിലെത്തി മന്ത്രി ധനസഹായം കൈമാറിയത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായികള്‍ നല്‍കിയ തുകയും ചേര്‍ത്ത് 14 ലക്ഷം രൂപ വീതമാണ് ഇരു കുടുംബങ്ങള്‍ക്കും മന്ത്രി കൈമാറിയത്. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാനുമായ എം.എ...
ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു
പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്, ജില്ലാ/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ തീര്‍പ്പാകാതെ അവശേഷിക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. 2023 ഡിസംബര്‍ 31 ന് മുന്‍പ് ആരംഭിച്ചതും ഇപ്പോഴും തീര്‍പ്പാക്കാതെ അവശേഷിക്കുന്നതുമായ ഫയലുകള്‍ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട ഡിഡിഇ/ എഇഒ/ ഡിഇഒ ഓഫീസുകളില്‍ ജൂലൈ 15 വരെ നല്‍കാവുന്നതാണ്. നിയമനാംഗീകാരം, പെന്‍ഷന്‍, തസ്തിക നിര്‍ണ്ണയം, ശമ്പള നിര്‍ണ്ണയം, ഓഡിറ്റ് തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചാണ് പരാതികള്‍ പരിഗണിക്കുന്നത്. നിലവില്‍ കോടതികളുടെ പരിഗണനയിലുള്ള...