Home » Kerala » Page 11

Category: Kerala

Post
തേനീച്ചയുടെ കുത്തേറ്റയാൾ കനാലില്‍ ചാടി ഒഴുക്കില്‍പ്പെട്ട് മരിച്ചു

തേനീച്ചയുടെ കുത്തേറ്റയാൾ കനാലില്‍ ചാടി ഒഴുക്കില്‍പ്പെട്ട് മരിച്ചു

പാലക്കാട്: തേനിച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ് (72) ആണ് മരിച്ചത്. രാവിലെ ഭാര്യയ്‌ക്കൊപ്പം കൃഷിയിടത്തിലേക്ക് വരുമ്പോഴായിരുന്നു തേനീച്ചയുടെ ആക്രമണം. തേനീച്ചയുടെ കുത്തേറ്റ സത്യരാജ് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലിലേക്ക് ചാടുകയായിരുന്നു. അവശനായ സത്യരാജ് ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തെരച്ചിലില്‍ ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റ സത്യരാജിന്റെ ഭാര്യ വിശാലാക്ഷിയെ ചിറ്റൂര്‍ താലൂക്ക്...

Post
സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി

സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് അവധി

തൃശൂർ: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണിത്. നേരത്തെ തന്നെ സ‍ർക്കാ‍ർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് പ്രാദേശിക അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.

Post

ഐ എൻ എൽ ഓഫീസിന് 25 കോടി രൂപ പിരിച്ചു. കണക്ക് ചോദിച്ചതിന് കയ്യേറ്റം ചെയ്തു

പയ്യനങ്ങാടി: കോഴിക്കോട് ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിക്കുകയുണ്ടായിട്ടില്ല.ഇക്കാര്യം സംസ്ഥാന പ്രവർത്തക സമിതിയിൽ ചോദിച്ചതിന് എന്നെ കയ്യേറ്റം ചെയ്തു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി ഇന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാർട്ടി സെക്രട്ടറിയേറ്റ് മെമ്പർ മുഖേനയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഓഫീസ് നിർമ്മാണത്തിനുവേണ്ടി പത്തു കോടി രൂപ ശേഖരിച്ചത്.ഗൾഫ് നാടുകളിൽ നിന്നും...

Post

തിരൂരങ്ങാടി താലൂക്ക് പരാതി പരിഹാര അദാലത്ത് നാളെ

കരുതലും കൈത്താങ്ങും തിരൂരങ്ങാടി :എംടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് മാറ്റിവെച്ച തിരൂരങ്ങാടി താലൂക്കിലെ കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് 14.01.2025-ന് രാവിലെ 9 മണിക്ക് ആരംഭിക്കും. കൂരിയാട് ജെംസ് പബ്ലിക്ക് സ്കൂളിൽ വെച്ചാണ് അദാലത്ത് നടക്കുന്നത്. ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.പി.എ.മുഹമ്മദ് റിയാസ്, ബഹു. കായിക, ഹജ്ജ്, വഖഫ് മന്ത്രി ശ്രീ.വി.അബ്ദുറഹിമാൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകും. ബഹുമാനപ്പെട്ട എം.എൽ.എ-മാരും തദ്ദേശ സ്വയംഭരണ മേധാവികളും പങ്കെടുക്കുന്നതാണ്. ഇത് വരെ 368 പരാതികളാണ് ഓൺലൈൻ...

Post

മുനമ്പം വഖഫ് ഭൂമി ജസ്റ്റിസ് രാമ ചന്ദ്രന്‍ നായരെ പുറത്താക്കണം

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ സ്ഥാനത്തു നിന്നു പുറത്താക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. രണ്ടു കക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നീതിപൂര്‍വമായി തീര്‍പ്പ് കല്‍പ്പിക്കാനാണ് കമ്മീഷനെ നിയോഗിക്കുന്നത്. ഇരു കക്ഷികളില്‍ നിന്നും നിഷ്പക്ഷമായി വിവരങ്ങള്‍ ശേഖരിക്കേണ്ട ഉത്തരവാദിത്വമാണ് കമ്മീഷനുള്ളത്. അതേസമയം, കമ്മീഷന്‍ മേധാവി ഒരു കക്ഷിയുടെ പ്രതിനിധികളോട് വിധി നിങ്ങള്‍ക്കനുകൂലമാകട്ടെയെന്ന് ആശംസിക്കുന്നത്...

Post
പി. ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

പി. ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

തൃശൂർ: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ കെ.ടി മുഹമ്മദ് തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വെച്ച പി. ജയചന്ദ്രന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. അക്കാദമിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. രാവിലെ 10.45 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായിരുന്നു അക്കാദമിയില്‍ പൊതുദര്‍ശനം. കേരളത്തിന്റെ സാംസ്‌കാരിക ലോകം ഒന്നാകെ അക്കാദമിയിലേക്ക് ഒഴുകിയെത്തി. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു, എം.എല്‍എമാരായ പി. ബാലചന്ദ്രന്‍, എ.സി മൊയ്തീന്‍, മുരളി പെരുനെല്ലി, വി.കെ...

Post

പ്രവാസികളുടെ പ്രശ്നങ്ങളിൽ വിദേശകാര്യ മന്ത്രിയ്ക്ക് നിവേദനം നൽകി

ഭുവനേശ്വർ / ജിദ്ദ: പതിനെട്ടാമത് പ്രവാസി ഭാരത് ദിവാസിൽ (പി ബി ഡി ) ഗൾഫ് പ്രവാസികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയശങ്കറിന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിണൽ കമ്മിറ്റി മുൻ പ്രസിഡന്റും ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമായ കെ ടി എ മുനീർ നിവേദനം നൽകി. നിവേദനത്തിൽ ആവശ്യങ്ങൾ: ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ വെൽഫെയർ കാര്യങ്ങളിലെ കാര്യക്ഷമത,സൗദിയിലെ ദമ്മാമിൽ ഇന്ത്യൻ കോൺസുലേറ്റ്...

Post

ഭാരത് സേവക് ഹോണർ ദേശീയ പുരസ്‌കാരം ശ്രീജ സുരേഷിന്

തിരുവനന്തപുരം : ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരമായ ഭാരത് സേവക് ഹോണർ പുരസ്കാരത്തിനു കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് ഡയറക്ടറും കലാസാംസ് കാരിക പ്രവർത്തകയുമായ ശ്രീജ സുരേഷ് അർഹയായി . കലാ സാംസ്‌കാരിക രംഗത്ത് ശ്രീജ നടത്തിയ മികച്ച പ്രവർത്തനങ്ങളും സംഭാ വനകളുമാണ് അവാർഡിന് അർഹയാക്കിയത്. കൊച്ചിൻ ഗോൾഡൻ ബീറ്റ്സ് എന്ന ഗാനമേള ട്രൂപ്പിനെ നയിക്കുന്ന കലാകാരിയാണ് ശ്രീജ. കഴിഞ്ഞ മുപ്പത് വർഷക്കാലമായി കേരളത്തിനകത്തും പുറത്തുമായി ചലച്ചിത്ര പിന്നണി ഗായകരെയും ടെലിവിഷൻ...

Post

എൻ. ആർ. കെ ഫോറം പുന:സംഘടിപ്പിച്ചു

റിയാദ്: സൗദി അറേബ്യയുടെ മധ്യ പ്രവിശ്യയിലെ പ്രധാന മലയാളി സംഘടനകളുടെ കൂട്ടായ്മയായ എൻ. ആർ. കെ ഫോറം റിയാദ്, ദീർഘകാലത്തെ ഇടവേളക്ക് ശേഷം പുന:സംഘടിപ്പിച്ചു. കോവിഡ് 19ന് ശേഷം വിവിധ കാരണങ്ങളാൽ പ്രവർത്തനം നിലച്ചിരുന്ന റിയാദിലെ മലയാളി സംഘടനകളുടെ ഏകോപന സമിതിയായ എൻ. ആർ. കെ ഫോറം റിയാദ്, ബത്ഹയിലെ ഡിപാലസ് ഹോട്ടലിൽ വെച്ച് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ വെച്ചാണ് പുന:സംഘടിപ്പിച്ചത്. കെ. എം സി. സി നേതാവ് സി. പി. മുസ്തഫയാണ് എൻ. ആർ...