Author: Staff correspondent (Shaiju TP)

Article
എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി

എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി

തൃശൂർ: കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.എസ്എഫ്ഐ പ്രവർത്തകരായ ശ്രീലക്ഷ്മി ഉണ്ണി, അഫ്സൽ, എബിവിപി പ്രവർത്തരായ ദേവജിത്ത്, സനൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഘർഷമുണ്ടായത്. കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Post
ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ

ആറു വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ

കൊലപാതക സമയത്ത് പിതാവ് അജാസ്ഖാന്‍ വീട്ടില്‍ ഇല്ലായിരുന്നുവെന്നും കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് മൊഴി.