തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് (06001) തിങ്കളാഴ്ച വന്ദേഭാരത് പ്രത്യേക സർവീസ് നടത്തും. രാവിലെ 10.45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി പത്തിന് മംഗളൂരു സെൻട്രലിൽ എത്തും. യാത്രാസമയം 11.15 മണിക്കൂറാണ്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സർവീസെന്ന് റെയിൽവേ അറിയിച്ചു. എട്ട് കോച്ചുകളാണുള്ളത്. കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്. റിസർവേഷൻ ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.
FlashNews:
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
Author: Staff correspondent (Shaiju TP)
ഹാഥ്റസ് ദുരന്തം: 130 പേർ മരിച്ചു
ഉത്തര്‍പ്രദേശിലെ ഹാഥ്റസിൽതിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടിയാണ്...
ഹാഥ്റസ് ദുരന്തം: മോർച്ചറി നിറഞ്ഞു
ഹാഥ്റസ്∙ ഒന്നിനു പിറകെ ഒന്നായി ട്രാക്ടറുകളിലും ലോറികളിലും ആശുപത്രിയിലേക്ക് എത്തുന്ന മൃതദേഹങ്ങൾ. മോർച്ചറി നിറഞ്ഞതിനാൽ വരാന്തയിലും മുറ്റത്തുമെല്ലാം മൃതദേഹങ്ങൾ കിടത്തിയിരിക്കുന്നു. അലമുറയിട്ടു കൊണ്ട് അതിൽ ഉറ്റവരെ തിരയുന്നവർ. ഹാഥ്‌റസിലെ സിക്കന്തര റാവു ട്രോമ സെന്ററിൽ ഇന്നലെ ഉയർന്നത് നിലവിളികൾ മാത്രമായിരുന്നു. ഇത്രയും വലിയ ദുരന്തം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ എല്ലായിടത്തും വ്യക്തമായിരുന്നു. ഉത്തര്‍പ്രദേശിലെ ഹാഥ്റസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരാൻ കാരണം ആശുപത്രികളിലെ സൗകര്യക്കുറവെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാരോ...
പുതിയ ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസ്സഞ്ചറിന് തിരൂരിൽ സ്വീകരണം നൽകി
മലബാറിലേക്ക് പുതുതായി ആരംഭിച്ച ഷൊര്‍ണൂര്‍ – കണ്ണൂര്‍ പാസ്സഞ്ചർ ട്രെയിനിന് മലബാർ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.ഷൊര്‍ണൂര്‍ – കണ്ണൂര്‍ – ഷൊര്‍ണൂര്‍ റൂട്ടിൽ രണ്ട് പാസ്സഞ്ചർ വണ്ടികളാണ് പുതുതായി ലഭിച്ചത്. റെയിൽവേ മന്ത്രിക്കും മലബാറിലെ എംപിമാര്‍ക്കും റെയില്‍വേ അധികൃതര്‍ക്കും അഭിവാദ്യമർപ്പിച്ചുംലോക്കോ പൈലറ്റിന് ബൊക്കെ നല്‍കിയും യാത്രക്കാര്‍ക്ക് മധുരം വിതരണം ചെയ്തും അസോസിയേഷന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ പുതിയ വണ്ടിയെ സ്വാഗതം ചെയ്തു. കെ. രഘുനാഥ്, എം ഫിറോസ്, അബ്ദുൽ...
സി എച്ച് സെൻറർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
തിരൂർ: പഞ്ചാരമൂല സി എച്ച് സെൻറർ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ചക്കരമൂല ഉമറുൽ ഫാറൂഖ് മദ്റസയിൽ ചേർന്ന ആദരവ് സമ്മേളനം നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.സി എച്ച് സെൻറർ പ്രസിഡണ്ട് കെ ടി ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കീഴ്ശ്ശേരി എ. ഇ ഒ പ്രമോഷൻ ലഭിച്ച എം കെ ഫൗസി മാസ്റ്റർ, കൂട്ടായി എം എം എച്ച് എസ് എസ് പ്രിൻസിപ്പൾ ആയി പ്രമോഷൻ ലഭിച്ച...
ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു
തിരൂർ നഗരസഭ – തൃക്കണ്ടിയൂർ വില്ലേജ് – ഡിജിറ്റൽ റീസർവെ ക്യാമ്പ് ഓഫീസ്, ബഹു: നഗരസഭ ചെയർപേഴ്സൺ, ശ്രീമതി. നസീമ ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം സർവ്വെ അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ. രാജീവൻ പട്ടത്താരി, നഗര സഭാ വൈസ് ചെയർമാൻ ശ്രീ.രാമൻകുട്ടി, നഗരസഭാ പ്രതിപക്ഷ നേതാവ് ശ്രീ. ഗിരീഷ് , തിരൂർ ഭൂരേഖ തഹസിൽദാർ, തൃക്കണ്ടിയൂർ വില്ലേജ് ഓഫീസർ, തിരൂർ വില്ലേജ് ഓഫീസർ, സർവ്വെ ഉദ്യോഗസ്ഥർ, നഗരസഭാ കൗൺസിലർമാർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം
. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 02-07-2024: കണ്ണൂർ, കാസറഗോഡ് 03 -07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 04 -07-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 05-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 06 -07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന...
മലയാള സിനിമ മേഖലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകം
മലയാള സിനിമ മേഖലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സിനിമാ നിര്‍മാണത്തിനായി പണം നല്‍കിയാല്‍ സാമ്പത്തികമായി സിനിമ വിജയിച്ചാലും ലാഭവിഹിതം നല്‍കാതെ വഞ്ചിക്കുന്നുവെന്നാണ് വ്യാപക പരാതി
മലയാള സിനിമ മേഖലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകം
ശ്രീകുമാർ കൊച്ചി: മലയാള സിനിമ മേഖലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. സിനിമാ നിര്‍മാണത്തിനായി പണം നല്‍കിയാല്‍ സാമ്പത്തികമായി സിനിമ വിജയിച്ചാലും ലാഭവിഹിതം നല്‍കാതെ വഞ്ചിക്കുന്നുവെന്നാണ് വ്യാപക പരാതി. ആര്‍ഡിഎക്‌സ് എന്ന സിനിമയുടെ സഹനിര്‍മാതാവ് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാം ആണ് പുതിയ പരാതിക്കാരി. ആര്‍ഡിഎക്‌സ് എന്ന സിനിമയ്ക്ക് പണം നല്‍കി ലാഭം നല്‍കിയില്ലെന്നു കാട്ടി അഞ്ജന ഹില്‍പാലസ് പോലീസിനു പരാതി നല്‍കി.നിര്‍മാതാക്കളായ സോഫിയ പോള്‍, ജയിംസ് പോള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിനിമയ്ക്കായി 6 കോടി രൂപ...
ചേലേമ്പ്രയിൽ വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെഡിക്കൽ സംഘം
മലപ്പുറം,: ചേലേമ്പ്രയിൽ പത്താംക്ലാസ് വിദ്യാർഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ലെന്ന് മെഡിക്കൽ സംഘം. മഞ്ഞപ്പിത്ത ഭീഷണിയിൽ തുടരുന്ന ചേലേമ്പ്ര പഞ്ചായത്തിൽ നിലവിൽ 38 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം മേയ് 16നു മൂന്നിയൂരിലെ ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ് പറഞ്ഞു. ഇതേ ഓഡിറ്റോറിയത്തിൽ മേയ് 13നു നടന്ന ചടങ്ങാണ് തൊട്ടടുത്ത വള്ളിക്കുന്ന് പഞ്ചായത്തിലും രോഗം പടരാൻ കാരണമായത്. ‘‘കഴിഞ്ഞ ദിവസങ്ങളില്‍ അറുപതിലധികം പേർക്ക് രോഗം ബാധിച്ചതായി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോള്‍ 38 രോഗികളായി ചുരുങ്ങി....









