Author: Staff correspondent (Shaiju TP)

Post
വീടിന് നേരെ ഗുണ്ടാ ആക്രമണം

വീടിന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: കണ്ടല അരുമാളൂരിൽ വീടിന് നേരെ ഗുണ്ടാ ആക്രമണം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അരുമാളൂർ സ്വദേശി ബിജുവിന്‍റെ വീടിന് നേർക്കാണ് ആക്രമണമുണ്ടായത്. മൂന്ന് പേർക്ക് അക്രമത്തിൽ പരിക്കേറ്റു. ബിജു, പ്രജീഷ്, മനു എന്നിവർക്കാണ് പരിക്കേറ്റത്. അക്രമികൾ കാറിന്‍റെ മുൻവശത്തെ ചില്ല് തകർക്കുകയും വീടിനുനേർക്ക് ബിയർ കുപ്പികൾ എറിയുകയുമായിരുന്നു.

Article
ബിനോയ് വിശ്വത്തിന് മറുപടിയുണ്ട് ;പറയിപ്പിക്കരുത്

ബിനോയ് വിശ്വത്തിന് മറുപടിയുണ്ട് ;പറയിപ്പിക്കരുത്

തിരുവനന്തപുരം: എസ്എഫ്ഐയെയും സിപിഎമ്മിനേയും വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നടപടിക്കെതിരേ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹിം. ബിനോയ്‌ വിശ്വം വേറൊരു പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതിനാൽ അദ്ദേഹത്തിന് അഭിപ്രായ പ്രകടനം നടത്താം. അദേഹത്തിന്‍റെ പദവിക്ക് യോജിച്ചതാണോ ആ പ്രസ്താവന എന്ന് അദ്ദേഹം പരിശോധിക്കണം. പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമാണോയെന്നും അദ്ദേഹം പരിശോധിക്കണം. ഇടതുപക്ഷ ഐക്യത്തിന്‍റെ പ്രസക്തി സിപിഐ സെക്രട്ടറി മനസിലാക്കണം. ശക്തമായ മറുപടി പറയാന്‍ ഡിവൈഎഫ്‌ഐക്ക് അറിയാം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഏറ്റുമുട്ടലിലേക്ക് പോകാന്‍ ഡിവൈഎഫ്‌ഐ ആഗ്രഹിക്കുന്നില്ലെന്നും...

Post
പലസ്തീനേ എങ്ങനെ കാണണം? ദിപിൻ ജയദീപ് എഴുതുന്നു

പലസ്തീനേ എങ്ങനെ കാണണം? ദിപിൻ ജയദീപ് എഴുതുന്നു

പലസ്തീൻ: ചരിത്രത്തിനും രാഷ്ട്രീയത്തിനും മതരാഷ്ട്ര സങ്കല്പങ്ങൾക്കും അപ്പുറം നഗ്നമായ മനുഷ്യാവകാശ ലംഘനം! ദിപിൻ ജയദീപ് അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാട്ടിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് തീർച്ചയായും പക്ഷം പിടിക്കാൻ ആളുണ്ടാവും എന്നത് ഉറപ്പാണ്. എന്നാൽ, അതിനുള്ള മാനദണ്ഡം എന്താണ്? ഒരു യഹൂദ ഭൂരിപക്ഷ രാഷ്ട്രവും ഒരു ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രവും തമ്മിലുള്ള പോരാട്ടത്തിൽ പക്ഷം പിടിക്കുന്ന മനുഷ്യർക്ക് തീർച്ചയായും മതം ഒരു വിഷയമാണ്. അന്ധമായ പിന്തുണകൾക്ക് പിന്നിൽ മതവികാരം ഉണ്ട്. നല്ലൊരു ശതമാനം മനുഷ്യരും...

Post
ഇന്ന് ട്രെയ്നുകൾ വൈകും

ഇന്ന് ട്രെയ്നുകൾ വൈകും

കൊച്ചി: റെയിൽപ്പാളത്തിൽ മരം വീണതിനെത്തുടർന്ന് എറണാകുളം-തൃശൂർ പാതയിൽ ട്രെയിൽ ഗതാഗതം തടസപ്പെട്ടു. പച്ചാളത്ത് ലൂർദ് ആശുപത്രിക്ക് സമീപത്ത് മരം വീണത്. മരം മുറിച്ചുമാറ്റാനുള്ള നടപടി തുടങ്ങി. അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റണെമന്നാവശ്യപ്പെട്ട് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകിയതായി റെയിൽവേ അറിയിച്ചു. കേരള സമ്പർക്കക്രാന്തി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എറണാകുളം ജംക്ഷനിലും ബിലാസ്പുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എറണാകുളം സൗത്ത് ജംഗ്ഷനിലും പിടിച്ചിട്ടിരിക്കുകയാണ്

Article
സ്കൂൾ പരിസരത്ത് വിൽപ്പന COOL LIP

സ്കൂൾ പരിസരത്ത് വിൽപ്പന COOL LIP

സ്കൂൾ പരിസരങ്ങളിൽ കുട്ടികൾക്കിടയിൽ പുകയില ഉത്പന്നങ്ങൾ വില്പന നടത്തിയ ആൾ റിമാൻറിൽനിരോധിക്കപ്പെട്ടതും ആരോഗ്യത്തിന് ഹാനികരവുമായ COOL LIP എന്ന പേരിലുള്ള പുകയില ഉൽപ്പന്നങ്ങൾ പഴയന്നൂർ ഹയർ സെക്കൻററി സ്കൂൾ പരിസരത്തു വില്പനനടത്തിയ പഴയന്നൂർ കുമ്പളക്കേോട് സ്വദേശിയായ കുന്നമ്പിള്ളി വീട്ടിൽ രതീഷ് (44) നെയാണ് കോടതി റിമാൻറു ചെയ്തത് പഴയന്നൂർ ഹയർ സെക്കൻററി സ്കൂളിലെ കുട്ടികൾക്കിടയിൽ നിരോധിക്കപ്പെട്ട പുകയിലയുത്പന്നം കൂടുതലായി കണ്ടുവരുന്നു എന്ന് പരാതിലഭിച്ചതിനെ തുടർന്ന് പഴയന്നൂർ പോലീസ് സ്റ്റേഷനിൽ കേസ് റെജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ...

Post
പൂച്ചയെ രക്ഷപ്പെടുത്തി; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷപ്പെടുത്തി; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

പൊന്നാനി : റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷപ്പെടുത്താനുളള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.പൊന്നാനി തയ്യങ്ങാട് സ്വദേശി വിപിൻദാസ് (33) ആണ് മരിച്ചത്.പൊന്നാനി റോഡിൽ തുയ്യം പെട്രോൾ പമ്പിന് സമീപമാണ് അപകടം.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.ഓട്ടോയുടെ മുന്നിൽ ചാടിയ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് അപകടമുണ്ടായത്.പൂച്ചയെ രക്ഷപ്പെടുത്താൻ വിപിൻദാസ് ഓട്ടോ വെട്ടിച്ചതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Post
ഇ​ൻ​ഷു​റ​ൻ​സ് ഇല്ലാത്ത വണ്ടികൾ പിഴയിട്ടാൽ മാത്രം പോരാ: മനുഷ്യാവകാശ കമീഷൻ

ഇ​ൻ​ഷു​റ​ൻ​സ് ഇല്ലാത്ത വണ്ടികൾ പിഴയിട്ടാൽ മാത്രം പോരാ: മനുഷ്യാവകാശ കമീഷൻ

പാ​ല​ക്കാ​ട്:* ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​തെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​തി​നൊ​പ്പം ഇ​ൻ​ഷു​റ​ൻ​സും എ​ടു​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ. ഇ​തു​സം​ബ​ന്ധി​ച്ച് ക​ർ​ശ​ന നി​ർ​ദേ​ശം ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 2022 ന​വം​ബ​ർ 24ന് ​പാ​ല​ക്കാ​ട് ക​യ​റാം​കോ​ട്ട് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ പൊ​ലീ​സ്, ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത മോ​ട്ടോ​ർ സൈ​ക്കി​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​തെ വി​ട്ടു​ന​ൽ​കി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

Post
ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ

ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ

തൃശൂർ: തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ വീട്ടിൽ സുരേഷ് ബാബു – ജിഷ ദമ്പതികളുടെ മകൾ അമയയെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയൽ വീട്ടിലെത്തി കുട്ടി കിണറ്റിൽ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. കുട്ടി വെള്ളത്തിൽ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച്...

Post
കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡ്: സമയബന്ധിതമായി പൂർത്തിയാക്കും മന്ത്രി

കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡ്: സമയബന്ധിതമായി പൂർത്തിയാക്കും മന്ത്രി

കൊടുങ്ങല്ലൂര്‍ – ഷൊര്‍ണൂര്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കും മന്ത്രി ഡോ. ആര്‍ ബിന്ദു ഷൊര്‍ണ്ണൂര്‍ – കൊടുങ്ങല്ലൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിൻ്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. റോഡ് നിർമ്മാണം വേഗത്തിലാക്കാനും ഗതാഗത ക്രമീകരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും വിളിച്ച് ചേർത്ത യോഗത്തിലാണ് മന്ത്രി ആർ. ബിന്ദു കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ആദ്യഘട്ടത്തില്‍ ഊരകം –...

Post
മുസിരിസ് പാസ്പോര്‍ട്ട്: സഞ്ചാരികള്‍ ആദരണീയരാകുന്നു

മുസിരിസ് പാസ്പോര്‍ട്ട്: സഞ്ചാരികള്‍ ആദരണീയരാകുന്നു

കേരളത്തിന്റെ ചരിത്ര സ്മാരകങ്ങളിലൂടെ സഞ്ചരിക്കാന്‍ കൗതുകമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ മുസിരിസിന്റെ ഭാവികാല അംബാസിഡര്‍മാര്‍ എന്ന നിലയില്‍ മുസിരിസ് പൈതൃക പദ്ധതി നിങ്ങളെ ആദിരിക്കും. കൗതുകമേറിയ മുസിരിസ് പാസ്പോര്‍ട്ട് സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. മുസിരിസ് പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കുകയും നവീകരിക്കുകയും നിര്‍മ്മാണം നടത്തുകയും ചെയ്ത പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച വേദിയില്‍ എം.എല്‍.എ വി.ആര്‍ സുനില്‍കുമാറിന് ആദ്യ പാസ്പോര്‍ട്ട് നല്‍കിയാണ് മന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴില്‍ കൊടുങ്ങല്ലൂര്‍, പറവൂര്‍...