Author: Staff correspondent (Shaiju TP)

Post
അന്തരിച്ചു

അന്തരിച്ചു

ഊർങ്ങാട്ടിരി : ഈസ്റ്റ് വടക്കുമുറിയിൽ പരേതനായ ചെറുവോടൻ കാരി കുട്ടിയുടെ ഭാര്യ സി . ചെറിയക്കി (85) നിര്യാതയായി മക്കൾ:ചെറുവോടൻ,കണ്ണൻ കുട്ടി ,ചെറുവോടൻവാസു മരുമക്കൾ,സുലോചന ,സിന്ധു

Post
വീട് കുത്തി തുറന്ന് വൻ മോഷണം

വീട് കുത്തി തുറന്ന് വൻ മോഷണം

തൃശൂർ: കൊരട്ടി ചിറങ്ങരയിൽ വൻ മോഷണം. റെയിൽവേ ഉദ്യോഗസ്ഥൻ ചെമ്പകശേരി പ്രകാശന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ച് വീടിനകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. രാത്രി ഉറങ്ങാൻ കിടന്നതിനു ശേഷം 2.30 ഓടെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ പ്രകാശന്‍ ഒരു മുറിയില്‍ ലൈറ്റ് കത്തി കിടക്കുന്നത് കണ്ട് ചെന്നു നോക്കിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അലമാരയില്‍ ഇരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. അലമാരയിലെ സാധനസാമഗ്രികളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു.

Article
പിഎസ് സി: തട്ടിപ്പ്: പ്രമോദ് കോട്ടൂളിക്കെതിരേ നടപടി

പിഎസ് സി: തട്ടിപ്പ്: പ്രമോദ് കോട്ടൂളിക്കെതിരേ നടപടി

കോഴിക്കോട്: പിഎസ്സി അംഗമാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരേ നടപടി. പ്രമോദിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും മാറ്റുമെന്ന് പാർട്ടി വ്യത്തങ്ങൾ വ്യക്തമാക്കുന്നു.മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ ഇടപെടുത്തി പിഎസ്‌സി അംഗത്വം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 60 ലക്ഷം രൂപ ഇയാൾ ആവശ്യപ്പെട്ടതായാണ് കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്‍റെ ആരോപണം. 22 ലക്ഷം രൂപ കൈമാറി. നിയമനം ലഭിക്കാതെ വന്നതോടെ നേതാവിനോട് പണം തിരികെ ആവശ്യപ്പെട്ടു. മറ്റൊരു പ്രധാന പദവി...

Article
പിഎസ്സി  അംഗ നിയമനം വഴി വിട്ട രീതിയിയിലല്ല

പിഎസ്സി അംഗ നിയമനം വഴി വിട്ട രീതിയിയിലല്ല

തിരുവനന്തപുരം; പിഎസ്സി അംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി നിയമസഭയില്‍. പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴി വിട്ട രീതിയിൽ ഒന്നും നടക്കാറില്ല.നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ട്.തട്ടിപ്പ് നടന്നാൽ അതിന് തക്ക നടപടി എടുക്കും.കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്‍റെ ചോദ്യം.ഭരണകക്ഷി നേതാവ് 60 ലക്ഷം കോഴ വാങ്ങിയെന്നാണ് ആരോപണം.ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ഷംസുദ്ദീൻ ചോദിച്ചു.പിഎസ്‌സിയെ അപകീർത്തിപ്പെടുത്താൻ ഒട്ടേറെ ശ്രമങ്ങൾ നേരത്തെ നടക്കുന്നുണ്ട്.പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത് ഏതെങ്കിലും...

Article
മുഖ്യമന്ത്രിയുടെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം

മുഖ്യമന്ത്രിയുടെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിൽ ചട്ട വിരുദ്ധ നിയമനം. നിയമനത്തില്‍ അക്കൗണ്ട് ജനറല്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച സിജെ സുരേഷ് കുമാറിന് അതേ തസ്തികയില്‍ വീണ്ടും നിയമനം നല്‍കുകയായിരുന്നു. പുനര്‍നിയമന വ്യവസ്ഥ ലംഘിച്ചാണ് ഈ നിയമനം. കോടതി ഉത്തരവും ചട്ടവും പാലിക്കപ്പെട്ടില്ലെന്ന് അക്കൗണ്ട് ജനറല്‍ വ്യക്തമാക്കി. പുനര്‍ നിയമനം നല്‍കണമെങ്കില്‍ പുതിയ തസ്തിക സൃഷ്ടിക്കണമെന്നതാണ് ചട്ടം.

Post
ഖയാം തിയെറ്റർ മാജിക് ഫ്രെയിം ഏറ്റെടുത്തു

ഖയാം തിയെറ്റർ മാജിക് ഫ്രെയിം ഏറ്റെടുത്തു

കേരളത്തിലെ ഏറ്റവും വലിയ തിയറ്ററുകളിൽ ഒന്നായ തിരൂർ ഖയാം തത്കാലികമായി പ്രദർശനം നിർത്തി. ഇനി പുതിയ രൂപത്തിൽ വീണ്ടുമെത്തും. ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ഏറ്റെടുത്തു. 38 വർഷം മുൻപ് മമ്മൂട്ടിയായിരുന്നു തിയേറ്റർ ഉദ്‌ഘാടനം ചെയ്തത്.മലപ്പുറം ജില്ലയിലെ ആദ്യത്തെ എസി തിയേറ്ററായിരുന്നു’ പഴയ കാല റിലീസിങ് കേന്ദ്രം ആയിരുന്നു. 1000ൽ അധികം സീറ്റുകൾ ഉള്ള ഖയാമിൽ 80 രൂപയായിരുന്നു ടിക്കറ്റ് വില. ബാൽക്കണി 90രൂപ. അഞ്ചു തിയേറ്റർ ഉണ്ടായിരുന്ന തിരൂർ ടൗണിൽ ഇപ്പോൾ ഖയാമും അനൂഗ്രഹയും...

Post
ഫ്രാൻസിൽ ഇടത് മുന്നേറ്റം

ഫ്രാൻസിൽ ഇടത് മുന്നേറ്റം

പാരിസ് ∙ ഫ്രാൻസ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടിന് (എൻഎഫ്പി) മുന്നേറ്റം. ആദ്യഘട്ടത്തിൽ മുന്നിട്ടുനിന്ന തീവ്രവലതു പക്ഷമായ നാഷനൽ റാലി സഖ്യം (ആർഎൻ) മൂന്നാം സ്ഥാനത്താകുമെന്നാണ് എക്സിറ്റ്പോൾ. ആർക്കും കേവല ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ തൂക്കുമന്ത്രിസഭ വന്നേക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ മിതവാദി സഖ്യം രണ്ടാമതാകുമെന്നാണ് പ്രവചനം.

Article
വിശ്വാസികളെ പിടിക്കാൻ സിപിഎം

വിശ്വാസികളെ പിടിക്കാൻ സിപിഎം

തിരുവനന്തപുരം: വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിട്ടുനിൽക്കരുതെന്ന്സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻപാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ക്ഷേത്രങ്ങളിൽ ഇടപെടണം. വിശ്വാസികളെ കൂടെ നിർത്തണം.സഖാക്കൾക്കു പണത്തോട് ആർത്തി കൂടുന്നു. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണു പലരും പാർട്ടിയിലേക്കു വരുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിലാണു രൂക്ഷവിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കണക്കുകൾ പിഴച്ചതു ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. താഴെത്തട്ടിലുള്ള യാഥാർഥ്യം മനസ്സിലാക്കാൻ പാർട്ടിക്കു കഴിഞ്ഞില്ലെന്നും റിപ്പോർട്ടിങ്ങിൽ സൂചിപ്പിച്ചു.

Post
ഗവ:ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം:എഐവൈഎഫ്

ഗവ:ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം:എഐവൈഎഫ്

തിരുവില്വാമല:സാധാരണക്കാരായ ജനവിഭാഗങ്ങൾ ചികിത്സയ്ക്ക് വേണ്ടി ആശ്രയിക്കുന്ന തിരുവില്വാമല ഗവൺമെൻറ് ആശുപത്രിയിൽ രാത്രികാല ഡോക്ടറുടെ സേവനവും കിടത്തി ചികിത്സയും പുനരാരംഭിക്കണം. രോഗികളെ കിടത്തി ചികിത്സിക്കാനുള്ള ഭൗതിക സാഹചര്യം ഉണ്ടായിട്ടും ആശുപത്രിയെ തരം താഴ്ത്തിയതിനാൽ കിടത്തി ചികിത്സ ഇപ്പോൾ ലഭ്യമല്ല.രാത്രികാലങ്ങളിൽ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ട രോഗികൾ പരിസരപ്രദേശങ്ങളിലുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തി കിടത്തി ചികിത്സ ലഭ്യമാക്കണമെന്നുംഎഐവൈഎഫ് തിരുവില്വാമല മേഖല കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തിരുവില്വാമല അരവിന്ദാക്ഷൻ സ്മാരക മന്ദിരത്തിൽ...

Post
അന്തരിച്ചു

അന്തരിച്ചു

ചേലക്കര: കുറുമല പൂക്കുന്നേൽ മറിയക്കുട്ടി(83) അന്തരിച്ചു. ഭർത്താവ്: ചാക്കപ്പൻ മക്കൾ: ലിസ്സി, പരേതയായ ശാന്ത, മിനി, അഡ്വ. എൽദോ പൂക്കുന്നേൽ (പ്രസിഡന്റ്, ബാർ അസോസിയേഷൻ വടക്കാഞ്ചേരി,), സെലിൻ മരുമക്കൾ: ബാബു, ജോയ്, ഫിൽസി, ജോഷി, പരേതനായ സ്റ്റീഫൻ, പരേതയായ സോഫി സംസ്കാരം. തിങ്കളാഴ്ച്ച വൈകീട്ട് 3-ന് കുറുമല സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.