Author: Staff correspondent (Shaiju TP)

Post
പ്രളയക്കെടുതിയിൽ കൃഷിക്കാർക്ക് 25 ലക്ഷം രൂപയുടെ നഷ്ടം

പ്രളയക്കെടുതിയിൽ കൃഷിക്കാർക്ക് 25 ലക്ഷം രൂപയുടെ നഷ്ടം

പ്രളയക്കെടുതിയിൽ കൃഷിക്കാർക്ക് 25 ലക്ഷം രൂപയുടെ നഷ്ടം. രവിമേലൂർ കാലടി,ചെങ്ങൽ, ആറങ്കാവ്, തിരു നാരായണപുരം പ്രദേശങ്ങളിൽ വെള്ളത്തിനടിയിലായ കപ്പ എത്തവാഴ തുടങ്ങിയ കൃഷികൾക്കാണ് വൻ നാശം നവംഭവിച്ചത്. പൈനാടത്ത് ദേവസ്സിക്കുട്ടി, വല്യൂരാൻ ഡേവിസ്, പടിഞ്ഞാറേ തേനൂര് സുബ്രഹ്മണ്യൻഎന്നിവർക്കാണ് വലിയ നഷ്ടം പ്രളയം വരുത്തി വച്ചത്. ആറങ്ങാവിൽ മീൻ പിടിച്ച്ഉപജീവനം നടത്തിവന്ന ഉതുപ്പാൻ വർഗീസിന്റെ 1.25 ലക്ഷം രൂപ വിലവരുന്ന രണ്ടു വഞ്ചികൾ ഒഴുക്കിൽ പെട്ട് നഷ്ടപ്പെട്ടു. വെള്ളപ്പൊക്ക കെടുതി പ്രദേശങ്ങൾ കർഷക സംഘം നേതാക്കളായ പി. അശാകൻ,...

Post
വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ്

വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ്

വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ റഹൂഫ് സുല്‍ത്താന്‍ ബത്തേരി: കൊടുവള്ളിയില്‍ നിന്ന് ചൂരല്‍ മലയിലേയ്ക്ക് വിരുന്നിനെത്തിയ കുടുംബാംഗങ്ങളെ കാണാനില്ലാതെ ക്യാംപുകള്‍ കയറിയിറങ്ങുകയാണ് കൊടുവള്ളി സ്വദേശി റഹൂഫ്. വിരുന്നിനെത്തിയ വീടും അതിനടുത്ത വീടുകളുമെല്ലാം ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയിരിക്കുന്നു. എങ്കിലും അവരെ തിരഞ്ഞ് ക്യാംപുകള്‍ തോറും നടക്കുകയാണ് റഹൂഫ്. കുടുംബാംഗങ്ങളായ യൂസുഫ്, ഷമീര്‍. ഷഹന, റുക്‌സാന, മുനിര്‍, അമല്‍ നിഷാന്‍ റോഷന്‍ എന്നിവരാണ് റഹൂഫിന്റെ കൂടെയെത്തിയത്. എന്നാല്‍ അവരെയാരെ കുറിച്ചും യാതൊരു വിവരവുമില്ല. കൂട്ടത്തില്‍ കാണാതായവരില്‍ മൂന്നു വയസായ ഒരു കുട്ടിയുമുണ്ട്....

Post
ചുരം റോഡിൽ വിള്ളൽ: ഗതാഗതം നിരോധിച്ചു

ചുരം റോഡിൽ വിള്ളൽ: ഗതാഗതം നിരോധിച്ചു

ചുരം റോഡിൽ വിള്ളൽ: ഗതാഗതം നിരോധിച്ചു നെടുംപൊയിൽ – മാനന്തവാടി ചുരം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പാൽ ചുരം റോഡ് വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് (റോഡ്സ് ) വിഭാഗം അറിയിച്ചു.

Article
വയനാട്ടിൽ മരണം 41 കവിഞ്ഞു; ഉള്ളുലയ്ക്കുന്ന നിലവിളികൾ

വയനാട്ടിൽ മരണം 41 കവിഞ്ഞു; ഉള്ളുലയ്ക്കുന്ന നിലവിളികൾ

വയനാട് മേപ്പാടി ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരം 41 പേരാണ് മരിച്ചത്. ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്ന് ഒരു ആശ്വാസ വാർത്തയും എത്തിയിരുന്നു. ചൂരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു കുട്ടിയെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ 2 മണിയോടെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി. മുണ്ടക്കൈയും അട്ടമലയും പൂർണമായി ഒറ്റപ്പെട്ട നിലയിലാണ്. ഇരുമേഖലകളിലുമായി നാനൂറോളം...

Article
വയനാടിന്റെ പരിസ്ഥിതിയെ മറന്നു വേണോ തുരങ്കം?

വയനാടിന്റെ പരിസ്ഥിതിയെ മറന്നു വേണോ തുരങ്കം?

അതീവ പരിസ്ഥിതി ലോല പ്രദേശമായ വയനാട്ടില്‍ ഒരു തുരങ്കം വരുമ്പോള്‍ യാതൊരു പഠനവും നടക്കാതിരുന്നാല്‍ വലിയ വിലയായിരിക്കും കൊടുക്കേണ്ടി വരുന്നത്. അതുകൊണ്ടു തന്നെ തുരങ്കം സംബന്ധിച്ച തീരുമാനത്തില്‍ സര്‍ക്കാര്‍ കൃത്യവും സുതാര്യവുമായ പാരിസ്ഥിതിക പഠനം നടത്തേണ്ടതുണ്ട്. മെഡ്‌ലിങ് മീഡിയ സ്റ്റാന്റ് പോയിന്റില്‍ അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതുന്ന പൊയ്തുരങ്കം എന്ന ലേഖനത്തില്‍ രണ്ടാം ഭാഗം വായിക്കാം. പാരിസ്ഥിതിക പഠനം നടത്തേണ്ടത് ആരാണ്? വികസനത്തില്‍ നിന്ന് സുസ്ഥിര വികസനത്തിലേയ്ക്ക് ലോകം സഞ്ചിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. സ്റ്റോക്ക് ഹോം...

Post
ട്രെയ്നുകൾ റദ്ദാക്കി : 10 ട്രെയ്നുകൾ ഭാഗികമായും

ട്രെയ്നുകൾ റദ്ദാക്കി : 10 ട്രെയ്നുകൾ ഭാഗികമായും

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് വിവിധ ഭാ​ഗങ്ങളിൽ ​ഗതാ​ഗത തടസ്സമുണ്ടായതിനാൽ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ-തൃശൂർ ഡെയ്ലി എക്പ്രസ്, തൃശൂർ – ഗുരുവായൂർ ഡെയ്ലി എക്സ്പ്രസ്സ്, ഷൊർണൂർ-തൃശൂർ ഡെയ്ലി എക്സ്പ്രസ്സ്, തൃശൂർ – ഷൊർണൂർ ഡെയ്ലി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ – തിരു: ജൻശതാബ്ദി ഷൊർണൂർ വരെ മാത്രം. കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് എന്നീ ട്രെയിനുകൾ ...

Article
മലപ്പുറത്ത് വിവിധ മേഖലകളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നു.

മലപ്പുറത്ത് വിവിധ മേഖലകളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നു.

മലപ്പുറം ജില്ലയിലും കനത്ത മഴയെ തുടർന്ന് വ്യാപക നാശ നഷ്ടവും മരണവും. വിവിധ മേഖലകളിലെ ജലാശയങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതായി ജില്ലാ ഇൻഫർമേഷൻ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു പോത്തുകല്ല് വില്ലേജ് പരിധിയിൽ വെള്ളിലമാട് ഒരു ബോഡി കൂടി കരക്കടിഞ്ഞു. പുരുഷൻ്റെ ബോഡിയാണ് കരയ്ക്കടിഞ്ഞത്പോത്തുകല്ല് ഭാഗത്തു പുഴയിൽ ഒരു കുട്ടിയുടെ ബോഡി ഒഴുകി വന്നിരുന്നു. പോത്തുകല്ല് മേലേ കുനിപ്പാല ഭാഗത്ത് നിന്നാണ് ബോഡി കിട്ടിയത്. 5 വയസ്സ് പ്രായം തോന്നിക്കും.

Post
മലപ്പുറത്ത് രണ്ടു മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു

മലപ്പുറത്ത് രണ്ടു മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞു

മലപ്പുറം ജില്ലയിലും കനത്ത മഴയെ തുടർന്ന് വ്യാപക നാശ നഷ്ടം.പോത്തുകല്ല് വില്ലേജ് പരിധിയിൽ വെള്ളിലമാട് ഒരു ബോഡി കൂടി കരക്കടിഞ്ഞു. പുരുഷൻ്റെ ബോഡിയാണ് കരയ്ക്കടിഞ്ഞത്പോത്തുകല്ല് ഭാഗത്തു പുഴയിൽ ഒരു കുട്ടിയുടെ ബോഡി ഒഴുകി വന്നിരുന്നു. പോത്തുകല്ല് മേലേ കുനിപ്പാല ഭാഗത്ത് നിന്നാണ് ബോഡി കിട്ടിയത്. 5 വയസ്സ് പ്രായം തോന്നിക്കും.

Article
വയനാട്ടിൽ ഹെലികോപ്റ്ററുമായി സൈന്യം

വയനാട്ടിൽ ഹെലികോപ്റ്ററുമായി സൈന്യം

കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയത്. അതുകൊണ്ട് അതിവേ​ഗം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സൈന്യസഹായം തേടുകയായിരുന്നു. രണ്ട് ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലേക്ക് എത്തും. വയനാട്ടിലെ എസ്കെഎംജെ സ്കൂളിൽ ഹെലികോപ്റ്ററുകൾ ഇറക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നു. ഏഴരയോടെ ഹെലികോപ്റ്ററുകൾ എത്തുമെന്നാണ് സൂചന. കുടുങ്ങി കിടക്കുന്നവർ ഉണ്ടെങ്കിലും എയർ ലിഫ്റ്റിം​ഗ് വഴി...

Post
പോത്ത് കല്ലിൽ കുട്ടിയുടെ മൃതദേഹം പുഴയിൽ

പോത്ത് കല്ലിൽ കുട്ടിയുടെ മൃതദേഹം പുഴയിൽ

പോത്ത് കല്ലിൽ കുട്ടിയുടെ മൃതദേഹം പുഴയിൽ മലപ്പുറം ജില്ലയിലും കനത്ത മഴയെ തുടർന്ന് വ്യാപക നാശ നഷ്ടം.പോത്തുകല്ല് ഭാഗത്തു പുഴയിൽ ഒരു കുട്ടിയുടെ ബോഡി ഒഴുകി വന്നതായി ജില്ല ഇൻഫർമേഷൻ ബ്യൂറോ റിപ്പോർട്ട് ചെയ്തു പോത്തുകല്ല് മേലേ കുനിപ്പാല ഭാഗത്ത് നിന്നാണ് ബോഡി കിട്ടിയത്. 5 വയസ്സ് പ്രായം തോന്നിക്കും കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല