Author: Staff correspondent (Shaiju TP)

Article
എറണാകുളം റെയ്ൽവേ സ്റ്റേഷനുകളുടെ പേര് കൊച്ചി എന്നാക്കണം

എറണാകുളം റെയ്ൽവേ സ്റ്റേഷനുകളുടെ പേര് കൊച്ചി എന്നാക്കണം

കൊച്ചി: എറണാകുളം റെയ്ൽവേ സ്റ്റേഷനുകളുടെ പേര് കൊച്ചി എന്നാക്കണമെന്ന് വ്യാപക ആവശ്യം. ഇതു സംബന്ധിച്ച് ജനപ്രതിനിധികൾ നിവേദനം കൊടുക്കാൻ ഒരുങ്ങുകയാണ് കൊച്ചിയിലെ ചില സംഘടനകൾ. അതിന് അവർ പറയുന്ന കാര്യങ്ങൾ താഴെ: 1) എങ്ങനെ കൊച്ചിയിലെ ഏറ്റവും പ്രധാന റെയിൽവേ സ്റ്റേഷന് “എറണാകുളം” എന്ന പേര് വന്നു ? 1932-ൽ എറണാകുളം ജംഗ്ഷൻ റെയ്ൽവേ സ്റ്റേഷൻ തുറന്നപ്പോൾ അത് സ്ഥിതി ചെയ്തിരുന്നത് അന്നത്തെ “എറണാകുളം” മുനിസിപ്പാലിറ്റിയിലായിരുന്നു. അതുകൊണ്ട് എറണാകുളം എന്ന് പേര് അന്ന് ഉപയോഗിച്ചു. പിന്നീട് 1967...

Post
‘ചെകുത്താൻ’ അറസ്റ്റിൽ

‘ചെകുത്താൻ’ അറസ്റ്റിൽ

വയനാട്ടിൽ ദുരന്ത മേഖല സന്ദ‍ർശിച്ചതിന് നടനും ലെഫ്റ്റനൻ്റ് കേണലുമായ മോഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ അജു അലക്സിനെ അറസ്റ്റ് ചെയ്തു. ആർക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ല നടൻ സിദ്ധീഖ് പറഞ്ഞു. മോഹൻലാൽ വയനാട് സന്ദർശിച്ചത് പുണ്യ പ്രവൃത്തിയാണ്. വ്യക്തി താത്പര്യത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹത്തിൻ്റെ സന്ദർശനമെന്നും സിദ്ദിഖ് പറഞ്ഞു.

Post
വയനാടിന് താങ്ങായി സിനിമാ രംഗം

വയനാടിന് താങ്ങായി സിനിമാ രംഗം

കൊച്ചി: വയനാട്  ദുരിതബാധിതരെ സഹായിക്കുന്നതിനായി സിനിമാ രംഗം ഒത്തൊരുമിച്ച് രംഗത്ത്.പ്രൊഡ്യൂസേർസ് അസോസിയേഷനുമായി ചേർന്ന് സ്റ്റേജ് ഷോ നടത്തുമെന്ന് ചലച്ചിത്ര താരങ്ങളുടെ സംഘടനയായഅമ്മ. കൊച്ചിയിൽ വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 20 ന് അങ്കമാലിയിലാണ് സ്റ്റേജ് ഷോ നടത്തുന്നത്. പരിപാടിയിലെ വരുമാനത്തിൻ്റെ വിഹിതം വയനാട് ദുരിതബാധിതർക്കായി നൽകുമെന്നും ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രഖ്യാപിച്ചു.

Article
വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി

വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി

വയനാട്: സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന്  നാല് മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എയര്‍ലിഫ് ചെയ്ത് സുല്‍ത്താല്‍ ബത്തേരിയിലേക്ക് കൊണ്ടുവരുംഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി പതിനൊന്നാം ദിവസമായി ഇന്ന് പ്രദേശത്ത് ജനകീയ തെരച്ചിലാണ് നടക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള തെരച്ചിലാണ് ഇന്ന് നടത്തുന്നത്. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽനിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന...

Article
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ?

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ?

കൽപ്പറ്റ: വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ? അതിനായി ഉറ്റു നോക്കുകയാണ് കേരളം.പ്രധാനമന്ത്രിയുടെ വരവിലാണ് പ്രതീക്ഷ. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെത്തിയാൽ പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയുമായി സംസാരിക്കും. ജനകീയ തെരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം. ദുരന്ത മുഖത്ത് നിന്ന് സൈന്യം മാത്രമാണ് മടങ്ങിയത്. എൻഡിആർഎഫ് അടക്കം പ്രദേശത്തുണ്ട് . ദുരന്തസമയത്ത് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും മികച്ച സഹകരണം ലഭിച്ചു. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചുവെന്നും...

Article
വയനാട്ടിലെ കുട്ടികളെ ഏറ്റെടുത്ത് കൂടുതൽ സ്ഥാപനങ്ങൾ രംഗത്ത്

വയനാട്ടിലെ കുട്ടികളെ ഏറ്റെടുത്ത് കൂടുതൽ സ്ഥാപനങ്ങൾ രംഗത്ത്

ഷാർജ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ഏറ്റെടുക്കുമെന്ന് ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ്‌.  അനാഥരായ എല്ലാ കുട്ടികളുടെയും പഠനം, കരിയർ ഡിസൈൻ എന്നിവ മുതൽ ജോലി കിട്ടുന്നത് വരെയുള്ള എല്ലാ ചെലവുകളും ഏരീസ് ഗ്രൂപ്പ് ഏറ്റെടുക്കും. അതോടൊപ്പം മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട പത്ത് കുട്ടികളുടെ പഠനച്ചെലവും വഹിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ സോഹൻ റോയ് അറിയിച്ചു

Article
മുണ്ടക്കൈ റെഡ് കാറ്റഗറിയിൽ: നിർമ്മാണം പാടില്ല

മുണ്ടക്കൈ റെഡ് കാറ്റഗറിയിൽ: നിർമ്മാണം പാടില്ല

മേപ്പാടി: മുണ്ടക്കൈ റെഡ് കാറ്റഗറിയിൽ ഉൾപ്പെട്ട സ്ഥലമാണെന്നും ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും വയനാട് സൗത്ത് ഡി എഫ് ഒ അജിത്ത് കെ രാമൻ. ഇവിടെ കെട്ടിട നിർമ്മാണം നിയന്ത്രിക്കണം.  റെഡ് കാറ്റഗറിയിലുള്ള മുണ്ടക്കൈ ഉൾപ്പെടുന്ന പ്രദേശത്തെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. സുരക്ഷ ഇല്ലാത്തതിനാൽ കെട്ടിടങ്ങൾ ഈ മേഖലയിൽ നിയന്ത്രിക്കണം. എൻഒസി ഇല്ലാത്ത പ്രവർത്തിക്കുന്ന റിസോർട്ടുകളും മറ്റും അടിയന്തരമായി നിർത്തലാക്കണം. പുഞ്ചിരിമട്ടം ഭാഗത്തെ വനമേഖലയോട് ചേർന്നുള്ള സ്ഥലങ്ങൾ ആവശ്യമെങ്കിൽ വനം വകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു....

Post
ഓണമൊക്കെ വരുവല്ലേ? ഒരു വറൈറ്റി അവിയൽ ഉണ്ടാക്കാം

ഓണമൊക്കെ വരുവല്ലേ? ഒരു വറൈറ്റി അവിയൽ ഉണ്ടാക്കാം

വെള്ളരിക്ക (Cucumber) - 1 cup. പച്ചക്കറികൾ (Mixed vegetables) - 1 cup (ചക്ക, കമ്ബ്, പീഞ്ഞു, കടല, എളച്ച, ഒപ്പം മറ്റെല്ലാം ചേർക്കാം)
വെളുത്തുള്ളി (Garlic) - 3-4 ഗ്രഹം
ഇഞ്ചി (Ginger) - 1 ഇഞ്ച്
തക്കാളി (Tomato) - 1 (ചെറുതായി മുറിച്ചു)
ചെറുഅയാൽ (Green chilies) - 2-3 (ചെറുതായി മുറിച്ചു)
സാന്ദ്രചണ്ടം (Coconut) - 1 cup (തഴിച്ച)
മഞ്ഞൾ പൊടി (Turmeric powder) - 1/2 tsp
മുളകുപൊടി (Red chili powder) - 1/2 tsp
വെള്ളം (Water) - ആവശ്യത്തിന്
ഉപ്പ് (Salt) - ആവശ്യത്തിന്
തേങ്ങ എണ്ണ (Coconut oil) - 2 tbsp
കറിവേപ്പില (Curry leaves) - 1 sprig

Article
ഭീതിയുയർത്തി വീണ്ടും മഴ: പ്രളയ സാധ്യത

ഭീതിയുയർത്തി വീണ്ടും മഴ: പ്രളയ സാധ്യത

ഭീതിയുയർത്തി വീണ്ടും മഴ: പ്രളയ സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുകൾ. തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ അറിയിക്കുന്നത്. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആന്ധ്ര പ്രദേശിന് മുകളിലായി ഒരു ന്യൂനമർദ്ദം രൂപപ്പെടാനും, ആഗോള മഴ പാത്തി സജീവമാകാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കാണണം.

Article
ബുദ്ധദേബ്‌ ഭട്ടാചാര്യയ്ക്ക് ആദരാഞ്ജലി

ബുദ്ധദേബ്‌ ഭട്ടാചാര്യയ്ക്ക് ആദരാഞ്ജലി

ബംഗാളിലെ സിപിഐ എമ്മിന്റെ മുതിർന്ന നേതാവും മികവുറ്റ ഭരണാധികാരിയുമായിരുന്നു വ്യാഴാഴ്‌ച അന്തരിച്ച ബുദ്ധദേബ്‌ ഭട്ടാചാര്യ. ഒരിക്കലും കമ്യൂണിസ്റ്റ്‌ രീതി കൈവിടാതെ ജീവിതാവസാനംവരെ സിപിഐ എമ്മിനെ ശക്തിപ്പെടുത്താൻ പ്രയത്നിച്ച വിപ്ലവകാരി. 1977ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അധികാരത്തിൽ വന്നതുമുതൽ 2011 വരെ ബംഗാളിനെ പുരോഗമന, വികസന പാതയിലേക്ക്‌ നയിക്കാൻ മുന്നിൽ നിന്നവരിൽ ഒരാൾ. 23 വർഷം മുഖ്യമന്ത്രിയായ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000 നവംബറിൽ അധികാരമേറ്റ ബുദ്ധദേബിന്‌ ഭാരിച്ച ഉത്തരവാദിത്വമാണ്‌ നിറവേറ്റാനുണ്ടായിരുന്നത്‌. വ്യവസായത്തിന്‌ ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ മറവിൽ ഇടതുപക്ഷവിരുദ്ധ...