മന്ത്രി നേതൃത്വത്തിൽ തദ്ദേശ അദാലത്ത് സെപ്റ്റംബർ 5 ന് മലപ്പുറത്ത് മലപ്പുറം : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൻ്റെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശ ജില്ലാതല അദാലത്ത് സെപ്റ്റംബർ 5 ന് മലപ്പുറം വാരിയൻകുന്നത്ത് സ്മാരക ടൗൺഹാളിൽ നടക്കും. ഇന്ന് (12.8.24 തിങ്കൾ) നടത്താനിരുന്ന അദാലത്ത് വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് നീട്ടിയത്. സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ആഗസ്റ്റ്...
FlashNews:
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
Author: Staff correspondent (Shaiju TP)
ലഹരി വിരുദ്ധ പ്രതിജ്ഞയും തന്മുദ്ര ജില്ലാതല പരിശീലനവും 12ന്
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്ലഹരി വിരുദ്ധ പ്രതിജ്ഞയുംതന്മുദ്ര ജില്ലാതല പരിശീലനവും ആഗസ്റ്റ് 12ന് രാവിലെ 9.30 ന് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉദ്ഘാടനം ചെയ്യും.ഭാരതത്തെ ലഹരി വിമുക്തമാക്കാനുള്ളകേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയത്തിന്റെ നശാ മുക്ത് ഭാരത് അഭിയാൻ (എൻ എം ബി എ) എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.കണ്ണൂർ കോർപ്പറേഷൻ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ പി ഷമീമ ടീച്ചർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി എൽ ഷിബു ലഹരി...
വീരാൻകുടി, അരേക്കാപ്പ് മേഖലകൾ സന്ദർശച്ച് കലക്റ്റർ
വീരാൻകുടി, അരേക്കാപ്പ് മേഖലകൾ സന്ദർശച്ച് കലക്റ്റർ അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ വീരാൻകുടി, അരേക്കാപ്പ് ഉന്നതികളിൽ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ സന്ദർശനം നടത്തി. കാലവർഷം രൂക്ഷമാകുമ്പോൾ പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വീരാൻകുടി ഉന്നതിയിലെ നിവാസികൾ ഞണ്ടുചുട്ടാൻപാറയിൽ താൽക്കാലിക കുടിൽകെട്ടി താമസം തുടങ്ങിയിരുന്നു. ഇവിടെ വസിക്കാൻ അനുയോജ്യമാണോയെന്ന് പരിശോധിക്കാൻ ജിയോളജിസ്റ്റ് അടക്കമുള്ള സംഘത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സംഘം അടുത്ത ആഴ്ച തന്നെ പരിശോധന നടത്തും. അരേക്കാപ്പ് ഉന്നതിയിൽ നിലവിൽ...
കുട്ടി അഹമ്മദ് കുട്ടി യ്ക്ക് ആദരാഞ്ജലികൾ
കുട്ടി അഹമ്മദ് കുട്ടി യ്ക്ക് ആദരാഞ്ജലികൾ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി (71) വിടവാങ്ങി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ച അദ്ദേഹം നിലവിൽ സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ച് വരികയായിരുന്നു. 2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും...
കരാട്ടെ പരിശീലകൻ കാറിടിച്ച് മരിച്ചു.
ഇന്ന് രാവിലെ ചിറമംഗലം അംബേദ്കർ റോഡിന് സമീപമാണ് അപകടം തൈക്കോണ്ടൊ പരിശീലകനായ ഉപ്പുണിപ്പുറം പ്രസാദ് (47) ആണ് മരിച്ചത്.രാവിലെ ഇയാൾ നടത്തുന്ന പൂർപ്പുഴയിലെ കരാട്ടെ പരിശീലന ക്ലാസ്സിലേക്ക് നടന്ന് പോവും വഴിയാണ് കാറിടിച്ചത് സംഭവസ്ഥലത്ത് വെച്ച് മരിച്ചതായി നാട്ടുകാർ പറഞ്ഞു.മൃദ്ദ്ധേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ
സമര പന്തൽ പുനർ നിർമിക്കുന്നത് വിലക്കിയ അധികൃതർക്കെതിരെ പ്രതിഷേധം
തിരുന്നാവായ : മലപ്പുറത്തെമദ്യ നിരോധന സമിതിയുടെ സത്യാഗ്രഹ സമര പന്തൽ പുനർ നിർമിക്കുന്നത് വിലക്കിയ അധികൃതർക്കെതിരെ തിരുന്നാവായ പഞ്ചായത്ത് മദ്യ നിരോധന സമിതിയുടെനേതൃത്വത്തിൽ ഗാന്ധി സ്മാരകത്തിനു സമീപം പ്രതിഷേധം സംഘടിപ്പിച്ചു. ആഗസ്റ്റ് 14 ന് സത്യാഗ്രാഹത്തിൻ്റെ വാർഷികാഘോഷം നടക്കാനിരിക്കെ സമരപന്തൽ നവീകരിക്കുന്നത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ചെയ്തത് നീതികരിക്കാനിവില്ലന്ന് പ്തിഷേധ സംഗമം ആവശ്യപെട്ടു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ്കെ.ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മദ്യ നിരോധന സമിതി പഞ്ചായത്ത് പ്രസിഡൻ്റ് മുളക്കൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു....
സത്യഗ്രഹ സമര പന്തൽ പുനർ നിർമിക്കുന്നത് വിലക്കിയതിൽ പ്രതിഷേധം
സത്യഗ്രഹ സമര പന്തൽ പുനർ നിർമിക്കുന്നത് വിലക്കിയ പ്രതിഷേധം തിരുന്നാവായ : മലപ്പുറത്തെമദ്യ നിരോധന സമിതിയുടെ സത്യാഗ്രഹ സമര പന്തൽ പുനർ നിർമിക്കുന്നത് വിലക്കിയ അധികൃതർക്കെതിരെ തിരുന്നാവായ പഞ്ചായത്ത് മദ്യ നിരോധന സമിതിയുടെനേതൃത്വത്തിൽ ഗാന്ധി സ്മാരകത്തിനു സമീപം പ്രതിഷേധം സംഘടിപ്പിച്ചു. ആഗസ്റ്റ് 14 ന് സത്യാഗ്രാഹത്തിൻ്റെ വാർഷികാഘോഷം നടക്കാനിരിക്കെ സമരപന്തൽ നവീകരിക്കുന്നത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥർ ചെയ്തത് നീതികരിക്കാനിവില്ലന്ന് പ്തിഷേധ സംഗമം ആവശ്യപെട്ടു.തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ്കെ.ടി. മുസ്തഫ ഉദ്ഘാടനം ചെയ്തു. മദ്യ നിരോധന...
വീണ്ടും ദുരന്ത സാധ്യതാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ആഗസ്ത് 13 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് സ്വകാര്യ കാലാവസ്ഥ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടുള്ളത്. ആഗസ്ത് 12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആഗസ്ത്...
തീവണ്ടിതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
തീവണ്ടിതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല പരപ്പനങ്ങാടി : 2 ദിവസം മുൻപ് പരപ്പനങ്ങാടിയിൽ തീവണ്ടിതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലന്ന് പോലീസ്’. കഴിഞ്ഞ ദിവസമാണ് പരപ്പനങ്ങാടിയിൽ സുമാർ 70 വയസ്സ് പ്രായം തോന്നിക്കുന്ന 165 സെ.മി ഉയരവും കറുത്ത തടിച്ച ഇയാൾ അപകടത്തിൽപെട്ടത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചതായി പരപ്പനങ്ങാടി എസ്.ഐ റഫീഖ് അറിയിച്ചു .
കൈവിടില്ല; കേരളത്തോടൊപ്പം
കൽപ്പറ്റ: കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. വയനാട് സന്ദര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി...








