Author: Staff correspondent (Shaiju TP)

Article
ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കും

ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കും

മലപ്പുറം ജില്ലയില്‍ ഓണവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.എം കെ.മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലനിയന്ത്രിക്കുന്നതിനും വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ക്കും. ഹോര്‍ട്ടികോര്‍പ്പും കൃഷിവകുപ്പും ചേര്‍ന്ന് ജില്ലയില്‍ പഴം, പച്ചക്കറിച്ചന്തകള്‍ നടത്തും. കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിന് നടപടികള്‍ സ്വീകരിക്കും. കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും. ഇതിനായി റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡ് രൂപീകരിച്ച് കടകളില്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ...

Article
ഡിജിറ്റൈസേഷന്‍ കോടതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും

ഡിജിറ്റൈസേഷന്‍ കോടതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കും

ഡിജിറ്റൈസേഷന്‍ നടപടികള്‍ കോടതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരള ഹൈക്കോടതിയില്‍ വിവിധ ഡിജിറ്റൈസേഷന്‍ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ ഹൈക്കോടതി പരിസരത്ത് സ്ഥാപിക്കുന്ന സിസിടിവി സര്‍വെയ്ലന്‍സ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഡിജിറ്റലായി മാറുന്ന ആദ്യ കോടതി കൊല്ലത്ത് സ്ഥാപിക്കപ്പെടുകയാണ്. 14 കോടതികള്‍ കൂടി ഡിജിറ്റലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജുഡീഷ്യല്‍ മേഖലയില്‍ നിരവധി അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ജുഡീഷ്യല്‍ സിറ്റി കൊച്ചിയില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഡിജിറ്റൈസേഷന്‍ നടപടികള്‍ കോടതികളില്‍ നടപ്പാക്കുമ്പോള്‍...

Post
കൊരട്ടി – ചിറങ്ങര – മുരിങ്ങൂർ ദേശീയ പാതയെ ദുരന്ത പാതയാക്കരുത്

കൊരട്ടി – ചിറങ്ങര – മുരിങ്ങൂർ ദേശീയ പാതയെ ദുരന്ത പാതയാക്കരുത്

രവിമേലൂർ കൊരട്ടി: കൊരട്ടി – ചിറങ്ങര – മുരിങ്ങൂർ ദേശീയതയിൽ മേൽപാല -അടിപാത നിർമ്മാണത്തിലെ അശാസ്ത്രീയ മൂലം ഈ പാതയെ ദുരന്ത പാതയാക്കരുത് എന്ന് ആവിശ്യപ്പെട്ടുകൊണ്ട് എൽ.ഡി.എഫ് ൻ്റെ നേതൃത്വത്തിൽ ജനകീയശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു. നിലവിലെ നിർമ്മാണത്തിലെ എസ്റ്റിമേറ്റ് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുക, നിർമ്മാണത്തിലെ അപാകത പരിഹരിക്കുക, വ്യാപാരികൾക്ക് വ്യാപാരം നടത്താനുള്ള സൗകര്യം ഒരുക്കുക, സർവീസ് റോഡുകൾ പൂർണ്ണമായും 55 മീറ്റർ വീതിയിൽ പണി പൂർത്തികരിക്കുക, തദ്ദേശീയരുടെ യാത്രാദുരിതം അവസാനിപ്പിക്കുക, നിർമ്മാണം സമയബന്ധിതവും സുതാര്യവും ആക്കുക,...

Post
ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. വാണിയമ്പലം സ്വദേശി അടക്കം 2 യുവാക്കൾ മരിച്ചു. മലപ്പുറം ചേളാരിയിലുണ്ടായ അപകടത്തിൽവാണിയമ്പലം പട്ടാണി തൗഫിഖിൻ്റ മകൻ : ഷാമിൽ, മുനിയിൽ സ്വദേശി നിഹാൽ എന്നിവരാണ് മരിച്ചത്. നിഹാലിൻ്റ കൂടെ ഉണ്ടായിരുന്ന സഹോദരന് ഗുരുതര പരിക്കേറ്റു.കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

Article
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേരളമില്ല

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേരളമില്ല

ഡെൽഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേരളമില്ല. പ്രഖ്യാപിച്ചത് ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ . മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം സെപ്റ്റംബര്‍ 18നും റണ്ടാം ഘട്ടം സെപ്റ്റംബര്‍ 25നും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒന്നിനും നടക്കും. ഒക്ടോബര്‍ നാലിനായിരിക്കും ജമ്മു കശ്മീരിലെ വോട്ടണ്ണല്‍ നടക്കുക. ഹരിയാനയിൽ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍...

Article
ദേശീയ ചലച്ചിത്ര അവാര്‍ഡ്: ചിത്രം ആട്ടം, നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനോൻ

ദേശീയ ചലച്ചിത്ര അവാര്‍ഡ്: ചിത്രം ആട്ടം, നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനോൻ

‘എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആനന്ദ് ഏകര്‍ഷിയുടെ ആട്ടമാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. തിരക്കഥയ്‍ക്കും ആട്ടത്തിനാണ് അവാര്‍ഡ്. എഡിറ്റിംഗിനും ആട്ടം അവാര്‍ഡ്.സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് കാന്താര സിനിമയിലെ നായകൻ ഋഷഭ് ഷെട്ടി ആണ്. കാന്താരയാണ് മികച്ച ജനപ്രിയ ചിത്രവും. സൗദി വെള്ള എന്ന മലയാള ചിത്രത്തിലൂടെ ബോംബെ ജയശ്രീയ്ക്ക് മികച്ച ​ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു. … എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച സിനിമയ്ക്ക് ഉള്ള പുരസ്കാരം...

Article
പൃഥ്വിരാജ് മികച്ച നടൻ, നടിമാർ രണ്ട്, സംവിധായകൻ ബ്ലസി

പൃഥ്വിരാജ് മികച്ച നടൻ, നടിമാർ രണ്ട്, സംവിധായകൻ ബ്ലസി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ കൂടുതലും ബ്ലസ്സിയുടെ ആടുജീവിതത്തിന്.മികച്ച നടനായത് പൃഥ്വിരാജാണ്. ബീന ആര്‍ ചന്ദ്രനും ഉര്‍വശിയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ചമികച്ച നടിമാരായി. കാതല്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സംവിധായകൻ ബ്ലസ്സിയാണ് മികച്ച സംവിധായകൻ. മികച്ച ചിത്രം കാതൽ. രണ്ടാമത്തെ ചിത്രം ഇരട്ട.മികച്ച സ്വഭാവ നടൻ വിജയരാഘവൻ.മികച്ച സ്വഭാവ നടി ശ്രീഷ്‍മ. മികച്ച കഥാകൃത്ത് ആദര്‍ശ് സുകുമാരൻ (കാതല്‍), മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം). മികച്ച തിരക്കഥാകൃത്ത് രോഹിത് (ഇരട്ട).മികച്ച അവലംബിത...

Article
നാളെ ഡോക്ടർമാരുടെ സമരം

നാളെ ഡോക്ടർമാരുടെ സമരം

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). രാജ്യമാകെ 24 മണിക്കൂർ പണിമുടക്കും.ആ​ഗസ്ത് 17 ശനി രാവിലെ ആറ് മണി മുതൽ 18 ഞായർ രാവിലെ 6 മണി വരെയാണ് പ്രതിഷേധം നടത്തുകയെന്ന് ഐഎംഎ. ജൂനിയർ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന്‌ ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. കേരളത്തിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് പണിമുടക്കുന്നുണ്ട്. ബുധനാഴ്ച ആർജി കാർ മെഡിക്കൽ കോളേജിൽ പ്രതിഷേധിച്ച റസിഡൻ്റ്, ജൂനിയർ ഡോക്ടർമാർക്ക്...

Post
കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്

കരുത്തരെ കളത്തിലിറക്കി ടൈറ്റൻസ്

ജേഴ്സി 18 ന് തൃശൂരിൽ പുറത്തിറക്കും* കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ടൈറ്റന്‍സ്. ടീമിന്‍റെ ജഴ്സി 18 ന് പുറത്തിറക്കും. ദേശീയ ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിഷ്ണു വിനോദും വരുണ്‍ നയനാരും ഉള്‍പ്പെടെ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തിയാണ് തൃശൂര്‍ ടൈറ്റന്‍സ് കേരള ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുന്നത്. ഐ.പി.എല്‍ താരമായ വിഷ്ണു വിനോദാണ് ടൈറ്റന്‍സിന്‍റെ ഐക്കണ്‍ പ്ലെയര്‍....

Post
എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു

എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇസ്റൊയുടെ എസ്എസ്എല്‍വി-ഡി3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് എസ്എസ്എല്‍വി-ഡി3 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇഒഎസ്-08നെ എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചു. വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ EOS-08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായി. ഇന്‍ഫ്രാറെഡ് ചിത്രങ്ങളെടുക്കാന്‍ കഴിവുള്ള ചെറിയ ഉപഗ്രഹമായ ഇഒഎസ്-08നെ ഐഎസ്ആര്‍ഒ ഏറ്റവും കുഞ്ഞന്‍ വിക്ഷേപണ വാഹനം (എസ്എസ്എല്‍വി-ഡി3) ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിച്ചത്. ഏകദേശം 13 മിനുറ്റ് സമയം കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി. കാലാവസ്ഥാ...