Author: Staff correspondent (Shaiju TP)

Post
ഓം ബിർല ലോക്സഭ സ്പീക്കർ

ഓം ബിർല ലോക്സഭ സ്പീക്കർ

ന്യൂഡൽഹി∙ ഓം ബിർല 18–ാം ലോക്സഭയുടെ സ്പീക്കർ. ശബ്ദ വോട്ടിനാണ് എൻഡിഎ സ്ഥാനാർഥി ഓം ബിർലയെ സ്പീക്കറായി തിരഞ്ഞെടുത്തത്. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ലോക്സഭാ സ്പീക്കറായിരുന്നു. കൊടിക്കുന്നിൽ സുരേഷായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥി. ഒാം ബിർലയെ സ്പീക്കറാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കി. പ്രതിപക്ഷം ഡിവിഷൻ (ബാലറ്റ് ഉപയോഗിച്ച് അല്ലെങ്കിൽ ഇലക്ട്രോണിക് സംവിധാനത്തിൽ രേഖപ്പെടുത്തുന്ന വോട്ട്) ആവശ്യപ്പെട്ടില്ല. ആദ്യ പ്രമേയം പാസായതിനാൽ മറ്റു പ്രമേയങ്ങൾ വോട്ടിനു പരിഗണിച്ചില്ല.

Post
ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടിവീണ് മരിച്ചു

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടിവീണ് മരിച്ചു

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി എളയിടത്ത് മാറാടിക്കൽ അലിഖാന്‍ (62) ആണ് മരിച്ചത്. താഴത്തെ ബെർത്തിൽ കിടന്ന അലിഖാന്റെ ദേഹത്തേക്ക് മുകളിലെ ബർത്ത് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടയിൽ തെലങ്കാനയിലെ വാറങ്കലിൽ വച്ചാണ് അപകടം.

Post
ചാലക്കുടി പുഴയോരവാസികൾ ജാഗ്രത പാലിക്കണം

ചാലക്കുടി പുഴയോരവാസികൾ ജാഗ്രത പാലിക്കണം

പൊരിങ്ങൽകുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് ഉയർത്തി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +423 മീറ്റർ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. പരമാവധി സംഭരണശേഷിയിൽ ജലനിരപ്പെത്തിയാൽ ജലം തുറന്നുവിടുമെന്നതിനാൽ ചാലക്കുടി പുഴയുടെ ഇരുകരകളിലുമുളളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു.മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവും കൂടുന്നതിനാൽ ജലാശയ നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്.

Article
വിവാഹത്തിൽനിന്ന് പിൻമാറി: വീടിന് നേരെ വെടിയുതിർത്തു

വിവാഹത്തിൽനിന്ന് പിൻമാറി: വീടിന് നേരെ വെടിയുതിർത്തു

കോട്ടക്കൽ: വിവാഹം മുടങ്ങിയതിന് പെൺകുട്ടിയുടെ വീടിന് നേരെ വെടിവെച്ച സംഭവത്തിൽ യുവാവ് കോട്ടക്കലിൽ പിടിയിൽ. മലപ്പുറം വലിയാട് വടക്കേതിൽ അബു താഹിറിനെയാണ് (28) കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒതുക്കുങ്ങൽ അരിച്ചോൾ കുന്നത്ത് ഇബ്രാഹിമിന്‍റെ വീടിന് നേരെയാണ് പ്രതി എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുൻവശത്തെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്.ചൊവ്വാഴ്ച്ച വൈകുന്നേരം എട്ടു മണിയോടു കൂടിയാണ് സംഭവം. രണ്ടു തവണയാണ് വെടിവെച്ചിരിക്കുന്നത്.ശബ്ദം കേട്ടെങ്കിലും എന്താണെന്ന് മനസ്സിലായിരുന്നില്ല. തുടർപരിശോധനയിലാണ് ജനൽ തകർന്നത് കണ്ടെത്തിയത്.മൂന്ന് സ്ത്രീകളടക്കം...

Post
പൊരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട്

പൊരിങ്ങൽകുത്ത് ഡാമിൽ റെഡ് അലർട്ട്

. പൊരിങ്ങൽകുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് ഉയർത്തി മൂന്നാംഘട്ട മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയുടെ തോതും ഒഴുകിയെത്തുന്ന വെള്ളത്തിൻ്റെ അളവും കൂടുന്നതിനാൽ ജലാശയ നിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ് +423 മീറ്റർ ആണ്.

Article
ഇടുക്കി: ഡാമുകൾ തുറന്നു, ജാഗ്രതാ നിർദ്ദേശം

ഇടുക്കി: ഡാമുകൾ തുറന്നു, ജാഗ്രതാ നിർദ്ദേശം

ഇടുക്കി: മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്… തൊടുപുഴ മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു.പാമ്പ്ള ഡാമും തുറക്കുന്നതിന് അനുമതി നൽകിപെരിയാറിന്റെ ഇരു കരകളിലും ഉള്ളവർ അതീവ ജാഗ്രത പുലർത്തണം*കല്ലാർകുട്ടി ഡാമിലെ ഷട്ടറുകൾ തുറക്കുന്നതിന് അനുമതി… മുതിരപ്പുഴ, പെരിയാർ തീരങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ.*മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു…* പോലീസിന് കർശന നിർദ്ദേശം നൽകി ജില്ലാ കളക്ടർ

Post
വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഹപാഠികൾ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോൾ വിഷ്ണുവിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണുവിന് മാനസികമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Article
കനത്ത മഴ തുടരുന്നു. സ്കൂളുകൾക്ക് അവധി

കനത്ത മഴ തുടരുന്നു. സ്കൂളുകൾക്ക് അവധി

കോട്ടയം∙ മധ്യകേരളത്തിലടക്കം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് കണ്ണൂർ, കാസർകോട്, ജില്ലകളിലും നാളെ വയനാട്, കണ്ണൂർ ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ (നിർദേശം പുറപ്പെടുവിച്ച സമയം 6 മണി) ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ...

Post
ത്രിദോഷസംഭാഷയ്ക്ക് തുടക്കമായി

ത്രിദോഷസംഭാഷയ്ക്ക് തുടക്കമായി

കോട്ടയ്ക്കല്‍ വിപിഎസ്.വി. ആയുർവേദ കോളെജിലെ സംഹിതാ-സംസ്കൃത-സിദ്ധാന്ത വിഭാഗം ചാലക്കുടിയിലെ വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാട് ഫൗണ്ടേഷനുമായി സഹകരിച്ച് ത്രിദോഷസംഭാഷാ ( Colloquium on Concept and Practice of Tridosha) എന്ന വിദ്യാഭ്യാസപരിപാടി ഇന്നലെ ആരംഭിച്ചു. ഡോ. കെ. മുരളീധരൻ* (ട്രസ്റ്റി, ആര്യവൈദ്യശാല) ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിന്റെ വൈദ്യഗ്രന്ഥപാരമ്പര്യത്തെ പ്രമേയമാക്കുന്ന പ്രദർശനവും ഉദ്ഘാടനം ചെയ്യപ്പെട്ടു. കേരളീയ വൈദ്യ പാരമ്പര്യത്തിലെ പ്രമുഖരായ ആചാര്യന്മാരെക്കുറിച്ചും അവരുടെ ഗ്രന്ഥങ്ങളെ കുറിച്ചും പരിചയപ്പെടുത്തുന്നതാണ് പ്രദർശനത്തിന്റെ ഒരു സ്റ്റാൾ. ത്രിദോഷ സിദ്ധാന്തത്തെ ലളിതമായി വിശദീകരിക്കുക...

Post
ഭിന്നശേഷി സൗഹൃദമാക്കി എ.എം. എൽ. പി. എസ് വലിയോറ

ഭിന്നശേഷി സൗഹൃദമാക്കി എ.എം. എൽ. പി. എസ് വലിയോറ

. എ.എം.എൽ.പി സ്കൂൾ വലിയോറ നോർത്തിൽ ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന പദ്ധതി തുടക്കമായി. ഇതിൻറെ ഭാഗമായി സ്കൂളിലേക്കുള്ള ഭിന്നശേഷി വിദ്യാർഥികൾക്കുള്ള വീൽചെയറുകൾ മാനേജ്മെൻറ് പ്രതിനിധികളായ അദീബ് റഹ്മാൻ എ കെ, ഫസീല എ കെ ഹെഡ്മിസ്ട്രസ് നുസൈബ ടീച്ചർ, വാർഡ് മെമ്പർ അബ്ദുൽ ഖാദർ സി പി തുടങ്ങിയവർ വിതരണം ചെയ്തു.