തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുരുന്നു. വിവിധയിടങ്ങളിൽ കനത്തമഴയിൽ നാശനഷ്ടങ്ങളുണ്ടായി.വയനാട് ജില്ലയിൽ കാലവർഷം ശക്തമാണ്. വയനാട്, കൽപ്പറ്റ ബൈപ്പാസിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഗതാഗതം തടസ്സപ്പെടുകയായിരുന്നു. അതേസമയം, റോഡ് പൂർവസ്ഥിതിയിലാക്കാൻ ശ്രമം തുടരുകയാണ്. ജില്ലയിലെ ക്വാറി പ്രവർത്തനങ്ങൾക്കും മണ്ണെടുക്കലിനും ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാർ -സ്വകാര്യ മേഖലകളിലെ അഡ്വഞ്ചര്‍ പാര്‍ക്കുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ നാല് ഇടങ്ങളിലാണ് ദുരിതാശ്വാസക്യാമ്പ് തുറന്നിരിക്കുന്നത്. 96 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇന്നലെ കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിലെ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നിരുന്നു.
FlashNews:
ചോദ്യ പേപ്പർ ചോർച്ച അന്വേഷിക്കണം
ഏഴുതരം ക്യാന്‍സറുകള്‍ക്ക് കാരണം മദ്യം
ബി.ജെ.പി. ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാൻ ശ്രമിക്കുന്നു
അശ്ലീല സന്ദേശത്തിൽ കുരുങ്ങി യുവ ഡോക്ടർ
പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ സ്റ്റേഷനറി സ്റ്റോർ ഉദ്ഘാടനം ചെയ്തു.
നടുറോട്ടിൽ സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ വാൽവ് മാറ്റി സ്ഥാപിക്കുക
വിപി എന്ന രണ്ടക്ഷരം നാടിൻ്റെ പൊതു വികാരം
ചെറിയമുണ്ടം P H C യിലേക്ക് O P ടികറ്റ് ഉൾപ്പടെ യുള്ള പ്രിന്റ് മീറ്റീരിയൽ കയ്മാറി
വി.പി. അനിൽ ആര്?
കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി
എം ഇ എസ് സെൻട്രൽ സ്കൂളിൽ വാർഷികാഘോഷപരിപാടി
യുകെയില്‍ കണ്ടെത്തിയത് ദിനോസര്‍ ഹൈവേ
ദ്രോണാചാര്യ അവാർഡ് എസ് മുരളിധരന് .
ചാതുർവർണ്യ വ്യവസ്ഥയുടെ ഹിന്ദുത്വ പേരാണ് സനാതനധർമം
മുസ്ലിം ലീഗ്-ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെയാണ് അന്ന് പറഞ്ഞത്’
ലഹരി ഉപയോഗവും അക്രമവും കൂടുന്നത് പോലീസിന്റെ അനാസ്ഥയാൽ
മയക്കുമരുന്ന് കടത്ത് കേസ്
നിക്ഷേപവുമായി മുങ്ങി; അരക്കോടിയും പലിശയും നൽകാൻ വിധി
കണ്ടൈനർ ലോറി ബുളറ്റിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു
Author: Staff correspondent (Shaiju TP)
മഴ തുടരും: റെഡ് അലർട്ട്
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് (16-07-2024) റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 16-07-2024: കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ...
ആസിഫിനോട് മാപ്പ്
തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ‘മനോരഥങ്ങൾ’ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ പുരസ്കാരം നല്‍കാനെത്തിയ നടന്‍ ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയില്‍ വീഡിയോ വൈറലായിരുന്നു. ഈ അന്തോളജി സീരിസിലെ ‘സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലി പുരസ്കാരം നല്‍കിയപ്പോള്‍...
വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു
പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു.വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം ആലത്തൂർ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകൻ രഞ്ജിത്തും കഴിഞ്ഞിരുന്നത്
മഴക്കെടുതി: രണ്ടു മരണം
സംസ്ഥാനത്ത് മഴക്കെടുതിയിൽ വലഞ്ഞ് ജനം. കണ്ണൂരിൽ മഴക്കെടുതിയിൽ ഇന്ന് രണ്ട് മരണം. മട്ടന്നൂരിലും ചൊക്ലിയിലും വെളളക്കെട്ടിൽ വീണാണ് രണ്ട് മരണവും സംഭവിച്ചത്. മട്ടന്നൂർ കോളാരിയിലെ കുഞ്ഞാമിനയാണ് (51) വീടിന് സമീപത്തെ വയലിലെ വെളളക്കെട്ടിൽ വീണ് മരിച്ചത്. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരന്‍റെ (63) മൃതദേഹം രാവിലെ കണ്ടത് . രാത്രി വീട്ടിലേക്ക് നടന്നുപോകുമ്പോൾ വീണതാണെന്ന് കരുതുന്നു. ഇതോടെ മഴക്കെടുതിയിൽ ഇന്ന് കേരളത്തിൽ ആകെ നാലു മരണം മരണം സംഭവിച്ചു. പാലക്കാട് കോട്ടേക്കാട് കനത്ത...
ലഹരി വിരുദ്ധ ക്യാമ്പ് എൻ എസ് എസ് നതൃത്വത്തിൽ
രവിമേലൂർ കാലടി:ആലുവ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പിൽ ആതിര ചലഞ്ചിൻ്റെ ഭാഗമായി മറ്റൂർ എൻഎസ്എസ് കരയോഗത്തിൽ സംഘടിപ്പിച്ച തിരുവാതിരകളി താലൂക്ക് യൂണിയൻ വനിത സമാജം പ്രസിഡൻ്റ് വിജയക്ഷ്മി ഉദ്ഘാടനം ചെയ്തു. മറ്റുർ എൻഎസ്എസ് കരയോഗം പ്രസിഡൻ്റെ ആർ. രാജൻ അധ്യക്ഷനായി വേങ്ങൂർ എൻഎസ്എസ് വനിതാ സമാജത്തിന്റെ നേതൃത്വത്തിലാണ് തിരുവാതിര നടന്നത്
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അ വധി
15.07.2024 കണ്ണൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, തൃശൂർ, മലപ്പുറം ജില്ലകളിലെ അങ്കണവാടികളും പ്രൊഫഷണൽ കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി
ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : “ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും.” കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill – 2024 ) കേരള...
കട്ടപ്പുറത്ത് നിർദ്ധന കുടുംബത്തിന് വീട് ഒരുക്കി പെൻഷനേഴ്സ് യൂണിയൻ
രവി മേലൂർ കൊരട്ടി : ഏറെകാലമായി അടച്ചുറപ്പിലാത്ത വീട്ടിൽ കഴിയേണ്ടി വന്ന കട്ടപ്പുറം സ്വദേശി ഞാറയ്ക്കൽ സന്ധ്യ രമേഷിന് വീട് നിർമ്മിച്ച് നൽകി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചാലക്കുടി ബ്ലോക്ക് കമ്മിറ്റി. 500 സ്ക്വയർ ഫീറ്റിൽ രണ്ട് ബെഡ് റൂം , അടുക്കള ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളോടെ വീട് നിർമ്മാണത്തിന് 6 .25 ലക്ഷം രൂപയാണ് ചിലവഴിച്ചത്. യൂണിയൻ്റെ സംസ്ഥാന കമ്മിറ്റിയുടെ സമ്മേള്ള നത്തിൻ്റെ തീരുമാനപ്രകാരം 5 വീടുകൾ ആണ് ജില്ലയിൽ നിർമ്മിക്കുന്നത്.വീടിൻ്റെ താക്കോൽ...
അതിതീവ്ര മഴ: റെഡ് അലർട്ട്
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം* വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. റെഡ് അലർട്ട് 15-07-2024: മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഓറഞ്ച് അലർട്ട്...