Author: Staff correspondent (Shaiju TP)

Article
സ്കൂളിൽ വെടിവെപ്പ് നാലു മരണം

സ്കൂളിൽ വെടിവെപ്പ് നാലു മരണം

ജോർജിയ: സ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ നാലു പേർ മരിച്ചു. പത്തോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വെടിവെച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ അറ്റ്ലാൻഡിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള ഒരു സ്കൂളിലാണ് വെടിവെപ്പ് നടന്നത്. ഇതേ സ്കൂളിൽ വിദ്യാർത്ഥിയായ കോൾട്ട് ഗ്രേ ആണ് വെടിവെച്ചതെന്നാണ് പോലീസ് പറയുന്നത്.

Post
മുഖ്യമന്ത്രി-പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ട്:സിപിഎം നിലപാട് വ്യക്തമാക്കണം

മുഖ്യമന്ത്രി-പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ട്:സിപിഎം നിലപാട് വ്യക്തമാക്കണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് ദേശീയ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ മുഖ്യമന്ത്രിയുടെയും പോലീസിന്റെയും ആര്‍എസ്എസ് ബന്ധം മറനീക്കിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇനിയെങ്കിലും സിപിഎം നേതാക്കള്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപി ഉള്‍പ്പെടെയുള്ള ഉന്നത പോലിസുദ്യോഗസ്ഥര്‍ക്ക് ആര്‍എസ്എസ് നേതാക്കളുമായി അടുത്ത ബന്ധവും ആശയവിനിമയവും ഉള്ളതായി വ്യക്തമായിരിക്കുന്നു. ആര്‍എസ്എസ്സിന്റെ ഉന്നത നേതാക്കള്‍ പങ്കെടുത്ത പാലക്കാട്...

Post
തിരുന്നാവായ കൾച്ചറൽ ഫൗണ്ടേഷൻ കായക്കൽഅലി മാസ്റ്ററെ ആദരിച്ചു.

തിരുന്നാവായ കൾച്ചറൽ ഫൗണ്ടേഷൻ കായക്കൽഅലി മാസ്റ്ററെ ആദരിച്ചു.

തിരുന്നാവായ : വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന തിരുന്നാവായ കൾച്ചറൽ ഫൗണ്ടേഷൻ ദേശീയ അധ്യാപക ദിനത്തോടനുബഡിച്ച് വിദ്യാഭ്യാസ സംഗമവും ആദരവും സംഘടിപ്പിച്ചു. കാരത്തൂരിൽ നടന്ന സംഗമവും ആദരവും തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.പട്ടാമ്പി ഉപജില്ലയില കാരമ്പത്തുർ എ.യു.പി.സ്ക്കൂളിലെ റിട്ട അധ്യാപകനും അൻപത് വർഷത്തിലധികമായിവിദ്യാസ കല സാംസ്കാരിക പത്രപ്രവർത്തകനുമായ കാരത്തൂരിലെ കായക്കൽ അലി മാസ്റ്ററെ ആദരിച്ചു. സംസ്ഥാന വിദ്യാഭ്യസ സാംസ്കാരിക വകുപ്പ്,കെ എസ്.ടി.യു.തിരൂർ വിദ്യാഭ്യാസ ജില്ല ടോപ്പ് ടെൻ എക്സലൻസ്,അക്ഷരച്ചെപ്പ് സാഹിത്യ...

Article
കർഷകർക്ക് നഷ്ടം നൽകിയില്ല,എസ് ബി ഐ മാനേജർക്ക് വാറണ്ട്

കർഷകർക്ക് നഷ്ടം നൽകിയില്ല,എസ് ബി ഐ മാനേജർക്ക് വാറണ്ട്

തൃശൂർ: കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മുപ്ലിയം സ്വദേശി പുതുക്കാടി വീട്ടിൽ പി.ആർ.ശിവനും സഹകർഷകരും ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സൗത്ത് ചാലക്കുടിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്കെതിരെ ഇപ്രകാരം ഉത്തരവായതു്.ഹർജിക്കാർ കൃഷിനാശം വന്നത് സംബന്ധമായി ഫയൽ ചെയ്ത ഹർജി പരിഗണിച്ച് കെ.എച്ച്.ഡി.പി.ഇത് സംബന്ധമായി നഷ്ടം കണക്കാക്കിയ തുകയും 2500 രൂപ വീതം നഷ്ടവും 3000 രൂപ ചിലവും ഒരു മാസത്തിനുള്ളിൽ നൽകുവാൻ...

Post
കാശ്മീറിനു വേണ്ടി പോരാടും: രാഹുൽ ഗാന്ധി

കാശ്മീറിനു വേണ്ടി പോരാടും: രാഹുൽ ഗാന്ധി

ശ്രീന​ഗർ: ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാന പദവിക്ക് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ റംബാനിലെ പൊതു റാലിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ. കശ്മീരിൽ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ ഒരു രാജാവിനെ പോലെ പെരുമാറുകയാണ്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷം ജമ്മു കശ്മീരിലാണ്. ബിജെപി എവിടെ വെറുപ്പ് പടർത്തുന്നുവോ, അവിടെ നമ്മൾ സ്നേഹത്തിന്റെ കട തുറക്കും....

Post
ഓണത്തിനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്

ഓണത്തിനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്

തിരുവനന്തപുരം: ഓണവിപണിയില്‍ കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ മേഖലയില്‍ വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി. കണ്‍സ്യൂമര്‍ഫെഡിന്റെ മലപ്പുറം, എടപ്പാള്‍ ഗോഡൗണുകളില്‍ അവശ്യസാധനങ്ങള്‍ എത്തിക്കഴിഞ്ഞു. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ വഴി 95 ചന്തകളും ത്രിവേണി യൂണിറ്റുകള്‍ വഴി 12 ചന്തകളും ഉള്‍പ്പെടെ സെപ്റ്റംബര്‍ ഏഴ് മുതല്‍ 14 വരെ 107 ചന്തകളാണ് ജില്ലയില്‍ ആരംഭിക്കുന്നത്. സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം നടത്തുന്നത്. 13 ഇന സബ്‌സിഡി ്‌സാധനങ്ങള്‍ക്ക് പുറമേ...

Post
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ബോണസ്

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ തവണ അനുവദിച്ച ബോണസ് തുകയില്‍ കുറവ് വരാത്തവിധം ബോണസ് അനുവദിക്കാന്‍ തീരുമാനിച്ചു. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനലാഭത്തെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയ സ്ഥാപനങ്ങളില്‍ ഓരോ ജീവനക്കാരനും നല്‍കാവുന്ന മൊത്തം ആനുകൂല്യങ്ങള്‍ (ബോണസ്/എക്സ്ഗ്രേഷ്യ/ഉത്സവബത്ത/ഗിഫ്റ്റ്) മുന്‍ വര്‍ഷത്തെ തുകയെക്കാള്‍ 2 ശതമാനം മുതല്‍ 8 ശതമാനം വരെ ലാഭവര്‍ദ്ധനവിന് ആനുപാതികമായി അധികം നല്‍കുന്നത് പരിഗണിക്കും.

Post
മാലിന്യത്തിന് വിട നല്‍കി ചെണ്ടുമല്ലി സുഗന്ധം

മാലിന്യത്തിന് വിട നല്‍കി ചെണ്ടുമല്ലി സുഗന്ധം

മാലിന്യംകൊണ്ട് വീര്‍പ്പുമുട്ടിയ പാറളം ഗ്രാമപഞ്ചായത്തിലെ പൂത്തറക്കല്‍ പാടം പാതയോരം പൂക്കളാല്‍ സമൃദ്ധമായി. ചെണ്ടുമല്ലി വിളവെടുപ്പ് സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂത്തറക്കല്‍ പാടം പാതയോരം സൗന്ദര്യവല്‍ക്കരണത്തിന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് എംഎല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ചെണ്ടുമല്ലി സംരക്ഷണത്തിന് നേതൃത്വം നല്‍കിയ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിനിധീകരിച്ച് മേറ്റ് സൗമ്യ ഹരിഹരനെ എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍ അധ്യക്ഷത വഹിച്ചു. അമ്മാടം ചേര്‍പ്പ് റോഡിലാണ് പൂത്തറക്കല്‍ പാടം...

Post
പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 പുറത്തിറക്കി

പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 പുറത്തിറക്കി

കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം) പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 പുറത്തിറക്കി. നെക്സ്റ്റ് ജെന്‍ എഞ്ചിനൊപ്പം ഈ സെഗ്മെന്‍റിലെ ആദ്യത്തെ ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്. കൂടുതല്‍ സ്റ്റൈല്‍, മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുമായാണ് പുതിയ ടിവിഎസ് ജൂപ്പിറ്റര്‍ 110 വിപണിയിലെത്തുന്നത്.  ടിവിഎസ് ജൂപ്പിറ്റര്‍ ഇതുവരെ 6.5 ദശലക്ഷം ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ തുടര്‍ച്ചയായി നിറവേറ്റുകയും ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ടിവിഎസ് മോട്ടോര്‍ സ്കൂട്ടര്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള ഒരു മികച്ച സ്കൂട്ടറാണ് ടിവിഎസ് ജൂപ്പിറ്റര്‍ 110. 6.5 ദശലക്ഷം...

Post
കോളാമ്പിക്കെതിരെ പരാതി നൽകിയതിന് സി രവിചന്ദ്രനെതിരെ ഭീഷണി

കോളാമ്പിക്കെതിരെ പരാതി നൽകിയതിന് സി രവിചന്ദ്രനെതിരെ ഭീഷണി

ചങ്ങനാശേരി: ക്ഷേത്രത്തിലെ കോളാമ്പി ഉപയോഗിച്ചുള്ള ഭക്തിഗാന പ്രസരണത്തിനെതിരെ പോലീസിൽ പരാതി നൽകിയതിന് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനും അധ്യാപകനുമായ സി രവിചന്ദ്രനെതിരെ ക്ഷേത്ര വിശ്വാസികളുടെ ഭീഷണി. പൊരിക്കൽ മുല്ലവേലി ക്ഷേത്രത്തിലെ വിശ്വാസികളാണ് സി രവിചന്ദ്രന് എതിരെ ഭീഷണിയുമായി രംഗത്തുള്ളത്. ക്ഷേത്രാഘോഷ പരിപാടിയിൽ ഉപയോഗിച്ച കോളാമ്പി പോലുള്ള ശബ്ദ ഉപകരണങ്ങൾ ഹൈക്കോടതി നിരോധിച്ചതാണെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സി രവിചന്ദ്രൻ പോലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് പോലീസ് എത്തി രവിചന്ദ്രന്റെ വീടിന് നേർക്കുള്ള കോളാമ്പി അഴിപ്പിച്ചു വച്ച് വിഷയം അവസാനിപ്പിക്കുകയായിരുന്നു....