മുണ്ട കൈയിലേക്കുള്ള ബെയിലി പാലം നിർമ്മാണം പൂർത്തിയായി. ഇനി രക്ഷാ പ്രവർത്തനം കൂടുതൽ സൗകര്യ പ്രദമാകും.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം കഴിഞ്ഞ ദിവസമാണ് നിർമ്മാണം തുടങ്ങിയത്.. എന്നാൽ പുഴയുടെ ഒഴുക്ക് കാരണം ഇന്നലെ നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടായി എന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇന്നലെ വീണ്ടും യുദ്ധകാലടിസ്ഥാനിൽ നിർമ്മാണം തുടങ്ങുകയായിരുന്നു.. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ബുധനാഴ്ച രാവിലെ 11.30...
FlashNews:
ബുൾഡോസർ രാജ് ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്
ശിവ പ്രസാദിൻ്റെ മൃതദേഹം വെള്ളിയാഴ്ച കരിപ്പൂരിലെത്തും
ഏഴാമത് ഏറനാട് ജലോത്സവംജനുവരി 12ന്
തിരുപ്പതിയിൽ മരിച്ചവരിൽ മലയാളിയും
നാളെ അവധി
സംസ്കൃതസർവ്വകലാശാലയിൽ ഉന്നതവിദ്യാഭ്യാസ പ്രീ-കോൺക്ലേവ് ജനുവരി 10ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അഭിമാനമായി എയില ബൗദ്ധ്
തോരപ്പറമ്പ് റോഡ് നാടിന് സമര്‍പ്പിച്ചു
മിഷൻ 2025 പ്രഖ്യപനവും കോൺവൊക്കേഷൻ പരിപാടിയും നടന്നു
വെള്ളമെത്തിയത് റെക്കോർഡ് വേഗത്തിൽ
പട്ടയഭൂമിയിലെ പാഴ്മരങ്ങൾ മുറിക്കാൻ അനുമതി നൽകണം
ഭാരത് സേവക് ഹോണർ ദേശീയ പുരസ്കാരം ശ്രീജ സുരേഷിന്
കേരള വന നിയമ ഭേദഗതി ബിൽ അടിയന്തരമായി പിൻവലിക്കണം
മറൈൻ അക്വേറിയം മുഖം മിനുക്കുന്നു
റോഡ് ഉപരോധം: 300ഓളം പേർക്കെതിരെ കേസ്
ക്ഷയരോഗ മുക്ത കേരളത്തിനായിഒരു ജനകീയ മുന്നേറ്റം
മോൺസ്റ്റർ ഈസ് ബാക്ക്
സൗദിയിൽ വ്യാപക മഴ; ഏറ്റവുമധികം മക്കാ മേഖലയിൽ
മാലിന്യമുക്ത നവകേരളം; ആരോഗ്യവിഭാഗത്തിന്റെ പരിശോധന
Author: Staff correspondent (Shaiju TP)
അകമലയിൽ നിന്ന് മണിക്കൂറിനകമൊഴിയണമെന്നത് വ്യാജവാർത്ത
തൃശൂര്‍ അകമല മേഖലയില്‍ നിന്ന് 2 മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.ജൂലൈ 31ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി അകമല – മാരാത്തുകുന്ന് ഭാഗത്തു മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിദഗ്ധസംഘം പരിശോധിക്കണമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റണമെന്ന നിര്‍ദേശം നല്‍കുകയും, 25 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും, ക്യാമ്പുകളിലേക്കും മാറിയിട്ടുള്ളതാണ്. കൂടാതെ ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
തൃശൂര്‍ , മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിൽ സ്കൂളുകൾക്ക് അവധി. മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നാളെ (ഓഗസ്റ്റ് 2) അവധി. അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
ദുരന്തഭൂമിയിൽ ഇനിയാരും ജീവനോടെയില്ല
കൽപ്പറ്റ: ദുരന്തഭൂമിയിൽ ഇനിയാരും ജീവനോടെയില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി. ചാഴിയാർ പുഴയിൽ തെരച്ചിൽ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കലക്‌ടറേറ്റിൽ ചേർന്ന സർവകക്ഷിയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം ദുരിതാശ്വസ ക്യാംപുകൾ കുറച്ചുനാൾ കൂടി തുടരുമെന്നും എല്ലാവരെയും മികച്ച രീതിയിൽ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളെ എവിടെയാണ അവിടെ തന്നെ വിദ്യാഭ്യാസം ഉറപ്പാക്കും. ക്യാംപുകളില്‍ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ കുടുംബത്തിനും ആ കുടുംബത്തിന്‍റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കണം ക്യാംപ്. മാധ്യമങ്ങൾ...
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി
വയനാട്: പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ഡി സതീശനും ഒപ്പമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കും. ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു
നദികളിൽ ജലനിരപ്പുയരുന്നു: ജാഗ്രതാ നിർദ്ദേശം
നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു.* *ഓറഞ്ച് അലർട്ട്*: തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ),ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. *മഞ്ഞ അലർട്ട്*: തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷൻ), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല...
പുഞ്ചിരി മട്ടത്ത് വീടുകളുടെ അവശിഷ്ടം പോലുമില്ല: മരണം 276
കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താൻ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയും പരിശോധന തുടരുന്നു. ഇവിടെ ഒരു കോളനി ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ മരണ സംഖ്യ 276 ആയി. ഇനിയും മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം.ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന പുഞ്ചിരിമട്ടത്ത് വീടുകളുടെ അവശിഷ്ടങ്ങൾ പോലും കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരം. വലിയ ഉരുളൻ പാറകൾ മാത്രമാണ് ഇവിടെയുള്ളത്. പുഞ്ചിരിമട്ടത്ത് വീടുകൾ ഉണ്ടായിരുന്നുവെന്ന് കണക്കാക്കുന്ന പ്രദേശത്ത് നിന്ന് ഒരു ഓട്ടോറിക്ഷയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. എന്നാൽ ഓട്ടോറിക്ഷ പൂർണമായും...
പറമ്പിക്കുളം: ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു
പറമ്പിക്കുളം ജലസംഭരണിയിലെ ജലനിരപ്പ് ഇന്ന് രാവിലെ 9.15ന് 1815 അടിയിലെത്തിയതിനാൽ ഒന്നാം മുന്നറിയിപ്പ് പുറപ്പെടുവിച്ചു ( ഫസ്റ്റ് വാണിങ്). ചാലക്കുടി പുഴയുടെ കരകളിലുള്ളവർ ജാഗ്രത പാലിക്കണം.
സ്വർണവില ഇന്നും ഉയർന്നു തന്നെ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും ഉയർന്നു തന്നെ. പവന് 400 രൂപ യാണ് വർധിച്ചത്. 51,600 രൂപയിലാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 50 രൂപ വർധിച്ച് ഗ്രമിന് 6450 രൂപയായി ഉയർന്നു 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് 5340 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അതിന്‍റെ പ്രതിഫലനം വരും ദിവസങ്ങളില്‍ കേരള വിപണിയിലും പ്രകടമാകും. രണ്ട് ദിവസത്തിനിടെ കേരളത്തില്‍ ആയിരത്തിലധികം രൂപയുടെ വർധനവാണ് പവന് ഉണ്ടായത്.
പാളം വെള്ളത്തിൽ, തീവണ്ടി സർവ്വീസിൽ മാറ്റം
പൂങ്കുന്നം – ഗുരുവായൂർ റെയിൽവേ പാളത്തിൽ വെള്ളം കയറിയതിനാൽ ഗുരുവായൂരിലേക്കുള്ള ട്രെയിൻ സർവീസുകൾ താത്കാലികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. വ്യാഴാഴ്ചത്തെ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ – മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക. ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നും സർവീസ് നടത്തും. എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂർ – എറണാകുളം പാസഞ്ചർ...