തിരൂര്‍ : കൈതവളപ്പ് എ.എം.എല്‍.പി. സ്‌കൂളില്‍ ശിഷുദിനം ആഘോഷിച്ചു. പ്രാധാന അധ്യാപിക കെ.സുധ ടീച്ചര്‍ ഉദ്ഘാനടനം ചെയ്തു. കാര്‍ട്ടൂണിസ്റ്റ് പാറയില്‍ ഫസലു, അധ്യാപകരായ ഫസലുള്ള സാര്‍, സോഫീ ടീച്ചര്‍, മേഘ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ കലാ പരിപാടികള്‍ അരങ്ങേറി. ഫാത്തിമ ടീച്ചര്‍, സലീന താഴത്തേതില്‍, സുനിത എന്നിവര്‍ നേതൃത്വം നല്‍കി. ജുമ്പയില്‍ റോസാപ്പു ചൂടി ചാച്ചാജിയുടെ വേഷം ധരിച്ച തൂവെള്ള വസ്ത്രധാരികളായ വിദ്യാര്‍ത്ഥികള്‍ പരിപാടിക്ക് നിറം നല്‍കി.
FlashNews:
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
സ്വർണ’ശോഭ’ മങ്ങിയോ?
തിരൂരിലെ വ്യാപാര പ്രമുഖനും മുജാഹിദ് നേതാവുമായിരുന്ന അബു ഹാജി അന്തരിച്ചു
എം ടി പത്മയുടെ നിര്യാണത്തിൽ അനുശോചിച്ചു
ത്രോബോൾ മത്സരം അരങ്ങേറി
Author: Staff correspondent (Shaiju TP)
31 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ , കാസര്‍കോട് ഒഴികെ) നാല് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 22 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 23 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക നവംബര്‍ 25 വരെ പിന്‍വലിക്കാം. വോട്ടെണ്ണല്‍...
ഉരുള്‍പൊട്ടൽ; ദേശീയ ദുരന്തമല്ല
പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ പ്രകാരം സാധിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
ശിശുദിനം ആഘോഷിച്ചു
തിരൂർ: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിൽ ആഘോഷിച്ചു. ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ ശിശുദിന സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ വി പി മധുസൂദനൻ, വൈസ് പ്രിൻസിപ്പൽ പി ടി ബെന്നി തുടങ്ങിയവർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. മോണ്ടി സോറി വിഭാഗം കുട്ടികളും പ്രൈമറി വിഭാഗം കുട്ടികളും ചാച്ചാജിയുടെ ചിത്രം വരച്ച് പ്രദർശിപ്പിച്ചു.
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
തിരൂർ: സിപിഐഎം തിരൂർ ഏരിയാ സമ്മേളനത്തിന് ബിപി അങ്ങാടിയിൽ തുടക്കമായി. പി പി ലക്ഷ്മണൻ പതാക ഉയർത്തി. തുടർന്ന് മെഹഖ് ഹാളിലെ എ ദാസൻ നഗറിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ യു സൈനുദീൻ അധ്യക്ഷനായി എസ് ഗിരീഷ് രക്തസാക്ഷി പ്രമേയവുംഎം ഇ വൃന്ദ അനുശോചന പ്രമേയവും അവതരിപ്പിച്ചു ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ശശികുമാർ,...
സ്നേഹവീട് താക്കോൽദാനം നാളെ
താനൂർ: ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് രംഗത്തെ ജീവനക്കാരുടെയും ഉടമകളുടെയും കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരളയുടെമലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനംനാളെ ശനിയാഴ്ചതാനാളൂർ വട്ടത്താണി കെ എം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ഇതോടൊപ്പം വട്ടത്താണിയിൽ വർക്ക്ഷോപ്പ് ജീവനക്കാനായിരിക്കെ അകാലത്തിൽ മരണപ്പെട്ട താനാളൂർ സ്വദേശി കെ.വി.ഉണ്ണിയുടെ കുടുംബത്തിന്സംഘടനയുടെ നേതൃത്വത്തിൽ നൽകുന്ന സ്നേഹവീടിന്റെ താക്കോൽദാനവും നടക്കും. രാവിലെ 9 മണിക്ക് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങിൻ്റെ ഉദ്ഘാടനവും സ്നേഹ...
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
വേങ്ങര: തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസെക്ടർ മധുസൂദനൻ പിള്ളയും പാർടിയും വേങ്ങര ഭാഗത്ത് നടത്തിയ പരിശോധനയിൽ 1.120 കിലോഗ്രാം കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി എക്സൈസ് വലയിൽ. ജാർഖണ്ട് സാഹിബ് ഗഞ്ച് ജില്ലയിൽ സർക്കണ്ട സ്വദേശി സന്തോഷ് മണ്ടൽ ( 43) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വേങ്ങര ഭാഗത്ത് നിന്ന് ഒരാഴ്ചക്കിടെ പിടകൂടുന്ന മൂന്നാമത്തെ കേസാണിത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മയക്ക് മരുന്ന് വിപണനവും ഉപയോഗവും വ്യാപകമാകുന്നതായും ഇതിനെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിൽ ഈ ഭാഗങ്ങളിൽ...
മുഹമ്മദ് റിഹാനെ ആദരിച്ചു
താനൂർ : ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണവും ഒരു വെങ്കലവും കരസ്ഥമാക്കിയ തലക്കടത്തൂർ ഓവുങ്ങലിലെ പാറാപറമ്പിൽ മുഹമ്മദ് റിഹാനെ ഓവുങ്ങൽ മേഖല എം എസ് എഫ് കമ്മിറ്റി ആദരിച്ചു . താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യുസഫ് കല്ലേരി ഉപഹാരം നൽകി. സി.പി അൻസിൽ ആദ്ധ്യക്ഷ്യം വഹിച്ചു. കുറ്റിപ്പുറം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായ മുഹമ്മദ് റിഹാൻ പാറാപറമ്പിൽ ജലീൽ – ഹാജറ ദമ്പതികളുടെ മകനാണ്. ആദരം ചടങ്ങിൽ ചെറിയമുണ്ടം...
ആദ്യം തടയേണ്ടത് പി. സരിന്റെ വോട്ട്
വോട്ടര്‍ പട്ടികയുടെ അഡീഷണല്‍ ലിസ്റ്റില്‍ ഏറ്റവും അവസാനമായി വോട്ടു ചേര്‍ത്തിട്ടുള്ളത് സരിന്റെയും ഭാര്യയുടേയും പേരുകളാണെന്ന് വിഡി സതീശന്
തട്ടിപ്പിന്റെ പുതുവഴി; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ട്രാഫിക് നിയമലംഘനം നടത്തിയിട്ടുണ്ടെന്നും താഴേ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത് പിഴ അടക്കാനും നിർദ്ദേശിച്ചുള്ള മൊബൈൽ ഫോൺ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്.