Author: Staff correspondent (Shaiju TP)

Post
ഓണാഘോഷവും നബിദിനാചരണവും  സംഘടിപ്പിച്ചു

ഓണാഘോഷവും നബിദിനാചരണവും  സംഘടിപ്പിച്ചു

തലശേരി പ്രിയദർശിനി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും നബിദിനാചരണവും  സംഘടിപ്പിച്ചു’പഴയ ബസ് സ്റ്റാൻ്റ് ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സ് ശ്രീനാരായണ ഹാളിൽ നടന്ന പരിപാടി റവ.ഫാ.ഡോ.ജി.എസ് ഫ്രാൻസിസ് ഉൽഘാടനം ചെയ്തു.എം.കെ.അശോകൻ അധ്യക്ഷനായിചടങ്ങിൽ സാമൂഹ്യ, കാരുണ്യ പ്രവർത്തകൻമ്പി.പി.ക്യഷ്ണ കുമാറിനെ ആദരിച്ചു.ടി.എം.സുധാകരൻ, എൻ.പ്രശാന്ത് എന്നിവർ സംബന്ധിച്ച

Post
കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് : ഗതാഗത നിയന്ത്രണം

കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് : ഗതാഗത നിയന്ത്രണം

കൊടുങ്ങല്ലൂര്‍- ഷൊര്‍ണൂര്‍ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 18 മുതല്‍ വെള്ളാങ്കല്ലൂര്‍ മുതല്‍ കോണത്തുകുന്ന് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ ദിവസം മുതല്‍ തൃശൂര്‍ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എന്‍.ഇ.എസ് ബ്ലോക്ക്, ഹാഷിം നഗര്‍, പാട്ടേപാടം, പുഞ്ചപ്പറമ്പ് റോഡിലൂടെ സഞ്ചരിച്ച് കോണത്ത്കുന്ന് ജങ്ഷനിലെത്തി യാത്ര തുടരണം. കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നും തൃശൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ നിലവിലെ പാതയിലൂടെ തന്നെ സഞ്ചരിക്കേണ്ടതാണ

Post
മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകണം

മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സംരക്ഷണം നൽകണം

പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചു. ഡീസൽ സബ്സിഡി നിർത്തലാക്കിയതിലും, ക്ഷേമനിധി തുക വർധിപ്പിച്ചതിലും, മത്സ്യതൊഴിലാളികളുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് മൂന്നുവർഷമായി നൽകാത്തതിലും, പുനർഗേഹംപദ്ധതി പ്രകാരം പകുതി പൂർത്തീകരിച്ച വീടുകൾക്ക് ബാക്കി സർക്കാർ ഫണ്ട് അനുവദിച്ചു നൽകാത്തതിലും പ്രതിഷേധിച്ചാണ് ഡെപ്യൂട്ടി ഡയറക്ടറെ ഉപരോധിച്ചത്. 18 വർഷം പഴക്കമുള്ള ഇരുമ്പ് ബോട്ടുകൾക്കും, 15 വർഷം പഴക്കമുള്ള മരത്തിലുള്ള ബോട്ടുകൾക്കും ലൈസൻസ് പുതുക്കി നൽകാതെ ഭീമമായ തുക പിഴ...

Post
ഓണ കിറ്റുകൾ വിതരണം ചെയ്തു

ഓണ കിറ്റുകൾ വിതരണം ചെയ്തു

തിരൂർ ഗവ: ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിലെ പാവപ്പെട്ട കിടപ്പ് രോഗികൾക്ക് ഓണാകിറ്റുകൾ മംഗലം ദയാ ചാരിറ്റബൾ സൊസൈറ്റിക്ക് വേണ്ടി സനൂബർ മംഗലം. ആശുപത്രി സൂപ്രണ്ട് Dr ശെൽവരാജിന് നൽകി പ്രസ്തുത ചടങ്ങിൽ R.M.0 . Dr ബബിത , പാറപ്പുറത്ത് കുഞ്ഞുട്ടി ,അശ്വതി, നിസാർ എന്നിവർ പങ്കെടുത്തു

Article
ഒരു കയറിൽ രണ്ടു കുട്ടികൾ തൂങ്ങി മരിച്ചു

ഒരു കയറിൽ രണ്ടു കുട്ടികൾ തൂങ്ങി മരിച്ചു

എടക്കര: പ്രായപൂർത്തിയാവാത്ത 2 ആദിവാസിക്കുട്ടികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തി്കകടി ആദിവാസി നഗറിലെ ശ്യാംജിൽ (17) കരുളായി കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരെയാണ് മരിച്ച നിലയിൽ കണണ്ടെത്തിയത്. കൽക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിന്‍റെ വീടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.എടക്കര സിഐ എൻ.ബി.ഷൈജുവിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ രാത്രി പത്തരയോടെ നിലമ്പൂർ ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ വിട്ടു നൽകും.

Post
നവീകരിച്ച ചങ്ങമ്പുഴ പാ൪ക്ക് തുറന്നു

നവീകരിച്ച ചങ്ങമ്പുഴ പാ൪ക്ക് തുറന്നു

ഇടപ്പള്ളിയിലെ നവീകരിച്ച ചങ്ങമ്പുഴ പാ൪ക്ക് തുറന്നു. നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ എം കെ സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് നവീകരിച്ച പാ൪ക്കിന്റെ ഉദ്ഘാടനം നി൪വഹിച്ചു. അനശ്വരമായ കവിത അവതരിപ്പിച്ച് കടന്നുപോയ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയെന്ന് അദ്ദേഹം പറഞ്ഞു. ഒരു കവിയുടെ ഹൃദയസ്പന്ദനം നക്ഷ്ത്രങ്ങൾക്ക് കേൾക്കുന്ന തരത്തിൽ ഇന്നും മുഴങ്ങുന്നത് ഇടപ്പള്ളിയിലെ ചങ്ങമ്പുഴ സ്മാരകത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഹൈബി ഈഡൻ എം പി, മേയർ എം അനിൽകുമാർ, എം എൽ എ മാരായ ടി...

Post
പ്രാർത്ഥനകളും ചികിത്സയും വിഫലമായിഅമാൻ യാത്രയായി

പ്രാർത്ഥനകളും ചികിത്സയും വിഫലമായിഅമാൻ യാത്രയായി

കരൾ മാറ്റ ശസ്ത്രക്രിയ ചെയ്തു ചികിത്സയിലായിരുന്ന മുത്തൂർ സ്വദേശി പരേതനായ മാടക്കൽ അഫ്സലി ൻ്റെയും അന്നാര സ്വദേശി കാഞ്ഞീര പറമ്പിൽ ജാസ്മിൻ്റെയും മകനായ അമാൻ അന്ത്യയാത്രയായിഒരു പാട് പേർ ഈ കുട്ടിയുടെ ചികിത്സക്ക് വേണ്ടി സഹായം എത്തിച്ചിട്ടുണ്ട് പ്രാർത്ഥിച്ചിട്ടുമുണ്ട്എല്ലാവരുടെയും സഹായ ങ്ങൾക്ക് ദൈവം അർഹമായ പ്രതിഫലം നൽകട്ടെഎല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

Post
യെച്ചൂരിയുടെ വിയോഗം: മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു

യെച്ചൂരിയുടെ വിയോഗം: മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു

. തിരൂർ:സഖാവ് സിതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു. തിരൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ ചേർന്ന അനുശോചന യോഗം മുഖ്യരക്ഷാധികാരി അഡ്വ:ഷമീർ പയ്യനങ്ങാടി ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ രാഷ്ട്രീയത്തിലെ മാനവികതയുടെയും മതേതരത്വത്തിന്റെയും സൗമ്യതയുടെയും മുഖമായിരുന്നു സീതാറാം യെച്ചൂരി എന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ ഐ സി ബി, വികെസി അബ്ദുറഹ്മാൻ, ആസിഫ്, സുനിൽകുമാർ, ഫർഷാദ്, റഷീദ് റെയിൻബോ പ്രസംഗിച്ചു.

Post
യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ചു

യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ചു

അനുശോചിച്ചു. കോഴിക്കോട്:സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലൂടെ മതേതര ഇന്ത്യയുടെ കാവൽക്കാരനെയാണ് നഷ്ടപ്പെട്ടതെന്നു നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടിയും ജനറൽ സെക്രട്ടറി ഫാദിൽ അമീനും അനുശോചനത്തിൽ പറഞ്ഞു. National Youth League(NYL). State Committee. Kerala. 9895237285,7511116611

Post
താനൂർ ഉപജില്ലാ ശാസ്ത്രോൽസവം:ലോഗോ പ്രകാശനം ചെയ്തു

താനൂർ ഉപജില്ലാ ശാസ്ത്രോൽസവം:ലോഗോ പ്രകാശനം ചെയ്തു

താനൂർ:ഒക്ടോബർ 17, 18 തിയ്യതികളിലായി എസ്.എം.എം ഹയർ സെകണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ലാ ശാസ്ത്രോൽസവത്തിന്റെ ലോഗോ പ്രകാശനം താനൂർ രായിരിമംഗലം എസ്.എം.എം ഹയർ സെകണ്ടറി സ്കൂളിൽ നടന്നു. ശാസ്ത്രോൽസവംസ്വാഗത സംഘം ചെയർമാനും താനൂർ നഗരസഭ അധ്യക്ഷനുമായ റഷീദ് മോര്യ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് വൈ.പി. ലത്തീഫ്,കാട്ടിലങ്ങാടി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എസ്. ഷീജ, താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി.വി. ശ്രീജ, ടി.എസ്.സുമ, എച്ച്.എം. ഫോറം കൺവീനർ...