തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസറഗോഡ് ഒഴികെ വടക്കൻ കേരളത്തിൽ ഇന്ന് മഴ കനക്കും. നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുതിനാലാണ് ഇത്. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്‌ഥാവകുപ്പ് നിർദേശം നൽകി. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിങ്കളാഴ്‌ച...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff correspondent (Shaiju TP)
ഛത്തീസ്ഗഡിൽ മാവോയിസ്റ്റും സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡ, നാരായൺപൂർ വനാതിർത്തിയിൽ വെള്ളിയാഴ്ച മാവോയിസ്റ്റും സുരക്ഷാ സേനയുമായുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 36 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. തെക്കൻ ബസ്തറിലെ അന്തർ ജില്ലാ അതിർത്തി പ്രദേശങ്ങളിലെ നെൻഡൂർ-തുൾത്തുലി വനപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. വൈകുന്നേരത്തിന് ശേഷവും, പ്രദേശത്ത് വെടിവയ്പ്പ് തുടരുകയാണ്. വനഗ്രാമത്തിന് സമീപം ഇതുവരെ 28 മൃതദേഹങ്ങൾ സൈന്യം കണ്ടെടുത്തതായും എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ബസ്തർ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പി. സ്ഥിരീകരിച്ചു.മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ,...
പാത്തുമ്മു അന്തരിച്ചു
തിരൂർ: മുറിവഴിക്കൽ ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന ബാസുര വിഹാറിൽ പുതിയകത്ത് മുള്ളത്ത് പരേതനായ മുഹമ്മദ് എന്ന ബാവയുടെ ഭാര്യ തൈവളപ്പിൽ പാത്തുമ്മു ( 88 ) അന്തരിച്ചു.ഖബറടക്കം ഇന്ന് (ശനി ) രാവിലെ 9 മണിക്ക് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പിതാവ്: പരേതനായ മുഹമ്മദ് ഭായ്. മാതാവ്: പരേതയായ ആയിഷുമ്മ. മക്കൾ: ഫാത്തിമ്മ , ആമിന ബീവി, ഉസ്മാൻ കുട്ടി ( ഫോട്ടോ ഗ്രാഫർ )മരുമക്കൾ: പരേതനായ അബ്ദുൽ ഖാദർ മുറിവഴിക്കൽ, സിദ്ധീഖ് ഹാജി...
സമദ് അന്തരിച്ചു
തിരൂർ: നിറമരുതൂർ പഞ്ചാര മൂലയിലെ തറയിൽ കുളങ്ങര സമദ് (52) അന്തരിച്ചു. ഭാര്യ : ഫാത്തിമ. മക്കൾ:ഫർഷാദ്, ഫാസില , അർഷാദ്. മരുമകൻ: റാഷിദ്. സഹോദരൻ: മുഹമ്മദ് കുട്ടി.
തൃശൂർ പൂരം വിഷയത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ട്: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തൃശൂർ പൂരം വിഷയത്തിൽ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായിട്ടുണ്ടെന്ന്സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർഎസ്എസ് ആണ്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം.എഡിജിപി എംആർ അജിത് കുമാർ -ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകും.സര്‍ക്കാരിന് പിആര്‍ ഏജന്‍സി ഇല്ല. ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചതോടെ അത് അവിടെ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നിട്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മുഖ്യമന്ത്രി ആദ്യം ചിരിക്കുന്നില്ലെന്നതായിരുന്നു മാധ്യമങ്ങളുടെ വിമര്‍ശനം....
അഴീക്കോട് കടലില്‍ കുടുങ്ങിയ 40 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
തൃശൂർ: അഴീക്കോട് ഫിഷ് ലാൻ്റിങ്ങ് സെൻ്ററിൽ നിന്നും വെള്ളിയാഴ്ച പുലർച്ചെ മത്സ്യബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ കരയിലെത്തിച്ചു.പ്രൊപ്പല്ലറിൽ വല ചുറ്റി എഞ്ചിന്‍ നിലച്ചതിനെ തുടർന്നാണ് ബോട്ട് കടലിൽ കുടുങ്ങിയത്. ഉച്ചയ്ക്ക് 12.40 മണിയോടുകൂടി വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന്ഫിഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി ബോട്ട് കരക്കെത്തിച്ചു. കൈപ്പമംഗലം സ്വദേശികളായ 40 മത്സ്യ തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്.തൃശൂർ ചാമക്കാല സ്വദേശി...
തൃശൂർ എടിഎം കവർച്ച കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തു
തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ നടന്ന എടിഎം കവർച്ചാ കേസിലെ പ്രതികളെ തമിഴ്‌നാട് ജയിലിൽ നിന്നും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി. എടിഎം കവര്‍ച്ച നടത്തി അറുപത്തേഴ് ലക്ഷമാണ് സംഘം കവർന്നത്.തൃശൂരിലെ കവർച്ചക്കുശേഷം തമിഴ്‌നാട്ടിൽ പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസിൽ സേലം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഹരിയാന പൽവാൽ ജില്ലക്കാരായ തെഹ്‌സിൽ ഇർഫാൻ, മുബാറക് ആദം, മുഹമദ് ഇക്രാം, സാബിർ ഖാൻ, ഷൗക്കീൻ എന്നിവരെയാണ് തൃശൂർ ഈസ്‌റ്റ് പൊലീസ് കസ്‌റ്റഡിയിൽ വാങ്ങിയത്.തൃശൂർ ഷൊർണൂർ റോഡിലെ എടിഎം കവർച്ചാ കേസിൽ പ്രതികളെ...
വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം എത്രയെന്ന് അറിയിക്കണം: ഹൈക്കോടതി
കൊച്ചി: വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. മൂന്നാഴ്ചക്കകം മറുപടി നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്.വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംബന്ധിച്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാരിന് നിർദ്ദേശം നല്‍കിയത്. അതേസമയം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നയാപൈസ സംസ്ഥാനത്തിന് ഇതേവരെ കിട്ടിയിട്ടില്ലെന്ന്അമിക്കസ്ക്യൂരി കോടതിയെ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിന്‍റെ മാനദണ്ഡം അറിയിക്കണമെന്ന് സംസ്ഥാന സർക്കാരിനോട്...
കണ്ണൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവിന്റെ പിന്തുണ തനിക്കുണ്ട്: പി വി അൻവർ
മലപ്പുറം: കണ്ണൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവിന്റെ പിന്തുണ തനിക്കുണ്ടെന്ന് പി.വി. അൻവർ. നിലവിൽ സിപിഐഎംനോട് ഒപ്പം നിൽക്കുന്ന ആളുകളും പാർട്ടിയോട് അസംതൃപ്തരായി നിൽക്കുന്ന പല എംഎൽഎമാരും മുൻ എംഎൽഎമാരും തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കന്മാരുമായി നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. പാർട്ടി രൂപീകരിച്ചു ഒരു ഘട്ടം വന്നാൽ അവരും തനിക്ക് പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ആ മുതിർന്ന നേതാവ് പി ജയരാജനോ, ടി പി ജയരാജനോ ആണോ ചോദ്യത്തിന് ആ സാധുക്കൾ...
മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല, എന്നും അർജുന്റെ കുടുംബത്തോടൊപ്പം: മനാഫ്
കോഴിക്കോട് : മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും, എന്നും അർജുന്റെ കുടുംബത്തോടൊപ്പമെന്നും ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല . മതങ്ങളെ യോജിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. തമ്മിൽ തല്ലിപ്പിക്കുന്ന പ്രവൃത്തി ഒരിക്കലും ചെയ്യില്ല. അർജുനെ കിട്ടിയതോടെ സമാധാന ജീവിതം കിട്ടുമെന്നാണ് വിചാരിച്ചത്. എന്നാൽ അതുണ്ടായില്ലെന്നും മനാഫ് പറഞ്ഞു. കേസെടുത്ത...









