തിരുന്നാവായ : മദ്യാധികാര വാഴ്ച്ചക്കെതിരെ ജനാധികാര വിപ്ലവം എന്ന പ്രമേയത്തിൽ കേരള മദ്യ നിരോധന സമിതി മലപ്പുറം കല്ക്ട്രേറ്റിനു മുന്നിൽ നടത്തി വരുന്ന അനിശ്ചിത കാല സത്യാഗ്രഹത്തിൽ 600 ദിവസം പിന്നിട്ട സത്യാഗ്രഹികൾക്ക് തിരുന്നാവായ ടൗണിൽ പഞ്ചായത്ത് കമ്മിറ്റി സ്വീകരണവും ആദരവും നൽകി. കുറുക്കോളി മൊയ്തീൻ എം എൽ എ ഉപഹാരങ്ങൾ വിതരണംചെയ്തു .മദ്യ നിരോധന സമിതി സംസ്ഥാന നേതാക്കളായ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, അഡ്വ: സുജാത എസ്. വർമ്മ, ഖദീജ സർഗീസ്,ഇയ്യാച്ചേരി പത്മിനി എന്നിവർക്കാണ് ആദരവ് നൽകിയത്....
FlashNews:
ടാപ്പിങ്ങ് തൊഴിലാളി ഗഫൂറിനെ കടുവ കൊന്നത് ; വനംവകുപ്പ് മന്ത്രി രാജിവെക്കണം
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.
ആൾപ്പൂരം” ഡോക്യുമെന്ററി പ്രദർശനംനാളെ (മെയ് 16 ന്) സാഹിത്യ ആകാദമിയിൽ
പാചകപ്പുര നിര്‍മ്മാണോദ്ഘാടനം
യുക്തിവാദികളുടെ പണാപഹരണം; കോഴിക്കോട് ടൗൺ ഹാളിൽ കുത്തിയിരുപ്പ് സമരം നടത്തും
കടുവയുടെ ആക്രമണത്തിൽ മലപ്പുറത്ത് ഒരാൾ മരിച്ചു
മനുഷ്യജീവന് വിലകൽപ്പിക്കാത്ത വനം വകുപ്പ് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്
ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ എഡ്യൂ മീറ്റ് മെയ് 17 ന്
സംഘ്പരിവാർ പ്രീണനം കേരളത്തിൽ വർധിച്ച് വരുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കും
മലപ്പുറം ജില്ലയ്ക്കെതിരായ വംശീയ പ്രചരണം തടയണം: റസാഖ് പാലേരി
സ്വകാര്യആശുപത്രിയിൽ കയറി മോഷണം നടത്തിയ പ്രതി പിടിയിലായി
ദി ലൈറ്റ് വിധവ അനാഥസംരക്ഷണ കുടുംബ സംഗമം
റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു
കേരള മാതൃകയിൽ പത്രപ്രവർത്തക പെൻഷൻ പദ്ധതി കർണ്ണാടകയിലും നടപ്പിലാക്കണം
എം കെ ഹംസ മാസ്റ്ററെ അനുസ്മരിച്ചു
തിരൂർ സിറ്റി ഹോസ്പിറ്റലിൽ നഴ്സസ് ദിനം ആചാരിച്ചു
ഡിജിറ്റൽ മീഡിയ മീറ്റ് അപ്പ്
എം എസ് എം വേനൽ തമ്പ്മോറൽ റസിഡൻഷ്യൽ സഹവാസ ക്യാമ്പ് സമാപിച്ചു
ഇബ്രാഹിം ഫൈസി തിരൂർക്കാട് അന്തരിച്ചു
Author: Staff Correspondent (Jyobish V)
ഐക്യ ജനാധിപത്യം മുന്നണി നിറ മരുതൂർ പഞ്ചായത്ത് രാപ്പകൽ സമരം സംഘടിപ്പിച്ചു
തിരൂർ=- വഖഫ് ഭേദഗതി ബില്ലിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനും എതിരെ ഐക്യ ജനാധിപത്യം മുന്നണി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം സംഘടിപ്പിച്ചു, കെപിസിസി സെക്രട്ടറിയും ചാനൽ ചർച്ചകളിലെ കോൺഗ്രസ് വക്താവുമായ കെ പി നൗഷാദ് അലി പഞ്ചാര മൂലയിൽ വച്ച് നടന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു, നിറമരുതൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ ദാസൻ അധ്യക്ഷത വഹിച്ചു കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും LGML സംസ്ഥാന സെക്രട്ടറിയുമായ ഡോക്ടർ കെ പി വഹീദ മുഖ്യപ്രഭാഷണം...
മുസ്ലിം സർവീസ് സൊസൈറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് നടത്തി
തിരൂർ :മുസ്ലിം സർവീസ് സൊസൈറ്റി യുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് meeting തീരുർ കോണ്ടിനെന്റൽ ഹോട്ടലിൽ വെച്ച് നടത്തി. ചടങ്ങിൽ അഡ്വക്കേറ്റ് അബൂബക്കർ സാഹിബ് അധ്യക്ഷത വഹിച്ചു. Mss മലപ്പുറം ജില്ല പ്രസിഡന്റ്Dr. ഹസ്സൻ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ജീവ കാരുണ്യ പ്രവർത്തനത്തിനുള്ള പ്രത്യേക പുരസ്‌കാരം aak ഗ്രൂപ്പ് ചെയർമാനും വ്യവസായ പ്രമുഖനുമായ കുറ്റൂർ ബാവഹാജിക്കു നൽകി. Mss സ്റ്റേറ്റ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മമ്മദ് കോയ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്...
ഇൻസ്റ്റാളേഷൻ കേമ്പ് നടത്തി
ഒതുക്കുങ്ങൽ : ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഐ ടി പാഠപുസ്തകങ്ങൾ മാറിയ സാഹചര്യത്തിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങൾ ലാബുകളിലെയും ക്ലാസ് മുറികളിലെയും 103 ലാപുകളിൽ ഉബുണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു. രണ്ട് ദിവസങ്ങളിലായി നടന്ന കേമ്പിന് കുഞ്ഞിമുഹമ്മദ് എൻ.എം, എൻ.കെ മുഹമ്മദ് യൂനുസ്, ആബിദ ഇ.കെ, ജംഷീർ കുരുണിയൻ നേതൃത്വം നൽകി.
വേനൽതുമ്പി ചാലക്കുടിഏരിയ പര്യടനം ആരംഭിച്ചു
മേലൂർ. ബാലസംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടികളുടെ വേനൽതുമ്പി ചാലക്കുടി ഏരിയ പര്യടനം ആരംഭിച്ചു. ഏരിയ പര്യടനത്തിൻ്റെ ഉദ്ഘാടനം ബാലസംഘം സംസ്ഥാന പ്രസിഡൻ്റ് ഡി. എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡൻ്റ് അർജുൻ പി.ആർ അധ്യക്ഷത വഹിച്ചു. പന്തുകളി, കെണി, ബെച്ചുട്ടിയ സച്ചാട്ട തുടങ്ങിയ ലഘുനാടകങ്ങളും, നൃത്ത ശിൽപങ്ങളും 27 കുട്ടികൾ അടങ്ങിയ വേനൽ തുമ്പികൾ അവതരിപ്പിച്ചു. ബാലസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ മുഹമ്മദ് അഷറഫ്, യശ്വാന്ത് കൃഷ്ണ, ഇ. എസ്...
വഖഫ് ഭേദഗതി കേസ് സ്സൈബര്‍ ആക്രമണം ശക്തമായ നടപടി വേണം
കോഴിക്കോട് : വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നടക്കുന്ന കേസ് വിചാരണവേളയില്‍ ജഡ്ജിമാര്‍ നടത്തിയ ശക്തമായ നിരീക്ഷണങ്ങളുടെ പേരില്‍ പരമോന്നത കോടതിക്കെതിരില്‍ നടക്കുന്ന സൈബര്‍ ആക്രമണം ഗൗരവതരമായി കാണണമെന്ന് കെ.എന്‍.എം മര്‍കസുദഅവ സംസ്ഥാന എക്‌സിക്യൂട്ടീവ് മീറ്റ് അഭിപ്രായപ്പെട്ടു. ജഡ്ജിമാര്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വിധി പറയാനുള്ള മാനസികാവസ്ഥ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ സൈബര്‍ ആക്രമണത്തെ ശക്തമായി നേരിടാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറാവണം. നീതിയുക്തവും ഭരണഘടനാപരമായും വിധി പറയുവാന്‍ നിയമജ്ഞര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ...
ഗതാഗത നിയന്ത്രണം
താനാളൂർ :പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ താനാളൂർ-ഒഴൂർ റോഡിൽ നാളെ (ഏപ്രിൽ 20) മുതൽ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈലത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെള്ളച്ചാൽ- അയ്യായ വഴിയും തിരൂർ-താനാളൂർ ഭാഗത്തേക്ക് പോകുന്നവർ പുത്തൻ തെരുവ് വഴിയും ഒഴൂർ-പാണ്ടിമുറ്റം ഭാഗത്തേക്ക് പോകുന്നവർ വട്ടത്താണി-പുത്തൻ തെരുവ് വഴിയും തിരിഞ്ഞു പോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
(എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് 22 ന്
കോട്ടക്കൽ :കാലം മാറുന്നു, ലഹരിയുടെയും മതനിരാസത്തിന്റെയും ഭീകര കൈകള്‍ നവതലമുറയെ പിടിമുറുക്കിക്കൊണ്ടേയിരിക്കുന്നു. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്താല്‍ പിഞ്ചു കുഞ്ഞുങ്ങളുടെ വരെ ചിന്താഗതിയും സമീപനങ്ങളും മാറ്റം വരുമ്പോള്‍, ഈ നവ്യമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി മദ്റസാ മാനേജ്മെന്റുകള്‍ ചര്‍ച്ചയ്ക്കൊരുങ്ങുന്നു. സമസ്ത സെന്റിനറിയുടെ ഭാഗമായി ‘മദ്‌റസാ പ്രസ്ഥാനവും മൂല്യ ബോധവും’ എന്ന പ്രമേയത്തില്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് കോണ്‍ഫ്രന്‍സ് 2025 ഏപ്രില്‍ 22 ചൊവ്വാഴ്ച രാവിലെ 9...
നെടുവ സാമൂഹികരോഗ്യ കേന്ദ്രത്തിന് ശ്രീ. ET മുഹമ്മദ് ബഷീർ എംപി പുതിയ വാഹനം നൽകി
നെടുവ :നെടുവ സാമൂഹികരോഗ്യ കേന്ദ്രത്തിന് ശ്രീ. ET മുഹമ്മദ് ബഷീർ എംപി യുടെ MP ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പുതിയ വാഹനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ( 19-04-25 ) പരപ്പനങ്ങാടി പാലത്തിങ്ങൽ വെച്ച് ശ്രീ. അബ്ദുൽ സമദ് സമദാനി MP നിർവ്വഹിച്ചു. വാഹനത്തിന്റെ താക്കോൽ നെടുവ സാമൂഹികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. വാസുദേവൻ ഏറ്റുവാങ്ങി. നഗരസഭ ചെയർമാൻ ശ്രീ. ഷാഹുൽ ഹമീദ് PP, സ്റ്റാൻഡിങ് ചെയർമാൻമാർ, മുൻ ചെയർമാൻ ശ്രീ. ഉസ്മാൻ A, വാർഡ്...
ആയിഷ നിര്യാതയായി
ശോഭ പറമ്പിൽ : കരുവൻതിരുത്തിയിലെ പരേതനായ കെ എം ഇസ്മായിൽ കുട്ടി ഹാജിയുടെ മകളുംAP കാദർ കുട്ടി മാഷിന്റെ ഭാര്യയുമായ ആയിഷ എന്നവർ താനൂർ ശോഭ പറമ്പിനു സമീപമുള്ള വസതിയിൽ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു. പരേതയുടെ ജനാസ നാളെ 19/4/2025രാവിലെ 10.30.am മയ്യിത്ത് നിസ്കാരം. നടക്കാവ് ജുമാ മസ്ജിദിൽ..