കളമശ്ശരി ഗവ. വനിത ഐ ടി ഐ യില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തേക്കുളള അഡ്മിഷന്‍ തുടരുന്നു. അപേക്ഷകള്‍ ഓണ്‍ലൈനായ് https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും, https://det.keral.gov.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയും സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12. സമര്‍പ്പിച്ച അപേക്ഷയുമായ് ഏറ്റവും അടുത്തുളള സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എത്തി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതിനുളള അവസാന തീയതി ജൂലൈ 15. വിശദ വിവരങ്ങള്‍ക്ക് : 0484 2544750.
FlashNews:
മഞ്ഞു വരുന്നുണ്ടേ… രോഗങ്ങളും!
കൊച്ചിയിൽ തരംഗമായി താരം
ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്
അഡ്വ.ജംഷാദ് കൈനിക്കരക്ക് സ്വീകരണം
എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട് അന്തരിച്ചു
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണം
വൈദ്യുതാഘാതമേറ്റ് മരിച്ചു
ദീപാവലി ദിനത്തില് മരിക്കുന്നവര് സ്വര്ഗത്തിലെത്തും; യുവാവ് ആത്മഹത്യ ചെയ്തു
മുനമ്പം വഖഫ് ഭൂമി: എസ്ഡിപിഐ പരാതി നല്കി
പാറയിൽ മുഹമ്മദാജി അനുസ്മരണം
ബിപിഒ ബിരുദ കോഴ്സ്: അവസാന തീയതി നാളെ (നവംബർ 5 )
പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന്
സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില് ഇളവ്
ജുനൈദ് കൈപ്പാണിക്ക്അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി
എൽ.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു
മാധ്യമ വിലക്ക് ഫാഷിസ്റ്റ് നടപടി: കെ.യു.ഡബ്ല്യു.ജെ
62 ലും തളരാത്ത സ്പോർട്സ് വീര്യം
എംജിഎം സംഗമവും അവാർഡ് ദാനവും
Author: Staff Correspondent (Jyobish V)
കപട ചികിത്സ: വൈദ്യനും അച്ഛനും അറസ്റ്റിൽ
പനമരം∙ വയനാട്ടിൽ മൂന്നു വയസ്സുകാരൻ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ പിതാവിനെയും ചികിത്സിച്ച വൈദ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുകുന്ന് വൈശമ്പത്ത് അൽത്താഫിന്റെയും സഫീറയുടെയും മകൻ മുഹമ്മദ് അസാൻ ആണ് കഴിഞ്ഞ മാസം 20ന് മരിച്ചത്. അല്‍ത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് (68) എന്നിവരെയാണു മനപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി പനമരം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ ഒൻപതിന് വൈകിട്ട് ചൂടുവെള്ളം നിറച്ച ബക്കറ്റിൽ വീണാണു കുട്ടിക്കു പൊള്ളലേറ്റത്. തുടർന്നു...
കേരളത്തിലെ സർക്കാർ സ്കൂളുകളാണ് മികച്ചത്
കൊച്ചി ∙ കേരളത്തിലെ സർക്കാർ സ്കൂളുകളാണ് ഏറ്റവും മികച്ചതെന്നും ഇവിടെ ജനിച്ചത് ഭാഗ്യമാണെന്നും സിറ്റി പൊലീസ് കമ്മിഷണർ എസ്.ശ്യാം സുന്ദർ. കേരള പോലീസ് ഓഫിസേഴ്സ് കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ടെങ്കിലും അവിടങ്ങളിലൊന്നും കേരളത്തിലെ സ്കൂളുകളുടെ സൗകര്യങ്ങളോ മികവോ ഉള്ളവ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അത്രത്തോളം മെച്ചപ്പെട്ട സംവിധാനങ്ങൾ ഇവിടെ നിലനിൽക്കുന്നതു കൊണ്ടാണ് കേരളത്തിന് ഈ നേട്ടം കൈവരിക്കാനായത് എന്നും അദ്ദേഹം പറഞ്ഞു. കമ്മിഷണറുടെ വാക്കുകളിലേക്ക്: ‘‘ഞാൻ 10–13...
അമ്മയും മകളും മരിച്ച നിലയിൽ
തിരുവനന്തപുരം∙ പാലോട് പേരയം ചെല്ലഞ്ചിയിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരാണു മരിച്ചത്. സംഭവം നടക്കുമ്പോൾ ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നു. പാലോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണു ബന്ധുക്കൾ പറയുന്നത്. ഇന്നു രാവിലെ എട്ടരയോടെ ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമാണ് കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഭീതിയുയർത്തി പകർച്ചപ്പനി
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദിവസത്തെ രോഗവിവരക്കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്. അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകൾ, 69 എലിപ്പനി കേസുകൾ, 158 എച്ച്1 എൻ1 കേസുകൾ, 6 വെസ്റ്റ് നൈൽ കേസുകൾ എന്നിങ്ങനെയാണ് രോഗ വിവരക്കണക്കുകൾ. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് പനി കണക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇന്നലെ മാത്രം 109 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി ബാധിച്ച് ഇന്നലെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ജൂലൈ മാസം ഇതുവരെ 50,000ത്തിലധികം പേർ പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാണമെന്ന് വിവരാവകാശ കമ്മീഷൻ
തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. 2019 ലാണ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോർട്ട് സമര്‍പ്പിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാട്ടാണ് ഒന്നാം പിണറായി സർക്കാർ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളിയായിരുന്നു. മൊഴി നൽകിയവരുടെ...
അസമിൽ പ്രളയം: 52 മരണം
ന്യൂഡൽഹി: അസമിൽ പ്രളയം രൂക്ഷമായതോടെ 24 ലക്ഷം വരുന്ന ജനങ്ങൾ ദുരിതത്തിൽ. സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകിയതോടെ 30 ജില്ലകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ഇതുവരെ 52 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചിരിക്കുന്നത്. കാശിരംഗ ദേശീയോദ്യാനത്തിന്‍റെ 70 ശതമാനവും വെള്ളത്തിൽ മുങ്ങി. 3 കാണ്ടാമൃഗങ്ങളും 62 മാനുകളും അടക്കം ദേശീയോദ്യാനത്തിൽ സംരക്ഷിച്ചിരുന്ന 77 മൃഗങ്ങൾ വെള്ളത്തിൽ മുങ്ങി ചത്തതായും റിപ്പോർട്ടുകളുണ്ട്. പ്രളയം രൂക്ഷമായ സാഹചര്യത്തിൽ പല മൃഗങ്ങളെയും അധികൃതർ കാട്ടിലേക്ക് തുറന്നു വിടുകയാണ്.സംസ്ഥാനത്തെ 63,000 ഹെക്റ്ററിൽ അധികം വരുന്ന...
തല്ലിയവർക്ക് കേസില്ല: കൊണ്ടയാൾക്ക് കേസ്
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിലെ സംഘർഷത്തിൽ കോളെജ് പ്രിൻസിപ്പൽ തെറ്റു ചെയ്തുവെന്ന് പൊലീസ്. മൂന്നു വർഷം വരെ തടവ് കിട്ടാനുള്ള കുറ്റമാണ് ഡോ. സുനിൽ ഭാസ്കരന്‍റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും എപ്പോൾ വിളിച്ചാലും ഹാജരാകണമെന്നും വ്യക്തമാക്കി പൊലീസ് നോട്ടീസയച്ചു. തുടരന്വേഷണത്തില്‍ സാന്നിധ്യം ആവശ്യമുണ്ടെന്നു തോന്നിയാലോ, തെളിവുനശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കുന്നുവെന്ന് ബോധ്യപ്പെട്ടാലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാം അതേസമയം, പ്രിന്‍സിപ്പലിനെ മര്‍ദിച്ചു എന്ന പരാതിയില്‍ നടപടിയില്ല. തന്നെ മർദിച്ചെന്നുകാട്ടി കണ്ടാല്‍ അറിയുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പ്രിന്‍സിപ്പല്‍ പരാതില്‍...
ക്രിസ്ത്യൻ പളളികളെ ബന്ധിപ്പിച്ച് സ്പിരിച്വൽ ടൂറിസം
തൃശൂർ∙ നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ നീളുന്ന ടൂറിസം സർക്കീറ്റിന് നിർദേശം വച്ചിട്ടുണ്ടെന്നും ടൂറിസം സെക്രട്ടറിയിൽനിന്ന് റിപ്പോർട്ട് കിട്ടിയാൽ തുടർനടപടികളിലേക്കു കടക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. വേളാങ്കണ്ണി, ഡിണ്ടിഗൽ, മംഗളാദേവി, മലയാറ്റൂർ പള്ളി, ഭരണങ്ങാനത്തെ അൽഫോൻസാമ്മ കബറിടം, കാലടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങൾ കൂടി ഉൾപ്പെടുന്ന സ്പിരിച്വൽ ടൂറിസം സർക്കീറ്റ് ആണ് മനസ്സിലുള്ളത്. ഇതിൽ കൊച്ചിയിലെ ജൂതപ്പള്ളി കൂടി ഉൾപ്പെടുത്തുന്നത് ആലോചിക്കുമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.പദ്ധതികളെപ്പറ്റി പരിധി വിട്ടു കാര്യങ്ങൾ പറയരുതെന്നാണു...
കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം
കോട്ടയം: നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി അപകടം. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് എതിര്‍വശത്തുള്ള പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്‍റെ ഗേറ്റും മതിലും തകര്‍ത്തത്. റോഡില്‍ മറ്റു വാഹനങ്ങളിലോ യാത്രക്കാരോ ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇന്നു പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിർത്തിയിട്ട ശേഷം ഡ്രൈവർ കാപ്പി കുടിക്കുവാൻ പോയ സമയത്താണ് അപകടമുണ്ടായത്.ബ്രേക്ക്...