Author: Staff Correspondent (Jyobish V)

Post

വാലി – പഴുവിൽ – കോലോത്തുംകടവ് റോഡിനെ സഞ്ചാരയോഗ്യമാക്കണം

പഴുവിൽ : വാലി – പഴുവിൽ – കോലോത്തുംകടവ് റോഡിനെ സഞ്ചാരയോഗ്യമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ചാഴൂർ പഞ്ചായത്തിലെ സെറ്റിൽമെൻ്റ് കോളനിയായിട്ടുള്ളതും 100 കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്നതുമായ വാലി – കോലോത്തുംകടവ് റോഡ് നിർമ്മിച്ചത്. കാലവർഷത്തിൽ ഈ മേഖല വെള്ളക്കെട്ടിൻ്റെ ഭീഷണി നേരിടുന്ന പ്രദേശമായിട്ടും തെരുവു വിളക്കുകൾ പോലും തെളിയുന്നില്ല . ഒരു ഓട്ടോറിക്ഷ പോലും വിളിച്ചാൽ മടി കാണിക്കുന്ന ഇവിടത്തെ റോഡുകൾ പൂർണ്ണമായും കുണ്ടും കുഴിയും നിറഞ്ഞ് റോഡ് തിരിച്ചറിയാൻ പറ്റാത്ത വിധമാണിന്നുള്ളത്. പൈപ്പുവെള്ളത്തിനേയോ അടുത്ത ഉയരം...

Post

എൽ.പി.ജി സിലിണ്ടറിൽ നിന്നും പാചക വാതകം ചോർന്ന് തീപൊള്ളലേറ്റു

ഇരിങ്ങാലക്കുട:മാടായിക്കോണം മുത്രത്തിക്കരയിലുള്ള മകളുടെ വീട്ടിൽ വെച്ച് അടുക്കളയിൽ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കെ പാചക വാതകം ചോർന്ന് കുടുംബത്തിലെ 3 പേർക്ക് പൊള്ളലേറ്റു.മാടായിക്കോണം സ്വദേശിയും,റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമായ കാച്ചപ്പിള്ളി വീട്ടിൽ പോളി(64),ഭാര്യ റിട്ടയേഡ് ഗവ.നഴ്‌സിങ്ങ് സൂപ്രണ്ട് റോസിലി(58),പേരക്കുട്ടി ആദം ആന്റണി(4) എന്നിവർക്കാണ് പൊള്ളലേറ്റത്. ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കെ അടുക്കളയിൽ താഴെയുള്ള കബോർഡിനുള്ളിൽ നിന്നും സാധനങ്ങൾ എടുക്കാൻ റോസിലി ഡോർ തുറന്നപ്പോൾ അതിനകത്തിരുന്നിരുന്ന സിലിണ്ടറിലേക്ക് തീ പsരുകയായിരുന്നു.ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന പോളി സമയോചിതമായി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.തീയണക്കുന്നതിനിടെ പോളിക്ക് ഗുരുതര...

Post

തിരൂർ സബ് ആർ ടി ഒ ഓഫ്‌സിൽ ഉദ്യോഗസ്ഥരുടെ കുറവ് രൂക്ഷം

തിരൂർ :തിരൂർ സബ് ആർ ടി ഒ ഓഫ്‌സിൽ ഉദ്യോഗസ്ഥരുടെ കുറവ് പൊതു ജനത്തിന് ലഭിക്കേണ്ടേ സേവങ്ങൾക്ക് കൾക്ക് മാസങ്ങൾ കാത്തിരിക്കണം. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പവക്ടറും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും സസ്പെന്ഷനിൽ ആകുകയും ക്ലാർക്ക് മാരെ സ്ഥലം മാറ്റുകയും ചെയ്തത്തോടെയാണ് ഉദ്യോഗസ്ഥ ക്ഷാമം നേരിട്ടത്. തിരൂർ സബ് ആർ ടി ഓഫീസിന് കീഴിലെ 9 പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന വാഹനാപകടങ്ങളിൽ പെട്ട വാഹനം പരിശോധിക്കാനും ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്താനും ലേണേഴ്സ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ്...

Post

എടത്തിൽ കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വെള്ളമുണ്ട:ജില്ലാ പഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന കട്ടയാട് എടത്തിൽ ഉന്നതിയിലെ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.വാർഡ് മെമ്പർ അബ്ദുള്ള കണിയാങ്കണ്ടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബാലൻ വി, ഗ്രാമപഞ്ചായത്ത് അംഗം മേരി സ്മിത ജോയ്, സീതാറാം മിൽ ഡയറക്ടർ കെ. പി ശശികുമാർ, സ്റ്റീഫൻ കെ. ചീര എടത്തിൽ, മധു കെ, ബാബു സി തുടങ്ങിയവർ സംസാരിച്ചു. ഗോത്ര...

Post

കോൺഗ്രസ്സ് പ്രതിഷേധം ജനങ്ങളെ കൊഞ്ഞനം കുത്തുന്നത്

തിരൂർ :എട്ടാം വാർഡിൽ തെരഞ്ഞെടുപ്പ് നടക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ഇന്നലെ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധം പ്രഹസനവും അതിലേറെ വാർഡിലെ ജനങ്ങളെ കൊഞ്ഞനം കൂത്തുന്നതുമാണന്ന് എസ്.ഡി.പി.ഐ. കേട്ടുകേൾവിയില്ലാത്ത വിധം, അസാധാരണമയ കാലതാമസത്തിനും വാർഡ് അനാഥമായതിനും ഭരണപങ്കാളിത്തമുള്ള കോൺഗ്രസ്സും ഉത്തരവാധികളാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ സമരം ആത്മാർത്ഥതയുള്ളതാണെങ്കിൽ ഉത്തരവാധികളായ പാർട്ടി മെമ്പർ മാർക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു. ഇപ്പോൾ എസ് ഡി പി ഐ രാഷ്ട്രീയ സമരത്തിലേക്കും നിയമനടപടികളിലേക്കും നീങ്ങിയപ്പോഴാണ് കോൺഗ്രസ്സിന് വെളിപാടുണ്ടായത്. 21/8/2024...

Post

ശഹീദ് കെ എസ് ഷാന്‍ അനുസ്മരണം നടത്തി

ആലപ്പുഴ: ഗുരുതര ആരോപണങ്ങളിലടക്കം അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എം ആര്‍ അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശുപാര്‍ശ അംഗീകരിച്ചതിലൂടെ ഇടതു സര്‍ക്കാര്‍ സംഘപരിവാര്‍ വിധേയത്വം വീണ്ടും തളിയിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. സ്ഥാനക്കയറ്റം നല്‍കുന്നതിനു വേണ്ടിയാണ് ഗുരുതര ആരോപണങ്ങളുണ്ടായിരുന്നിട്ടും യാതൊരു നടപടിയുമെടുക്കാതിരുന്നതെന്നു വ്യക്തമായിരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ശഹീദ് കെ എസ് ഷാന്‍ രക്തസാക്ഷി ദിനത്തില്‍ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂര്‍...

Post

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മാർച്ച്‌ നടത്തി

കാലടി: വൈദ്യുതി ചാർജ് വർദ്ധനവിലൂടെ സ്വകാര്യ കമ്പനികൾക്ക് അധിക വരുമാനം ലഭ്യമാക്കി അതിൽനിന്നുംവൻതോതിൽ കമ്മീഷൻ പറ്റുന്ന പിണറായി വിജയനും കുടുംബവും ജനങ്ങൾക്ക് ബാധ്യതയായി മാറിയെന്നും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്.സർക്കാരിന്റെ അന്ത്യം കാണും വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അഡ്വ.മുഹമ്മദ് ഷിയാസ്. അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെയും വൈദ്യുതി ബോർഡ് സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിൻ്റെ ജനദ്രോഹ നയത്തിനെതിരെയും വൈദ്യുതി ബോർഡിലെ കുറുവാ സംഘത്തിനെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാലടി ബ്ലോക്ക് കമ്മിറ്റിയുടെ...

Post

യുവാവിനെ ആക്രമിച്ച ബസ് ഡ്രൈവറും, കണ്ടക്ടറും അറസ്റ്റിൽ

ആലുവ :ആലുവ നൊച്ചിമ ചാലിൽപാടം കണ്ടത്തിൽ വീട്ടിൽ ഷൊഹൈബ് മുഹമ്മദ് (32), കണ്ണമാലി കണ്ടകടവ് കണ്ടത്തിൽ വീട്ടിൽ റോജൻ സേവ്യർ (48) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ബസ് സർവ്വീസ് നിർത്തിയത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചത്. രണ്ട് പേരുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നതിന് ആർ.ടി.ഒ ഓഫീസിലേക്ക് റിപ്പോർട്ട് നൽകും. ആലുവ ഡി.വൈ.എസ്.പി റ്റി.ആർ. രാജേഷിൻ്റെ നിർദ്ദേശപ്രകാരം പോലീസ് കർശന വാഹന പരിശോധന നടത്തി വരുന്നുണ്ട്. പെർമിറ്റ് ലംഘനം നടത്തുന്ന ബസുകൾക്കെതിരെ നിയമനടപടികളും, ഫൈനും നൽകിവരുന്നുണ്ട്.

Post

വൈദ്യുതി ചാർജ് വർധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി

ആലുവ ; വൈദ്യുതി ചാർജ് വർധനവിനെതിരെ ട്വൻ്റി 20 പാർട്ടി ആലുവ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ കെ.എസ് .ഇ ‘ബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ട്വൻ്റി 20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗംഅഡ്വ. ചാർളി പോൾ ധർണ്ണ ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാത്തതും കെടുകാര്യസ്ഥതയും കിട്ടാക്കടം പിരിക്കുന്നതിലെ വീഴ്ചയും അധിക തസ്തികകളും റദ്ദാക്കപ്പെട്ട ദീർഘകാല കരാറുകളും ജീവനക്കാരുടെ ഉയർന്ന ശബളവുമാണ് വൈദ്യുത ചാർജിന് പിന്നിലെ കാരണങ്ങളെന്ന് അഡ്വ. ചാർളി പോൾ...

Post

കൊരട്ടി പോളിടെക്നിക്ക് യൂണിയൻ ഉദ്ഘാടനം

കൊരട്ടി. കൊരട്ടി പോളിടെക്നിക്കിൻ്റെ 2024-25 വർഷത്തെ കോളേജ് യൂണിയൻ ഉദ്ഘടനം പ്രശസ്ത പ്രഭാഷകൻ അഡ്വ കെ ആർ സുമേഷ് നിർവ്വഹിച്ചു. പോളിടെക്നിക്ക് യൂണിയൻ ചെയർമാൻ അനന്തു കൃഷ്ണ എം. രാജു അധ്യക്ഷത വഹിച്ചു.ആർട്സ് ക്ലബിൻ്റെ ഉദ്ഘാനം പ്രശസ്ത ഹാസ്യ കലാകാരനും ടെലിവിഷൻ താരവും ആയ പ്രദീപ് പൂലാനി നിർവ്വഹിച്ചു. കോളേജ് യൂണിയൻ ഭാരവാഹികൾക്കുള്ള സത്യപ്രതിജ്ഞ പോളിടെക്നിക്ക് പ്രിൻസിപ്പൽ ശ്രീജ കെ.കെ. ചൊല്ലി കൊടുത്തു. പോളിടെക്നിക്ക് യൂണിയൻ കൗൺസിലർ അഭിഷേക് എസ് , ജനറൽ സെക്രട്ടറി അതുൽ എം...