തമ്മനം സ്വദേശിയായ പതിനഞ്ചുകാരന് ഉദയ് ശങ്കറിന് നിര്മ്മിതബുദ്ധിയില് ആദ്യ പേറ്റന്റുള്പ്പെടെയുള്ള നേട്ടങ്ങള് സ്വന്തമാക്കാന് തന്റെ അച്ഛമ്മയ്ക്ക് ചെയ്ത ഒരു ഫോണ്കോളാണ് കാരണമായത്. കുട്ടി ഫോണ് ചെയ്തപ്പോള് എന്തോ തിരക്കിലായിരുന്ന അച്ഛമ്മ പിന്നെ വിളിക്കാമെന്ന് പറഞ്ഞു. എന്നാല് നിര്മ്മിതബുദ്ധി കൊണ്ട് അച്ഛമ്മയെ സൃഷ്ടിച്ച് തന്നെ സംസാരിക്കാമെന്ന് ഉദയ് ശങ്കറും തീരുമാനിച്ചു. ഉറവ് അഡ്വാന്സ്ഡ് ലേണിംഗ് സിസ്റ്റംസ് എന്ന സ്റ്റാര്ട്ടപ്പ് ഈ കുട്ടി തുടങ്ങുന്നത് ഇങ്ങനെയാണ്. വിവിധ ഭാഷകള് കൈകാര്യം ചെയ്യാന് സാധിക്കുന്ന ഭാഷിണി എന്ന ആപിനാണ് ഉദയിന് ഇന്ത്യാ...
FlashNews:
മഞ്ഞു വരുന്നുണ്ടേ… രോഗങ്ങളും!
കൊച്ചിയിൽ തരംഗമായി താരം
ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിന്
അഡ്വ.ജംഷാദ് കൈനിക്കരക്ക് സ്വീകരണം
എസ്ഡിപിഐ മുൻ ജില്ലാ സെക്രട്ടറി ഷൗക്കത്ത് കരുവാരകുണ്ട് അന്തരിച്ചു
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഇബ്രാഹിം സുലൈമാൻ സേട്ട് അനുസ്മരണം
വൈദ്യുതാഘാതമേറ്റ് മരിച്ചു
ദീപാവലി ദിനത്തില് മരിക്കുന്നവര് സ്വര്ഗത്തിലെത്തും; യുവാവ് ആത്മഹത്യ ചെയ്തു
മുനമ്പം വഖഫ് ഭൂമി: എസ്ഡിപിഐ പരാതി നല്കി
പാറയിൽ മുഹമ്മദാജി അനുസ്മരണം
ബിപിഒ ബിരുദ കോഴ്സ്: അവസാന തീയതി നാളെ (നവംബർ 5 )
പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന്
സിദ്ദീഖ് കാപ്പന് ജാമ്യ വ്യവസ്ഥകളില് ഇളവ്
ജുനൈദ് കൈപ്പാണിക്ക്അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി
എൽ.ഡി.എഫ് ജനപ്രതിനിധികളുടെ കൺവെൻഷൻ സംഘടിപ്പിച്ചു
മാധ്യമ വിലക്ക് ഫാഷിസ്റ്റ് നടപടി: കെ.യു.ഡബ്ല്യു.ജെ
62 ലും തളരാത്ത സ്പോർട്സ് വീര്യം
എംജിഎം സംഗമവും അവാർഡ് ദാനവും
Author: Staff Correspondent (Jyobish V)
അത്ഭുതപ്പെടുത്തുന്ന ഭാവിയെ മുന്നില് കാണിച്ച് ജെന് എഐ പ്രദര്ശനം
സമീപഭാവിയില് തന്നെ നമ്മുടെ ദൈനംദിന ജീവിതം എങ്ങിനെ നിര്മ്മിതബുദ്ധിയിലധിഷ്ഠിതമാകും എന്ന നേര്ക്കാഴ്ച നല്കുന്നതാണ് കൊച്ചിയില് നടക്കുന്ന കെഎസ്ഐഡിസി സംഘടിപ്പിച്ച ദ്വിദിന ജെനറേറ്റീവ് എഐ കോണ്ക്ലേവില് ഒരുക്കിയിട്ടുള്ള പ്രദര്ശനം. ചരക്ക് നീക്കം മുതല് റിക്രൂട്ട്മന്റ് വരെ, കായികമേഖല മുതല് അതിഥിത്തൊഴിലാളികള് വരെ ഇങ്ങനെ സമസ്തമേഖലകളെയും തൊട്ടു കൊണ്ടാണ് മാറ്റത്തിന്റെ സാങ്കേതികവിദ്യയുടെ വരവ്. സംസ്ഥാന വ്യവസായ-നിയമ-കയര് വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്ത ജെന് എഐ കോണ്ക്ലേവിന്റെ പ്രദര്ശനം തുടങ്ങുന്ന സ്ഥലത്ത് തന്നെ ഒരുക്കിയിട്ടുള്ളത് ഒരു ടേബിള് ടെന്നീസാണ്....
കളക്ടറുടെ സ്നേഹസമ്മാനമായി വിദ്യാര്ഥികള്ക്ക് സൗജന്യ പഠന യാത്ര
മലപ്പുറം ജില്ലാ കളക്ടര് വി.ആര് വിനോദിന്റെ സ്നേഹ സമ്മാനമായി വളാഞ്ചേരി ജി.എം.എല്.പി സ്കൂള് വിദ്യാര്ഥികള്ക്ക് സൗജന്യ പഠന യാത്ര. കളക്ടറുടെ അതിഥികളായി വിദ്യാര്ഥികള് മലപ്പുറം കളക്ടറേറ്റും കോട്ടക്കുന്നും സന്ദര്ശിച്ചു. കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഏർപ്പാടാക്കിയ എ.സി ബസ്സില് പ്രധാനാധ്യാപകൻ പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് കുട്ടികള് മലപ്പുറത്തെത്തിയത്.സ്നേഹപൂർവ്വം കുട്ടികളെ സ്വീകരിച്ച ജില്ലാ കളക്ടർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവരുമായി ഏറെ നേരം സംവദിച്ചു. കളക്ടർ കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്...
ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
കണ്ണൂർ: കണ്ണൂർ കുടിയാൻ മലയിൽ ഭാര്യയെ ഭർത്താവ് ഭാര്യയെ ഭർത്താവ് പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അതേ തുടർന്നുണ്ടായ സംഘർഷത്തിനുമൊടുവിലാണ് നാരായണൻ ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. അതേ സമയം, നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൊഴി എടുത്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതിന് ശേഷം മാത്രമേ സംഭവത്തിൽ...
പകർച്ചവ്യാധികൾ വ്യാപിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 225 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മരിച്ചു. കേരളം പുറത്ത് വിട്ട കണക്കുകളനുസരിച്ച് 20 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 2 പേർ എലിപ്പനി ബാധിച്ച് മരിച്ചു. ഇന്നലെ 37 പേർക്ക് എച്ച് 1 എൻ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
മുസ്ലിം സ്ത്രീകൾക്കും ജീവനാംശത്തിന് അർഹത
ന്യൂഡൽഹി ∙ ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) 125-ാം വകുപ്പ് പ്രകാരം ഭർത്താവിനെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യാൻ മുസ്ലിം സ്ത്രീpppക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിആർപിസിയിലെ 125–ാം വകുപ്പ് പ്രകാരം വിവാഹമോചിതയായ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശം നൽകാനുള്ള നിർദ്ദേശത്തിനെതിരെ ഒരു മുസ്ലിം യുവാവ് നൽകിയ ഹർജിയിലാണ് കോടതിവിധി. മുസ്ലിം സ്ത്രീകളുടെ വിവാഹമോചന അവകാശങ്ങൾ സംരക്ഷിക്കൽ നിയമം, സിആർപിസി പോലെയുള്ള...
കേന്ദ്രം ഞെരുക്കുന്നു: സാമ്പത്തിക പ്രതിസന്ധി രൂക്ഷം
ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് അവതരിപ്പിച്ച പ്രമേയം തിരുവനന്തപുരം: 2021 ല് ഈ സര്ക്കാര് അധികാരത്തില് വന്നശേഷം സംസ്ഥാനത്ത് കേന്ദ്രസര്ക്കാരിന്റെ വിവേചനപരമായ നയങ്ങള് കാരണം വലിയ തോതിലുള്ള പണഞെരുക്കം അനുഭവപ്പെടുകയുണ്ടായി. ഇത് ഇപ്പോഴും തുടരുകയാണ്. 2016 ല് അധികാരത്തില് വന്ന സര്ക്കാര് പശ്ചാത്തലസൗകര്യ വികസനത്തിനും ക്ഷേമ ആനുകൂല്യങ്ങള് വിതരണം ചെയ്യുന്നതിനും തുല്യ പ്രാധാന്യം നല്കുന്ന നയമാണ് സ്വീകരിച്ചത്. മുടങ്ങിക്കിടന്ന വന്കിട പദ്ധതികളായ ദേശീയപാതാ വികസനം, ഗെയ്ല് പൈപ്പ്ലൈന്, കൊച്ചി – ഇടമണ് പവര്ഹൈവേ...
സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് കെ കെ രമ
തിരുവനന്തപുരം: സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് സഭയില് സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് കെ കെ രമ. പ്രശ്നം ലാഘവത്തോടെ എടുക്കുകയാണ് സര്ക്കാറെന്ന് അവര് ആരോപിച്ചു. മുഖ്യമന്ത്രി സഭയില് മറുപടി പറയാത്തത് ഇതിന് ഉദാഹരണമെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് രമ പറഞ്ഞു. പൂച്ചാക്കലില് ദളിത് പെണ്കുട്ടിയെ മര്ദ്ദിച്ച സംഭവത്തില് പൊലീസ് നടപടി എടുക്കാത്തതും കാലടി കോളേജിലെ പെണ്കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില് പ്രതിക്കെതിരെ നടപടി എടുക്കാത്തതും ചര്ച്ചയില് ഉയര്ന്നുവന്നു. അടിയന്തിര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല....
ചരിത്രം കുറിച്ച് മോദി ഓസ്ട്രിയയിൽ
വിയന്ന ∙ നാലു പതിറ്റാണ്ടിനിടെ ആദ്യമായെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ ആഘോഷത്തോടെ വരവേറ്റ് ഓസ്ട്രിയ. ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിച്ചാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓസ്ട്രിയ സ്വീകരിച്ചത്. ദ്വിദിന റഷ്യൻ സന്ദർശനം പൂർത്തിയാക്കിയാണു മോദി ഓസ്ട്രിയ തലസ്ഥാനമായ വിയന്നയിലെത്തിയത്. മോദിക്കായി റിറ്റ്സ് കാൾട്ടൻ ഹോട്ടലിലാണ് ഓസ്ട്രിയൻ ഗായകസംഘം വന്ദേമാതരം അവതരിപ്പിച്ചത്. കലാകാരന്മാർക്കൊപ്പം നിന്നുകൊണ്ടു ദേശീയഗീതം ആലപിക്കുന്ന മോദിയെയും വിഡിയോയിൽ കാണാം. രാവിലെയെത്തിയ മോദി ഇന്ത്യൻ സമൂഹത്തെ അഭിവാദ്യം ചെയ്തു. പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലെനുമായും ചാൻസലർ കാൾ...
സ്റ്റൗവിലെ ഗ്ലാസ്സ് പൊട്ടിത്തകർന്നു, വില 7800 രൂപയും,നഷ്ടം, ചിലവ് ഇനത്തിൽ 25000 രൂപയും പലിശയും നൽകുവാൻ വിധി.
സ്റ്റൗവിലെ ഗ്ലാസ്സ് പൊട്ടിത്തകർന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി വീട്ടിൽ ബാബു ജോസ്.വി. ഫയൽ ചെയ്ത ഹർജിയിലാണ് കൊടകര മെട്രോ ഹോം ഗ്യാലറി ഉടമക്കെതിരെയും നിർമ്മാതാവായ തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ഗാന്ധിമതി അപ്ളയൻസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായത്.പാചകം ചെയ്ത് കുറച്ച് സമയത്തിന് ശേഷം സ്റ്റൗവിന് മുകളിലുള്ള ഗ്ലാസ്സ് പൊട്ടിത്തകരുകയായിരുന്നു. സമീപത്ത് ആരുമില്ലാതിരുന്നതിനാലാണ് വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു....