തിരുന്നാവായ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ മദ്രസ്സ പത്താം ക്ലാസ് പൊതു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി നാടിൻ്റെ അഭിമാനമായ പല്ലാർ ചൂണ്ടിക്കൽ കെ.ഫാത്തിമ്മ ശിഫക്ക് പെരുന്നാൾ സമ്മാനമായി നാടിൻ്റെ ആദരം . കൊട്ടാരത്ത്മൂസകുട്ടിയുടെയും റസീനയുടെയും മകളായ ഫാത്തിമ്മ ശിഫ വടക്കേ പല്ലാർ ഇഅലാമുദ്ദീൻ ഹയർ സെക്കൻഡറി മദ്റസയിൽ നിന്നാണ് നൂറുശതമാനം മാർക്ക് വാങ്ങി വിജയിച്ചത്. സ്കൂൾ പഠനത്തോടൊപ്പം മദ്റസാ പഠനത്തിനും ശ്രദ്ധ നൽകുന്ന ശിഫ കഥ,കവിത, ഉപന്യാസ രചനാ മത്സരങ്ങളിലും...
FlashNews:
കൊടിഞ്ഞി ഫൈസൽ വധം വിസ്തരിക്കാനുള്ളത് 207 സാക്ഷികളെ
പറവകൾക്ക് തണ്ണീർ കുടം’ പദ്ധതിയുമായി സ്കൗട്ട്സ് ആൻ്റ്ഗൈഡ്സ് വിദ്യാർത്ഥികൾ
NH 544 ന്റെ ഗതാഗതകുരുക്കഴിക്കാൻ താല്കാലിക പാതയൊരുക്കി തൃശ്ശൂർ പോലീസ്
സിൽസില നൂരിയ്യ ത്വരീഖത്ത് സമ്മേളനത്തിന് തുടക്കമായി
എസ് സി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ചെയ്യുന്നില്ലെന്ന് പരാതി
നമ്മളൊന്ന് വെട്ടത്ത് നാട് ചരിത്രകൂട്ടായ്മ
ഭരണകക്ഷി സംഘടനകളുടെ അടിമത്തം ഭയാനകം :ബാബു നാസർ
ഇഡി പേടി വെള്ളാപ്പള്ളിയെ വിറളി പിടിപ്പിക്കുന്നു: സിപിഎ ലത്തീഫ്
ചേലക്കരയിൽ ശ്രീനാരായണ ടാലൻറ് സെർച്ച് എക്സാമിനേഷൻ നടത്തി
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശം
മലപ്പുറം വിദ്വേഷ പരാമർശം വെള്ളാപള്ളിക്കെതിരെ നാഷണൽ ലീഗ് പരാതി നൽകി
വഖഫ് നിയമ ഭേദഗതി അംഗീകരിക്കില്ല : പി.ഡി.പി.
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിലെ ഇഡി റെയ്ഡ് പകപോക്കല്‍
പരപ്പനങ്ങാടി മേൽപാലത്തിൽ ടോൾ പിരിവ് പുനരാരംഭിക്കുന്നു.
ഉപതെരഞ്ഞെടുപ്പ്: നിലമ്പൂരിൽ 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടും
വഖ്ഫ് നിയമഭേദഗതി ബില്ല് മൗലികാവകാശ ലംഘനം: വെൽഫെയർ പാർട്ടി
വഖ്ഫ് ഭേദഗതി ബില്ല്പിഡിപി പ്രധിഷേധ പ്രകടനം നടത്തി
എസ് എം എ വെസ്റ്റ് ജില്ലാമാനേജ്മെന്റ് കോൺഫ്രൻസ്
പട്ടയങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യും_
Author: Staff Correspondent (Jyobish V)
ടെക്സ്റ്റൈൽസ് തൊഴിലാളികൾ പെൻഷൻ അപേക്ഷ തിരിച്ചയച്ചതിൽ പ്രതിഷേധിച്ചു
കോട്ടക്കൽ: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിലെ 205 തൊഴിലാളികളുടെ ഉയർന്ന പെൻഷൻ അപേക്ഷ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് അധികൃതർ തിരിച്ചയച്ചു. 2022ലെ സുപ്രീം കോടതിയുടെ വിധിപ്രകാരം തൊഴിലാളികൾ ഓൺലൈൻ ആയി ഉയർന്ന പെൻഷന് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. 2016 മെയ് മാസം മുതൽ തൊഴിലാളികളിൽ നിന്നും പിടിച്ചുവെച്ച പി.എഫ്. സംഖ്യ അടവാക്കിയിട്ടുണ്ടായിരുന്നില്ല . തൊഴിലുടമ വിഹിതം അടവാക്കാത്തതിനാലാണ് അപേക്ഷ തിരിച്ചയക്കുന്നതെന്ന് ഓരോ തൊഴിലാളികൾക്കും വേണ്ടി തൊഴിലുടമക്ക് അയച്ച കത്തിൽ പി.എഫ്. അധികൃധർ വ്യക്തമാക്കി. ഓരോ തൊഴിലാളികൾക്കും...
സി എച്ച് സെൻറർ പെരുനാൾ കിറ്റുകൾ വിതരണം ചെയ്തു
ഉണ്ണിയാൽ:പഞ്ചാര മൂല സി എച്ച് സെൻറർ നിർധനരായ വർക്കുള്ള പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. നിറമരുതൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഇ .എം. ഇക്ബാൽ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സി എച്ച് സെൻറർ പ്രസിഡണ്ട് കെ.ടി. ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. എം. ടി. നസറുദ്ദീൻ ഷാ, കെ.ഇ.കെ.റഹ്മത്തുല്ല,സി .പി. മുഹമ്മദ് ,വി. ഇ .എം. കാസിം എന്നിവർ സംസാരിച്ചു. 400 ഓളം കിറ്റുകളാണ് വിതരണം ചെയ്തത്.
ഇന്ന് രാവിലെ കൊരട്ടി ജംഗ്ഷനിൽ നടന്ന അപകടം യാത്രക്കാരൻ രക്ഷപെട്ടു
രവിമേലൂർ കൊരട്ടി :ഇന്ന് രാവിലെ കൊരട്ടി ജംഗ്ഷനിൽ ചാലക്കുടി ഭാഗത്ത് നിന്ന് ചിറങ്ങര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടൂ വിലർ യാത്രക്കാരൻ്റെ വാഹനം ഇടിച്ചു ടോർസ്സ് മൂന്നോട്ട് പായുകയായിരുന്നു ! വാഹനം ടോറസ്സിനടിയിൽ ത്തെരിഞ് അമർന്ന് തരിപ്പണമായെങ്കിലും,ടൂ വീലർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു, കണ്ട് നിന്നവർ അല മുറയിട്ടെങ്കിലും, വാഹനം കയറി ഇറങ്ങി യാത്രക്കാരൻ അത്ഭുതമായി രക്ഷപ്പെടുന്നതാണ് കാണാൻ കഴിഞ്ഞത്! സർവ്വീസ് റോഡിലൂടെയുള്ള യാത്ര ടുവിലേഴ്സിനും, നടന്ന് പോകുന്നവർക്കും ജീവന് ഭീഷണിയാണ് !
ശ്രീദേവിയമ്മ (87) നിര്യാതയായി
ത്രിക്കണ്ടിയൂർ: പാലക്കാട്ട്ശ്രീദേവിയമ്മ (87) അന്തരിച്ചു.മക്കൾ:തിരൂർ ദിനേശ്പുഷ്പദീപമരുമക്കൾ:രമരാവുണ്ണിക്കുട്ടി നായർവേണു ഗോപാൽ. സംസ്ക്കാരം 3 മണിക്ക്.
കാലടി സർവകലാശാലയിലെ ജുമുഅ സമയത്ത് പരീക്ഷ: തിരുത്തണമെന്ന് എസ്എസ്എഫ്
തിരൂര്‍: വെള്ളിയാഴ്ച ജുമുഅസമയത്ത് പരീക്ഷ നിശ്ചയിച്ച കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ പരാതിയുമായി എസ് എസ് എഫ്. ഏപ്രില്‍ 04, 11 എന്നീ വെള്ളിയാഴ്ചകളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പരീക്ഷ. ഒരു മണിക്ക് പരീക്ഷ കഴിയുമ്പോഴേക്ക് മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധ ആരാധനയായ ജുമുഅ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. പരീക്ഷാസമയം പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ക്ക് എസ് എസ് എഫ് ക്യാമ്പസ് യൂണിറ്റ് പരാതി നല്‍കി. മുഷ്താഖ് അലി അഹ്‌മദ്, ഫായിസ് വാക്കാലൂര്‍ നേതൃത്വം...
വീണ്ടും അമ്പലത്തിങ്കൽപ്രവാസി കുട്ടായ്മ
1400 കുടുംബങ്ങൾക്ക്റമദാൻ കിറ്റ് വിതരണം നടത്തി താനാളൂർ : താനാളൂരിൽജീവ കാരുണ്യ പ്രവർത്തന രംഗത്ത് 16 വർഷങ്ങളായി പ്രവർത്തിക്കുന്ന “വീണ്ടും അമ്പലത്തിങ്ങൽ പ്രവാസി കൂട്ടായ്മ”യുടെആഭിമുഖ്യത്തിൽ താനാളൂരിലും പരിസരപ്രദേശങ്ങളിലുമുള്ള1400 കുടുംബാംഗങ്ങൾക്ക് റമദാൻ റിലീഫ് കിറ്റ് വിതരണം ചെയ്തു. സ്വദേശത്തും പ്രാവാസ ലോകത്തുമുള്ള സുമനസ്സുകളുടെ സഹായസഹകരണത്തോടെ പ്രവാസികളായ ബക്കർ തോട്ടുങ്ങൽ,മുനീർ നെല്ലിക്കൽ, ഫൈസൽ പുല്ലൂണി, പി.നിസാർ നൗഫൽ കുട്ടത്തിൽ,ഹനീഫ തോട്ടുങ്ങൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഗായകനും സംസ്ഥാന ഫോക്‌ലോർ അകാഡമി നിർവഹണ സമിതി അംഗവുമായഫീറോസ് ബാബു ഉദ്ഘാടനം ചെയ്തു.തോട്ടുങ്ങൽ അബ്ദുറഹിമാൻ...
സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി
കല്പകഞ്ചേരി : ഫോക്കസ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് ലഹരി വിരുദ്ധ കാമ്പയിന് തുടക്കമായി. കാമ്പയിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ബോധവൽക്കരണം, പോസ്റ്റർ പ്രദർശനം, അധ്യാപക – വിദ്യാർത്ഥി സംഗമം, ലഹരി വിരുദ്ധ അസംബ്ലി, വായനയാണ് ലഹരി , ജാഗ്രത സദസ്സ്, സൈക്കിൾ റാലി എന്നിവ കാമ്പയിൻ കാലയളവിൽ നടത്തും.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.ജെ. അമീൻ ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ:ജസിം അബ്ദുള്ള ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി....
പരപ്പനങ്ങാടി സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭ
പരപ്പനങ്ങാടി :മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പരപ്പനങ്ങാടിയെ സമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി ചെയർമാൻ പി പി ഷാഹുൽ ഹമീദ് പ്രഖ്യാപിച്ചു. മാലിന്യ പരിപാലന പ്രവർത്തന രംഗത്ത് നഗരസഭ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ചു.ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഖൈറുന്നിസ താഹിർ അധ്യക്ഷത നിർവ്വഹിച്ചു,നഗരസഭ സെക്രട്ടറി ബൈജു പുത്തലത്തൊടി നഗരസഭ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഖ്യാപനത്തിന് മുന്നോടിയായി 693 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, 108 സ്ഥാപനങ്ങൾ, 8 ടൗണുകൾ എന്നിവ ഹരിത പ്രഖ്യാപനം നടത്തി. നഗരസഭയിലെ മുഴുവൻ സ്‌കൂളുകളും ഹരിത...