Author: Staff Correspondent (Jyobish V)

Post

വായനക്കാർക്ക് ഓർ മ്മിക്കാനുതകുന്നതെഴുതണം- സി എൽ ജോസ്

ഒരുഎഴുത്തുകാരനെസംബന്ധിച്ചിടത്തോളം ജീവിച്ചിരിക്കുമ്പോൾ വായനക്കാർക്ക് ഓർമ്മിക്കാനുതകുന്നത് എന്തെങ്കിലും എഴുതുകയോ, എഴുതുവാനുതകുന്ന എന്തെങ്കിലും പ്രവർത്തിക്കുകയോവേണം.അതുകാവിൽരാജിനുസാധിച്ചിരിക്കുന്നുവെന്ന്,പ്രസിദ്ധനാടകകൃത്ത്സി.എൽ.ജോസ്പ്രസ്താവിച്ചു. എഴുത്തിൻ്റെ അമ്പതുവർഷങ്ങൾ പിന്നിടുന്ന കാവിൽ രാജിനെ സർഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ സുദർശനംസുകുമാരൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു.പ്രൊഫ.വി .കെ. ലക്ഷ്മണൻനായർ,കാവിൽരാജിനെപൊന്നാടയണിയിച്ച് ആദരിച്ചു. പ്രശസ്തിപത്രം സർഗ്ഗസ്വരംട്രഷറർ സതീഷ് മാമ്പ്ര സമർപ്പിച്ചു .കാവിൽ രാജ് എഴുതിയ “നാടകജ്വരം ” എന്ന പുസ്തകം, പ്രൊഫ. സാവിത്രി ലക്ഷ്മണനുനൽകി, സി.എൽ. ജോസ് പ്രകാശനം ചെയ്തു.അദ്ദേഹംതന്നെ എഡിറ്റ് ചെയ്ത “മലയാളചലച്ചിത്രഗാനങ്ങളിലൂടെ ..”എന്ന പുസ്തകം പ്രൊഫഐ.ഷൺമുഖദാസ് ,എം.എൻ.ആർ.നായർക്കു...

Post

കള്ള പ്രചാരണത്തിനെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് തൃണമൂൽ കോൺഗ്രസ്

തിരുവനന്തപുരം: കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് കൺവീനറായി മുൻ എം.എൽ.എ. പി.വി. അൻവറിനെ പാർട്ടിയുടെ ചെയർപേഴ്സൺ മമതാ ബാനർജി നിയമിച്ചതിനാൽ, തൃണമൂൽ കോൺഗ്രസുമായി ബന്ധമില്ലാത്ത ചിലർ കള്ള പ്രചാരണം നടത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ഹാരിസ് പാലത്തിങ്ങൽ ആരോപിച്ചു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക വിഭാഗമായി വ്യാജ പ്രചരണം നടത്തുന്നവർ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ പാർട്ടി അവരെ നിയമപരമായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2022 ഫെബ്രുവരി 19-നുണ്ടായ സമാനമായ സംഭവത്തിൽ അത്തരക്കാർ നിലമ്പൂർ പോലീസ് സ്റ്റേഷനിൽ...

Post

ഇടതു സര്‍ക്കാര്‍ മഹാമാരിയെ പോലും അഴിമതിയ്ക്കായി ഉപയോഗപ്പെടുത്തി-

തിരുവനന്തപുരം: പി.പി.ഇ കിറ്റ് ഇടപാടില്‍ പൊതുഖജനാവിന് 10.23 കോടിയുടെ നഷ്ടം വരുത്തിയെന്ന സിഎജി റിപ്പോര്‍ട്ട് കോവിഡ് മഹാമാരിക്കാലത്തെ അഴിമതിയ്ക്കും കൊള്ളയ്ക്കും ഇടതു സര്‍ക്കാര്‍ എങ്ങിനെയാണ് ഉപയോഗപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. 2020 മാര്‍ച്ച് 28ന് 550 രൂപയ്ക്കു വാങ്ങിയ പിപിഇ കിറ്റ് മാര്‍ച്ച് 30ന് 1550 രൂപയ്ക്ക് വാങ്ങിയത് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കി...

Post

ക്യാൻസർ രോഗികൾക്ക് കേശദാനം നടത്തി ആറാം ക്ലാസ് വിദ്യാർത്ഥിനി.

പരപ്പനങ്ങാടി :ക്യാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനേക്കാവശ്യമായ കേശദാനം നടത്തി റിയാ ഫാത്തിമയും ഹസീന മുസാമിൻ്റെ പുരക്കലും. പരപ്പനങ്ങാടി പുത്തൻ കടപ്പുറം ജി എം യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് റിയ. പരപ്പനങ്ങാടി സ്വദേശികളായ ഷാജി വിക്കിരിയൻ, റഷീദ കെ.പി എന്നിവരുടെ മകളാണ്. സ്കൂളിലെ തന്നെ വിദ്യാർത്ഥിയായ ഡാനിഷ് ജലീലിൻ്റെ ഉമ്മയാണ് ഹസീന. തൃശ്ശൂർ അമല മെഡിക്കൽ കോളേജിൻ്റെയും ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടുകൂടിയാണ് കേശദാന പരിപാടികൾ സംഘടിപ്പിച്ചത്. കാൻസർ ബാധിതരായ രോഗികൾക്ക്...

Post

ദേശീയ റോഡ് സുരക്ഷാ ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു

കാലടി. ദേശീയ റോഡ് സുരക്ഷാ ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര, മോട്ടോർ വാഹന വകുപ്പിൻ്റെയും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിലെ എൻഎസ്എസ് വിദ്യാർഥികളുടെയും സഹകരണത്തോടെ മറ്റൂർ കോളേജ് ജംഗ്ഷനിൽ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.ആദിശങ്കര കോളേജ് പ്രിൻസിപ്പൽ ഡോ.എം.എസ്. മുരളി അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരായ നിശാന്ത്, ശ്രീകാന്ത് എന്നിവർ എൻഎസ്എസ് വിദ്യാർഥികൾക്കൊപ്പം പൊതുജന ബോധവൽക്കരണത്തിൽ സജീവമായി പങ്കെടുത്തു. ജില്ലാ...

Post

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം യുവാവ് അറസ്റ്റിൽ

കാവുംപുറം :പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയും, നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ഐമുറി കാവുംപുറം പറമ്പി വീട്ടിൽ അഖിൽ ജോയി (24)യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബറിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി യുവാവ് ലൈംഗിക അതിക്രമം നടത്തി. 2023 ഫെബ്രുവരിയിൽ നഗ്ന ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഈ ജനുവരി 18 ന് നഗ്ന ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ച് കൊടുത്ത് പ്രചരിപ്പിക്കുകയുമുണ്ടായി....

Post

ചരിത്രാന്വേഷി ഷൺമുഖൻ ആണ്ടലാട്ടിൻ്റെ ഓർമ്മ പുതുക്കി സിപിഐ (എം

കാലടി: ചരിത്രാനേഷി ഷൺമുഖൻ ആണ്ടലാട്ടിനെ സിപിഐ (എം) കാലടി ലോക്കൽ കമ്മറ്റി അനുസ്മരിച്ചു.സിപിഐ (എം) എറണാകുളം ജില്ലാ കമ്മറ്റിയംഗവും സർക്കിൾ സഹകരണ യൂണിയൻ ചെയർ മാനുമായ കെ എ ചാക്കോച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി.മുതിർന്ന സിപിഐ (എം) നേതാവ് എം കെ കുഞ്ചു അധ്യക്ഷനായി. ഏരിയ കമ്മറ്റി അംഗം എം ടി വർഗ്ഗീസ്, ലോക്കൽ കമ്മറ്റി സെക്രട്ടറി ബേബി കാക്കശ്ശേരി, അഡ്വ.എം വി പ്രദീപ് എന്നിവർ സംസാരിച്ചു.1936 ൽ എറണാകുളം പുത്തൻ വേലിക്കരയിൽജനിച്ച ഷൺമുഖൻ ആണ്ടലാട്ട് കൗമാരപ്രായത്തിൽ...

Post

വീടിനുള്ളിൽ മദ്ധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തി

*വള്ളിക്കുന്ന് : വള്ളിക്കുന്ന് അത്താണിക്കലിൽ വീടിനുള്ളിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിക്കൽ പൊറാഞ്ചേരി സ്വദേശി കുറ്റി പാലക്കൽ ജാഫർ (55) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയത്. മൃതദേഹത്തിന് ഏകദേശം 5 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. അത്താണിക്കൽ കോടക്കടവ് അമ്പലത്തിന് സമീപം പൊറാഞ്ചേരി പുഴയുടെ തീരത്താണ് സംഭവം. സ്ഥലത്ത് പരപ്പനങ്ങാടി പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ വർഷങ്ങളായി ഭാര്യയും കുട്ടിയുമായി പിണങ്ങി കഴിയുകയാണ്.ഒറ്റക്കാണ്...

Post

എസ്സ്സ്സ് മലപ്പുറം ജില്ലാകമ്മിറ്റി ആദരിച്ചു

മലപ്പുറം :പെരിന്തൽമണ്ണ യിലുള്ള നാട്ടുകല്ലിൽ ഒന്നര ഏക്കർ സ്ഥലവും കെട്ടിടവും അഗതി മന്ദിരത്തിനു വേണ്ടി ഇരുപതു വർഷങ്ങൾക്ക് മുൻപ് സൗജന്യമായി സംഭാവന നൽകിയ മലപ്പുറം സ്വദേശി കെ. പി. മുഹമ്മദ് അലി ഹാജിയെയും വി. വി. പ്രകാശ് ബെസ്റ്റ് ടീച്ചർ excellence അവാർഡിന് അർഹനായ താനൂർ സ്വദേശിയും പാലക്കാട്‌ വിക്ടോറിയ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പലും ആയ പ്രൊഫസർ വി. പി. ബാബു സാർ നെയും മലപ്പുറം ജില്ലാ എം സ്‌ സ്‌ ആദരിച്ചു. പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ...

Post

വാരിയം കുന്നൻ പൊരുതിയത് എല്ലാ വിഭാഗം മനുഷ്യർക്കും വേണ്ടി

മഞ്ചേരി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പൊരുതിയത് എല്ലാവരെയും ഒത്തു ചേർതായിരുന്നുവെന്നും അത് മുസ്‌ലിംകൾക്ക് വേണ്ടി മാത്രമായിരുന്നില്ല, മറിച്ചു എല്ലാ ജനവിഭാഗങ്ങളുടെയും സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്നും മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമായ പി.എ.എം ഹാരിസ് പറഞ്ഞു. മഞ്ചേരിയിൽ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വാരിയംകുന്നൻ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ നിർത്തിയാണ് വാരിയൻ കുന്നൻ പ്രക്ഷോഭങ്ങൾ നയിച്ചത്. അദ്ദേഹത്തെ വർഗീയവാദിയും തീവ്രവാദിയും ആക്കുന്നവർ ചരിത്രം നന്നായി വായിക്കണമെന്ന് ഹാരിസ് പറഞ്ഞു. കോൺഗ്രസ് ആശയങ്ങളിൽ...