Author: Staff Correspondent (Jyobish V)

Post

ഇൻസ്റ്റഗ്രാം വഴി സൗഹൃദം നടിച്ച് പീഡനം: യുവാവും സഹായിയും അറസ്റ്റിൽ

കോട്ടക്കൽ : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവും സഹായിയും അറസ്റ്റിൽ. തൃശൂർ കേച്ചേരി നാലകത്ത് പൊടുവിങ്ങൽ അമൽ (21), സഹായിയായി പ്രവർത്തിച്ച മലപ്പുറം മുണ്ടുപറമ്പ് പുല്ലാണി മുബഷീർ എന്നിവരെയാണ് കോട്ടക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയ പ്പെട്ട അമൽ പെൺകുട്ടിയുടെ സ്നേഹം പിടിച്ചുപറ്റിയ ശേഷം 2023 മാർച്ച് മുതൽ ചാറ്റ് ചെയ്ത് നഗ്നവീഡിയോകൾ അയച്ചുകൊടുക്കുകയും മരിക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്നവീഡിയോകൾ ചെ യ്യിപ്പിച്ചു. നഗ്നവീഡിയോകൾ റെക്കോർഡ് ചെയ്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി...

Post

യുഎസില്‍ നിന്ന് നാടുകടത്തിയവരെ വിലങ്ങണിയിച്ച സംഭവം

എസ്ഡിപിഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തി തിരുവനന്തപുരം: യുഎസില്‍ നിന്നു നാടുകടത്തിയ പൗരന്മാരെ വിലങ്ങണിയിച്ച ട്രംപിന്റെ മനുഷ്യത്വരാഹിത്യത്തിന് വഴങ്ങികൊടുത്ത മോദിസര്‍ക്കാര്‍ ഇന്ത്യക്കപമാനം എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ രാജ്ഭവന്‍ മാര്‍ച്ച് നടത്തി. രാജ്ഭവനു മുമ്പില്‍ നടത്തിയ പ്രതിഷേധം ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരമന ഉദ്ഘാടനം ചെയ്തു. ഡൊണാള്‍ഡ് ഡ്രംപ് അധികാരമേറ്റ ശേഷമുള്ള പുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് അനധികൃത കുടിയേറ്റക്കാരെന്നു മുദ്രകുത്തി ഇന്ത്യക്കാരെയുള്‍പ്പെടെ നാടുകടത്തിയത്. നടുകടത്തപ്പെട്ട പൗരന്മാരോട് ക്രൂരമായും മനുഷ്യത്വരഹിതവുമായാണ് ഡ്രംപ് ഭരണകൂടം പെരുമാറിയത്. വിലങ്ങണിയിച്ച് സൈനീക വിമാനത്തിലാണ്...

Post

റമദാന്‍ വ്രതം: ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട്

എസ്ഡിപിഐ നിവേദനം നല്‍കി തിരുവനന്തപുരം: റമദാന്‍ വ്രതം പരിഗണിച്ച് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ സമയം പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ മന്ത്രിമാരായ വി ശിവന്‍ കുട്ടി, ഡോ.ആര്‍ ബിന്ദു, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് ആറിന് തുടങ്ങി 29 വരെയും രണ്ടാം വര്‍ഷം പൊതുപരീക്ഷ മാര്‍ച്ച് മൂന്നു മുതല്‍ 26 വരെയും നടത്തുന്നതിനാണ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്....

Post

മുസ്തഫൽ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

വിശദീകരണം തേടാതെ നടപടി എടുത്തത്തിൽ പ്രതിഷേധം കോഴിക്കോട് : സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ അടക്കമുള്ളവരെ വിമർശിച്ചുവെന്ന് ആരോപിച്ച് മുസ്തഫൽ ഫൈസിയെ മുശാവറയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. വൈകി വന്നവർ ദിശ നിർണയിക്കുന്ന രീതിയാണ് ഇപ്പോൾ സമസ്തയിൽ ഉള്ളത് എന്നടതടക്കമുള്ള വിമർശനമാണ് ഫൈസി ഉയർത്തിയത്. ഇത് നേതൃത്വത്തിനെതിരായ നീക്കമാണ് എന്ന് ആരോപിച്ചാണ് നടപടി. അതേസമയം നടപടിക്കെതിരെ മുശാവറയിലെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിച്ചു. വിശദീകരണം തേടാതെ നടപടി പാടില്ല എന്നായിരുന്നു ഇവരുടെ വാദം. കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ല...

Post

താനൂർ ഉപജില്ല അറബിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

താനൂർ :അറബി അധ്യാപകർ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ക്ലാസ് റൂമുകൾ സജീവമാക്കുന്നവരാണെന്നും ഓരോ സ്കൂളിൻ്റെയും നെടുംതൂണുകളാണെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി അഭിപ്രായപ്പെട്ടു . അറബി എന്ന ലോക ഭാഷ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പ്രധാന ഭാഷയാണെന്നും മഹത്തായ ആ ഭാഷ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച നിങ്ങൾ ഏറെ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. താനൂർ വ്യപാരഭവനിൽ വെച്ച് നടന്ന താനൂർ ഉപജില്ല അറബിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ....

Post

വഖഫ് ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും

എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി മലപ്പുറം: നിയമഭേദഗതിയിലൂടെ വഖഫ് സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനുളള കേന്ദ്ര ഭരണകൂടത്തിന്റെ നിഗൂഢ പദ്ധതിക്കെതിരേ വഖഫ് നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. ഫെബ്രുവരി 4, 5 തിയ്യതികളില്‍ മലപ്പുറം മിനി ഊട്ടിയില്‍ നടന്ന ലീഡ്-2 നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വഖഫ് ഭേദഗതി ആര്‍എസ്എസ് അജണ്ടയാണ്. മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവും...

Post

മലപ്പുറം പ്രസ് ക്ലബ്ബിൽ എംഇഎസിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

മലപ്പുറം :ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പി എ.ഫസൽ ഗഫൂർ അഭിപ്രായപ്പെട്ടു. മലപ്പുറം പ്രസ് ക്ലബ്ബിൽ എംഇഎസിന്റെ പുതിയ ഭാരവാഹി പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വക്കഫ് ഭേദഗതി നിയമം പിൻവലിക്കണം. മുനമ്പം വിഷയത്തിൽ തെറ്റ് ചെയ്ത ഫാറൂഖ് കോളേജ് മാനേജ്മെന്റിനെതിരെ നടപടിയെടുക്കണം. മുനമ്പത്ത് പാവപ്പെട്ടവരോടൊപ്പം ആണ് ഞങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. ആൺ പെൺ കലർന്ന...

Post

ഇബ്രാഹിം സുലൈമാൻ സേട്ടിന് സ്മാരകം പണിയാൻ ബജറ്റിൽ തുക വകയിരുത്തണം

മലപ്പുറം: ദീർഘമായ 35 വർഷം പാർലമെന്റ് അംഗവും നാഷണൽ ലീഗ് സ്ഥാപക പ്രസിഡന്റുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന് ഉചിതമായ സ്മാരകം പണിയാൻ ഈ വർഷത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തണമെന്ന് നാഷണൽ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ്. മുജീബ് ഹസ്സൻ ധനകാര്യ മന്ത്രി കെ എൻ. ബാലഗോപാലിന് സമർപ്പിച്ച നിവേദനത്തിൽ അഭ്യർത്ഥിച്ചു. സുലൈമാൻ സേട്ട് മരണപ്പെട്ടിട്ട് 20 വർഷമായിട്ടും ഇത് വരെ അദ്ദേഹത്തിന്റെ പേരിൽ ഒരു സ്മാരകം ഉണ്ടായിട്ടില്ല. കോഴിക്കോട്, മലപ്പുറം ജില്ല കളെയാണ്...

Post

കടല്‍ മണല്‍ ഖനനം

കോര്‍പറേറ്റുകള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതിയെ കൊള്ളയടിക്കരുത്- കൃഷ്ണന്‍ എരഞ്ഞിക്കല്‍ തിരുവനന്തപുരം: കേരള തീരത്ത് കടലില്‍ ഖനനം നടത്തി നിര്‍മാണാവശ്യങ്ങള്‍ക്ക് മണ്ണെടുത്ത് വില്‍പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സംസ്ഥാനത്ത് കൊല്ലം സൗത്ത്, നോര്‍ത്ത്, ആലപ്പുഴ, പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളില്‍ തീരക്കടല്‍ ഖനനം ചെയ്യുന്ന ലേല നടപടികളുമായി കേന്ദ്ര ഖനന മന്ത്രാലയം മുന്നോട്ട് പോകുന്നത് കേരളത്തിന്റെ തീരദേശമേഖലയെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കും. കോര്‍പറേറ്റുകള്‍ക്ക് മാത്രം...

Post

കെ രാധാകൃഷ്ണൻ എം പി യുടെ അമ്മ ചിന്ന 84 വയസ്സ് നിര്യാതയായി

കെ രാധാകൃഷ്ണൻ എം പി യുടെ അമ്മ ചിന്ന 84 വയസ്സ് മരണപ്പെട്ടു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി.മക്കൾ രാജൻ (പരേതൻ) ,രമേഷ് (പരേതൻ) , കെ.രാധാകൃഷ്ണൻ, രതി ,രമണി ,രമ ,രജനി ,രവി . മരുമക്കൾ : റാണി , മോഹനൻ, സുന്ദരൻ ,ജയൻ, രമേഷ്