Author: Staff Correspondent (Jyobish V)

Post

സെയ്നുദ്ദീൻ ബാവ ഹാജി (90)നിര്യാതനായി

ആലത്തിയൂർ:ആലത്തിയൂർ കൺട്രാം വളപ്പിൽ സെയ്നുദ്ദീൻ ബാവ ഹാജി (90)നിര്യാതനായി. നാല് പതിറ്റാണ്ടുകാലം ഖത്തറിൽ പ്രവാസി ജീവിതം നയിച്ചു.കേരള പ്രവാസി സംഘം രൂപീകരണ സംസ്ഥാന സമ്മേളനത്തിൽകോഴിക്കോട് പതാക ഉയർത്തി. പ്രവാസി സംഘടനയുടെ മലപ്പുറം ജില്ലാ ട്രഷററായും പ്രവൃത്തിച്ചു.തൃപ്രങ്ങോട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്റ്ററായി 15 വർഷം പ്രവൃത്തിച്ചു. ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി സ്ഥാപകാംഗവും ചാരിറ്റി ട്രസ്റ്റ് ബോഡ് അംഗവുമായിരുന്നു. ആലത്തിയൂർ TIMLP സ്കൂൾ മേനേജറായിരുന്നു.കഴിഞ്ഞ 30 വർഷമായി ആലത്തിയൂർ നവജീവൻ ഗ്രന്ഥാലയം പ്രസിഡൻ്റായിരുന്നു. CPI(M) ആലത്തിയൂർ ഹൈസ്ക്കൂൾ...

Post

മരക്കാർഹാജി(80) നിര്യാതനായി

തിരൂർ: കോട്ട് ഇല്ലത്തപ്പാടം പാലക്കൽ മരക്കാർഹാജി(80) നിര്യാതനായി.ഭാര്യ: ഇയ്യാത്തുമ്മു .മക്കൾ: അബ്ദുൽ വാഹിദ് (KMCC അബുദാബി) അബ്ദുൽ സലാം, അബ്ദുൽഗഫൂർ(G മാർട്ട് തിരൂർ) മുഹമ്മത്ബഷീർ(ചേമ്പർഓഫ്‌കൊമേഴ്സ് യൂത്ത്‌വിങ്ങ് വൈസ് പ്രസിഡണ്ട് തിരൂർ )മരുമക്കൾ: ഷഹർബാൻ, നജ്‌ല, നൂർജഹാൻ, റിൻസിയ.

Post

കൈത്തക്കര കുണ്ടനി പാടത്ത് ട്രാക്ടർ പാത നിർമ്മിക്കുന്നു.

പ്രദേശത്തെ കർഷകർക്ക് ആശ്വാസമാകും തിരുന്നാവായ : കർഷകർക്ക് ഏറെ ഗുണകരമാകുന്നകൈത്തക്കര കുണ്ടനി പാടത്ത് ട്രാക്ടർ പാത നിർമ്മിക്കുന്നു. തിരൂർബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പർ ടി.വി.റംഷീദ ടീച്ചറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് ട്രാക്ടർ പാത ഒരുങ്ങുന്നത്. പ്രദേശത്തെ കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി ട്രാക്ടർ പാത നിർമ്മിക്കുന്നതോടെ കർഷകർക്ക് ഏറെ ആശ്വാസമാകും. കൃഷിയിടങ്ങളിലേക്ക് സഞ്ചാര പാത ഇല്ലാത്തതിനാൽ കർഷകർ ഏറെ പ്രയാസത്തിലായിരുന്നു. വിവിധ ഇനം നെൽകൃഷിയും അനുബന്ധ കൃഷികളും ചെയ്തുവരുന്ന പാടത്ത്...

Post

എമർജിംഗ് ടു പവർലീഡർഷിപ്പ് ട്രെയിനിംഗ് സംഘടിപ്പിച്ചു

താനൂർ : എമർജിംഗ് ടു പവർ എന്ന തലക്കെട്ടിൽ 2024 – 2027 കാലയളവിലേക്ക് ബ്രാഞ്ച് പഞ്ചായത്ത് മണ്ഡലം തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്.ഡി.പി.ഐ നേതൃത്വങ്ങൾക്ക് മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ലീഡ് 1 എന്ന പേരിൽ ലീഡർഷിപ്പ് ട്രെയിനിംഗ് പോഗ്രാം സംഘടിപ്പിച്ചു. വട്ടത്താണി സി.കെ ഓഡിറ്റോറിയത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ : സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു.നല്ല നേതാവ്, വെൽഫയർ സ്കീമുകൾ, പൊളിറ്റിക്കൽ ആക്റ്റിവിസം, ടീം ബിൽഡിംഗ്, പാർട്ടി ദർശനം എന്നീ വിഷയങ്ങളിൽ ജില്ലാ വൈസ് പ്രസിഡന്റ്...

Post

പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂൾ നൂറാം വാർഷികോത്സവം ഫെബ്രുവരി 10,11ന്

പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂൾ നൂറാം വാർഷികോത്സവം ദേശ്മൽഹാറിന് നാളെ തുടക്കം തിരൂർ:പുതുപ്പള്ളി ശാസ്താ എ.എൽ.പി.സ്കൂളിൻ്റ ഒരു വർഷം നീണ്ടുനിൽക്കുന്ന നൂറാം വാർഷികോത്സവ പരിപാടി ദേശ്മൽഹാറിന് തിങ്കളാഴ്ച്ച തുടക്കമാകും.രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉദ്ഘാടനപരിപാടിയിൽ കുട്ടികളുടെ കലാവിരുന്ന്,യാത്രയയപ്പ് സമ്മേളനം,അങ്കണവാടി കലോത്സവം,സാംസ്കാരിക സമ്മേളനം,ഘോഷയാത്ര, സൂഫി നൃത്തം,ഫയർ ഡാൻസ്,ഗാനമേള എന്നിവയുണ്ടാകും.തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര,കേരള ഫോക്ക്ലോർ അക്കാദമി എക്സിക്യൂട്ടീവ് അംഗം ഫിറോസ് ബാബു എന്നിവർ അഥിതികളായെത്തും. 37 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന പ്രഥമാധ്യാപിക ആർ.കെ.ശ്യാമള,പഴയകാല അധ്യാപകർ എന്നിവരെ ചടങ്ങിൽ ആദരിക്കും.തിങ്കളാഴ്ച്ച ഉച്ചക്ക്...

Post

കാർട്ടോകാർട്ട് കോട്ടക്കലിൽ ‘മാർക്കറ്റ് ഓൺ’ ഉൽഘാടന പ്രോഗ്രാം സങ്കടിപ്പിച്ചു

കോട്ടക്കൽ: പ്രാദേശിക മാർക്കററ്റുകൾ ഡിജിറ്റലാക്കികൊണ്ട് സാധാരണ വ്യാപാരികൾക്ക് വിപുലമായ ഓൺലൈൻ സാധ്യത ഒരുക്കുന്ന കാർട്ടോകാർട്ട് , കോട്ടക്കൽ സ്മാർട്ട്‌ ട്രേഡ് സിറ്റിയിൽ വെച്ച് ‘മാർക്കറ്റ് ഓൺ കോട്ടക്കൽ’ പ്രോഗ്രാം സംഘടിപ്പിച്ചു. ‘എഐ ടെക്നോളജിയുടെ പുതുസാധ്യത ഉപയോഗപെടുത്തി നാട്ടിലെ വ്യാപാരികൾക്ക് അവരുടെ വ്യാപരത്തെ മെച്ചപ്പെടുത്തുവാൻ കാർട്ടോകാർട്ട് ടീം മുന്നോട്ടുവെക്കുന്ന നവീന ആശയം ഒരേ സമയം വ്യാപാരികൾക്കും, പർച്ചെയ്‌സിന് ആളില്ലാതെയും, സമയമില്ലാതെയും ബുദ്ധിമുട്ടുന്ന സാധാരണക്കാർക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന്’ ‘കാർട്ടോകാർട്ട് വ്യാപാരി കണക്ട് ആപ്പ്’ സോഫ്റ്റ് ലോഞ്ച് ചെയ്തു സംസാരിക്കവേ കോട്ടക്കൽ...

Post

സംസ്ഥാന ബജറ്റ് കോഴിക്കോട് ജില്ലക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല : മുസ്തഫ കൊമ്മേരി

കോഴിക്കോട് : ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കോഴിക്കോട് ജില്ലക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പറഞ്ഞു. ജില്ലയുടെ വ്യാവസായിക കാർഷിക മുന്നേറ്റത്തിന് ഉപകാരപ്രദമായ പദ്ധതികൾ ഒന്നും ഇല്ല. ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ്, മാവൂർ ഗോളിയോ റൺസ് ഭൂമിയിൽ പുതിയ പദ്ധതികൾ, മെട്രോ റെയിൽ, കോം ട്രസ്റ്റ് നെയ്ത്തു ഫാക്ടറി എന്നിവയുടെ കാര്യങ്ങളിലുള്ള മൗനം നിരാശാജനകമാണ്. കോഴിക്കോടിന്റെ ഹയർ സെക്കൻഡറി സീറ്റുകളുടെ അപര്യാപ്തത, സാഹിത്യ നഗരം പദ്ധതികൾ, കോഴിക്കോട് ബീച്ച്...

Post

എം.ടി സ്മാരകം :തിരൂരിന് മുതൽകൂട്ടാവും സൗഹൃദ വേദി

തിരൂർ : മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം.ടീ വാസുദേവൻ നായരുടെ സ്മരണാർത്ഥം തുഞ്ചൻപറമ്പിൽ സ്മാരകം നിർമിക്കാനുള്ള ബജറ്റ് പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് തിരൂർ സൗഹൃദ വേദി.മലയാള സാഹിത്യത്തിനുംതിരൂർ തുഞ്ചൻപറമ്പിനുംഎം.ടി നൽകിയ സംഭാവനകൾക്കുള്ളഅംഗീകാരമാണ്കേരള സർക്കാർബജറ്റിലൂടെ പ്രതിഫലിപ്പിച്ചതെന്ന്സൗഹൃദ വേദി തിരൂർഎക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. എം.ടിയുടെ പേരിലുള്ളപഠന കേന്ദ്രം മലയാളികൾക്കും, വരും തലമുറകൾക്കും വൻ മുതൽകൂട്ടാകുമെന്നുംഇതിനായി കേരള സർക്കാർ കാണിച്ച പ്രത്യോകതാൽപര്യം അഭിനന്ദനാർഹമാണെന്നും സൗഹൃദ വേദി ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് കെ.പി ഒ റഹ്‌മത്തുള്ളകെ.കെ റസാഖ് ഹാജി,മുനീർ കുറുമ്പടി , ഷമീർ കളത്തിങ്കൽ, പി.പി...

Post

ബന്തർ ബിനാല നാളെ;മുപ്പത് കുതിരകൾപങ്കെടുക്കും,

തിരുന്നാവായ:കേരളത്തിന്റെ അതിപുരാതന ചരിത്രത്തിൽ ഭാരതപുഴയുടെ തീരത്തെ കുതിര വാണിജ്യത്തെ അനുസ്മരിച്ച് തിരുന്നാവായയിലെ കൊടക്കല്ലിൽ ഉള്ള ബന്തർ കടവിൽ നാളെ അശ്വാരൂഡമത്സരം നടക്കും. മുപ്പത്‌ കുതിരകൾ രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ചമണി വരെയാണ് മത്സരം. അറബിക്കടൽ വഴി എത്തിയിരുന്ന കുതിരകളെ ഭാരതപുഴ തീരം വഴി തമഴ്നാട്ടിലേക്ക് കൊണ്ടുപോയി വിൽപന നടത്തിയിരുന്നു. പട്ടാമ്പിക്കടുത്ത് കൊളമുക്ക് പോലുളള സ്ഥലങ്ങൾ ഇതിന്റെ ഇടത്താവളങ്ങളായിരുന്നു.പതിനാലാം നൂറ്റാണ്ടിലുണ്ടായ ഉണ്ണിച്ചിരുതേവീ ചരിതം എന്ന കൃതിയിൽ ഇത് രേഖപെടുത്തിയിട്ടുണ്ട്. അറേബ്യയിൽനിന്നു വരുന്ന കുതിരകളെ തമിഴ് നാട്ടിൽ...

Post

ഹോട്ടലുടമകൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

തിരൂർ::കേരള ഹോട്ടൽ ആന്റ് റസ്റ്റാറൻ്റ് അസോസിയേഷൻ തിരൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹോട്ടലുടമകൾക്കും, തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പും, ഇൻഷുറൻസ് ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. തിരൂർ നഗരസഭ ഹെൽത്ത് സൂപ്രണ്ട്ഇ. ബാബു ഉദ്ഘാടനം ചെയ്തു. തിരൂർ യൂണിറ്റ് പ്രസിഡൻറ് സബ്ക അമീർ,സംഗം മണി , റോയൽ നവാസ്, നസീസ് ഗഫൂർ, ഈസ്റ്റേൺ നിസാർ, ഷീബ നന്ദകുമാർ, സിസിലർ സെയ്തു മുഹമ്മദ്, ഹെൽത്ത് ഉദ്യോഗസ്ഥരായ വൈ. ഷിനോജ്, കെ.റിയാസ്,...