Author: Staff Correspondent (Jyobish V)

Post

പ്രൗഢംപലസ്തിനികളെ കുടിയൊഴിപ്പിക്കാമെന്ന ട്രംമ്പിന്റെ ധിക്കാരം മൗഢ്യം

കരിപ്പൂർ ഇസ്ലാഹീ സംഗമം സി.പി ഉമർ സുല്ലമി കൊണ്ടോട്ടി /കരിപ്പൂർ : വെളിച്ചം നഗരിയിൽ സംഘടിപ്പിച്ച ഇസ്‌ലാഹീ സംഗമം പ്രൗഢമായി. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി സംഗമത്തിൽ പങ്കെടുത്തു. കെ. എൻ. എം മർകസുദഅവ സംസ്ഥാന പ്രസിഡൻ്റ് സി.പി ഉമർ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിശ്വാസ ജീർണതയിൽ നിന്നും സാംസ്കാരിക അരാജകത്വത്തിൽ നിന്നും മോചിപ്പിച്ച് ദൈവത്തിലേക്ക് മടക്കുകയെന്നതാണ് ഇസ്ലാഹി നവോത്ഥാനം ലക്ഷ്യം വെക്കുന്നതെന്ന് ഉമർ സുല്ലമി പറഞ്ഞു. സ്ത്രീകൾക്ക് അക്ഷരാഭ്യാസം നല്കിയും ആരാധനാലയങ്ങളിൽ പ്രാർത്ഥനാ സ്വാതന്ത്ര്യം...

Post

ലഹരിക്കെതിരെ യുവാക്കളിൽ നിന്ന് തന്നെ പ്രതിരോധം ഉണ്ടാകണമെന്ന് സാഹിത്യകാരൻ പി സുരേന്ദ്രൻ

ലഹരിക്കെതിരെ യുവാക്കളിൽ നിന്ന് തന്നെ പ്രതിരോധം ഉണ്ടാകണമെന്ന് പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ യുവാക്കളോട് ആഹ്വാനം ചെയ്തു. ഏതു പ്രായത്തിലും അമ്മയുടെ മടിയിൽ കിടന്ന് തലോടൽ കിട്ടാൻ ആഗ്രഹിക്കുന്നവരായി നാം മാറണം. കോട്ടക്കൽ ആയുർവേദ അക്കാദമിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടക്കൽ സി എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുംഭ മേളകളിൽ നിന്നുള്ള പ്ലാസ്റ്റിക് വേസ്റ്റുകൾ കാരണം നദികൾ മലിനമാകുന്നുണ്ടെങ്കിൽ കുംഭമേളകൾ വേണ്ടെന്ന് വെക്കുന്ന സംസ്കാരമാണ് നാം വളർത്തേണ്ടതെന്നും...

Post

കെ എസ് ടി യു :എൽ.എസ്. എസ് , യു .എസ്.എസ്മാതൃകാ പരീക്ഷ നടത്തി

കല്പകഞ്ചേരി : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്. എസ് , യു .എസ്.എസ് പരീക്ഷകൾ വിദ്യാർത്ഥികൾക്ക് എളുപ്പമാക്കുന്നതിൻ്റെ ഭാഗമായി കെ എസ് ടി യു കുറ്റിപ്പുറം ഉപജില്ല സമിതിയുടെനേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ മാതൃകാ പരീക്ഷ നടത്തി. ഉപജില്ല തല ഉദ്ഘാടനം പറവന്നൂർ ഇ എം എ പി സ്ക്കൂളിൽ കല്പകഞ്ചേരിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെപി . വഹീദ നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് അടിയാട്ടിൽ ബഷീർ, വി. രാജേഷ് , എം. യൂനുസ് , കെ.പി. ഷഫീക്ക...

Post

ചേരുരാൽ സ്ക്കൂളിൽദേശീയ ഉർദു ദിനം ആഘോഷിച്ചു

അനന്താവൂർ: ചേരൂരാൽ ഹയർ സെക്കൻ്ററി സ്കൂൾ ഗസൽ ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ‘ദേശീയ ഉർദു ദിനം’ അഘോഷിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. പ്രധാനാധ്യാപകൻ പി.സി അബദു റസാഖ് ഉദ്ഘാടനം ചെയ്തു. പി ടി. റസാഖ് ആധ്യക്ഷ്യനായി. കെ. ശാന്തകുമാരി , അസ് ലം മയ്യേരി, പി. ഫാത്തിമ റഫ , സി.വി. ഫാത്തിമ ലിബ, കെ. ശാഫി സംസാരിച്ചു. ഗഫൂർ ചുള്ളിപ്പാറ സ്വാഗതവും എ. മിത്ര സുരേഷ് നന്ദിയും പറഞ്ഞു.

Post

എസ്.എം.എഫ് നവോത്ഥാന സമ്മേളനം2025 ഫെബ്രുവരി 17 തിങ്കള്‍ വെള്ളി ദിവസങ്ങളിൽ

5.00 PMസയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ നഗര്‍, സെന്‍ട്രല്‍ ജങ്ഷന്‍ തിരൂര്‍ തിരൂർ :പരിശുദ്ധ പ്രവാചക ശ്രേഷ്ഠരുടെ കാല ഘട്ടത്തില്‍ തന്നെ ഇസ്ലാം പ്രചരിക്കപ്പെട്ട കേരളത്തില്‍ 1920 കള്‍ക്ക് ശേഷം രൂപം കൊണ്ട ചില പുതിയ പ്രസ്ഥാനങ്ങള്‍ അതുവരെ ആരും ഉന്നയിക്കാത്ത പല നവീന വാദങ്ങളുമുയര്‍ത്തി, ആക്കാലമത്രയും നിരാക്ഷേപം അനുവര്‍ത്തിച്ചു വന്നിരുന്ന യഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസ ആചാരങ്ങളെ വികലമാക്കാന്‍ ശ്രമം നടത്തിയ പ്രത്യേക സാഹചര്യത്തില്‍ ആണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെട്ടത്. മുന്‍ഗാമികള്‍ പകര്‍ന്നു നല്‍കിയ...

Post

എസ്.ഡി.പി.ഐ നേതാക്കൾ വീട് സന്ദർശിച്ചു

താനൂർ : കഴിഞ്ഞ ദിവസം സൗദിയിൽ ജോലിക്കിടെ അപകടം സംഭവിച്ച് മരണപെട്ട താനൂർ കാരാട് സ്വദേശി സി.പി നൗഫലിന്റെ വീട്എസ്.ഡി.പി.ഐ നേതാക്കൾ സന്ദർശിച്ചു.പാർട്ടിയുടെ തുടക്കകാലം മുതൽ തന്നെ എസ്.ഡി.പി.ഐ യുടെ സജീവ പ്രവർത്തകനായിരുന്ന നൗഫൽ നാട്ടിലും പ്രവാസ ലോകത്തും സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്നു. എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷൻ സി.പി.എ ലത്തീഫ്. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അക്കര സൈതലവി ഹാജി,ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ പാമങ്ങാടൻ, ജില്ലാ കമ്മിറ്റി അംഗം ഉസ്മാൻ ഹാജി, മണ്ഡലം...

Post

നിവേദനം സമർപ്പിച്ചു

കോട്ടകൽ : കലങ്ങളായി പൂട്ടിക്കിടന്നു നശിച്ചു കൊണ്ടിരിക്കുന്നആട്ടീരി ജനകീയ ആരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു ആട്ടീരി ബ്രാഞ്ച് എസ്.ഡി.പി.ഐ ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡണ്ട് കടമ്പോട്ട് മൂസ, വൈസ് പ്രസിഡൻ്റ് ഫൗസിയ എന്നിവർക്ക് നിവേദനം നൽകി. പത്താം വാർഡ് മെമ്പർ നാസർ കോറാടൻ എന്നവരുടെ സാന്നിധ്യത്തിൽ ആട്ടീരി SDPI ഭാരവാഹികളായ അബ്ദുൽ മജീദ് വടക്കേതിൽ, ശിഹാബലി നരിമടക്കൽ എന്നിവരാണ് നിവേദനം നൽകിയത്. ബന്ധപ്പെട്ടവരുടെ അനാസ്ഥ കാരണം കുത്തിവെപ്പിന് പോലും മതിയായ സൗകര്യമില്ലാത്ത അംഗനവാടികളെ ആശ്രയിക്കേണ്ട രീതിയാണ്...

Post

പരപ്പനങ്ങാടിയിൽ തീവണ്ടിയിൽ നിന്ന് യുവാവ് തെറിച്ചു വീണു

പരപ്പനങ്ങാടി : ഓടുന്ന തീവണ്ടിയിൽ നിന്ന് യുവാവ് തെറിച്ച് വീണു. പരപ്പനങ്ങാടി അയ്യപ്പൻ കാവിന് സമീപത്ത് വെച്ച് രാവിലെ 6.30 ഓടെയാണ് അപകടം തീവണ്ടിയിൽ നിന്ന് വീണത് ശ്രദ്ധയിൽ പെട്ടനാട്ടുകാർ സാമൂഹ്യ പ്രവർത്തകൻ ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണ്കോഴിക്കോട് മങ്ങാട് ഉണ്ണികുളം നേരോത്ത് മുജീബ് റഹ്മാൻ എന്ന യുവാവാണന്ന് ലഭിച്ച ആധാർ കാർഡിലെ വിവരം.

Post

കെയർ പാലിയേറ്റീവ് തലക്കാട്

ആസ്ഥാന മന്ദിര ഉദ്ഘാടനം ഞായറാഴ്ചമാറാരോഗങ്ങൾ കൊണ്ടോ അപകടങ്ങളാലോ പ്രായാധിക്യം മൂലമോ ജീവിത സ്വപനങ്ങളും ആഗ്രഹങ്ങളും അസ്തമിച്ച് വീട്ടിലെ നാല് ചുമരുകൾക്കുള്ളിൽ അകപ്പെട്ടവർക്ക് അന്തസുറ്റ പരിചരണം അവരുടെ കട്ടിലിനരികിലെത്തി നൽകുകയും ഇത് സമുഹത്തിൻ്റെ ബാധ്യതയാണെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന സംവിധാനമാണ് പാലിയേറ്റീവ് കെയർ. ഒരുക്കാം നമുക്ക് സ്നേഹത്തണൽ എന്ന സന്ദേശമുയർത്തി പത്ത് വർഷകാലമായി തലക്കാട പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശത്തും സാന്ത്വന പരിചരണം നടത്തി കൊണ്ടിരിക്കുന്ന കെയറിന് സ്വന്തമായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 16 ന് കാലത്ത്...

Post

ചേരുരാൽ സ്ക്കൂളിന് രാജ്യപുരസ്കാർ പരീക്ഷയിൽ തിളക്കമാർന്ന വിജയം

തിരുന്നാവായ : ചേരുരാൽ ഹയർ സെ ക്കൻ്ററി സ്ക്കൂളിലെ സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികളുടെ രാജ്യ പുരസ്കാർ പരീക്ഷയിൽ തിളക്കമാർന്ന വിജയം. ഇരുപത്തി ഒൻപത് കുട്ടികളാണ് രാജ്യ പുരസ്കാർ അവാർഡ് നേടി എസ് എസ് എൽ സി പരീക്ഷക്ക് ഗ്രേസ് മാർക്കിന് അർഹരായത് . ജില്ലയിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന ചേരുരാൽ സ്ക്കൂളിലെ സ്കൗട്ട്സ്ആൻ്റ് ഗൈഡ്സിനു കീഴിൽ ലഹരിവിരുദ്ധ കാമ്പയിൻ, പെയിൻ ആൻ്റ് പാലിയേറ്റീവ് ഫണ്ട് സമാഹാരണം, ചാരിറ്റി പ്രവർത്തനം എന്നിവ നടന്നു വരുന്നു. ഉന്നത...