Author: Staff Correspondent (Jyobish V)

Post

ഐ എൻ എൽ – നാഷണൽ ലീഗ് ലയന സമ്മേളനം.

മലപ്പുറം: നാഷണൽ ലീഗിൽ ചേർന്ന ഐ എൻ എൽ. ജില്ലാ നേതാക്കൾക്കും പ്രവർത്തകർക്കും മലപ്പുറം കുന്നുമ്മൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹാൾ അംഗണത്തിൽ നടന്ന ലയന സമ്മേളനത്തിൽ വെച്ച് സ്വീകരണം നൽകി. നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എ പി അബ്ദുൽ വഹാബ് ലയന സമ്മേളനം ഉൽഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി എച്ച്. മുസ്തഫ അധ്യക്ഷം വഹിച്ചു. നാഷണൽ ലീഗ് സംസ്ഥാന – ജില്ലാ ഭാരവാഹികൾ പുതുതായി പാർട്ടിയിൽ ചേർന്നവരെ ഹാരമണിയിച്ച്...

Post

ആഫ്രിക്കൻ സയാമീസുകളായ ഹവ്വയും ഖദീജയും ഇനി സ്വതന്ത്ര അസ്തിത്വങ്ങൾ

സൗദിയുടെ 62)൦ നേട്ടം ജിദ്ദ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുക്കിനോഫാസയിൽ നിന്നുള്ള സായാമീസ്‌ ഇരട്ടകൾ സൗദി തലസ്ഥാന നഗരിയിലെ നേഷനാൽ ഗാർഡ്‌സ് ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ശസ്ത്രക്രിയയിലൂടെ സ്വതന്ത്ര അസ്തിത്വം കൈവരിച്ചു. റസ്മാത സവാഡോഗോ എന്ന ബോർഗിനോ പൗരന്റെ പതിനേഴ് മാസം പ്രായമുള്ള പെൺ സയാമീസുകളാണ് ഹവ, ഖദീജ എന്നിവരെയാണ് വേർപ്പെടുത്തിയത്. ഇതിലൂടെ, സയാമീസുകൾക്ക് ആരോഗ്യപൂർവം വേർപിരിയാനുള്ള സുരക്ഷിതമായ വേദിയാണ് സൗദി അറേബ്യ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. 34 വർഷമായി ഈ രംഗത്ത് അനുപമമായ സേവനം...

Post

ട്രാൻസ്‌പോർട് കമ്മീഷ്ണർക്ക് ബ്രഹ്മി അയച്ചു മോട്ടോർ തൊഴിലാളികളുടെ പ്രതിഷേധം

പരപ്പനങ്ങാടി :ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ബ്രഹ്മി അയച്ച് പ്രതിഷേധിച്ചു.മാർച്ച് ഒന്ന് മുതൽ നടപ്പാക്കുന്ന ഫെയർ മീറ്റർ സംവിധാനത്തിലെ പിഴവിനെതിരെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി ,ട്രാൻസ്‌പോർട് കമ്മീഷണർക്കു ബ്രഹ്മി അയച്ചു പ്രതിഷേധിച്ചു .കേരളത്തിൽ ഓടുന്ന ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തന രഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യമാക്കണമെന്ന കമ്മീഷ്ണറുടെ നടപടിക്കെതിരെയാണ് ഐഎൻടിയുസിയുടെ പ്രതിഷേധം. കമ്മീഷണർക്കുബുദ്ധിയും,വിവേകവുമുണ്ടാവാൻ പ്രാർത്ഥനയോടെ എന്ന ഉള്ളടക്കത്തോടെയുള്ള കത്തിനോടൊപ്പമാണ് ബ്രഹ്മിയും അയച്ചതെന്ന് ഐഎൻടിയുസി നേതാക്കൾ പറഞ്ഞു .പരപ്പനങ്ങാടി പോസ്റ്റ് ഓഫീസിലാണ് പ്രവർത്തകർ കത്തയച്ചത് .ഫെഡറേഷൻ ജില്ലാ വൈ...

Post

മൊയ്തീൻ ഹാജി റിലീഫ് സെൽ കിറ്റ് വിതരണം നടത്തി

*ആദ്യ കിറ്റ്പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു *പൊറ്റമ്മൽ മൊയ്തീൻ ഹാജി റിലീഫിന് തുടക്കമായി. തിരുനാവായ : മുസ്ലിം ലീഗ് നേതാവായിരുന്നപൊറ്റമ്മൽ മൊയ്തീൻ ഹാജിയുടെ നാമേധയത്തിലെ റംസാൻ റിലീഫിന് എടക്കുളത്ത് തുടക്കമായി.ദുബൈ കെ എം സി സി സംസ്ഥാന വൈ. പ്രസിഡൻ്റും മുസ്‌ലിം ലീഗ് ദേശീയ എക്സിക്യൂവ് അംഗവുമായ സി പി അബ്ദുസമദ് എന്ന പൊറ്റമ്മൽ ബാബുവാണ് പിതാവിൻ്റെ പേരിൽ കിറ്റുകൾ സംഭാവന നൽകിയത്. വർഷം തോറും ആയിരക്കണക്കിന് കിറ്റുകളാണ് റംസാനിൽ വിതരണം ചെയ്യാറുള്ളത്.കിറ്റ്...

Post

ഉണ്യാൽ പാലം അപകടത്തിൽ

ഉണ്യാൽ :ചീഫ് എഞ്ചിനിയരുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പാലത്തിൻ്റെ അപകടാവസ്ഥയെ സംബന്ധിച്ച് PWD അസിസ്റ്റൻ്റ് എഞ്ചിനയുടെ വിവരണത്തിൻ്റെ അടിസ്ഥാനത്തിലും ഇന്ന് നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായീൽ പുതുശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ ജനപ്രധിനിതി യോഗം ഉണ്യാൽ പാലത്തിലൂടെയുള്ള വാഹന ഗതാഗതം 28/2/25 വെള്ളിയാഴ്ച് മുതൽ നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നു

Post

അനുശോചിച്ചു

തിരൂർ. ഡോക്ടർ സി ആർ മുഹമ്മദ് അൻവറിന്റെയും കമറുന്നിസ അൻവറിന്റെയും മൂത്തമകൻ മുഹമ്മത് അസ്ഹറിന്റെ മരണത്തിൽ തിരൂർ സൗഹൃദ വേദി എക്സിക്യൂട്ടീവ് യോഗം അനുശോചിച്ചു. വലിപ്പച്ചെറുപ്പം ഇല്ലാതെ സമൂഹത്തിലെ എല്ലാവരെയും പരിഗണിക്കുകയും അവരോട് നല്ല നിലയിൽ പെരുമാറുകയും ചെയ്ത അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. സൗഹൃദ വേദി പ്രസിഡൻറ് കെ .പി. ഒ . റഹ്മത്തുളല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ റസാഖ് ഹാജി. ഷമീർ കളത്തിങ്ങൽ, അബ്ദുൽ ഖാദർ കൈനിക്കര,...

Post

ലഹരിക്കും കുറ്റകൃത്യങ്ങൾക്കുമെതിരേ ജനകീയ പ്രതിരോധം വേണം

എസ്.കെ.എസ്.എസ്.എഫ് എടപ്പാൾ: വർദ്ദിച്ചു വരുന്ന ലഹരി വിപത്തിനും, കുറ്റകൃത്യങ്ങൾക്കും തടയിടുന്നതിന് ജനകീയ പ്രതിരോധ നിര ശക്തമാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ആന്വൽ കാബിനറ്റ്.മാനുഷിക, കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾ തിരിച്ചറിയാത്ത വിധമുള്ള ക്രൂരകൃത്യമാണ് വെഞ്ഞാറമൂട് കൂട്ടക്കൊല.വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും വികസിച്ച ആധുനികതയിലും ധാർമികതയുടെ അഭാവം സൃഷ്ടിക്കുന്ന ദുരിതമാണ് തുടരേ ആവർത്തിക്കുന്ന ഇത്തരം ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ. രക്തബന്ധങ്ങൾ പോലും വിലകൽപിക്കാത്ത മനുഷ്യത്വം മരവിച്ച സ്വാർത്ഥതയിലേക്കും പ്രതികാരങ്ങളിലേക്കും പുതിയ തലമുറയെ നയിക്കുന്നതിന് പിന്നിൽ മദ്യം, മയക്കുമരുന്ന്, സിനിമ, ഗയിം അഡിക്ഷൻ, സോഷ്യൽ മീഡിയ...

Post

ആശാവർക്കർമാർ സമരം ചെയ്യേണ്ടത് കേന്ദ്രസർക്കാരിനെതിരെകെ കെ ശൈലജ ടീച്ചർ

ബിജെപിയുടെ ഫാസിസ്റ്റ് പ്രവണതകളെ ശക്തമായി എതിർക്കും: തൃശ്ശൂർ: ന്യായമായ അനുകൂല്യങ്ങൾ തടഞ്ഞുവച്ച കേന്ദ്രസർക്കാരിനെതിരെയാണ് ആശാവർക്കർമാർ സമരം ചെയ്യേണ്ടതെന്നും. ബിജെപിയുടെ ഫാസിസ്റ്റ് പ്രവണതകളെ ശക്തമായി എതിർക്കുമെന്നും. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യവകുപ്പ് മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കും. കേരളം ഇന്ത്യയിലിലല്ലേ എന്ന മുദ്രാവാക്യമു യർത്തി സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. 500 രൂപ...

Post

എനർജി ഓഡിറ്റിങ്ങ് ശിൽപശാല

തിരൂർ: കേരളാ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവ്വീസ് സ്കീം ടെക്നിക്കൽ സെൽ സംസ്ഥാനത്തെ പോളി ടെക്ക്നിക്കുകളിലെനാഷണൽസർവ്വീസ് സ്കീം വാളണ്ടിയർമാർക്ക് വേണ്ടി 2025 ഫെബ്രുവരി 28-മാർച്ച്01 (വെള്ളി, ശനി) തീയതികളിൽ തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജിൽ വച്ച് എനർജി ഓഡിറ്റിങ് ശിൽപ ശാല സംഘടിപ്പിക്കുന്നു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശിൽപശാല നാഷണൽ സർവ്വീസ് ടെക്നിക്കൽ സെല്ലിലെ വിവിധ യൂണിറ്റുകളുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ ഒരു ലക്ഷം വീട്കളിലെയും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഊർജ്ജ...

Post

കെ എസ് ടി യുയാത്രയയപ്പ് സമ്മേളനവും അനുമോദനവും

അനന്താവൂർ : ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ കെ എസ് ടി യു അംഗങ്ങൾക്ക് യാത്രയയപ്പും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയവർക്ക് അനുമോദനവും ചേരു രാൽ ജസിയ ഗാർഡനിൽ നടന്നു. കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സി.കെ. നിസാർ അഹമ്മദ് അധ്യക്ഷനായി. നീണ്ട വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന കെ.ഇ.യഹ് യ സഹീർ, കെ.പി. അബ്ദുൽ വഹാബ് എന്നിവർക്കും എ.പി.ജെ അബ്ദുൽ കലാം ട്രസ്സ്റ്റ് അധ്യാപക അവാർഡ് ജേതാവ്...