പുളിക്കൽ: കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡൻ്റും കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാനും തല മുതിർന്ന മുജാഹിദ് നേതാവുമായ കെ. അബൂബക്കർ മൗലവി പുളിക്കൽ അന്തരിച്ചു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് : പ്രസിഡൻ്റ്,സി. ഐ. ഇ ആർ ചെയർമാൻ, അൽ വത്വൻ എജുകേഷൻ ട്രസ്റ്റ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മയ്യിത്ത് നമസ്കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് പുളിക്കൽ വലിയ പറമ്പ് മസ്ജിദിൽ നടക്കും.വലിയ പറമ്പ് സലഫി മസ്ജിദ്...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Author: Staff Correspondent (Jyobish V)
എസ് എം എ മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് സമ്മേളനം ഏപ്രിൽ 22 ന് കോട്ടക്കൽ
കോട്ടക്കൽ : സമസ്ത സെന്റീനറിയുടെ ഭാഗമായി മദ്രസ പ്രസ്ഥാനവും മൂല്യബോധവും എന്ന പ്രമേയത്തിൽ സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ ) സംസ്ഥാനമൊട്ടുക്കും ഏപ്രിൽ മാസത്തിൽ ജില്ലാ തലത്തിൽ മാനേജ്മെന്റ് കോൺഫ്രൻസുകൾ നടത്തുകയാണ്ഇതിന്റെ ഭാഗമായി നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ മാനേജ്മെന്റ് കോൺഫ്രൻസ് 2025 ഏപ്രിൽ 22 ന് കോട്ടക്കൽ വെച്ച് നടക്കുകയാണ്വെസ്റ്റ് ജില്ലയിലെ 600ഓളം വരുന്ന സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്റസ മാനേജ്മെന്റിൽ നിന്നും തിരഞ്ഞെടുത്ത 2000 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം മൂല്യ വിദ്യാഭ്യാസം,...
ജില്ലാ വയോജനസംഗമം ‘സ്നേഹതണൽ 2025’
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മാർച്ച് ഒന്നിന് എറണാകുളം :എറണാകുളം ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യ നീതി വിഭാഗം, ജില്ലാ സാമൂഹ്യ സുരക്ഷാ മിഷൻ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സാമൂഹിക പ്രവർത്തന വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ വയോജനസംഗമം ‘സ്നേഹതണൽ 2025’ മാർച്ച് ഒന്നിന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിൽ നടക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ വയോജന സംഗമം ഉദ്ഘാടനം ചെയ്യും. റോജി എം....
വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ ഒഡീഷ സ്വദേശി പോലീസ് പിടിയിൽ
പെരുമ്പാവൂർ :ഒഡീഷ നരസിങ്ങ്പൂർ സ്വദേശി സമർകുമാർ ത്രിപതി (41) യെയാണ്പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 600ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പാപ്പി എന്ന പേരിലാണ് കഞ്ചാവ് വിൽപ്പനക്കാരൻ അറിയപ്പെട്ടിരുന്നത്. വിദ്യാർത്ഥികൾക്കിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെക്കുറിച്ച് രക്ഷകർത്താക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ത്രിപതി പോലീസ് നിരീക്ഷണത്തിലായി. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ പതിനെട്ടുകാരനായ വിദ്യാർത്ഥിയെ പോലീസ് പിടികൂടി. വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവും കണ്ടെടുത്തു. തുടർന്നാണ് പള്ളിക്കവല ഭാഗത്ത് നിന്ന്...
ലഹരിക്കെതിരെ നാട്ടുകാരും പോലീസും കൈകോർത്തു
കാലടി :ലഹരിക്കെതിരെ നാട്ടുകാരും പോലീസും കൈകോർത്തു. പരിപാടിയുടെ ഭാഗമായി കാലടി പോലീസിൻ്റെ നേതൃത്വത്തിൽ മലയാറ്റൂർ അടിവാരത്ത് പൊതുജന പങ്കാളിത്തത്തോടെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. പെരുമ്പാവൂർ എ.എസ്.പി ശക്തി സിംഗ് ആര്യ ഉദ്ഘാടനം ചെയ്തു. ഒരുമിച്ച് നിന്നാൽ വളരെ വേഗത്തിൽ നാട്ടിൽ നിന്ന് മയക്കുമരുന്ന് തുടച്ചു നീക്കാൻ കഴിയുമെന്ന് എ.എസ്.പി പറഞ്ഞു. മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോയി അവുക്കാരൻ അധ്യക്ഷത വഹിച്ചു. ഇൻസ്പെക്ടർ അനിൽ കുമാർ ടി മേപ്പിള്ളി, എസ്.ഐ ജോസി. എം ജോൺസൻ തുടങ്ങിയവർ...
അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിന് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വാഹനം കൈമാറി
അയ്യമ്പുഴ :അയ്യമ്പുഴ ഗ്രാമ പഞ്ചായത്തിൻ്റെ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന് കൊച്ചിൻ ഷിപ്പിയാർഡിൻ്റെ സി എസ് ആർ ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപ ചെലവഴിച്ച് മാരുതി ഇക്കോ വാഹനം കൈമാറി.നിലവിൽ വാഹനം വാടകയ്ക്ക് എടുത്താണ് ഹോം കെയർ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു വർഷം പാലിയേറ്റീവ് പരിചരണത്തിനായി പഞ്ചായത്ത് 6 ലക്ഷം രൂപ ചിലവഴിക്കുന്നു. ഒരു മാസത്തിൽ 2 തവണ എല്ലാ കിടപ്പു രോഗികളെയും ഹോം കെയർ വഴി വീട്ടിൽ എത്തി പരിചരണം നൽകി വരുന്നു. കൂടാതെ...
പോഷ് ആക്ട് – 2013 ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
കൊരട്ടി :കൊരട്ടി പോളിടെക്നിക്കിലെ ജൻ്റർ ജസ്റ്റീസ് ക്ലബിൻ്റെയും, ഇൻ്റേണൻ കപ്ലയിൻ്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പോഷ് ആക്ട് – 2013 നിയമവും, സ്ത്രീ സുരക്ഷയും എന്നവിഷയത്തിൽ സെമിനാറും സംവാദവും സംഘടിപ്പിച്ചു. സെമിനാർ കൊരട്ടി പഞ്ചായത്ത് വികസന കാര്യ ചെയർമാൻ അഡ്വ കെ ആർ സുമേഷ് ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. കൊരട്ടി ഗവ. പോളിടെക്നിക്ക് പ്രിൻസിപ്പൽ ശ്രീജ കെ.കെ അധ്യക്ഷത വഹിച്ചു. തൊഴിലിടങ്ങളിലെയും പൊതു ഇടങ്ങളിലെയും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ എന്ന വിഷയത്തിൽ തുടർന്ന് സംവാദം...
രാജ്യത്ത് മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്നത് കേരളം
മന്ത്രി വി അബ്ദുറഹ്‌മാന്‍ *പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി പൊന്മുണ്ടം :രാജ്യത്തെ തന്നെ മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍. പൊന്മുണ്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉന്നതിയിലേക്ക് എത്തിക്കാനും കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ജനകീയാസൂത്രണ പദ്ധതി പ്രകാരം സ്‌കൂളുകളുടെ പ്രവര്‍ത്തന മേല്‍നോട്ടം പഞ്ചായത്തുകളെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞതും അവര്‍ കൃത്യമായ വികസന...