Author: Staff Correspondent (Jyobish V)

Post
അഭയാര്‍ത്ഥികള്‍: കൂടുതല്‍ സൃഷ്ടിച്ചത് സിറിയയും അഫ്ഘാനിസ്ഥാനും

അഭയാര്‍ത്ഥികള്‍: കൂടുതല്‍ സൃഷ്ടിച്ചത് സിറിയയും അഫ്ഘാനിസ്ഥാനും

തിരുവനന്തപുരം: യുദ്ധങ്ങളും പ്രതിരോധങ്ങളുമെല്ലാം നിര്‍ബാധം തുടരുന്ന ലോകത്ത് ജീവിക്കാന്‍ പോലും അവകാശമില്ലാത്ത വിഭാഗങ്ങളാണ് അഭയാര്‍ത്ഥികള്‍. അരക്ഷിതമായ രാജ്യങ്ങളില്‍ നിന്നും ജീവനും കൊണ്ടോടി ജീവിക്കാന്‍ മണ്ണ് തേടുന്നവരാണ് ഇവര്‍. അവരെ പലരും ആട്ടിയോടിക്കുകയാണ് പതിവ്. എന്നാല്‍ ചില രാജ്യങ്ങള്‍ സ്വീകരിക്കാറുമുണ്ട്. ഇന്ന്് ലോകത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്നത് സിറിയ എന്ന രാജ്യമാണ്. 64.9 ലക്ഷം. തൊട്ടു പിന്നില്‍ അഫ്ഘാനിസ്ഥാനാണ്. 61.1 ലക്ഷം. 58.6 ലക്ഷം (ഉക്രെയ്ന്‍)22.3 ലക്ഷം സുഡാന്‍, 12.6 ലക്ഷം (മ്യാന്‍മര്‍) എന്നിങ്ങനെ പോകുന്നു യഥാക്രമം...

Post
നിങ്ങളുടെ നിലപാടുകൾ Meddling media STAND POINT ൽ എഴുതാം

നിങ്ങളുടെ നിലപാടുകൾ Meddling media STAND POINT ൽ എഴുതാം

പൊതുബോധ നിലപാട് തറ Article-19, Freedom of speech is a principle that supports the freedom of an individual or a community to articulate their opinions and ideas without fear of retaliation, censorship, or legal sanction.അവകാശം…ഇന്ത്യയിലെ ഒരു പൗരന് അല്ലെങ്കില്‍ ഒരു വിഭാഗത്തിന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം. അധികാരത്തിലുള്ളവരെയോ അധികാരത്തിന്റെ അന്തപുരം കാവല്‍ക്കാരെയോ നിയമസംവിധാനങ്ങളെയോ ഭയക്കാതെ സ്വന്തം നിലപാടുകള്‍ പറയാനുള്ള സ്വാതന്ത്ര്യം. അതു കൂടിയാണ്...

Article
പ്രിൻസിപ്പലിന് എസ്എഫ്ഐ മർദ്ദനം

പ്രിൻസിപ്പലിന് എസ്എഫ്ഐ മർദ്ദനം

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിൽ എസ്എഫ്ഐക്കാരുടെ മർദത്തിൽ പ്രിൻസിപ്പലിന് പരുക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ ആരോപിച്ചു. പ്രിൻസിപ്പലും കോളെജിലെ ഒരു അധ്യാപകനും കൊയിലാണ്ടി ആശുപത്രിയിൽ ചികിത്സ തേടി.പൊലീസിൽ പരാതി നൽകുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിനിടെ അധ്യാപകര്‍ മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാർഥികളും രംഗത്തെത്തി. എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ പ്രസിഡന്‍റ് അഭിനവ്...

Article
മാനനഷ്ടക്കേസ്: 10 ലക്ഷം രൂപ പിഴ

മാനനഷ്ടക്കേസ്: 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി ∙ ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹികപ്രവർത്തക മേധാ പട്കറിന് 5 മാസം വെറും തടവുശിക്ഷ. സക്സേനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡൽഹി സാകേത് കോടതി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് രാഘവ് ശർമ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശം അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകാനും മേധയ്ക്ക് അനുമതി നൽകി. സ്വന്തം ജാമ്യത്തിൽ വെറുതെ വിടണമെന്ന മേധയുടെ അപേക്ഷ തള്ളിയ കോടതി, പ്രതിയുടെ പ്രായവും അസുഖങ്ങളും കണക്കിലെടുത്തു...

Article
വൈറൽ ഹെപ്പറ്റൈറ്റിസിന് പിന്നിൽ ഷിഗല്ല ബാക്ടീരിയ

വൈറൽ ഹെപ്പറ്റൈറ്റിസിന് പിന്നിൽ ഷിഗല്ല ബാക്ടീരിയ

മലപ്പുറംജില്ലയിലെ വള്ളിക്കുന്ന്, ചേലേമ്പ്ര, കുഴിമണ്ണ, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യവകുപ്പ് അധിക‍ൃതര്‍ അറിയിച്ചു. ജില്ലയിൽ ഈ വർഷം 1420 സ്ഥിരീകരിച്ച വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും, 5360 സംശയാസ്പദമായ വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് 11 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് സംശയാസ്പദമായ ഏഴു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.2024 ജൂൺ മാസത്തിൽ 154...

Article
വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഓറഞ്ച് അലർട്ട് 01-07-2024: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 01-07-2024: : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് 02-07-2024: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്...

Article
ദേശീയപാതയില്‍ മണ്ണിടിച്ചില്‍:ഗതാഗതം തിരിച്ചുവിട്ടു

ദേശീയപാതയില്‍ മണ്ണിടിച്ചില്‍:ഗതാഗതം തിരിച്ചുവിട്ടു

കോഴിക്കോട്: വടകര മുക്കാളിയില്‍ ദേശീയപാതയില്‍ മണ്ണിടിച്ചില്‍. നിര്‍മാണം നടക്കുന്ന ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. ഇതേതുടര്‍ന്ന് ഗതാഗതം വഴി തിരിച്ചുവിട്ടു. തിങ്കളാഴ്ച രാവിലെയാണ് സംരക്ഷണഭിത്തി തകര്‍ന്നത്. ദേശീയപാത 6 വരിയാക്കി വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തുന്ന ഭാഗമാണ് വന്‍തോതില്‍ ഇടിഞ്ഞുവീണത്. സംരക്ഷണഭിത്തി പൂര്‍ണമായും തകര്‍ന്ന് റോഡില്‍ പതിച്ചു. തലനാരിഴയ്ക്കാണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്. മണ്ണ് നീക്കാതെ ഗതാഗം നടത്താന്‍ കഴിയാത്ത സാഹചര്യമാണ്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്നും, കോഴിക്കോട്ട് നിന്ന് കണ്ണൂരിലേക്ക് പോകുന്ന വാഹനങ്ങള്‍ കൈനാട്ടിയില്‍...

Article
വാണിജ്യ പാചക വാതകത്തിന്‍റെ വില കുറച്ചു

വാണിജ്യ പാചക വാതകത്തിന്‍റെ വില കുറച്ചു

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്‍റെ വില കുറച്ചു.ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. ഇതോടെ 1685.50 രൂപയില്‍ നിന്ന് ഇപ്പോൾ വില 1,655ല്‍ എത്തി. നേരത്തെ, ജൂണ്‍ 1നു സിലിണ്ടറിന് 70.50 രൂപ കുറച്ചിരുന്നു. ഒരുമാസം തികയുമ്പോഴാണ് വീണ്ടും വില കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യങ്ങള്‍ക്കുളള സിലിണ്ടറിന്‍റെ വില നിലവില്‍ കുറച്ചിട്ടില്ല

Article
ക്വാറി ഉടമയുടെ കൊലപാതകത്തിൽ രണ്ടാം പ്രതി അറസ്റ്റിൽ

ക്വാറി ഉടമയുടെ കൊലപാതകത്തിൽ രണ്ടാം പ്രതി അറസ്റ്റിൽ

കളിയിക്കാവിളയിൽ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടാം പ്രതി സുനിൽ കുമാറാണ് അറസ്റ്റിലായത്. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ സുഹൃത്താണ് സുനിൽ. ഇയാൾ കഴിഞ്ഞ 3 ദിവസമായി ഒളിവിലായിരുന്നു. പാറശാലയിലും നെയ്യാറ്റിൻകരയിലും സർജിക്കൽ മെഡിക്കൽ സ്ഥാപനം നടത്തുന്ന സുനിലാണ് ദീപുവിനെ കൊല്ലാൻ ആയുധങ്ങൾ അമ്പിളിയ്ക്ക് വാങ്ങി നൽകിയതെന്നാണു പൊലീസ് നിഗമനം. കൊലപാതകത്തിനായി അമ്പിളിയെ കളിയിക്കാവിളയിൽ കൊണ്ടുവിട്ടതു സുനിലാണ്. ഇയാളുടെ കാർ കന്യാകുമാരിയ്ക്ക് സമീപം കുലശേഖരത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയോടെ പാറശാലയിൽനിന്നാണ്...

Article
അടുത്ത മൂന്ന് ദിനം മഴ

അടുത്ത മൂന്ന് ദിനം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 4 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പുതുക്കിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ഇന്ന് ( ജൂലൈ 1) കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റ് ജില്ലകളില്‍ മുന്നറിയിപ്പുകളൊന്നും ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മഴയ്ക്ക്...