ഇരിങ്ങാലക്കുടയില്‍ നവംബര്‍ ഒന്നു മുതല്‍ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുടയില്‍ നവംബര്‍ ഒന്നു മുതല്‍ ഗതാഗത നിയന്ത്രണം

ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍ മാപ്രാണം ഭാഗത്തെ പ്രവൃത്തിക്ക് ഉടന്‍ അനുമതി നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഈ ഭാഗത്ത് പ്രവൃത്തി നടത്തുമ്പോള്‍ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചന്തക്കുന്ന് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് ബസ് സ്റ്റാന്‍ഡ് വഴി സിവില്‍ സ്റ്റേഷന്‍ റോഡില്‍ പ്രവേശിച്ച് മാപ്രാണത്ത് എത്തി യാത്ര തുടരാവുന്നതാണെന്ന് യോഗം നിര്‍ദ്ദേശിച്ചു. ഈ പ്രവൃത്തി നവംബര്‍ 1 ന് ആരംഭിച്ച് 90 ദിവസം കൊണ്ട് പൂര്‍ത്തിയക്കാമെന്ന് കരാറുകാരന്‍ അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഇനി നടത്തേണ്ട പേവ്മെന്റ് ക്വാളിറ്റി കോണ്‍ക്രീറ്റ് (പി.ക്യു.സി) പ്രവൃത്തികളുടെ ഗതാഗത ക്രമീകരണങ്ങളും അതിനു നല്‍കാവുന്ന സമയക്രമവും ചര്‍ച്ച ചെയ്തു.

Leave a Reply

Your email address will not be published.