Home » Articles » Page 79

Archives: Articles

Article
പിണറായി മുസ്ലീങ്ങളെ വിട്ടോ? സതീശനും കുഞ്ഞാലിക്കുട്ടിയും

പിണറായി മുസ്ലീങ്ങളെ വിട്ടോ? സതീശനും കുഞ്ഞാലിക്കുട്ടിയും

തിരുവനന്തപുരം∙ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫിനും ലീഗിനും ഒപ്പം മുന്നണി പോലെയാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പ്രവര്‍ത്തിച്ചതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും. തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയത പ്രോത്സാഹിപ്പിച്ച മുഖ്യമന്ത്രി ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത ഇളക്കി വിടാന്‍ മുസ്‌ലിം ലീഗിന്റെ മെക്കിട്ട് കയറുന്നുവെന്ന് സതീശന്‍ പറഞ്ഞു. വി.ഡി.സതീശന്റെ മറുപടി ‘തിരഞ്ഞെടുപ്പ് കാലത്ത് 40 ദിവസവും മുസ്‌ലിം മതന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുന്നതിന് വേണ്ടി സിഎഎ മാത്രം മുഖ്യമന്ത്രി...

Article
സമസ്തയുടേത് പോപ്പുലർ ഫ്രണ്ടിൻ്റെ ലക്ഷ്യമോ?

സമസ്തയുടേത് പോപ്പുലർ ഫ്രണ്ടിൻ്റെ ലക്ഷ്യമോ?

തിരുവനന്തപുരം: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ആവശ്യം സമസ്ത ഏറ്റെടുത്തിരിക്കുന്നുവോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണ് . കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്തു വില കൊടുത്തും ബിജെപി ചെറുത്തു നിൽക്കും. ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്‌ലിം പ്രീണനത്തിന്റെ അനന്തരഫലമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പറഞ്ഞു.ഇനി സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട് കൂടി അറിഞ്ഞാൽ മതി. മതത്തിന്റെ പേരിൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ തന്നെ ഇനി സംസ്ഥാനമാണ് ഇവർ...

Article
ഷൊർണൂർ, തൃശൂർ- കുറ്റിപ്പുറം റോഡ്: ഇനി തടസമില്ല

ഷൊർണൂർ, തൃശൂർ- കുറ്റിപ്പുറം റോഡ്: ഇനി തടസമില്ല

കൊടുങ്ങല്ലൂർ – ഷൊർണൂർ, തൃശൂർ- കുറ്റിപ്പുറം റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തില്‍ പൂർത്തീകരിക്കാൻ പൊതുമരാമത്ത് മന്ത്രിയോടൊപ്പം ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു. നടവരമ്പ് അണ്ടാണിക്കുളം ഭാഗത്ത് നിന്നും റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കുന്നതിനും അതിനായുള്ള യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ഉടൻ ആരംഭിക്കാനും ധാരണയായി. റോഡ് നിർമ്മാണ പ്രവൃത്തികൾ ത്വരിതപ്പെടുത്താനും പുരോഗതി പൊതുമരാമത്ത് സെക്രട്ടറി നേരിട്ട് നിരീക്ഷിക്കാനും,ജില്ലാ കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ നിർദ്ദേശമുണ്ടായി.മാസത്തിലൊരിക്കൽ...

Article
വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്എഫ്ഐ

വിദ്യാഭ്യാസ മന്ത്രിക്കെതിരെ എസ്എഫ്ഐ

മലപ്പുറം: കേരളം ഭരിക്കുന്ന പാർ‌ട്ടിയുടെ കൊടിനോക്കി സമരം ചെയ്യുന്നവരല്ല എസ്എഫ്ഐയെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഇ.അഫ്സൽ. മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.എസ്എഫ്ഐയുടെ പ്രതിഷേധത്തെ പരിഹസിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചിരിക്കുന്നത്. കൂറെ നാളായി സമരം ചെയ്യാതിരുന്നവരല്ലെ, ഉഷാറായി വരട്ടെ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Article
ടാങ്കർ ലോറിക്ക് തീപ്പിടിച്ചു

ടാങ്കർ ലോറിക്ക് തീപ്പിടിച്ചു

കോതമംഗലം : കൊച്ചി -ധനുഷ്കോടി ദേശീയ പാത നേര്യമംഗലം വില്ലാഞ്ചിറയിൽ 4000 ലിറ്റർ പെട്രോളും 8000 ലിറ്റർ ഡീസലുമായി വന്ന ടാങ്കർ ലോറിക്ക് തിങ്കൾ രാവിലെ 9.20 ഓടെ തീപിടിച്ചു. ടാങ്കർ ലോറി ഡ്രൈവറുടേയും പ്രദേശത്തെ കടകളിലുണ്ടായിരുന്ന നാട്ടുകാരുടെയും സംയോജിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. എറണാകുളത്ത് നിന്നും മൂന്നാറിലേക്ക് ഡീസലും പെട്രോളുമായി പോകുന്ന ടാങ്കർ ലോറി നേര്യമംഗലം വില്ലാഞ്ചിറയിൽ നീലാമ്പരി ബാറിന് മുന്നിലെത്തിയതോടെ ഡ്രൈവർ ക്യാബിന്‍റെ താഴെ എൻജിൻ ഭാഗത്തുനിന്ന് തീ പടരുകയും വാഹനം...

Article
വാഹനത്തിനു മുകളിൽ മരം വീണു: 1 മരണം

വാഹനത്തിനു മുകളിൽ മരം വീണു: 1 മരണം

കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ശക്തമായ മഴയിൽ മരം വാഹനങ്ങൾക്ക് മുകളിലേക്ക് കടപുഴകി വീണ് ഒരാൾ മരണപ്പെട്ടു. നേര്യമംഗലത്തിന് സമീപം വില്ലാഞ്ചിറയിലാണ് കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം ഒടിഞ്ഞുവീണത്. കാറിൽ പിൻ സീറ്റിൽ യാത്രചെയ്തതിരുന്ന ഒരാളാണ് മരണപ്പെട്ടത്. ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇത് വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിൻ്റെയും കാറിന്‍റേയും മുകളിലേക്ക് മണ്ണും മരവും പതിച്ചത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡിന് കുറുകെ വീണ...

Article
എസ്എഫ്ഐയെ പരിഹസിച്ച് ശിവൻകുട്ടി

എസ്എഫ്ഐയെ പരിഹസിച്ച് ശിവൻകുട്ടി

തിരുവനന്തപുരം:എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിപ്ലസ് വൺ സീറ്റ് പ്രതിസന്ധിക്കെതിരെ എസ് എഫ് ഐ നടത്തുന്ന സമരത്തെയാണ് ശിവൻകുട്ടി കളിയാക്കിയത്. കൂറെ നാളായി സമരം ചെയ്യാതിരുന്നവരല്ലെ ഉഷാറായി വരട്ടെ. അവർ എന്താണ് മനസിലാക്കിയിരിക്കുന്നതെന്നറിയില്ല,തെറ്റുധാരണയാവാമെന്നുമായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര ആരംഭിച്ചു. മലപ്പുറം കലക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ്...

Article
നാളെ വിദ്യാഭ്യാസ ബന്ദ്

നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യുവാണ് ‘ആഹ്വാനം ചെയ്തത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‍യുവും എഎസ്എഫും. ഇവർക്ക് പുറമേ എസ്എഫ്ഐയും സമര രംഗത്തുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കെഎസ്‌യു മാർച്ചിൽ സംഘർഷമുണ്ടായി. കൊല്ലത്ത് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തിരുവനന്തപുരത്ത് കെഎസ് യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് മാര്‍ച്ച്...

Article
തോൽവി: കേരള കോൺഗ്രസിൽ ഭിന്നത

തോൽവി: കേരള കോൺഗ്രസിൽ ഭിന്നത

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് കാരണമായെന്ന കാര്യത്തിൽ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മറ്റിയിൽ ഭിന്നതമുൻ എംപി തോമസ് ചാഴികാടനും ജോസ് കെ മാണിയും രണ്ടു തട്ടിൽ. കമ്മിറ്റി യോഗത്തിലായിരുന്നു ചാഴികാടന്‍റെ വിമർശനം. തെരഞ്ഞെടുപ്പിന് മുമ്പായി പാലായിൽ നടന്ന നവകേരള സദസിലെ ശകാരം അടക്കം തിരിച്ചടിച്ചു. കോട്ടയം മണ്ഡലത്തിൽ ഇടതു മുന്നണിക്ക് സ്ഥിരകമായി ലഭിക്കുന്ന വോട്ടുകളിൽ ചോർച്ചയുണ്ടായി. മുമ്പ് ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വിഎന്‍ വാസവന് ലഭിച്ച വോട്ടുകള്‍ ചിലയിടങ്ങളില്‍ ഇത്തവണ ലഭിച്ചില്ല....

Article
3.98 കോടിയുടെ സൈബർ തട്ടിപ്പ്: മലയാളി അറസ്റ്റിൽ

3.98 കോടിയുടെ സൈബർ തട്ടിപ്പ്: മലയാളി അറസ്റ്റിൽ

മുംബൈ: മുതിർന്ന പൗരനെ കബളിപ്പിച്ച് 3.98 കോടി രൂപയുടെ സൈബർ തട്ടിപ്പു നടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. സംഭവത്തിൽ മസ്ജിദ് ബന്ദറിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനുപ് കുമാർ കുരിക്കോട്ടൽ(43) എന്നയാളാണ് അറസ്റ്റിലായത്. സിപി ടാങ്കിൽ നിന്നുള്ള 72 കാരൻ പൊലീസിനെ സമീപിക്കുകയും വഞ്ചന, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നീ കുറ്റങ്ങൾ ചുമത്തി അജ്ഞാതനായ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് വിഷയം ആദ്യം പുറത്തുവന്നത്.തന്‍റെ പേര് നരേഷ് എന്നാണെന്നും താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...