Home » Articles » Page 102

Archives: Articles

Article
നുഴഞ്ഞുകയറ്റ ശ്രമം രണ്ടു ഭീകരരെ വധിച്ചു

നുഴഞ്ഞുകയറ്റ ശ്രമം രണ്ടു ഭീകരരെ വധിച്ചു

ശ്രീനഗർ: കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം. സൈന്യം രണ്ടു ഭീകരരെ വധിച്ചു. ജമുലേ നൗഷാദ് മേഖലയിൽ ആണ് സംഭവം. നുഴഞ്ഞുകയറ്റം സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നുഇതേ തുടർന്ന് മേഖലയിൽ പട്രോളിങ്  ശക്തമാക്കിയിരിക്കുകയായിരുന്നു സേന. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സൈനിക നടപടി. ഭീകരരിൽനിന്നു രണ്ട് എകെ–47 തോക്കുകൾ ഉൾപ്പെടെ വലിയതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. പ്രദേശത്തു തിരച്ചിൽ തുടരുകയാണ്.

Article
സൈബർ കുറ്റകൃത്യം പ്രതിരോധം : കേരളം മുന്നിൽ

സൈബർ കുറ്റകൃത്യം പ്രതിരോധം : കേരളം മുന്നിൽ

ഡൽഹി : സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10 ന് ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ...

Article
എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം തിങ്കളാഴ്ച

എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം തിങ്കളാഴ്ച

കൊണ്ടോട്ടി : കിഫ്ബി ഫണ്ടില്‍ നിന്ന് 80.58 കോടി ചെലവില്‍ ഒന്നാംഘട്ട നവീകരണം പൂര്‍ത്തിയായ കൊണ്ടോട്ടി- എടവണ്ണപ്പാറ- അരീക്കോട് റോഡിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 9 ന് വൈകീട്ട് 5.30 ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എടവണ്ണപ്പാറ അങ്ങാടി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ടി.വി ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.കെ ബഷീര്‍ എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ജില്ലയിലെ...

Article
ടൂറിസം വീഡിയോ, ഫോട്ടോഗ്രാഫി മത്സരം

ടൂറിസം വീഡിയോ, ഫോട്ടോഗ്രാഫി മത്സരം

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഇതുവരെ അറിയപ്പെടാത്ത ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളെയും കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് വീഡിയോ ഗ്രാഫി /ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.വീഡിയോയുടെ ദൈർഘ്യം 15 സെക്കൻഡ് മുതൽ പരമാവധി ഒരു മിനിറ്റ് വരെ. സ്വന്തമായി ചിത്രീകരിക്കുന്ന വീഡിയോ/ഫോട്ടോകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കൂ. ഇതോടൊപ്പം കണ്ണൂരിലെ സവിശേഷതകളും ഫ്രെയിമിൽ പകർത്തി മത്സരത്തിൽ പങ്കാളിയാവാം.വീഡിയോകൾ, ഫോട്ടോകൾ എന്നിവ പേര് , മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി kannurwtd@gmail.com എന്ന ഇ-മെയിലിൽ അയക്കുകയോ...

Article
എഡിജിപി അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യത

എഡിജിപി അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ സർക്കാർ നടപടി എടുത്തേക്കും. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനാണ് സർക്കാർ തീരുമാനം. പകരം ചുമതല എഡിജിപി എച്ച് വെങ്കിടേശന് നൽകാനാണ് തീരുമാനം. നിലവിലെ അജിത് കുമാർ ലീവിൽ പ്രവേശിച്ചിരിക്കുകയാണ്. ലീവ് നീട്ടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുമെന്നാണ് ലഭ്യമായ വിവരം.ഓണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം തന്നെ അജിത് കുമാർ അവധിക്ക് അപേക്ഷിച്ചിരുന്നു. ഈ അവധി നീട്ടാനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ തീരുമാനം.

Article
നടൻ വിജയുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

നടൻ വിജയുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

നടൻ വിജയുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയ് രൂപീകരിച്ച പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം. തമിഴക വെട്രി കഴകം എന്നാണ് പാർട്ടിയുടെ പേര്. എല്ലാവരും തുല്യരാണെന്ന ആശയമാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നതെന്നും ഉടൻതന്നെ പൊതുസമ്മേളനം വിളിച്ചു ചേർക്കുമെന്നും വിജയ് പറഞ്ഞു. ഉടൻതന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനാണ് പാർട്ടിയുടെ പരിപാടി. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച് വിവരം പുറം ലോകവുമായി പങ്കുവെക്കുന്നത്. കരാർ ചെയ്ത സിനിമകൾ പൂർത്തിയാക്കി പൂർണ സമയം രാഷ്ട്രീയത്തിലേക്ക്...

Article
ചിമ്മിനി ഡാമിന് ഇനി പുതിയ ടൂറിസം മുഖം

ചിമ്മിനി ഡാമിന് ഇനി പുതിയ ടൂറിസം മുഖം

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 13 മുതല്‍ ആരംഭിക്കാന്‍ ചിമ്മിനി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കെ.കെ രാമചന്ദ്രന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള ട്രക്കിങ്, സൈക്കിളിങ്, കൊട്ടവഞ്ചി യാത്ര എന്നിവയോടൊപ്പം ചിമ്മിനി ഡാം സൈറ്റിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപീകരിക്കും. ചിമ്മിനി ഡാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ...

Article
വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയർ

വിലക്കുറവും ഓഫറുകളുമായി സപ്ലൈകോ ഓണം ഫെയർ

കൊച്ചി: ഓണക്കാലത്ത് കാര്യക്ഷമമായ വിപണിയിട പെടലിനായി സപ്ലൈകോയിലൂടെ പരമാവധി സാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യവസായ, നിയമ മന്ത്രി പി. രാജീവ് പറഞ്ഞു.മറൈൻഡ്രൈവ് ഹെലിപ്പാഡ് ഗ്രൗണ്ടിൽ സപ്ലൈകോയുടെ എറണാകുളം ജില്ലാ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിമൂന്നിന സാധനങ്ങൾക്ക് പുറമേ മറ്റ് നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ നൽകുന്നതിനുള്ള ക്രമീകരണം സപ്ലൈകോ നടത്തിയിട്ടുണ്ട്. എഎ വൈ കാർഡുടമകൾക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ഓണക്കാലത്തെ വിപണി ഇടപെടലിനായി 300 കോടി രൂപയുടെ സാധനങ്ങൾ വാങ്ങിക്കുന്നതിന് സപ്ലൈകോ ഓർഡർ നൽകി കഴിഞ്ഞു....

Article
ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തി

ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ആർഎസ്എസും നേതാവുമായി താൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് എഡിജിപി എം. ആർ. അജിത് കുമാർ. ദത്തത്രയാ ഹോസബലയുമായി നടത്തിയ സന്ദർശനം സ്വകാര്യ സന്ദർശനം ആയിരുന്നുവെന്ന് എഡിജിപി സർക്കാരിന് വിശദീകരണം നൽകി. ക്ലാസ്മേറ്റിന്റെ ജനപ്രകാരം കൂടെ പോയതാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പാറമേക്കാവ് വിദ്യമന്ദിറിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 2023 ൽ ആർഎസ്എസ് നേതാവിൻറെ വാഹനത്തിലാണ് എഡിജിപി പാറമേക്കാവ് വിദ്യാമന്ദിരിലെ ആർഎസ്എസ് ക്യാമ്പിലേക്ക് എത്തിയത് എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം പൂരം കലക്കുന്നതിനു വേണ്ടിയാണ് എഡിജിപി ആർഎസ്എസ് നേതാവിനെ...

Article
ഉന്നത പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ

ഉന്നത പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചതായി യുവതിയുടെ വെളിപ്പെടുത്തൽ

കൊച്ചി: കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ച് യുവതി രംഗത്ത്. റിപ്പോർട്ടർ ചാനലിനോടാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.മലപ്പുറം എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി വി ബെന്നി, പൊന്നാനി മുൻ സി ഐ വിനോദ് എന്നിവർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി ചാനലിനോട് പറഞ്ഞു. 2022 ലാണ് സംഭവം മലപ്പുറത്ത് ഒരു സ്വത്തു തർക്കവുമായി ബന്ധപ്പെട്ട് ആണ് യുവതി പോലീസിനെ സമീപിച്ചത്.പൊന്നാനി സിഐ വിനോദിനെയാണ് സമീപിച്ചത്. വിനോദ് തൻറെ വീട്ടിലെത്തി എന്നെ ബലാത്സംഗം...