Article Category: പ്രാദേശികം

Article
ശരീരം തളര്‍ന്നവര്‍ക്ക് ആശ്വാസമായി ചട്ടിപ്പറമ്പില്‍ പുനരധിവാസ കേന്ദ്രം

ശരീരം തളര്‍ന്നവര്‍ക്ക് ആശ്വാസമായി ചട്ടിപ്പറമ്പില്‍ പുനരധിവാസ കേന്ദ്രം

ശരീരം തളര്‍ന്നവര്‍ക്ക് ആശ്വാസമായി ചട്ടിപ്പറമ്പില്‍ ജില്ലാ പഞ്ചായത്തിന്റെ പുനരധിവാസ കേന്ദ്രം ശരീരം തളര്‍ന്ന് ദീര്‍ഘകാലം കിടപ്പിലാകുന്ന രോഗികള്‍ക്ക് പരിചരണവും ചികിത്സയും നല്‍കി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കുറുവ പഞ്ചായത്തിലെ ചട്ടിപ്പറമ്പില്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. മൂന്നര കോടി രൂപ ചെലവഴിച്ച് ചട്ടിപ്പറമ്പിലെ ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപമുള്ള 30 സെന്റ് ഭൂമിയില്‍ ഭിന്നശേഷി സൗഹൃദ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. പെയിന്റിങ് ഉള്‍പ്പെടെ അവസാനഘട്ട ജോലികള്‍ക്കായി 10 ലക്ഷം...

Article
തൃശൂർ -കാലാവർഷം അപ്ഡേറ്റ്സ്

തൃശൂർ -കാലാവർഷം അപ്ഡേറ്റ്സ്

മിന്നൽ ചുഴലിയിൽ ജൂലൈ 22ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചത് സംബന്ധിച്ച്: (ഇതുവരെ താലൂക്കിൽ നിന്നും ലഭിച്ചുള്ള കണക്ക്) -ജില്ലാ ദുരന്തനിവാരണ അതോറിറ്റി

Article
കോള്‍ പടവുകളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ നല്‍കും: മന്ത്രി രാജന്‍

കോള്‍ പടവുകളുടെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ നല്‍കും: മന്ത്രി രാജന്‍

റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പൊന്നാനി- തൃശൂര്‍ കോള്‍നിലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വെള്ളപ്പൊക്കവും വരള്‍ച്ചയും മറികടക്കുന്നതിനും നെല്ലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കെ എല്‍ ഡി സി, കെ എസ് ഇ ബി തുടങ്ങിയ ഏജന്‍സികളുടെ സഹകരണത്തോടെ 198.18 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വരികയാണെന്ന് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. കോള്‍പ്പടവ് കര്‍ഷകരുടെ വാര്‍ഷിക പൊതുയോഗം തൃശൂര്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജലവിതരണം കാര്യക്ഷമമായി നിര്‍വഹിക്കുന്നതിനും, വ്യത്യസ്ത സമയങ്ങളില്‍ കൃഷി ആരംഭിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍...

Article
റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം ?

റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം ?

തൃശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നാലു പേര്‍ക്ക് അപകടം സംഭവിച്ചതായി ലോക്കോ പൈലറ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചു. ഒരാളെ ട്രയിൻ തട്ടുകയും മറ്റ് മൂന്നുപേർ പുഴയിൽ ചാടുകയും ചെയ്തതായാണ് ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചത്. ഇന്നലെ അര്‍ധരാത്രിക്കുശേഷം ഇതിലൂടെ കടന്നുപോയ ട്രെയിനിലെ ലോക്കോ പൈറ്റാണ് ഈ വിവരം പൊലീസിന് കൈമാറിയത് എന്നാൽ, പൊലീസും ഫയർ ഫോഴ്‌സും നടത്തിയ തെരച്ചിലിൽ യാതൊന്നും കണ്ടെത്താനായില്ല. ട്രാക്കിലോ സമീപത്തോ ട്രെയിൻ തട്ടിയെന്ന് പറയുന്നയാളെ കണ്ടെത്താനായിട്ടില്ല....

Article
ഒല്ലൂര്‍ ഗവ. കോളേജ്: സ്ഥലമേറ്റെടുപ്പ് മൂന്ന് മാസത്തിനുള്ളില്‍

ഒല്ലൂര്‍ ഗവ. കോളേജ്: സ്ഥലമേറ്റെടുപ്പ് മൂന്ന് മാസത്തിനുള്ളില്‍

ഒല്ലൂര്‍ ഗവ. കോളേജിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി റവന്യൂ മന്ത്രി കെ.രാജന്‍. നിയോജക മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഒല്ലൂക്കര മുളയം വില്ലേജുകളിലായി കണ്ടെത്തിയ അഞ്ചര ഏക്കര്‍ സ്ഥലമാണ് കോളേജിന് വേണ്ടി കണ്ടെത്തിയിട്ടുള്ളത്. മറ്റു നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനകം സ്ഥലം ഏറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് മന്ത്രി കര്‍ശന നിര്‍ദ്ദേശം കളക്ടര്‍ക്ക് നല്‍കിയത്. യോഗത്തില്‍ കിഫ്ബി...

Article
ട്രെയ്ൻ യാത്രക്കാരന് കുത്തേറ്റു

ട്രെയ്ൻ യാത്രക്കാരന് കുത്തേറ്റു

കോഴിക്കോട്: ട്രെയ്ൻ യാത്രക്കാരന് കുത്തേറ്റു. പയ്യോളിക്കും വടകരക്കുമിടയിലാണ് സംഭവം. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാൾക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരൻ സ്ക്രൂ ഡൈവർ ഉപയോഗിച്ചാണ് കുത്തിയത് ഇന്നലെ രാത്രി പതിനൊന്നരക്കും പന്ത്രണ്ടിനുമിടയിൽ ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. അക്രമിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. അക്രമി മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. മുറിവ് സാരമല്ലാത്തതിനാൽ കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു.

Article
അമ്പായത്തോട് – പാൽചുരം റോഡ്:ഭാര വാഹന ഗതാഗത നിയന്ത്രണവും, രാത്രി യാത്ര നിരോധനവും

അമ്പായത്തോട് – പാൽചുരം റോഡ്:ഭാര വാഹന ഗതാഗത നിയന്ത്രണവും, രാത്രി യാത്ര നിരോധനവും

അമ്പായത്തോട് – പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചൽ ഉണ്ടായതിനാൽ ജൂലൈ 18 മുതൽ ഒരാഴ്ച്ചത്തേക്ക് ഭാര വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാത്രി കാല ഗതാഗത നിരോധനവും ഏർപ്പെടുത്തി. വയനാട് ജില്ലയിലേക്കുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണെന്ന് ഡെപ്യൂട്ടി കലക്ടർ ( ഡിസാസ്റ്റർ മാനേജ്മെൻ്റ്) അറിയിച്ചു.

Article
അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍

അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശ്ശൂര്‍ ജില്ലാ കളക്ടറായി വെള്ളിയാഴ്ച ചുമതലയേല്‍ക്കും. കളക്ടറായിരുന്ന വി.ആര്‍ കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബര്‍ കമ്മിഷണറുമാണ്. 2017 ബാച്ച് കേരള കേഡര്‍ ഐ.എ.സ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ കണ്ണൂര്‍ അസി. കളക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഇടുക്കി ഡവലപ്‌മെന്റ് കമ്മിഷണര്‍, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ്...

Article
പാലക്കാട് റെയ്ൽവേ ഡിവിഷൻ ഇല്ലാതാക്കാൻ നീക്കം

പാലക്കാട് റെയ്ൽവേ ഡിവിഷൻ ഇല്ലാതാക്കാൻ നീക്കം

തിരുവനന്തപുരം: പാലക്കാട്‌ റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് നേരത്തേ കത്തെഴുതിയിരുന്നു. വീണ്ടും അധികാരമേറിയ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേരളത്തോട്‌ അവഗണനയും പ്രതികാരബുദ്ധിയും തുടരുന്നതിൻ്റെ ഉദാഹരണമാണ് പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം. പാലക്കാട് ഡിവിഷനെതിരെ ഒരു നീക്കവുമില്ലെന്ന് റെയിൽവേ ഉന്നതർ പരസ്യമായി പറയുമ്പോഴും എതിരായ നീക്കങ്ങൾ അണിയറയിൽ തകൃതിയാണ്. ഇത്തരമൊരു നീക്കം നടത്തിയാൽ വരുന്ന കടുത്ത...

Article
കളക്ടറുടെ സ്നേഹസമ്മാനമായി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര

കളക്ടറുടെ സ്നേഹസമ്മാനമായി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര

മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ സ്നേഹ സമ്മാനമായി വളാഞ്ചേരി ജി.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന യാത്ര. കളക്ടറുടെ അതിഥികളായി വിദ്യാര്‍ഥികള്‍ മലപ്പുറം കളക്ടറേറ്റും കോട്ടക്കുന്നും സന്ദര്‍ശിച്ചു. കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഏർപ്പാടാക്കിയ എ.സി ബസ്സില്‍ പ്രധാനാധ്യാപകൻ പി രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് കുട്ടികള്‍ മലപ്പുറത്തെത്തിയത്.സ്നേഹപൂർവ്വം കുട്ടികളെ സ്വീകരിച്ച ജില്ലാ കളക്ടർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അവരുമായി ഏറെ നേരം സംവദിച്ചു. കളക്ടർ കുട്ടികളുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച്...