ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 13 മുതല്‍ ആരംഭിക്കാന്‍ ചിമ്മിനി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കെ.കെ രാമചന്ദ്രന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള ട്രക്കിങ്, സൈക്കിളിങ്, കൊട്ടവഞ്ചി യാത്ര എന്നിവയോടൊപ്പം ചിമ്മിനി ഡാം സൈറ്റിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപീകരിക്കും. ചിമ്മിനി ഡാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ...
FlashNews:
അച്യുതൻ നായർ (90) അന്തരിച്ചു
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
Article Category: പ്രാദേശികം
ബിയ്യം കായൽ വള്ളംകളി മത്സരം ടൂറിസം വകുപ്പ് നടത്തണം
പൊന്നാനി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചതിനെ തുടർന്ന് ബിയ്യംകായലിലെ ജലോത്സവം ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ ഓണാഘോഷത്തോടനുബന്ധിച്ച് സർക്കാർ തന്നെ വള്ളംകളി നടത്തുന്നതിന് അനുമതിയും, ഫണ്ടും നൽകിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ അനുവദിച്ചത് പോലെ പൊന്നാനി ബിയ്യം കായലിലെ ജലോത്സവത്തിനും സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. 50 വർഷമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് വെള്ളം മത്സരം നടത്തി വരാറുള്ളത്. ബേപ്പൂർ ജലോൽസവത്തിനും, നെഹ്റു ട്രോഫി വള്ളംകളിക്കും...
ലഹരിക്കെതിരെ കര്‍ശന നടപടിയുമായി മലപ്പുറം പോലീസ്
മലപ്പുറം: ജില്ലയില്‍ ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന മയക്കുമരുന്ന് വില്‍പ്പന തടയുന്നതിനായി പ്രത്യേകം സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും തടയുന്നതിന് പൊതുസമൂഹത്തിന്റെ സഹായം കൂടി ആവശ്യമാണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ...
കേരള ഷോളയാർ ഡാം ഒരു ഷട്ടർ തുറക്കുന്നു; ജാഗ്രത നിർദ്ദേശം
കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിൽ ഇന്ന് (ഓഗസ്റ്റ് 30) രാവിലെ 11ന് ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കുന്നു. ഡാമിന്റെ ഒരു ഷട്ടർ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുക. ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും. ഈ ജലം താത്ക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാലും ഘട്ടംഘട്ടമായി പരമാവധി...
മഴക്കെടുതിയിലെ നഷ്ടപരിഹാരം അടിയന്തരമായി നൽകും
ജൂലൈ 29 ,30 ,31 തീയതികളിലായി ജില്ലയിലുണ്ടായ അതി രൂക്ഷമായ മഴയെ തുടർന്ന് ജില്ലയിലുണ്ടായ വിവിധ തലങ്ങളിലുള്ള നാശനഷ്ടങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗതയിലാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. ജൂലായ്29, 30 ,31 തീയതികളിലായി അതിരൂക്ഷ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് .24 മണിക്കൂറിനുള്ളിൽ 217 mm വരെ മഴ പതിച്ച വളരെ അപൂർവ്വം ആയിട്ടുള്ള അനുഭവമാണ് ഈ കാലവർഷക്കെടുതി ഉണ്ടായത്. കാലവർഷക്കെടുതികളെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടായ നഷ്ടങ്ങൾ പരിശോധിക്കാൻ ജില്ലാ...
തൃശൂരിൽ തിങ്കളാഴ്ച ട്രാഫിക് നിയന്ത്രണം
തൃശൂരിൽ ന ട്രാഫിക് നിയന്ത്രണം 26.08.2024 തൃശ്ശൂർ നഗരത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയോട് അനുബന്ധിച്ച് വൈകീട്ട് 04.00 മണി മുതൽ ഘോഷയാത്ര കഴിയുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും ഉച്ചയ്ക്ക് 12.00 മണി മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ഈസ്റ്റ് ഫോർട്ട് ജംഗഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ITC, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ...
പരപ്പനങ്ങാടി നഗരസഭയിൽ കെടുകാര്യസ്ഥത
പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും നടത്തി. വെള്ളക്കെട്ടിന് പരിഹാരം കാണുക, തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുക, ഊർപ്പായി ചിറയും പൊതുകുളങ്ങളും നവീകരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുക, പരപ്പനങ്ങാടിയുടെ ഭാവി പുരോഗതിക്ക് ഉതകുന്ന തരത്തിൽ ബസ് സ്റ്റാൻറ് നിർമ്മിക്കുക, പരപ്പനങ്ങാടി ബീച്ചും കടലുണ്ടി പുഴയും കേന്ദ്രമാക്കി ടൂറിസം പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.നഹാസ് ആശുപത്രിക്ക് മുമ്പിൽ നിന്നും ആരംഭിച്ച...
ഈഴുവത്തിരുത്തിയ്ക്ക് നീതി വേണം: കോൺഗ്രസ്
പൊന്നാനി: ഈഴുവത്തിരുത്തി പ്രദേശത്ത് ഭാരതപ്പുഴയിൽ നിന്നും വെള്ളം കയറി എല്ലാവർഷവും ദുരിതാശ്വാസ ക്യാമ്പിലേക്കും, ബന്ധുവീടുകളിലേക്കും താമസം മാറേണ്ടി വരുന്നതിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടാട്, കുമ്പളത്ത് പടി, ഹൗസിംഗ് കോളനി, ഈശ്വരമംഗലം പ്രദേശങ്ങളിലെ നിരവധി താമസക്കാർ ഒപ്പിട്ട പരാതികൾ ജില്ലാ കലക്ടർ നൽകി. കുറ്റിക്കാട് മുതൽ ഈശ്വരമംഗലം വരെയാണ് കർമ്മ റോഡിന് മുകളിൽ കൂടിയും, റോഡിനടിയിലെ വലിയ പൈപ്പിൽ കൂടിയും ആറു മുതൽ പത്ത് വരെയുള്ള വാർഡുകളിലേക്ക് പുഴവെള്ളം എത്തുന്നത്....
നിറമരുതൂർ വില്ലേജ് ഡിജിറ്റൽ സർവേ ആരംഭിച്ചു
🔹 നിറമരതൂർ:നിറമരതൂർ പഞ്ചായത്തിലെ നിറമരതൂർ വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെയും ക്യാമ്പ് ഓഫീസും നിറമരുതൂർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ഇസ്മയിൽ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു .1003 ഹെകടർ വിസ്തീര്‍ണ്ണമുള്ള വില്ലേജിനെ 65 ബ്ലോക്കുകള്‍ ആക്കി തിരിച്ചാണ് സര്‍വേ ചെയ്യുന്നത്. 30000 ലധികം തണ്ടപ്പേർ കക്ഷികളുള്ളവില്ലേജിലെ മുഴുവനാളുകളും തങ്ങളുടെ കൈവശമുള്ള ഭൂമിയുടെ രേഖകള്‍ തയ്യാറാക്കി വെക്കുകയും അതിര്‍ത്തികളിലെ കാടുകള്‍ വെട്ടിത്തെളിച്ച് വൃത്തിയാക്കി വെക്കുവാനും ചടങ്ങില്‍ റീസർവെ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. രാജീവന്‍ പട്ടത്താരി ആവശ്യപ്പെട്ടു.നിറമരതൂർ പഞ്ചായത്ത് ഓഫീസിന് അടുത്തുള്ള “വാൽക്കണ്ടി...
ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കും
മലപ്പുറം ജില്ലയില്‍ ഓണവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.എം കെ.മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലനിയന്ത്രിക്കുന്നതിനും വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ക്കും. ഹോര്‍ട്ടികോര്‍പ്പും കൃഷിവകുപ്പും ചേര്‍ന്ന് ജില്ലയില്‍ പഴം, പച്ചക്കറിച്ചന്തകള്‍ നടത്തും. കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിന് നടപടികള്‍ സ്വീകരിക്കും. കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും. ഇതിനായി റവന്യൂ, ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ക്വാഡ് രൂപീകരിച്ച് കടകളില്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ...