Home » പ്രാദേശികം

Article Category: പ്രാദേശികം

Article
തിരൂർ വെറ്റിലയിൽ നിന്നും ഇനി ഓയിലും

തിരൂർ വെറ്റിലയിൽ നിന്നും ഇനി ഓയിലും

തിരൂർ: വെറ്റില ഉത്പാദക കമ്പനിയുടെ വാർഷിക ജനറൽ ബോഡിയോഗം കായിക വകഫ് റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. കമ്പനിയുടെ മച്ചിങ്ങ പാറയിലുള്ള ഓഫീസ് കെട്ടിടത്തിലാണ് വാർഷിക പൊതുയോഗം നടന്നത്. ചടങ്ങിൽ കമ്പനി ചെയർമാൻ മുത്താണിക്കട്ട് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഈ വർഷം കമ്പനി ഡൽഹിയിലേക്കും മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും തിരൂരിൽ നിന്നും റെയിൽവേ മാർഗ്ഗം വെറ്റില കയറ്റി അയക്കാൻ തുടങ്ങി. നബാർഡ്ന്റെ സഹായത്താൽ വെറ്റില നുള്ളാനുള്ള തൊഴിലാളികളുടെ ലേബർ ബാങ്ക് ആരംഭിച്ചു. കമ്പനിക്ക്...

Article
ടൂറിസം വീഡിയോ, ഫോട്ടോഗ്രാഫി മത്സരം

ടൂറിസം വീഡിയോ, ഫോട്ടോഗ്രാഫി മത്സരം

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ഇതുവരെ അറിയപ്പെടാത്ത ടൂറിസം സാധ്യതയുള്ള കേന്ദ്രങ്ങളെയും കുറിച്ച് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് വീഡിയോ ഗ്രാഫി /ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.വീഡിയോയുടെ ദൈർഘ്യം 15 സെക്കൻഡ് മുതൽ പരമാവധി ഒരു മിനിറ്റ് വരെ. സ്വന്തമായി ചിത്രീകരിക്കുന്ന വീഡിയോ/ഫോട്ടോകൾ മാത്രമേ മത്സരത്തിനായി പരിഗണിക്കൂ. ഇതോടൊപ്പം കണ്ണൂരിലെ സവിശേഷതകളും ഫ്രെയിമിൽ പകർത്തി മത്സരത്തിൽ പങ്കാളിയാവാം.വീഡിയോകൾ, ഫോട്ടോകൾ എന്നിവ പേര് , മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി kannurwtd@gmail.com എന്ന ഇ-മെയിലിൽ അയക്കുകയോ...

Article
ചിമ്മിനി ഡാമിന് ഇനി പുതിയ ടൂറിസം മുഖം

ചിമ്മിനി ഡാമിന് ഇനി പുതിയ ടൂറിസം മുഖം

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം സെപ്തംബര്‍ 13 മുതല്‍ ആരംഭിക്കാന്‍ ചിമ്മിനി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. കെ.കെ രാമചന്ദ്രന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലുള്ള ട്രക്കിങ്, സൈക്കിളിങ്, കൊട്ടവഞ്ചി യാത്ര എന്നിവയോടൊപ്പം ചിമ്മിനി ഡാം സൈറ്റിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപീകരിക്കും. ചിമ്മിനി ഡാം ടൂറിസത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ...

Article
ബിയ്യം കായൽ വള്ളംകളി മത്സരം ടൂറിസം വകുപ്പ് നടത്തണം

ബിയ്യം കായൽ വള്ളംകളി മത്സരം ടൂറിസം വകുപ്പ് നടത്തണം

പൊന്നാനി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഓണാഘോഷ പരിപാടികൾ മാറ്റിവെച്ചതിനെ തുടർന്ന് ബിയ്യംകായലിലെ ജലോത്സവം ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുവാൻ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ ഓണാഘോഷത്തോടനുബന്ധിച്ച് സർക്കാർ തന്നെ വള്ളംകളി നടത്തുന്നതിന് അനുമതിയും, ഫണ്ടും നൽകിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളിൽ അനുവദിച്ചത് പോലെ പൊന്നാനി ബിയ്യം കായലിലെ ജലോത്സവത്തിനും സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. 50 വർഷമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് വെള്ളം മത്സരം നടത്തി വരാറുള്ളത്. ബേപ്പൂർ ജലോൽസവത്തിനും, നെഹ്റു ട്രോഫി വള്ളംകളിക്കും...

Article
ലഹരിക്കെതിരെ കര്‍ശന നടപടിയുമായി മലപ്പുറം പോലീസ്

ലഹരിക്കെതിരെ കര്‍ശന നടപടിയുമായി മലപ്പുറം പോലീസ്

മലപ്പുറം: ജില്ലയില്‍ ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന മയക്കുമരുന്ന് വില്‍പ്പന തടയുന്നതിനായി പ്രത്യേകം സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ വിവിധ എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും തടയുന്നതിന് പൊതുസമൂഹത്തിന്റെ സഹായം കൂടി ആവശ്യമാണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ...

Article
കേരള ഷോളയാർ ഡാം ഒരു ഷട്ടർ തുറക്കുന്നു; ജാഗ്രത നിർദ്ദേശം

കേരള ഷോളയാർ ഡാം ഒരു ഷട്ടർ തുറക്കുന്നു; ജാഗ്രത നിർദ്ദേശം

കേരള ഷോളയാർ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിൽ ഇന്ന് (ഓഗസ്റ്റ് 30) രാവിലെ 11ന് ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കുന്നു. ഡാമിന്റെ ഒരു ഷട്ടർ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുക. ഈ ജലം ഏകദേശം മൂന്ന് മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും. ഈ ജലം താത്ക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ ജലനിരപ്പ് ഉയരുന്നതിനാലും ഘട്ടംഘട്ടമായി പരമാവധി...

Article
മഴക്കെടുതിയിലെ നഷ്ടപരിഹാരം അടിയന്തരമായി നൽകും

മഴക്കെടുതിയിലെ നഷ്ടപരിഹാരം അടിയന്തരമായി നൽകും

ജൂലൈ 29 ,30 ,31 തീയതികളിലായി ജില്ലയിലുണ്ടായ അതി രൂക്ഷമായ മഴയെ തുടർന്ന് ജില്ലയിലുണ്ടായ വിവിധ തലങ്ങളിലുള്ള നാശനഷ്ടങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗതയിലാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. ജൂലായ്29, 30 ,31 തീയതികളിലായി അതിരൂക്ഷ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത് .24 മണിക്കൂറിനുള്ളിൽ 217 mm വരെ മഴ പതിച്ച വളരെ അപൂർവ്വം ആയിട്ടുള്ള അനുഭവമാണ് ഈ കാലവർഷക്കെടുതി ഉണ്ടായത്. കാലവർഷക്കെടുതികളെ തുടർന്ന് വിവിധ മേഖലകളിൽ ഉണ്ടായ നഷ്ടങ്ങൾ പരിശോധിക്കാൻ ജില്ലാ...

Article
തൃശൂരിൽ തിങ്കളാഴ്ച ട്രാഫിക് നിയന്ത്രണം

തൃശൂരിൽ തിങ്കളാഴ്ച ട്രാഫിക് നിയന്ത്രണം

തൃശൂരിൽ ന ട്രാഫിക് നിയന്ത്രണം 26.08.2024 തൃശ്ശൂർ നഗരത്തിൽ നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയോട് അനുബന്ധിച്ച് വൈകീട്ട് 04.00 മണി മുതൽ ഘോഷയാത്ര കഴിയുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വരാജ് റൗണ്ടിലും, സമീപ റോഡുകളിലും ഉച്ചയ്ക്ക് 12.00 മണി മുതൽ പാർക്കിങ്ങ് അനുവദിക്കുന്നതല്ല. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ഈസ്റ്റ് ഫോർട്ട് ജംഗഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ITC, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ...

Article
പരപ്പനങ്ങാടി നഗരസഭയിൽ കെടുകാര്യസ്ഥത

പരപ്പനങ്ങാടി നഗരസഭയിൽ കെടുകാര്യസ്ഥത

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയുടെ കെടുകാര്യസ്ഥതക്കെതിരെ സിപിഐ എം ബഹുജന മാർച്ചും ധർണ്ണയും നടത്തി. വെള്ളക്കെട്ടിന് പരിഹാരം കാണുക, തകർന്നു കിടക്കുന്ന ഗ്രാമീണ റോഡുകൾ ഗതാഗത യോഗ്യമാക്കുക, ഭൂരഹിത ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുക, ഊർപ്പായി ചിറയും പൊതുകുളങ്ങളും നവീകരിച്ച് കുടിവെള്ള ക്ഷാമം പരിഹരിക്കുക, പരപ്പനങ്ങാടിയുടെ ഭാവി പുരോഗതിക്ക് ഉതകുന്ന തരത്തിൽ ബസ് സ്റ്റാൻറ് നിർമ്മിക്കുക, പരപ്പനങ്ങാടി ബീച്ചും കടലുണ്ടി പുഴയും കേന്ദ്രമാക്കി ടൂറിസം പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.നഹാസ് ആശുപത്രിക്ക് മുമ്പിൽ നിന്നും ആരംഭിച്ച...

Article
ഈഴുവത്തിരുത്തിയ്ക്ക് നീതി വേണം: കോൺഗ്രസ്

ഈഴുവത്തിരുത്തിയ്ക്ക് നീതി വേണം: കോൺഗ്രസ്

പൊന്നാനി: ഈഴുവത്തിരുത്തി പ്രദേശത്ത് ഭാരതപ്പുഴയിൽ നിന്നും വെള്ളം കയറി എല്ലാവർഷവും ദുരിതാശ്വാസ ക്യാമ്പിലേക്കും, ബന്ധുവീടുകളിലേക്കും താമസം മാറേണ്ടി വരുന്നതിന് ശ്വാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടാട്, കുമ്പളത്ത് പടി, ഹൗസിംഗ് കോളനി, ഈശ്വരമംഗലം പ്രദേശങ്ങളിലെ നിരവധി താമസക്കാർ ഒപ്പിട്ട പരാതികൾ ജില്ലാ കലക്ടർ നൽകി. കുറ്റിക്കാട് മുതൽ ഈശ്വരമംഗലം വരെയാണ് കർമ്മ റോഡിന് മുകളിൽ കൂടിയും, റോഡിനടിയിലെ വലിയ പൈപ്പിൽ കൂടിയും ആറു മുതൽ പത്ത് വരെയുള്ള വാർഡുകളിലേക്ക് പുഴവെള്ളം എത്തുന്നത്....

  • 1
  • 2
  • 6