Home Latest

Article Category: Latest

Article
3.98 കോടിയുടെ സൈബർ തട്ടിപ്പ്: മലയാളി അറസ്റ്റിൽ

3.98 കോടിയുടെ സൈബർ തട്ടിപ്പ്: മലയാളി അറസ്റ്റിൽ

മുംബൈ: മുതിർന്ന പൗരനെ കബളിപ്പിച്ച് 3.98 കോടി രൂപയുടെ സൈബർ തട്ടിപ്പു നടത്തിയ കേസിൽ മലയാളി അറസ്റ്റിൽ. സംഭവത്തിൽ മസ്ജിദ് ബന്ദറിൽ വാടകയ്ക്ക് താമസിച്ചിരുന്ന അനുപ് കുമാർ കുരിക്കോട്ടൽ(43) എന്നയാളാണ് അറസ്റ്റിലായത്. സിപി ടാങ്കിൽ നിന്നുള്ള 72 കാരൻ പൊലീസിനെ സമീപിക്കുകയും വഞ്ചന, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നീ കുറ്റങ്ങൾ ചുമത്തി അജ്ഞാതനായ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെയാണ് വിഷയം ആദ്യം പുറത്തുവന്നത്.തന്‍റെ പേര് നരേഷ് എന്നാണെന്നും താന്‍ പൊലീസ് ഉദ്യോഗസ്ഥനാണെന്നും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...

Article
പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം

പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം

ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം. പുതിയ അംഗങ്ങൾ രണ്ടുദിവസങ്ങളിലായി സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച സ്പീക്കറെ തിരഞ്ഞെടുക്കും ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളെ വ്യാഴാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമു അഭിസംബോധനചെയ്യും. ഒഡിഷയിൽനിന്നുള്ള ഭർതൃഹരി മെഹ്താബാണ് പ്രോടെം സ്പീക്കർ. പുതിയ അംഗങ്ങൾക്ക് പ്രോടെം സ്പീക്കർ സത്യവാചകം ചൊല്ലിക്കൊടുക്കും. തിങ്കളാഴ്ച രാവിലെ രാഷ്ട്രപതിഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഭർതൃഹരിക്ക് പ്രോടെം സ്പീക്കറായി സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിനുശേഷം ഭർതൃഹരി പാർലമെന്റ് …പാർലമെന്റ് മന്ദിരത്തിലെത്തി ലോക്‌സഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്ക

Article
സ്വര്‍ണവിലയിൽ കുത്തനെ ഇടിവ്

സ്വര്‍ണവിലയിൽ കുത്തനെ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു. 640 രൂപ കുറഞ്ഞ് ഇന്ന് (22/06/2024) ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,080 രൂപയായി. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഇന്നലെ സ്വർണത്തിന് 600 വര്‍ധിച്ച് വീണ്ടും 54000ലേക്ക് നീങ്ങുന്നുവെന്ന പ്രതീതി സൃഷ്ടിച്ച സ്വര്‍ണവില ഇന്ന് തിരിച്ചിറങ്ങിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Article
അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ്; രണ്ടു പേർ അറസ്റ്റിൽ

അപകടകരമായി തൂങ്ങിക്കിടന്ന് റീൽസ്; രണ്ടു പേർ അറസ്റ്റിൽ

പൂനെ: ബഹുനില കെട്ടിടത്തിനു മുകളിൽ അപകടകരമായി തൂങ്ങിക്കിടന്ന് റീൽസെടുത്ത യുവതിയെയും സുഹൃത്തിനും പൊലീസ് അറസ്റ്റ് ചെയ്തു. പുണെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വിഡിയോ ഫോണിൽ പകർത്തിയ മൂന്നാമൻ ഒളിവിലാണ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ബഹുനിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ കയറി അപകടകരമായി തൂങ്ങിക്കിടന്നാണ് ഇവർ റീൽസെടുത്തത്.

Article
പ്രിയങ്കയ്ക്കായി വയനാട്ടിൽ മമത

പ്രിയങ്കയ്ക്കായി വയനാട്ടിൽ മമത

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പ്രചരണത്തിന് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി എത്തിയേക്കുമെന്ന് സൂചന. പ്രചാരണത്തിന് എത്താനായി മമത സമ്മതമറിയിച്ചതായി കോൺഗ്രസ് വ്യത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ പാർട്ടിയിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.മമത ബാനർജിയുമായി കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ പി.ചിദംബരം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മമത ബാനർജിയെ ഇന്ത്യാ സഖ്യത്തിനൊപ്പം ചേർക്കുന്നതിൽ കടുത്ത എതിർപ്പുന്നയിച്ചിരുന്ന ബംഗാൾ...

Article
സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ നടപ്പാക്കണം

സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ നടപ്പാക്കണം

സ്‌കൂളുകളില്‍ ഭക്ഷ്യസുരക്ഷ, ഗുണനിലവാരം ഉറപ്പാക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ മാനദണ്ഡങ്ങള്‍ നടപ്പാക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഉപദേശക സമിതി യോഗം. വ്യക്തിശുചിത്വം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിന് ഭക്ഷണം പാകം ചെയ്യുന്നവര്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്/ ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ മാത്രമേ പാചകം ചെയ്യാന്‍ അനുവദിക്കാവൂ. മികച്ച പ്രവര്‍ത്തനം നടത്തുന്ന സ്‌കൂളുകള്‍ക്ക് ‘ഈറ്റ് റൈറ്റ് സ്‌കൂള്‍’ പദ്ധതി പ്രകാരം സര്‍ട്ടിഫിക്കേഷന്‍ സമ്മാനിക്കും. എ.ഡി.എം ടി.മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. ശക്തന്‍ ബസ് സ്റ്റാന്റിന് സമീപത്തെ ആകാശപാതയുടെ കീഴിലെ...

Article
വിത്തുബോളുകൾ എറിയൽ ജൂലൈ നാലിനും അഞ്ചിനും

വിത്തുബോളുകൾ എറിയൽ ജൂലൈ നാലിനും അഞ്ചിനും

ഹരിതസമേതം പരിപാടിയുടെ ഭാഗമായി ജില്ലയിലെ ആയിരത്തിലധികം വരുന്ന സ്കൂളുകളിലേയും അംഗൻവാടികളിലേയും കുട്ടികൾ വിത്തുബോളുകൾ എറിയും. ഓരോ സ്കൂളും ഏറ്റവും ചുരുങ്ങിയത് 100 വിത്തുബോളുകൾ നിർമ്മിക്കും. ഒരു ലക്ഷം വിത്തുബോളുകൾ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂലൈ നാല്, അഞ്ചു തിയതികളിൽ ഞാറ്റുവേല സമയത്ത് ഇവ വലിച്ചെറിയും. വിത്തുബോളുകളുടെ നിർമ്മാണ പരിശീലനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി വി മദനമോഹനൻ അധ്യക്ഷനായി. ക്യാമ്പയിന്റെ ഭാഗമായുള്ള പോസ്റ്റർ,...

Article
ശക്തൻ പ്രതിമ രണ്ടു മാസത്തിനകം പുന:നിർമ്മിക്കും

ശക്തൻ പ്രതിമ രണ്ടു മാസത്തിനകം പുന:നിർമ്മിക്കും

കെ എസ് ആർ ടി സി വാഹനം ഇടിച്ചു കയറി തകർന്ന ശക്തൻ തമ്പുരാൻ്റ തൃശൂരിലെ പ്രതിമ രണ്ടു മാസത്തിനകം പുതുക്കി പണിത് പുന:സ്ഥാപിക്കുന്നതിന് സജ്ജമാക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു.പുന:നിർമ്മാണത്തിൻ്റെ പകുതി ചെലവ് കെ എസ് ആർ ടി സി വഹിക്കാമെന്ന് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. പകുതി ചെലവ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന പി.ബാലചന്ദ്രൻ എം എൽ എ പറഞ്ഞു.പ്രതിമ നിർമ്മിച്ച ശിൽപി കുന്നുവിള...

Article
കൈയേറ്റ ഭൂമി ഒഴിപ്പിച്ച് പച്ചത്തുരുത്ത്

കൈയേറ്റ ഭൂമി ഒഴിപ്പിച്ച് പച്ചത്തുരുത്ത്

ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ കേച്ചേരിപ്പുഴയുടെ തീരങ്ങളില്‍ 5¾ കിലോമീറ്റര്‍ കൈയേറ്റ ഭൂമി ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തതില്‍ പാറന്നൂര്‍ കുരുത്തിച്ചാല്‍ പാലത്തിന് സമീപപ്രദേശത്ത് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ പച്ചത്തുരുത്ത് നിര്‍മിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ നിര്‍വഹിച്ചു. കൂടാതെ മൂന്നാം വാര്‍ഡില്‍ എല്ലാ കുടുംബങ്ങളിലും പച്ചക്കറി കൃഷി ചെയ്യുന്നതിനാല്‍ ഹരിതസമൃദ്ധി വാര്‍ഡായും പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി ജോസ്, നവകേരളം കര്‍മ പദ്ധതി ജില്ലാ കോഡിനേറ്റര്‍ സി...

  • 1
  • 3
  • 4