പാലക്കാട്: ശക്തമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനാൽ ഒറ്റപ്പെട്ട നെല്ലിയാമ്പതിയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടങ്ങി. റോഡിലേക്ക് വീണ വൻ പാറക്കഷ്‌ണങ്ങൾ കംപ്രസറും ജാക്കി ഹാമറും ഉപയോഗിച്ച് പൊട്ടിച്ചുനീക്കുകയാണ്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ റണ്ണിങ് കോൺട്രാക്‌ടേഴ്‌സ് അടക്കമുള്ളവർ നിന്നാണ് പൊട്ടിച്ചുനീക്കുന്നത്. പൂർണമായും നീക്കാൻ ദിവസങ്ങൾ വേണ്ടിവരും. വീടിന്റെ വലിപ്പമുള്ള വൻപാറകളാണ് റോഡിലേക്ക് വീണത്. ചൊവ്വാഴ്‌ച മുതൽ ആരംഭിച്ച ജോലിക്കൊടുവിൽ വെള്ളി പകൽ പതിനൊന്നോടെ ഒറ്റവരി ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ. തിങ്കൾ രാത്രിയിലാണ് നെല്ലിയാമ്പതിയിലെ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും...
FlashNews:
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
ഐ.ഡി.എ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി
ഇഫ്താർ മീറ്റും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
ശ്രീജ പി വിയെ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് ഉപഹാരം നൽകി ആദരിച്ചു
ട്രൈൻ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം പരപ്പനങ്ങാടി സ്വദേശിയെ പിടികൂടി
വിദൂര പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് സിവിൽ സർവ്വീസ് പരീക്ഷയിൽ തിളക്കം
മംഗലം കരിയർ മിഷൻ 2026” മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്തു
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്‍
അപകട മേഖലയിലുള്ളവര്‍ മാറി താമസിക്കാന്‍ തയ്യാറാകണം
അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥരുമായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പകല്‍ സമയത്ത് തന്നെ ക്യാമ്പുകളിലേക്കും മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ തയ്യാറാകണം. രാത്രികാലങ്ങളില്‍ മാറുന്നത് ഒഴിവാക്കണം. ജില്ലയില്‍ നിലവിലെ സ്ഥിതികള്‍ നിയന്ത്രണ വിധേയമാണ്. വിവിധ വകുപ്പുകളും ജനപ്രതിനിധികളും ഏകോപിപ്പിച്ച് പ്രവര്‍ത്തനിക്കുന്നുണ്ട്. നിലവില്‍ 144 ക്യാമ്പുകളിലായി 2984 കുടുംബങ്ങള്‍ ഉള്‍പെടുന്നു. ആകെ 7864 പേരാണുള്ളത്. പലസ്ഥലങ്ങളിലും...
ബെയിലി പാലം നിർമ്മാണം പൂർത്തിയായി
മുണ്ട കൈയിലേക്കുള്ള ബെയിലി പാലം നിർമ്മാണം പൂർത്തിയായി. ഇനി രക്ഷാ പ്രവർത്തനം കൂടുതൽ സൗകര്യ പ്രദമാകും.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം കഴിഞ്ഞ ദിവസമാണ് നിർമ്മാണം തുടങ്ങിയത്.. എന്നാൽ പുഴയുടെ ഒഴുക്ക് കാരണം ഇന്നലെ നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടായി എന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. എന്നാൽ ഇന്നലെ വീണ്ടും യുദ്ധകാലടിസ്ഥാനിൽ നിർമ്മാണം തുടങ്ങുകയായിരുന്നു.. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ബുധനാഴ്ച രാവിലെ 11.30...
മൈസൂർ യാത്ര ചുരം വഴി വേണ്ട
കണ്ണൂർ: മൈസൂരിലേക്ക് ഇരിട്ടി കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ കലക്‌ടർ അറിയിച്ചു. വയനാട് വഴി പോകുന്നത് പകരംവയനാട് ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനുമാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയത്.
ചൂരൽമലയിലേക്ക് ഇന്ന് ബെയിലി പാലം നിർമ്മിക്കും
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും
മലപ്പുറത്ത് വിവിധ മേഖലകളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നു.
മലപ്പുറം ജില്ലയിലും കനത്ത മഴയെ തുടർന്ന് വ്യാപക നാശ നഷ്ടവും മരണവും. വിവിധ മേഖലകളിലെ ജലാശയങ്ങളിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതായി ജില്ലാ ഇൻഫർമേഷൻ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു പോത്തുകല്ല് വില്ലേജ് പരിധിയിൽ വെള്ളിലമാട് ഒരു ബോഡി കൂടി കരക്കടിഞ്ഞു. പുരുഷൻ്റെ ബോഡിയാണ് കരയ്ക്കടിഞ്ഞത്പോത്തുകല്ല് ഭാഗത്തു പുഴയിൽ ഒരു കുട്ടിയുടെ ബോഡി ഒഴുകി വന്നിരുന്നു. പോത്തുകല്ല് മേലേ കുനിപ്പാല ഭാഗത്ത് നിന്നാണ് ബോഡി കിട്ടിയത്. 5 വയസ്സ് പ്രായം തോന്നിക്കും.
ഷൂട്ടിങ്ങിനിടെ കാർ അപകടം: നടൻമാർക്ക് പരുക്ക്
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തിൽ അഞ്ചു പേര്‍ക്ക് പരിക്ക്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. കൊച്ചി എം.ജി റോഡിൽ വെച്ചുണ്ടായ അപകടത്തിൽ മൂവർക്കും നേരിയ പരിക്കേറ്റു. വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി 20 കോടി രൂപയുമായി മുങ്ങി
തൃശൂർ: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി 20 കോടി രൂപയുമായി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിലെ ജീവനക്കാരിയായ കൊല്ലം സ്വദേശി ധന്യ മോഹന്‍ ആണ് പണം തട്ടിയെടുത്ത് കടന്നുകളഞ്ഞത്. 18 വര്‍ഷമായി സ്ഥാപനത്തിലെ അസി.ജനറല്‍ മാനേജറായിരുന്നു. 2019 മുതല്‍ വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ അക്കൗണ്ടില്‍നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഈ പണം കൊണ്ട് ഇവര്‍ ആഡംബര വസ്തുക്കളും സ്ഥലവും വീടും...
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 25-07-2024: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 26-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 27-07-2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 28-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് 29-07-2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5...
ആട്ടയ്ക്ക് ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം; നിയമ നടപടിക്ക് സപ്ലൈകോ
സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍(സപ്ലൈകോ) റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന ഫോര്‍ട്ടിഫൈഡ് ആട്ട ഗുണനിലവാരമില്ലാത്താണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫീസർ പി. എം. ജോസഫ് സജു അറിയിച്ചു.









