Home » Latest » Page 18

Article Category: Latest

Article
കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം

കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം

കൊച്ചി: യാത്രാദുരിതത്തക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന് റെയില്‍വേ പ്രഖ്യാപിച്ച കൊല്ലം- എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കമാകും. ഒക്ടോബര്‍ ഏഴു മുതല്‍ 2025 ജനുവരി ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. തുടര്‍ന്നും സര്‍വീസ് നീട്ടുമോയെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല. എട്ടു കോച്ചുകളുള്ള മെമുവാണ് കോട്ടയം വഴി സര്‍വീസ് നടത്തുക. ശനിയും ഞായറും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. കൊല്ലത്തു നിന്നും രാവിലെ 6.15 ന് പുറപ്പെടുന്ന മെമു രാവിലെ 9.35 ന് എറണാകുളം ജങ്ഷന്‍ ( സൗത്ത്) സ്റ്റേഷനിലെത്തിച്ചേരും. ആകെ...

Article
കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

കാസര്‍കോട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

കാസര്‍കോട് : കുടുംബ വഴക്കിനെ തുടർന്ന് കാസര്‍കോട് അമ്പലത്തറ കണ്ണോത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. 40 വയസുള്ള ബീനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ദാമോദരനെ(55) പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. ബീനയുടെ തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതി കുറ്റം സമ്മതിച്ചതായാണ് അറിയുന്നത്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

Article
നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി: സിദ്ദിഖ് അന്വേഷണം സംഘത്തിന് മുന്നില്‍ ഹാജരാകും

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി: സിദ്ദിഖ് അന്വേഷണം സംഘത്തിന് മുന്നില്‍ ഹാജരാകും

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് നടന്‍ സിദ്ദിഖ് രേഖാമൂലം അറിയിച്ചു. ഇമെയില്‍ വഴിയാണ് സിദ്ദിഖ് ഇക്കാര്യം അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്.മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉൾപ്പെടെ സിദ്ധിഖിനെതിരെയുണ്ട്. അന്വേഷണ സംഘവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും സിദ്ദിഖ് അറിയിച്ചു. സുപ്രീം കോടതിയുടെ വിധിയുടെ പകര്‍പ്പും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ ലൈംഗികമായി...

Article
കുരുമുളക് സ്പ്രേ പ്രയോഗിച്ച് 8ലക്ഷം  തട്ടിയെടുത്ത സംഭവം: പൾസർ സുനിയെ വെറുതെ വിട്ടു

കുരുമുളക് സ്പ്രേ പ്രയോഗിച്ച് 8ലക്ഷം  തട്ടിയെടുത്ത സംഭവം: പൾസർ സുനിയെ വെറുതെ വിട്ടു

കോട്ടയം: കുരുമുളക് സ്പ്രേ പ്രയോഗിച്ച് ആക്രമിച്ച് സ്വർണ്ണ വ്യാപാരിയുടെ എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പൾസർ സുനി അടക്കം ഒന്‍പത് പ്രതികളെ വെറുതെ വിട്ടു. കേസിലെ രണ്ടാം പ്രതിയായിരുന്നു പള്‍സര്‍ സുനി.2014 മെയ്ഒന്നിന് കിടങ്ങൂരിലായിരുന്നു. കേസിനാസ്പദമായ സംഭവം. ജ്വല്ലറിയില്‍ നിന്നുള്ള കളക്ഷന്‍ പണം ബസില്‍ കൊണ്ടുപോകുന്നതിനിടെയാണ് 9 അംഗ സംഘം ആക്രമിച്ച് പണം തട്ടിയത്. പള്‍സര്‍ സുനി, ജെയിംസ് മോന്‍ ജേക്കബ്, ബുള്ളറ്റ് സജി, സുബൈര്‍, രഞ്ജിത്ത്, നിധിന്‍ ജോസഫ്, ജിതിന്‍ രാജു, ദിലീപ്, ടോം കെ...

Article
അർജുന്റെ സഹോദരിയുടെ പരാതി: കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കും

അർജുന്റെ സഹോദരിയുടെ പരാതി: കേസിൽ നിന്ന് മനാഫിനെ ഒഴിവാക്കും

കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർക്ക് അർജുന്റെ സഹോദരി നൽകിയ പരാതിയിൽ നിന്നാണ് മനാഫിനെ ഒഴിവാക്കിയത്. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മനാഫിനെതിരെ ചേവായൂർ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞദിവസം കുടുംബത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിന്റെ...

Article
തൃശൂർ എടിഎം കവർച്ച കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തു

തൃശൂർ എടിഎം കവർച്ച കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തു

തൃശൂർ: തൃശൂരിൽ മൂന്നിടങ്ങളിൽ നടന്ന എടിഎം കവർച്ചാ കേസിലെ പ്രതികളെ തമിഴ്‌നാട് ജയിലിൽ നിന്നും പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങി. എടിഎം കവര്‍ച്ച നടത്തി അറുപത്തേഴ് ലക്ഷമാണ് സംഘം കവർന്നത്.തൃശൂരിലെ കവർച്ചക്കുശേഷം തമിഴ്‌നാട്ടിൽ പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസിൽ സേലം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഹരിയാന പൽവാൽ ജില്ലക്കാരായ തെഹ്‌സിൽ ഇർഫാൻ, മുബാറക്‌ ആദം, മുഹമദ്‌ ഇക്രാം, സാബിർ ഖാൻ, ഷൗക്കീൻ എന്നിവരെയാണ്‌ തൃശൂർ ഈസ്‌റ്റ്‌ പൊലീസ്‌ കസ്‌റ്റഡിയിൽ വാങ്ങിയത്‌.തൃശൂർ ഷൊർണൂർ റോഡിലെ എടിഎം കവർച്ചാ കേസിൽ പ്രതികളെ...

Article
കണ്ണൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവിന്റെ പിന്തുണ തനിക്കുണ്ട്: പി വി അൻവർ

കണ്ണൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവിന്റെ പിന്തുണ തനിക്കുണ്ട്: പി വി അൻവർ

മലപ്പുറം: കണ്ണൂരിൽ നിന്നുള്ള പ്രമുഖ സിപിഎം നേതാവിന്റെ പിന്തുണ തനിക്കുണ്ടെന്ന് പി.വി. അൻവർ. നിലവിൽ സിപിഐഎംനോട്‌ ഒപ്പം നിൽക്കുന്ന ആളുകളും പാർട്ടിയോട് അസംതൃപ്തരായി നിൽക്കുന്ന പല എംഎൽഎമാരും മുൻ എംഎൽഎമാരും  തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. നേതാക്കന്മാരുമായി നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. പാർട്ടി രൂപീകരിച്ചു ഒരു ഘട്ടം വന്നാൽ അവരും തനിക്ക് പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ ആ മുതിർന്ന നേതാവ് പി ജയരാജനോ, ടി പി ജയരാജനോ ആണോ ചോദ്യത്തിന് ആ സാധുക്കൾ...

Article
മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല, എന്നും അർജുന്റെ കുടുംബത്തോടൊപ്പം: മനാഫ്

മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല, എന്നും അർജുന്റെ കുടുംബത്തോടൊപ്പം: മനാഫ്

കോഴിക്കോട് : മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും, എന്നും അർജുന്റെ കുടുംബത്തോടൊപ്പമെന്നും ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫ്.  സൈബർ അതിക്രമത്തിനെതിരെ അർജുന്റെ കുടുംബം നൽകിയ പരാതിയിൽ മനാഫിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ല . മതങ്ങളെ യോജിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്. തമ്മിൽ തല്ലിപ്പിക്കുന്ന പ്രവൃത്തി ഒരിക്കലും ചെയ്യില്ല. അർജുനെ കിട്ടിയതോടെ സമാധാന ജീവിതം കിട്ടുമെന്നാണ് വിചാരിച്ചത്. എന്നാൽ അതുണ്ടായില്ലെന്നും മനാഫ് പറഞ്ഞു. കേസെടുത്ത...

Article
മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം; മുഖ്യമന്ത്രിക്കെതിരെ അഭിഭാഷകന്റെ പരാതി

മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം; മുഖ്യമന്ത്രിക്കെതിരെ അഭിഭാഷകന്റെ പരാതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നൽകിയത്. മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും സിജെഎം കോടതിയിലുമാണ് പരാതി നൽകിയിരിക്കുന്നത്.ദ ഹിന്ദുവിൽ  പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം കള്ളക്കടത്ത്, ഹവാല പണം പിടിക്കുന്നത് മലപ്പുറത്ത് നിന്നാണെന്ന പരാമർശത്തെ തുടർന്നാണ് പരാതി നൽകിയത്. വിവിധ മത വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കുന്നതും ഒരു ദേശത്തെ മറ്റുള്ളവർക്ക് മുമ്പിൽ അപകീർത്തിപ്പെടുത്തുന്ന ...

Article
കീരിക്കാടൻ ജോസ് ഓർമയായി

കീരിക്കാടൻ ജോസ് ഓർമയായി

തിരുവനന്തപുരം: കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രത്തിന് ജീവൻ നൽകിയ ജനപ്രിയ നടൻ മോഹൻരാജ് വ്യാഴാഴ്ച അന്തരിച്ചു. ദീർഘകാലമായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം.1989 ലെ ക്ലാസിക് ചിത്രമായ ‘കിരീടം’ പുറത്തിറങ്ങിയതിന് ശേഷം മോളിവുഡിലെ സ്റ്റീരിയോടൈപ്പിക്കൽ വില്ലനായിരുന്നു. സിനിമയിലെ ഒരു പ്രാദേശിക ഗുണ്ടയായ ‘കീരിക്കാടൻ ജോസ്’ അദ്ദേഹത്തിൻ്റെ കരിയർ ഉയർത്തി. കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് മോഹൻരാജിന്റെ തുടക്കം.  1988 ൽ മലയാള സിനിമയിൽ എത്തിയ...