കൊച്ചി: തനിക്കെതിരെയുള്ള ലൈംഗിക ആരോപണ പരാതിയിൽ താൻ ഒരിക്കലും ഓടിയൊളിക്കില്ലെന്ന് നടൻ നിവിൻ പോളി . കഴിഞ്ഞദിവസമാണ് പൊളിക്കെതിരെ ഒരു പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ആരോപണം ഉന്നയിച്ച പെൺകുട്ടിയെ നാളിതുവരെയായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല . നമുക്കും കുടുംബം ഉള്ളതല്ലേ. ഇത്തരത്തിൽ അനാവശ്യ ആരോപണങ്ങളുമായി വരുന്നതിനെതിരെ നിയമപരമായി നേരിടുമെന്നും നിവിൻപോളി പറഞ്ഞു ‘ ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ അന്വേഷണത്തിനും താൻ തയ്യാറാണെന്നും എനിക്കുവേണ്ടി സംസാരിക്കാൻ ഞാൻ മാത്രമുള്ള സാഹചര്യത്തിൽ ആണ് ഞാൻ സംസാരിക്കുന്നതെന്നും നിവിൻ...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
പോലീസ് സേനയിലെ പുഴുക്കുത്തുകളെ പുറത്തു നിർത്തും
സംസ്ഥാനത്ത് ക്രമ സമാധാന നില ഭദ്രമാണെന്നും എന്നാൽപോലീസ് സേനയിലെ പുഴുക്കുത്തുകളെ കേരളത്തിന്റെ ജനകീയ സേനയിൽ നിന്നും ഒഴിവാക്കുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോലീസ് അസോസിയേഷൻ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പോലീസ് സേനയുടെ അച്ചടക്കത്തിന് നിരക്കാത്ത ഒരു പ്രവർത്തനങ്ങളും ഒരു ഘട്ടത്തിലും വച്ചു പൊറുപ്പിക്കാൻ ആവില്ല. ചില ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവാൻ പാടില്ലാത്ത വീഴ്ചകൾ ഉണ്ടായിട്ടുണ്ട് ഇത് ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ അന്വേഷിപ്പിക്കും. അച്ചടക്ക ലംഘനം കാണിച്ച ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നും...
അൻവറിന്റെ ആരോപണം സമഗ്രമായി അന്വേഷിക്കാൻ സർക്കാർ
തിരുവനന്തപുരം: പി വി അൻവർ എംഎൽഎ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും എഡിജിപി എം ആർ അജിത് കുമാറിനെതിരെയും നടത്തിയ ആരോപണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ സർക്കാർ. ഇതിനായി ഡിജിപിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. കഴിഞ്ഞദിവസം ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു തുടർന്ന് നേരിട്ട് കാണുന്നതിന് അനുമതി ചോദിച്ച് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നു. തുടർന്ന് ഇന്ന് നാട്ടകം ഗസ്റ്റ് ഹൗസിൽ ഡിജിപിയും മുഖ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തും. മുതിർന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥരെയും മാറ്റി നിർത്തിക്കൊണ്ട് അന്വേഷണം...
നടിമാരുടെ പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണം
നടിമാരുടെ പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണം കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മലയാള സിനിമ മേഖലയിൽ നടിമാർ നയിച്ച പ്രശ്നങ്ങൾ പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും നടപടിയെടുക്കണമെന്നും നടി ശീല ആവശ്യപ്പെട്ടു. എനിക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടില്ല, എന്നാൽ എൻറെ കൂടെയുള്ള ചില നടിമാർക്കൊക്കെ ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉള്ളതായി അവർ പറയുന്നതായി കേട്ടിട്ടുണ്ടെന്നും നടി ശീല പറഞ്ഞു. ചില നടന്മാർക്കെതിരെ മാത്രം ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ എന്തിനാണെന്ന് മനസ്സിലാകുന്നില്ല കുറ്റക്കാരായവരെ കണ്ടെത്തുക മാത്രമാണ് മാർഗം. ഇതിനായി വിശദമായ അന്വേഷണം വേണമെന്നും നടീ ഷീല...
നടിമാരുടെ വെളിപ്പെടുത്തലുകൾ വെറും ഷോ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമ മേഖലയിൽ നടിമാർ നടത്തുന്ന വെളിപ്പെടുത്തലിനെതിരെ ശാരദരംഗത്ത്. ശാരദ ഹേമ കമ്മിറ്റി അംഗം കൂടിയായിരുന്നു. സ്ത്രീകളോടുള്ള മോശം പെരുമാറ്റം എല്ലാകാലത്തും മലയാള ചലചിത്ര മേഖലയിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ കാലത്ത് ആരും ഒന്നിനും പ്രതികരിച്ചിരുന്നില്ല. അത് ഭയം കൊണ്ടും അവസരങ്ങൾ നഷ്ടപ്പെടും എന്നതും ആയിരിക്കാം കാരണം. ആരും അന്ന് പ്രതികരിക്കാതിരുന്നത് ഒരുപക്ഷേ അഭിമാന ബോധം കൊണ്ടു കൂടി ആയിരിക്കാം. ഇന്നത്തെക്കാലം പെൺകുട്ടികൾക്ക് അല്ലെങ്കിൽ സ്ത്രീകൾക്ക് തലയുയർത്തി നടക്കുവാൻ ആത്മധൈര്യം കൊടുക്കുന്നുണ്ട്. ഇന്നവർക്ക്വേണ്ടത്ര...
എഡിജിപി ആളെ കൊല്ലിച്ചിട്ടുണ്ട്
നിലമ്പൂര്‍: എഡിജിപി എം ആര്‍ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന് പി.വി. അൻവർ എം എൽ എ. അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ആണ് എന്ന് സംശയിച്ചുപോകുന്നു. സുജിത് ദാസിന്റെ ഫോണ്‍ കോള്‍ ചോര്‍ത്തിയത് ഗതികേടിനാലാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാവും എന്നെന്നിക്കറിയാം. പൊതു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്തതാണെന്നും അൻവർ. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസര്‍മാര്‍ രാജ്യവിരുദ്ധ പ്രവൃത്തികള്‍ ചെയ്യുന്നു. ഇവർ ക്രിമിനലുകള്‍. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി...
സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ: മമ്മൂട്ടി
മമ്മൂട്ടിയുടെ ഫേയ്സ്ബുബുക്ക് പോസ്റ്റ് മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാരീതി. അങ്ങനെയുള്ള ഔദ്യോഗികപ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ...
സുജിത് ദാസിനെതിരെ ഉടൻ നടപടി
സുജിത് ദാസിനെതിരെ ഉടൻ നടപടി തിരുവനന്തപുരം: പിവി അൻവറുമായി ഫോണിൽ വിവാദ വിഷയം സംസാരിച്ചു ഐപി എസ് ഉദ്യോഗസ്ഥൻ സുജിത് ദാസിനെ സസ്പെൻഡ് ചെയ്യണണോ അതോ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റണോ എന്ന ആശങ്കയിൽ സർക്കാർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ഉന്നത ഉദ്യോഗസ്ഥരായ എം ആർ അജിത് കുമാർ, എസ് ശശിധരൻ എന്നിവരെ ഉൾപ്പടെ സംഭാഷണത്തിനിടെ സുജിത് ദാസ് അപകീർത്തിപ്പെടുത്തുന്നുണ്ട്. കേസിൽ നിന്ന് ഒഴിവാകാൻ എംഎൽഎയോട് കെഞ്ചിയ ഉദ്യോഗസ്ഥന്റെ നടപടി ഐപിഎസ് ഉദ്യോഗസ്ഥർക്ക് നാണക്കേടാണെന്നാണ്...
കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും കൂടെയുള്ളവരിലേക്കും
മോഹൻലാലിൻ്റെ പ്രസ് മീറ്റ് 1978-ലാണ് ആദ്യമായി അഭിനയിക്കുന്നത്. തിരുവനന്തപുരത്തെ വീടിന്റെ മുന്നിലാണ്. അതേ തിരുവനന്തപുരത്ത് വെച്ച് ഞാൻ ഉൾപ്പെടുന്ന മേഖലയുടെ ദൗർഭാഗ്യമായ കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടി വരുന്നതിൽ വിഷമം ഉണ്ട്. എന്റെ ശരിയും യുക്തിയും ബുദ്ധിയിലുമാണ് ഞാന്‍ സംസാരിക്കുന്നത്. മോഹൻലാൽ ഒളിച്ചോടിയിട്ടില്ല. കേരളത്തിൽ ഇല്ലായിരുന്നു. ഭാര്യയുടെ സർജറിയുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു. സിനിമ സമൂഹത്തിന്റെ ഭാഗം. മറ്റെല്ലാ ഭാഗത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹം. രണ്ട് തവണ കമ്മിറ്റിയുടെ മുന്നിൽ പോയിട്ടുണ്ട്....
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് തെറിച്ചു
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ഇന്നു നടക്കുന്ന സി പി എം സംസ്ഥാന സമിതിയിൽ അദ്ദേഹം പങ്കെടുക്കില്ല. രാജി വയ്ക്കാനുള്ള അവസരം പോലും സിപിഎം നിഷേധിച്ചു എന്നാണ് റിപ്പോർട്ട്.ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് നടപടി. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി കണ്ണൂരിലേക്ക് മടങ്ങും.വിഷയം ഇന്നത്തെ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും.പ്രകാശ് ജവദേക്കർ ഇ പി ജയരാജൻ കൂടിക്കാഴ്ച...









