Home Uncategorized

Category: Uncategorized

Post
ട്രെയ്നിൽ വച്ച് ബാഗ് നഷ്ടപ്പെട്ടാൽ റെയ്ൽവേ ഉത്തരവാദി

ട്രെയ്നിൽ വച്ച് ബാഗ് നഷ്ടപ്പെട്ടാൽ റെയ്ൽവേ ഉത്തരവാദി

ട്രെയിൻ യാത്രക്കിടെ ബാഗ് നഷ്ടമായ കേസിൽ റെയിൽവെ 1.08 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ഉപഭോക്തൃ കോടതി. റെയിൽവെയുടെ ഭാഗത്ത് നിന്ന് അശ്രദ്ധയും സേവനങ്ങളിൽ വീഴ്ചയും സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സെൻട്രൽ ഡൽഹിയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നഷ്ടപരിഹാരത്തിന് വിധിച്ചത്. 80000 രൂപയുടെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്നും 2016 ജനുവരിയിൽ ഝാൻസിക്കും ഗ്വാളിയോറിനും മധ്യേ, മാൽവ എക്‌സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് ബാഗ് മോഷണം പോയതെന്നുമായിരുന്നു പരാതി. ന്യൂഡൽഹിക്കാരിയായ ജയകുമാരിയാണ് പരാതിക്കാരി.

Post
ടെന്‍ഡര്‍ ക്ഷണിച്ചു

ടെന്‍ഡര്‍ ക്ഷണിച്ചു

തൃശൂര്‍ ജനറല്‍ ആശുപത്രി മൈക്രോബയോളജി ലാബിലേക്ക് ആവശ്യമായ റീഏജന്റസ് ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 2000 രൂപ. ജൂലൈ നാല് രാവിലെ 11 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭിക്കും.

Post
വാഹനം ആവശ്യമുണ്ട്

വാഹനം ആവശ്യമുണ്ട്

വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള കൊടകര ഐ സി ഡി എസ് പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിനായി 2024 – 25 സാമ്പത്തിക വര്‍ഷത്തേക്ക് കാര്‍/ ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 10 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ടെണ്ടറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ കൊടകര ബ്ലോക്ക് പഞ്ചായത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന കൊടകര ഐ സി...

Post
ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

ചിറ്റാട്ടുകര കിഴക്കേത്തല മുതല്‍ താമരപ്പിള്ളി വരെയുള്ള റോഡിന്റെ കള്‍വര്‍ട്ട് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ചൊവ്വ) ഈ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ചാവക്കാട് പൊതുമരാമത്ത് അസി. എഞ്ചിനീയര്‍ അറിയിച്ചു.

Post
മത്സ്യബന്ധനത്തിന് വിലക്ക്

മത്സ്യബന്ധനത്തിന് വിലക്ക്

24-06-2024 മുതൽ 28-06-2024 വരെ കേരള – കർണ്ണാടക – ലക്ഷദ്വീപ്‌ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24-06-2024 മുതൽ 28-06-2024 വരെ: കേരള – കർണ്ണാടക – ലക്ഷദ്വീപ്‌ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. പ്രത്യേക ജാഗ്രതാ നിർദ്ദേശം 24-06-2024 മുതൽ 26-06-2024 വരെ: ഗൾഫ് ഓഫ് മന്നാർ...

Post
വേങ്ങരയിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

വേങ്ങരയിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗികൃത ഡി.എം.എല്‍.ടി/ ബി.എം.എല്‍.ടി വിജയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യനു വേണ്ട യോഗ്യത. ബി.ഫാം/ ഡി.ഫാം വിജയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ഫാര്‍മസിസ്റ്റിനു വേണ്ട യോഗ്യത. സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മുൻ പരിചയം ഉള്ളവർക്കും സി.എച്ച്.സി.യുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. നിയമനത്തിനായി ജൂണ്‍ 26 രാവിലെ 10.30 ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍...

Post
ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊന്നു

ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊന്നു

ബഹ്‌റൈച്ച്: ഉത്തർപ്രദേശിൽ ഒരു വയസ്സുള്ള കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയതായി പരാതി. കുഞ്ഞിന്‍റെ അമ്മയുടെ പരാതിയിൽ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതൃത്വത്തിൽ പ്രതി നിരന്തരമായി സംശയം ഉന്നയിച്ചിരുന്നുവെന്നും കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ശനിയാഴ്ചയാണ് കുട്ടിയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.