Home » Sports » Page 2

Category: Sports

Post

തലസ്ഥാനത്ത് കൊമ്പൻസിനെതിരെ മലപ്പുറത്തിന് സമനില

തിരുവനന്തപുരം കൊമ്പൻസ് എഫ്സി 1 – 1 മലപ്പുറം എഫ്സി തിരുവനന്തപുരം: കൊമ്പൻസും മലപ്പുറവും ഏറ്റുമുട്ടിയ നിർണായക പോരാട്ടം സമനിലയിൽ. സെമി ഉറപ്പിക്കാൻ മൂന്ന് പോയൻറ് വേണ്ടിടത്ത് ഒരു പോയൻറോടെയാണ് എംഎഫ്സിയുടെ മടക്കം. മലപ്പുറത്തിനായി എൽഫോർസിയും കൊമ്പൻസിനായി പൗലോ വിക്ടറും ഗോൾ നേടി. മലപ്പുറത്തിന് സെമിയിലെത്തണമെങ്കിൽ ഡിസംബർ 4ന് പയ്യനാട് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന അവസാന ഹോം മത്സരത്തിൽ ജയിക്കണം. കൊമ്പൻസ് ഇന്നത്തെ സമനിലയോടെ സെമിഫൈനൽ ഉറപിച്ചു. സ്റ്റാർട്ടിംഗ് ലൈനപിൽ ഇത്തവണ കൊമ്പൻസിനെതിരെയും മുഴുവൻ മലയാളി താരങ്ങളാണ്...

Post

ചെറിയമുണ്ടം പഞ്ചായത്ത് കായികമേള : ഇരിങ്ങാവൂർ GMLP സ്കൂൾ ചാമ്പ്യന്മാർ

ഇരിങ്ങാവൂർ : ചെറിയമുണ്ടം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നവംബർ 27 ന് വ്യാഴാഴ്ച നടന്ന പഞ്ചായത്ത് തല എൽ പി സ്കൂൾ കായികമേളയിൽ 63 പോയിന്റ് നേടി ഇരിങ്ങാവൂർ ജി എം എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി. 42 പോയിന്റോടെ പൊന്മുണ്ടം സൗത്ത് ജി എം എൽ പി സ്കൂൾ രണ്ടാം സ്ഥാനവും, 27 പോയിന്റ് നേടി തലക്കടത്തൂർ എം ടി ഐ എച്ച് എസ് എസ് മൂന്നാം സ്ഥാനവും...

Post

നവാമുകുന്ദയുടെ സ്വർണ്ണ വേട്ട തുടരുന്നു

ഹരിയാന :ഹരിയാനയിൽ നടക്കുന്ന സീനിയർ അത് ലറ്റിക് ദേശീയ മീറ്റിൽ കേരളത്തിന് വേണ്ടിആദിത്യ അജി , ഫസലുൽ ഹക്ക് ഗോൾഡ്മെഡൽ നേടി . ഭാവിയിൽ ലോകോത്തര നിലവാരത്തിലെത്താൻ രണ്ട് പേർക്കും കഴിയുമെന്ന് പ്രത്യാശിക്കുന്നു

Post

കേരളത്തിന്റെ ആദ്യ മെഡൽ K. H.M.H.S.S ആലത്തിയൂരിന്

കേരളത്തിന്റെ ആദ്യ മെഡൽ K. H.M.H.S.S ALATHIYUR ന്ഹരിയാനയിൽ നടക്കുന്ന സീനിയർ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംമ്പിൽ ഗോൾഡ് മെഡൽ നേടി മുഹമ്മദ് അസിൽ 7.17 ചാടിയാണ് സ്വാർണ്ണ മെഡൽ നേടിയത്.കായിക അധ്യാപകൻ എം . ഷാജിർ മാസ്റ്റർ ആലത്തിയൂർ കോച്ച് ടി . റിയാസ് ആലത്തിയൂർ എന്നിവരുടെ കീഴിൽ ആണ് പരിശീലനം നടത്തുന്നത്.

Post

മലബാർ ഡെർബി – രണ്ടാം പാദം തിങ്കളാഴ്ച കോഴിക്കോട്ട്

മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ കാലിക്കറ്റ് എഫ്സി – മലപ്പുറം എഫ്സി ക്ലാസിക് പോരാട്ടത്തിൻറെ രണ്ടാം പാദം കാലിക്കറ്റിന്റെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച്ച നടക്കും. വൈകീട്ട് 7.30നാണ് കിക്കോഫ്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ആവേശകരമായ 3-3 സമനിലയിൽ അവസാനിച്ചിരുന്നു. കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്‌സിയെ കിരീടത്തിലേക്ക് നയിച്ച ജോൺ കെന്നഡി അബ്ദുൽ ഹക്കു,ഗനി നിഗം, എന്നീ സൂപ്പർ താരങ്ങൾ ഇത്തവണയുള്ളത് മലപ്പുറത്തിൻറെ കൂടെയാണ്. ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുന്നിലുള്ള...

Post

മിഗ്വേൽ കോറൽ ടൊറൈറയെ പരിശീലക സ്ഥാനത്ത് നിന്നും നീക്കി മലപ്പുറം എഫ്സി

മലപ്പുറം എഫ്‌സിയുടെ മുഖ്യ പരിശീലകനായ മിഗ്വേൽ കോറൽ ടോറീറയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റുന്നതായി ക്ലബ് ഔദ്യോഗികമായി അറിയിക്കുന്നു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.തന്റെ കാലയളവിൽ ടീമിന് വേണ്ടി നൽകിയ എല്ലാ പരിശ്രമങ്ങൾക്കും ഊർജ്ജത്തിനും ക്ലബ് മാനേജ്മെന്റ് മിഗ്വേലിനോട് നന്ദി അറിയിച്ചു. ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്താനുള്ള മിഗ്വേലിന്റെ ശ്രമങ്ങൾ വിലമതിക്കാനാവാത്തതാണ്.കളിക്കളത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടും അദ്ദേഹത്തിന്റെ ജോലിയോടുള്ള പ്രതിബദ്ധതയിലും അഭിനിവേശത്തിനും ഒട്ടും കുറവുണ്ടായിരുന്നില്ല. മിഗ്വേലിന്റെ ഭാവി പരിശീലക ജീവിതത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

Post

പതിനൊന്നാമത് തൃശ്ശൂർ ജില്ല സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

രവിമേലൂർ തൃശ്ശൂർ: പതിനൊന്നാമത് തൃശൂർ ജില്ല സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് നോട്ടർ ഡാം സ്കൂൾ വെട്ടിക്കുഴിയിൽ വച്ച് നടന്നു.നോട്ടർ ഡാം സ്കൂൾ പ്രിൻസിപ്പാൾ SrJulie SND ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ആകാശ് എം തൃശ്ശൂർ ജില്ലാ അസോസിയേഷൻ അഖിൽ മുരളി നിരീക്ഷകൻ തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവർ സംസാരിച്ചു.പുരുഷ വിഭാഗത്തിൽ നോട്ടർ ഡാം സ്പോർട്സ് ക്ലബ്ബും വനിതാ വിഭാഗത്തിൽ പ്ലേ ബോൾ സ്പോർട്സ് ക്ലബ്ബും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനം ക്ഷത്രിയ സ്പോർട്സ് ക്ലബ്ബും വനിതാ...

Post

കൊച്ചിപോര് ജയിക്കാനുറച്ച് മലപ്പുറം

കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ ഈ സീസണിലെ ആദ്യ എവേ മത്സരത്തിന് ഒരുങ്ങി ടീം എംഎഫ്സി. ഫോഴ്‌സ കൊച്ചി എഫ്സിയാണ് മലപ്പുറം എഫ്സിയുടെ എതിരാളികൾ. ലീഗിലെ അഞ്ചാം റൗണ്ട് മത്സരമാണ് ഇനി നടക്കാനിരിക്കുന്നത്. നവംബർ 4ന് കൊച്ചിയുടെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് കിക്കോഫ്. ആദ്യ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കലൂർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരം 2-0 എന്ന സ്കോറിൽ മലപ്പുറം ജയിക്കുകയും പയ്യനാട് നടന്ന മത്സരം മഴമൂലം മാറ്റിവെച്ചത്...

Post

കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ ഫുട്ബാൾ മത്സരങ്ങൾക്ക് തുടക്കം

അരീക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ പൂൾ എ, പൂൾ ബി മത്സരങ്ങൾ സുല്ലമുസ്സലാം സയൻസ് കോളേജിൽ ആരംഭിച്ചു. അരീക്കോട് സർക്കിൾ ഇൻസ്പെക്ടർ വി. ഷിജിത്ത് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗവും സുല്ലമുസ്സലാം സയൻസ് കോളേജ് മാനേജരുമായ പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, കോളേജ് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖ്, ഡയറക്ടർ ബോർഡംഗം കാഞ്ഞിരാല അബ്ദുൽ കരീം, കാട്ടുകുളങ്ങര ആയുർവേദിക് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജയേഷ്, കോസ്മോസ്...

Post

മലപ്പുറം എഫ്സിയുടെ പുതിയജഴ്സി പുറത്തിറക്കി

മെസ്സിയുടെ സന്ദർശനം എംഎഫ്സിമാധ്യമപ്രവർത്തകരുടെസംസ്ഥാന തല ഫുട്ബോൾ മത്സരം സംഘടിപ്പിക്കും മലപ്പുറം:സൂപ്പർ ലീഗ് കേരള സീസൺ 2ലെ മലപ്പുറത്തിന്റെ സ്വന്തം ടീമായ മലപ്പുറംഎഫ്സിആരാധകരുടെ പ്രതീക്ഷകൾക്ക് കൊത്തുയരുമെന്ന്ടീം പ്രമോട്ടർമാർ പറഞ്ഞു.ഇതിനായി വിദേശ താരങ്ങൾ ഉൾപ്പെടെ ഇനിയും കളിക്കാർ ടീമിലെത്തും.മെസ്സിയുടെയുംഅർജൻ്റിന ടീമിൻ്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് തിരൂരിൽ വെച്ച് ജില്ലാ പ്രസ്സ് ക്ലബ്ബുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം സംഘടിപ്പിക്കും.മലപ്പുറത്ത് ടീം മാനേജ്മെൻ്റുംമാധ്യമപ്രവർത്തകരും ചേർന്ന് നടത്തിയസ്നേഹ സംഗമത്തിലാണ്ഇക്കാര്യമറിയിച്ചത്.ചടങ്ങിൽസീസൺ 2 ലെ ടീമിൻ്റെ പുതിയ ജഴ്സി പുറത്തിറക്കി. പത്രപ്രവർത്തക...