Category: പ്രാദേശികം

Post

പൂക്കൾ മഞ്ഞ … ഇലകൾ പച്ച ..നിറങ്ങളിൽ നിറഞ്ഞ് വിദ്യാലയം

തിരൂർ: നിറങ്ങളുടെ സവിശേഷതകൾ അറിയുന്നതിനായി പ്രീ പ്രൈമറി വിദ്യാർഥികൾ ഒരുക്കിയ യെല്ലോ ഡേ ഏറെ കൗതുകമായി. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഒരുക്കിയ കളേഴ്സ് ഡേ യിലാണ് വിദ്യാർത്ഥികൾ മഞ്ഞ നിറത്തിന്റെ സവിശേഷതകൾ വിവിധ പ്രവർത്തനങ്ങളിലൂടെ പങ്ക് വെച്ചത്. തുടർന്ന് വിവിധ നിറങ്ങളെ പറ്റിയുള്ള പാട്ടും പറച്ചിലുമായി വിദ്യാർഥികളും അധ്യാപകരും ചേർന്ന് കളേഴ്സ് ഡേ വർണ്ണാഭമാക്കി.വ്യത്യസ്ത വർണങ്ങളുള്ള പൂക്കൾ, പൂമ്പാറ്റകൾ, ഇലകൾ, പഴങ്ങൾ, തുടങ്ങിയവയെല്ലാം നിറങ്ങളുടെ ദിനത്തിനായി...

Post

റോഡു സുരക്ഷക്കും ലഹരി വ്യാപനത്തിനുമെതിരെ ബോധവൽക്കരണം ശക്തമാക്കും

മലപ്പുറം (എടപ്പാൾ): പോലീസ്,മോട്ടോർ വാഹനം,എക്സൈസ്,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ റോഡ് സുരക്ഷാ, ലഹരി വ്യാപനം തടയൽ എന്നിവയ്ക്കായി സ്കൂൾ കോളേജ് തലങ്ങളിലും ബസ്റ്റാന്റുകളും കേന്ദ്രീകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികളും ലഘുലേഖ വിതരണവും നടത്താൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം പൊന്നാനി മേഖല കൺവെൻഷൻ തീരുമാനിച്ചു. തൃക്കണാപുരം എഎൽപി സ്കൂളിൽ രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികളടക്കമുള്ളവർക്കായി ജീവകാരുണ്യ പ്രവർത്തക സംഗമവും റോഡ് സുരക്ഷാ സമ്മേളനവും നടത്തി. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉൽഘാടനം ചെയ്തു....

Post

നിൻഹ ഫാത്തിമ ( 20) നിര്യാതയായി

തിരൂർ : പെരുവഴിയമ്പലം താമസിക്കുന്ന മുണ്ടേക്കാട്ട് അബ്ദുൽ അസീസ് എന്നവരുടെ മകൾ നിൻഹ ഫാത്തിമ ( 20) മരണപെട്ടു. മാതാവ് കുളങ്ങര വീട്ടിൽ ഹസീനസഹോരന്മാർ: അമീറ, സുമയ്യ, നിഹാൻ.മയ്യത്ത് കബറടക്കം ഇന്ന് ബുധനാഴ്ച രാവിലെ 9.00 മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.

Post

മുഹമ്മദ് (കുഞ്ഞുട്ടി ഹാജി) (77) നിര്യാതനായി

പട്ടർനടക്കാവ് :വലിയ പറപ്പൂർ പറപ്പുതല താമസിക്കുന്ന കായൽ മഠത്തിൽ മുഹമ്മദ് (കുഞ്ഞുട്ടി ഹാജി) 77 വയസ്സ്‌ നിര്യാതരായി.പ്രമുഖ കർഷകനും വലിയ പറപ്പൂർ പാടശേഖര കമ്മിറ്റി കൺവീനർ, മഹല്ല് കമ്മിറ്റി അംഗം , ജാമിഉൽ ഉലൂം മദ്റസ്സ കമ്മിറ്റി, മുസ്ലീം ലീഗ് വാർഡ് കമ്മിറ്റി പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ : മക്കിയുമ്മ പുല്ലത്ത് മക്കൾ : ഫൈസൽ ബാബു ( അൽ ഐൻ ) ബുഷ്റ പരേത,റഹീന, സിംല, മരുമക്കൾ : സൂപ്പി ഹാജി (തോഴനൂർ ) അഷ്റഫ്,...

Post

ആളൂർ പോലീസ് സ്റ്റേഷന് ഇനി സ്വന്തം കെട്ടിടം

ആളൂർ പോലീസ് സ്റ്റേഷൻ കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം (N O C), ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി. ഡോ. ആർ. ബിന്ദുവിൽ നിന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. ഏറ്റുവാങ്ങി. രവിമേലൂർ ആളൂർ: ഒമ്പത് വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആളൂർ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് 19 സെന്റ് ഭൂമിയുടെ അനുമതി പത്രം (NOC) കൈമാറി. ആളൂർ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ്...

Post

വനിതാ തൊഴിൽ പരിശീലന കേന്ദ്രം:നിർമ്മാണ പ്രവൃത്തിക്ക് തുടക്കമായി

തിരുന്നാവായ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനന്താവൂർബാവപ്പടി അംഗനവാടിക്ക് മുകളിൽ നിർമ്മിക്കുന്ന വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തിക്ക് തുടക്കുമായി.ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കേന്ദ്രത്തിൽ ഹാൾ , വരാന്ത , ശൗചാലയം എന്നിവയുൾപ്പെടും. പ്രദേശത്തെ വനികൾക്ക് സ്വയം തൊഴിലിലൂടെ വരുമാനത്തിനുള്ള മാർഗമാണിത്. പ്രവർത്തനോത്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ് നിർവഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത്...

Post

മുതിർന്ന കോൺഗ്രസ്സ് നേതാവ് രാധാകൃഷ്ണൻ 84 മുംബൈയിൽ അന്തരിച്ചു

മുംബൈ :കേണോത്ത് പള്ളിമാലിൽ രധാകൃഷ്ണൻ 84 മുംബൈയിൽ മകൻ്റെ വസതിയിൽ അന്തരിച്ചു. അച്ചൻ ചുണ്ടയിൽ ദാമോദര മേനോൻ, അമ്മ കേണാത്ത് പള്ളിമാലിൽ നരായണി കുട്ടി ഭാര്യ തവന്നൂർ പറയത്ത് സരസ്വതി ‘മക്കൾ ദിലിപ്( മുംബൈ) ,ദിപ (എറണാക്കുളം) മരുമക്കൾ -മനിഷ , ജോസ് -സഹോദരങ്ങൾ സരോജിനി. രാമകൃഷ്ണൽ ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി , കേരള എൻ.ജി.ഒ അസോസിയേഷൻ, സ്ഥാപക നേതാവ്, സംസ്ഥാന ട്രഷറർ, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സ്ഥാപക പ്രസിഡണ്ട് എന്നീ നില കളിൽ...

Post

മൾട്ടിപർപ്പസ് ഓപ്പൺ ജിംനേഷ്യവും, മിനി പാർക്കും ഉദ്ഘാടനം ചെയ്തു

രവിമേലൂർ ചിറങ്ങര : കൊരട്ടി പഞ്ചായത്ത് ചിറങ്ങര മൾട്ടിപർപ്പസ് ഓപ്പൺ ജിംനേഷ്യവും, പൊങ്ങം പെരുംകുളം മിനി പാർക്കിൻ്റെയും ഉദ്ഘാടനം മുൻ ഇന്ത്യൻ ഫുട്ബോൾ ടിം ക്യാപ്റ്റൻ പത്മശ്രീ ഐ എം വിജയൻ നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു അധ്യക്ഷത വഹിച്ചു. കാതിക്കുടം നിറ്റാ ജലാറ്റിൻ കമ്പനി, കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രി എന്നിവരുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിച്ച് ആണ് ഉപയോഗശൂന്യമായി നാശോൻമുഖമായ പെരുംകുളം പുനർജീവിപ്പിച്ച് പാർക്കും, ചിറങ്ങര ഓപ്പൺ ജിംനേഷ്യവും നിർമ്മിച്ചത്. ഒരേ...

Post

ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി അക്ഷര വൃക്ഷം നിർമ്മിച്ചു

കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂർ സ്കൂളിലെ മലയാളം വേദിയുടെ ആഭിമുഖ്യത്തിൽ അക്ഷരവൃക്ഷം നിർമ്മിച്ചു. അധ്യാപകരും കുട്ടികളും ചേർന്നാണ് അക്ഷരവൃക്ഷം ഒരുക്കിയത്. തിരൂർ ഡി ഇ ഒ ഇൻചാർജ് ബാബുരാജ് സർ, പി ടി എ പ്രസിഡന്റ് ഷാജി, പ്രിൻസിപ്പൽ സോണിയ സി വേലായുധൻ, എ ച്ച്‌ എം ബിന്ദു, മലയാളം കൺവീനർ ഷൈനി,സ്കൂളിലെ മറ്റ് അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു.

Post

വിജയാരവം നടത്തി

ആലത്തിയൂർ:സംസ്ഥാന സ്‌കൂൾ കായികമേളയിൽ അത്ലറ്റിക്സിൽ മികച്ച വിജയം നേടിയ ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിലെ കായിക താരങ്ങളെയും സംസ്ഥാന തലത്തിൽ ശാസ്ത്ര മാഗസിനിൽ ഒന്നാം സ്ഥാനം കൈവരിച്ചവരെയും സംസ്ഥാന തലത്തിൽ ജൂനിയർ റെഡ് ക്രോസ് ക്വിസ് മത്സരത്തിൽ വിജയിച്ചവരെയും സ്‌കൂൾ മാനേജ്‌മെൻറും പി ടി എ യും വിദ്യാർഥികളും ചേർന്ന് ഉജ്ജ്വല സ്വീകരണം നൽകി. പ്രിൻസിപ്പൽ സോണിയ സി വേലായുധൻ അധ്യക്ഷനായി. പിടിഎ പ്രസിഡന്റ് ടി എൻ ഷാജി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക എം ബിന്ദു സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി...