മലപ്പുറം : ഹോക്കി ഇന്ത്യയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളം നടക്കുന്ന പ്രചരണ പരിപാടികളുടെ ഭാഗമായി മലപ്പുറം ഹോക്കി മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സംസ്ഥാന ജൂനിയര്‍ വനിത ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം മംഗളം മലപ്പുറം സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.പി. നിസാറിനു പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സമ്മാനിച്ചു.ദൃശ്യമാധ്യമ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസ് മലപ്പുറം ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ അരുണ്‍ അമൃത്‌നാഥും അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ മലപ്പുറം ഹോക്കി പ്രസിഡന്റ് ബഷീര്‍...
FlashNews:
താനാളൂരിൽ വ്യവസായ സംരംഭകത്വ സെമിനാർ സംഘടിപ്പിച്ചു
റമദാനിന്റെ ശക്തി തുടർ മാസങ്ങളിലും നിലനിർത്തുക
തിരുനെൽവേലി-മംഗളൂരു,രാമേശ്വരം – മംഗളൂരൂ ട്രെയ്നുകൾക്ക് സ്വീകരണം നൽകി
ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടലോ
പുന്നക്കൽ യുവജന കൂട്ടായ്മ ഇഫ്താർ മീറ്റ് നടത്തി
ഇ എൻ മോഹൻദാസിന്റെ ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി വിട്ടു നൽകും
ഇ എൻ മോഹൻദാസ്(74) അന്തരിച്ചു
കാലിക്കറ്റിൽ അത്യാധുനിക സൗകര്യത്തിൽ പുതിയ അക്കാദമിക് ബ്ലോക്ക് സമുച്ചയം
എസ്.ഡി.പി.ഐ സൗഹൃദ ഇഫ്താർ സംഗമം ശ്രദ്ധേയമായി
പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുമായി സ്ക്കൂൾ സ്റ്റുഡൻ്റസ് പോലീസ് കേഡറ്റുകൾ
കോട്ടക്കൽ പാലപ്ര പള്ളിയിൽ മോഷണം നടത്തിയ ആൾ പിടിയിൽ
മാർച്ച് 08 ലോക വനിതാ ദിനം ആചരിച്ചു
കിർഫ് റാങ്കിംഗ്: സുല്ലമുസ്സലാം സയൻസ് കോളേജിന് മികച്ച നേട്ടം
ഹയർ സെക്കണ്ടറി പരീക്ഷാ ഡ്യൂട്ടിയിൽ അപാകത
അക്ഷരോന്നതി പദ്ധതിയിലെക്ക് SSM പോളിടെക്നിക് പുസ്തകങ്ങൾ കൈമാറി
തിരുത്തുമ്മൽ വാരണാക്കര റോഡ് നാടിന് സമർപ്പിച്ചു
മോണിംഗ് സ്റ്റാർ തിരൂർ ഇഫ്താർ സംഗമം
പഴയ ചോദ്യപേപ്പറുകൾ പിൻവലിച്ച് , പുതിയവ നൽകുന്ന നീക്കം ദുരൂഹം
സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കബ് ബുൾബുൾ സംസ്ഥാന ഉത്സവ ജേതാക്കൾക്ക് ആദരം
Category: പ്രാദേശികം
സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തിക്ക് തുടക്കമായി
മേടിപ്പാറ ഇല്ലത്തപ്പടി കോളനി തിരുന്നാവായ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനന്താവൂർമേടിപ്പാറ ഇല്ലത്തപ്പടി എസ്.സികോളനിയിയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമ്മാണ പ്രവൃത്തിക്ക്തുടക്കമായി. മുപ്പത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വികസന പദ്ധതിയിൽ ശ്മശാനം, ചുറ്റുമതിൽ,റോഡ് നിർമ്മാണം എന്നിവ നടക്കും. സമഗ്ര വികസനം പൂർത്തിയാകുന്നതോടെ പ്രദേശത്തെ നൂറോളം കുടുംബംഗങ്ങൾഏറെ ആശ്വാസമാകും. സമഗ്ര വികസന പദ്ധതിയുടെ പ്രവർത്തനോത്ഘാടനംജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ് നിർവഹിച്ചു. തിരുന്നാവായ...
പൊന്നാനി സിവില്‍ സ്റ്റേഷന്‍ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനം
പൊന്നാനി :പൊന്നാനി താലൂക്കില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒരു കെട്ടിടത്തിലേക്ക് കേന്ദ്രീകരിക്കുക എന്ന ആശയത്തോടെ നടന്ന സിവില്‍ സ്റ്റേഷന്‍ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നിലവിലെ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ പരിമിതികളും കൂടാതെ വാടക കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചു വരുന്ന മറ്റ് സര്‍ക്കാര്‍ ഓഫീസുകളും ഒന്നിച്ച് ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നതോടെ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ സഹായകരമായി തീരും. 2022- 23 വര്‍ഷത്തെ ബഡ്ജറ്റില്‍...
മംഗലം പഞ്ചായത്തിൻ്റെ ബഡ്സ് സ്കൂൾ കെട്ടിടം നിർമാണം പൂർത്തിയായി
മംഗലം :മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സൗജന്യമായി നൽകിയ സ്ഥലത്ത് പഞ്ചായത്തിൻ്റെ ബഡ്സ് സ്കൂൾ കെട്ടിടമുയർന്നു. മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി ചേന്നര പെരുന്തിരുത്തിയിൽ തൻ്റെ വീട്ടുവളപ്പിൽ 15 സെൻ്റ് സ്ഥലം സ്ഥാപനത്തിനായി നൽകിയത്.പ്രസിഡൻ്റിൻ്റെ മകൻ ജൗഹർ ശബാബിൻ്റെ പേരിലാണ് കെട്ടിടമുയർന്നിട്ടുള്ളത്.ഇവിടെ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ ചെലവഴിച്ചാണ് ബഹുമുഖ സൗകര്യത്തോടു കൂടിയുള്ള കെട്ടിടം നിർമിച്ചിരിക്കുന്നത്.തറക്കല്ലിട്ട് ഒരു വർഷം പിന്നിടുന്നതിന് മുൻപെ പദ്ധതി പൂർത്തിയാക്കാനായത് നേട്ടമായി .ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ഫൈസൽ...
ടെക്സ് ആർട്ട്ഫാഷൻ ഡിസൈനിംഗ് മത്സരം ശ്രദ്ധേയമായി
താനൂർ: ഫാഷൻ ഡിസൈനിംഗ്വിദ്യാർത്ഥിനികൾക്കായി താനാളൂരിൽ സംഘടിപ്പിച്ച സ്റ്റിച്ചിംഗ് ഹാൻഡ് വർക്ക് മത്സരം ടെക്സ് ആർട്ട്ശ്രദ്ധേയമായി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി100 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.ചടങ്ങ് സംസ്ഥാന ട്രാൻസ്ജെൻ്റർ ജസ്റ്റിസ് ബോർഡ് അംഗംനേഹ ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.ടി നൗഷാദ് അധ്യക്ഷനായി.ജിടെക് മലപ്പുറം ഏരിയാ മാനേജർ അനുജ് മുഖ്യപ്രഭാഷണം നടത്തി.മുജീബ് താനാളൂർ,കെ. ഫൈസൽപി. സാജിദടി തെസ്നിഎന്നിവർ സംസാരിച്ചു.
ഓയിസ്ക-മിൽമ ടോപ് ടീൻസ് എക്സാം വിജയികളെ അനുമോദിച്ചു
തിരൂർ : ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി-വിദ്യാഭ്യസ സംഘടനയായ ഒയിസ്ക ഇൻറർനാഷണൽ സംഘടനയുടെ തിരൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എംഇഎസ് സെൻട്രൽ സ്കൂളിൽ നടത്തിയ ഓൾ കേരള ഒയിസ്ക – മിൽമ ടോപ് ടീൻസ് എക്സാം പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് എംഇഎസ് സെൻട്രൽ സ്കൂൾ തിരൂരിൽ വെച്ച് സർട്ടിഫിക്കറ്റും മെഡലും മെമെൻ്റോയും സമ്മാനിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിപി മധുസൂദനൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒയിസ്ക തിരൂർ ചാപ്റ്റർ പ്രസിഡൻ്റ് കെ കെ റസാക്ക് ഹാജി അധ്യക്ഷത വഹിച്ചു. സ്കൂൾ...
എസ് ഐ ആർ ബോധവൽക്കരണ സദസ് സംഘടിപ്പിച്ചു
ചെറിയമുണ്ടം:ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഒന്ന് , രണ്ട് വാർഡ് വികസന സമിതികളുടെ ആഭിമുഖ്യത്തിൽ എസ് ഐ ആർ ബോധവൽക്കരണ സദസ് സംഘടിപ്പിച്ചു. തലക്കടത്തൂർ നോർത്ത് ( ഓവുങ്ങൽ ) സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലേരി മൈമൂന യൂസഫ് ഉദ്ഘാടനം ചെയ്തു. രണ്ടാം വാർഡ് അംഗം ടി എ റഹീം മാസ്റ്റർ അദ്ധ്യക്ഷ്യം വഹിച്ചു. ബി എൽ ഒ ഫസൽ റഹ്‌മാൻ ടി.സി ക്ലാസിന് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് അംഗം എൻ എ...
പുതിയകടപ്പുറം ഫിഷ്ലാന്റിംഗ് സെന്റർ, വലനെയ്ത്ത് കേന്ദ്രം നാടിന് സമർപ്പിച്ചു
മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 66 ലക്ഷം വകയിരുത്തി നിറമരുതൂർ പഞ്ചായത്തിലെ പുതിയകടപ്പുറത്ത് നിർമ്മിച്ച ഫിഷ് ലാ ന്റിംഗ് സെന്ററും വലനെയ്ത്ത് കേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ നാടിന് സമർപ്പിച്ചു. പുതിയകടപ്പുറം പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ ദീർഘകാലമായ സ്വപ്നമാണ് പദ്ധതി പൂർത്തീകരണത്തിലൂടെ സാക്ഷത്കരിക്കുന്നത്. 21.5 മീറ്റർ നീളവും 11.15 മീറ്റർ വീതിയും ഉള്ള കേന്ദ്രത്തിന് 2580 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണവും കടലോര പ്രദേശമായതിനാൽ പ്രത്യേക ഡിസൈനിൽ 2.5 മീറ്റർ ആഴത്തിൽ...
നഫീസ ഹജ്ജുമ (88) നിര്യാതയായി
തിരൂർ: പൂക്കയിൽ സ്വദേശി പരേതനായ ബാവുണ്ണി ഹാജി എന്നവരുടെ ഭാര്യ നഫീസ ഹജ്ജുമ (88) നിര്യാതയായി.മയ്യത്ത് കബറടക്കം ബുധനാഴ്ച്ചഉച്ചയ്ക്ക് 2. 30 ന് നടുവിലങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.മക്കൾ: ഉമ്മർ ( യുഎഇ),അഷ്റഫ്( മരക്കാർ കുട്ടി ഇലക്ട്രിക് വർക്ക്) സുലൈഖ, ഖയറുന്നിസ, സഹനാസ്മരുമക്കൾ : അലച്ചമ്പാട്ട് ബാവ ഹാജി( നടുവിലങ്ങാടി) ബഷീർ പത്തമ്പാട്, ഇസ്മായിൽ( യുഎഇ) ഫാത്തിമ(വള്ളികാഞ്ഞിരം) ആയിഷ( തലക്കടത്തൂർ)
പഞ്ചാര മൂലയിൽ വാർഡ് 13 വികസനോത്സവം ശ്രദ്ധേയമായി
താനൂർ. നിറമരുതൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ആയ അയ്യപ്പൻ കാവിലെ വികസനോത്സവം ശ്രദ്ധേയമായി. സ്വീകരിച്ച ക്ലാസ് റൂം സ്മാർട്ട് അംഗനവാടി, വനിതാ ഫിറ്റ്നസ് സെൻറർ, നവീകരിച്ച പഞ്ചാരമൂല ജനകീയ ആരോഗ്യ കേന്ദ്രം വനിതാ ഫിറ്റ്നസ് സെൻറർ, പുതിയതായി നിർമ്മിച്ച സി എച്ച് മുഹമ്മദ് കോയ സ്മാരക കവാടം എന്നിവയെല്ലാം തുറന്നുകൊടുക്കുന്ന പരിപാടികളാണ് നടന്നത്. നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി വികസനോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറും ആയ വി...