Category: പ്രാദേശികം

Post

ആറ്റ് നാടകമേള നാളെ സമാപിക്കും

തിരൂർ: കഴിഞ്ഞ ഒരാഴ്ചക്കാലമായി തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആറ്റ് തിരൂർ സംഘടിപ്പിക്കുന്ന നാടകമേള നാളെ സമാപിക്കും. ജനങ്ങൾ തന്നെ വിധികർത്താക്കളായി മാറി വിജയികളെ തിരഞ്ഞെടുക്കുന്ന ആറ്റ് നാടകമേള നിറഞ്ഞ സദസ്സിൽ നാളെ സമാപിക്കുകയാണ്. സമാപന സമ്മേളന അവാർഡ് ദാന ചടങ്ങിൽ പൊന്നാനി എം പി ഡോ. അബ്ദുസമദ് സമദാനി എം പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സി ആർ പ്രസാദ് മുഖ്യാതിഥിയാകും.നാടക മേളയിൽ തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾക്ക് പ്രശസ്തി...

Post

തിരൂർ ഉപജില്ല കലോത്സവത്തിൽ khmhss ആലത്തിയൂർ ജേതാക്കൾ

കൂട്ടായി :കൂട്ടായി എം.എം.എം.എച്ച്.എസ് എസിൽ നടന്ന തിരൂർ ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ,ഹയർ സെക്കന്ററി വിഭാഗത്തിൽ ആലത്തിയൂർ കെ. എച്ച്.എം.എച്ച്.എസ് ഓവറോൾ ചാമ്പ്യമ്മാരായി.227 പോയിന്റ് നേടിയാണ് ഹൈസ്കൂൾ വിഭാഗം ഓവറോൾ കരസ്ഥമാക്കിയത്.ഹയർ സെക്കന്ററി വിഭാഗത്തിൽ 235 പോയിന്റ് നേടി രണ്ടാം സ്ഥാനവും നേടാനായി.ആലത്തിയൂർ ടൗണിൽ പിടിഎ അംഗങ്ങളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ വിജയാഹ്ലാദ പ്രകടനം നടന്നു. പി ടി എ പ്രസിഡന്റ്‌ ടി എൻ ഷാജി, പ്രിൻസിപ്പൽ സോണിയ സി വേലായുധൻ, പ്രധാനാധ്യാപിക എം ബിന്ദു, സ്റ്റാഫ്‌ സെക്രട്ടറി...

Post

റേഷൻ കാർഡുകൾ തരം മാറ്റുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു

തിരൂർ :പൊതുവിഭാഗം റേഷൻ കാർഡുകൾ PHH വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷകൾ 17/11/2025 മുതൽ 16/12/2025 വരെ സ്വീകരിക്കുന്നു. അർഹരായ അപേക്ഷകർ പ്രസ്തുത തീയതിക്കുള്ളിൽ അപേക്ഷ അക്ഷയ വഴി സമർപ്പിക്കേണ്ടതാണ് താലൂക്ക് സപ്ലൈ ഓഫീസർ തീരുർ.

Post

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവാദ സദസ്സ് സംഘടിപ്പിച്ചു

ചേലക്കര:പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചേലക്കര MSN ഓഡിറ്റോറിയത്തിൽ സംവാദ നടന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് സംവാദ സദസ്സ് സംഘടിപ്പിച്ചത്. ചേലക്കര നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തിലെ LDF , UDF , NDA .എന്നി മുന്നണികളിലെ അംഗങ്ങൾ ആണ് സംവാദ സദസ്സിൽ പങ്കെടുത്തത്. സംവാദ സദസ്സ്പ്രസ് ക്ലബ് പ്രസിഡണ് ഗോപി ചക്കുന്നത്ത് ഉൽഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി വി. മണികണ്ടൻ അദ്ധ്യക്ഷത വഹിച്ചു.എം.ആർ.സജി, എം. അരുൺ കുമാർ , വിബിക്സ് കുര്യക്കോ സ് , പി വി...

Post

ഐ പി സാജിറക്ക് ജവഹർ പുരസ്കാരം സമ്മാനിച്ചു

മികച്ച വനിത ജനപ്രതിനിധി തിരൂർ: തിരുവനന്തപുരം ആസ്ഥാനമായുള്ളജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ സംസ്ഥാനത്തെമികച്ച വനിത ജനപ്രതിനിധിക്കുള്ള ജവഹർ പുരസ്കാരത്തിന് അർഹയായ തിരൂർ നഗരസഭാ കൗൺസിലർഐ പി സാജിറക്ക് പുരസ്കാരം സമ്മാനിച്ചു. നെഹ്റുവിൻ്റെ ജന്മദിനത്തിൽ എറണാകുളം സോഷ്യൽ സർവീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻഎം പിയാണ് പുരസ്കാരം സമ്മാനിച്ചത്.ജനപ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ 10 വർഷം കക്ഷി രാഷ്രീയത്തിനതീതമായി അവർ നടത്തിയ സേവന പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്. ചടങ്ങിൽ ജവഹർലാൽനെഹ്റു കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട്പൂവച്ചൽ...

Post

2025 ലെ തൃശൂർ റൂറൽ പോലീസ് ജില്ലാ കായികമേളക്ക് സമാപനം

കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാർ 2025 ലെ തൃശൂർ റൂറൽ പോലീസ് ജില്ലാ കായികമേളയുടെ സമാപനച്ചടങ്ങ് നവംബർ 13 വ്യാഴാഴ്ച വൈകുന്നേരം 5:00-ന് നടന്നു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീമതി രമ്യ മേനോൻ മുഖ്യാതിഥിയായും തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. നകുൽ രാജേന്ദ്ര ദേശ്മുഖ് ഐപിഎസ് വിശിഷ്ടാതിഥിയായും പങ്കെടുത്തു. 12.11.2025, 13.11.2025 എന്നീ രണ്ട് ദിവസങ്ങളിലായി ആവേശകരമായ മത്സരങ്ങൾ നടന്ന കായികമേളയ്ക്കാണ് സമാപനമായത് . കൊടുങ്ങല്ലൂർ സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി....

Post

ചേരൂരാൽ സ്കൂളിൽ അന്താരാഷ്ട്ര ഉർദു ദിനാഘോഷവും അവാർഡ് ദാനവും

അനന്താവൂർ: ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘ഗസൽ’ ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഉർദു ദിനാഘോഷവും അവാർഡ് ദാനവും നടന്നു.പ്രിൻസിപ്പാൾ നിഷാദ് തോട്ടോളി ഉദ്ഘാടനം നിർവ്വഹിച്ചു.പി.ടി അബ്ദുൽ റസാഖ് ആധ്യക്ഷനായി. പ്രധാന അധ്യാപകൻ പി.സി അബ്ദുൽ റസാഖ് മുഖ്യ പ്രഭാഷണം നടത്തി. ഉറുദു ക്ലബ്ബ് കോർഡിനേറ്റർ അബ്ദുൽ ഗഫൂർ ചുള്ളിപ്പാറ ഉറുദു ക്ലബ്ബ് പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു.ഉപ പ്രധാന അധ്യാപകൻ ഇ.സക്കീർ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി ഇ.പി. ആനന്ദ കൃഷ്ണൻ, ഇ.പി സബാഹ്,എ.സ്മിത, പി.ഗോപി, സി. വി...

Post

പലസ്തീന്‍’ പുസ്തകംപ്രകാശനം ചെയ്തു

മലപ്പുറം: രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകര്‍ പാലോളി അബ്ദുറഹിമാന്‍ രചിച്ച ‘പലസ്തീന്‍’ പുസ്തക പ്രകാശനം കെ.ടി. ജലീല്‍ എം.എല്‍.എ സി.പി.എം ജില്ലാ സെക്രട്ടറി വി.പി.അനിലിനു നല്‍കി നിര്‍വ്വഹിച്ചു. നമ്മുടെ നിശബ്ദതയ്ക്കു മീതെയാണു ഗസില്‍ ചോരപ്പുഴ ഒഴികിയത് എന്നു ലേഖന സമാഹാരം സമര്‍ത്ഥിക്കുന്നത്. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ ഖാദര്‍ ആമുഖപ്രഭാഷണം നടത്തി. ഷിബു ടി.ജോസഫ് പുസ്‌ക പരിചയം നിര്‍വഹിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ്...

Post

ഇംഗ്ലീഷ് റെസിഡൻഷ്യൽ ക്യാമ്പ് നടത്തി

ഇടുക്കി :ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ഇടുക്കിയിലെ രാമക്കൽമേട്ടിൽ മൂന്ന് ദിവസത്തെ ഇംഗ്ലീഷ് റെസിഡൻഷ്യൽ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗങ്ങളിലെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടന്ന ക്യാമ്പിൽ 38 പേർ പങ്കെടുത്തു.ക്യാമ്പിന് പി.ടി.എ പ്രസിഡന്റ് ടി എൻ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ സിദ്ദീഖുലക്ബർ,സി ടി റാഷിദ് , പി കെ സഹീർ, എം.കെ സുബൈദ ക്യാമ്പിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആറു മെന്റർമാർ ക്യാമ്പിൽ സജീവമായിരുന്നു.

Post

സംസ്ഥാന ഗണിതശാസ്ത്രമേളയിൽ മിന്നും ജയം

സംസ്ഥാന ഗണിതശാസ്ത്രമേളയിൽ വിവിധയിനങ്ങളിൽ എ ഗ്രേഡ് നേടിയവർ (വി അദീബ് റഷ്ദാൻ, പി പി നർമദ്, കെ പി കീർത്തന ) എല്ലാവരും കെ. എച്ച്. എം. എച്ച്. എസ് എസ് ലെ വിദ്യാർത്ഥികൾ