Category: പ്രാദേശികം

Post

ആക്റ്റ് നാടക മേളയ്ക്ക് നാളെ തുടക്കം

തിരൂർ:തിരൂരിന്റെ കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ സംഘടിപ്പിക്കുന്ന പതിനേഴാമത് ആക്റ്റ് നാടകമേള 2024 നവംബർ 1 1 മുതൽ 18 വരെ തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടക്കും. അകാലത്തിൽ നിര്യാതനായ ആക്റ്റ് സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന ജനാർദ്ദനൻ പേരാമ്പ്രയുടെ നാമധേയത്തിലാണ് ഈ വർഷത്തെ വേദി. തിരൂർ നഗരസഭയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടകമേളയുടെ ഔപചാരികമായ ഉദ്ഘാടനം നവംബർ 11തിങ്കളാഴ്ച വൈകിട്ട് 6.30ന് ബഹുമാനപ്പെട്ട തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ നിർവ്വഹിക്കും. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി...

Post
‘ഫ്യൂച്ചർ’ പരിശീലന പരിപാടി

‘ഫ്യൂച്ചർ’ പരിശീലന പരിപാടി

കല്പകഞ്ചേരി : കൽപകഞ്ചേരി ബാഫഖി ബി എഡ്കോ ളേജിൽ ജെ സി ഐ പുത്തനത്താണി ചാപ്റ്റർ അധ്യാപക വിദ്യാർത്ഥികൾക്ക് വേണ്ടി ഫ്യൂച്ചർ എന്ന പേരിൽ ശാക്തീകരണ പരിശീലനം സംഘടിപ്പിച്ചു. വളവന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സൈനുദ്ധീൻ വാഫി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് സി .കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. സുബാഷ് നായർ, ജലീൽവൈരങ്കോട് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ജെ സി ഐ സെക്രട്ടറി, റസാക്ക്...

Post
സിപി കുഞ്ഞിമൂസ അന്തരിച്ചു

സിപി കുഞ്ഞിമൂസ അന്തരിച്ചു

താനൂർ: പഴയകാല ബ്രിട്ടാനിയ ഡിസ്ട്രിബ്യൂട്ടറും താനൂർ സ്വദേശിയുമായ സിപി കുഞ്ഞിമൂസ അന്തരിച്ചു . തിരൂർ താരിഫ് ബസാറിലെ ക്രിംബിസ് ബേക്കറി ഉടമയായിരുന്നു.വീട്: താനൂർ ബ്ലോക്ക് ഓഫീസിനു സമീപം കബറടക്കം നാളെ കാലത്ത് 9 മണിക്ക്

Post
ആലത്തിയൂർ സ്കൂളിൽ വൈ.ഐ.പി ക്ലബ്ബ് രൂപീകരിച്ചു

ആലത്തിയൂർ സ്കൂളിൽ വൈ.ഐ.പി ക്ലബ്ബ് രൂപീകരിച്ചു

ആലത്തിയൂർ സ്കൂളിൽ വൈ.ഐ.പി ക്ലബ്ബ് രൂപീക കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കെ-ഡിസ്ക്, സമഗ്ര ശിക്ഷാ കേരളവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന YIP-ശാസ്ത്രപഥം പരിപാടിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനും നിലവാരമുയർത്തുന്നതിനുമായി യൂണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവർത്തനം ആണ് YIP ക്ലബ്. വൈ ഐ പി ക്ലബ്ബ് മലപ്പുറം ജില്ലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ ഒന്നാണ് ആലത്തിയൂർ കെ.എച്ച്. എം. എച്ച് എസ്. YIP ക്ലബ്ബിന്റെ ഉത്ഘാടനം പി ടി എ പ്രസിഡന്റ്‌ എൻ അബ്ദുൽ ഗഫൂർ നിർവഹിച്ചു. പ്രധാനാധ്യാപിക എം...

Post
പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി മലപ്പുറം പ്രസ്‌ക്ലബ്ബ് ഏര്‍പ്പെടുത്തിയ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്‌കാര’ത്തിന് അപേക്ഷ ക്ഷണിച്ചു. കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31വരെ മലയാളം ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വികസനോന്‍മുഖ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിനു പരിഗണിക്കുക.25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.റിപ്പോര്‍ട്ടിന്റെ മൂന്ന് പകര്‍പ്പും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം ഡിസംബര്‍...

Post
താനൂർ വില്ലേജും തിരൂർ തഹസിദാർ ഓഫീസും ശരിയായ രീതിയിൽ ബോർഡ് സ്ഥാപിക്കണം

താനൂർ വില്ലേജും തിരൂർ തഹസിദാർ ഓഫീസും ശരിയായ രീതിയിൽ ബോർഡ് സ്ഥാപിക്കണം

തിരുർ താലൂക്കിൽ നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കയ്യേറുന്നതിന് വ്യാജമായി പലരേഖകളും സാമ്പത്തികം കൈപ്പറ്റി അവസരം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത് നിരവതി ഏക്കർ ഭൂമിയാണ് തിരൂർ താലൂക്കിൽ സർക്കാർ പൊതു സ്വത്ത് നഷ്ടപ്പെട്ടു പോയത് താനൂരിൽ നഷ്ടപ്പെട്ടത് സർക്കാർ പുറംപോക്ക് ഭൂമി മാത്രമല്ല സർക്കാർ സ്ഥാപനങ്ങളായ താനൂർ ഗവ: ആശുപത്രിയുടെ 2 ഏക്കർ 13 സെൻ്റ് ഭൂമി താനൂർ റെജിസ്റ്റർ ഓഫീസിൻ്റെ 49 സെൻ്റ് ഭൂമി താനൂർ ഗവ: ആശുപത്രിക്ക് തൊട്ട് നിൽക്കുന്ന എൽ.പി.സ്ക്കൂളിൻ്റെ 25...

Post
തിരൂർ സിറ്റി ഹോസ്പിറ്റൽറൂബി ജൂബിലി ‘ സംഘാടക സമിതി രൂപികരിച്ചു.

തിരൂർ സിറ്റി ഹോസ്പിറ്റൽറൂബി ജൂബിലി ‘ സംഘാടക സമിതി രൂപികരിച്ചു.

തിരൂർ:ആതുര ശുശ്രൂഷ രംഗത്ത് കഴിഞ്ഞ 40 വർഷമായി തിരൂർ നഗര ഹൃദയത്തിൽ പ്രവർത്തിക്കുന്ന തിരൂർ സിറ്റി ഹോസ്പിറ്റൽ റൂബി ജൂബിലി ആഘോഷിക്കുന്നു.1984 ഡിസംബർ 8ന് ആരംഭിച്ച ആശുപത്രിയുടെ നാല്പതാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാൻ വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.പരിപാടിയുടെ ഭാഗമായി പുരസ്കാര വിതരണം, ,സുവനീർ പ്രകാശനം , ആദരിക്കൽ, മെഡിക്കൽ ക്യാമ്പുകൾ , ,എന്നിവ നടക്കും പരിപാടിയുടെ വിജയത്തിനായിമന്ത്രി വി അബ്ദുറഹ്മാൻ ,എം പി അബ്ദുസ്സമദ് സമദാനി .എംപി ,കുറുക്കോളി മൊയ്തീൻ എംഎൽഎ, നഗരസഭ ചെയർപേഴ്സൺഎ പി...

Post
വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡന്റ് പി.ടി.വീരാന്‍ ഹാജി അന്തരിച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡന്റ് പി.ടി.വീരാന്‍ ഹാജി അന്തരിച്ചു

അരീക്കോട്: പിടിവി ഗ്രൂപ്പ് ചെയര്‍മാനും മൈത്ര മസ്ജിദുല്‍ ഫാറൂഖ് മുതവല്ലിയുമായ മൈത്ര പുഴക്കല്‍തൊടി പി.ടി.വീരാന്‍ ഹാജി (71) അന്തരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ പ്രസിഡന്റും സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ മുന്‍ മേഖലാ പ്രസിഡന്റും പ്രമുഖ അടയ്ക്കാ വ്യാപാരിയും ആയിരുന്നു. പരേതനായ അഹമ്മദ്കുട്ടിയുടെ മകനാണ്. ഭാര്യ : ആയിഷ കോഴിശ്ശേരി (വടക്കുംമുറി). മക്കള്‍ : അഷ്‌റഫ് (പിടിവി ട്രഡേഴ്‌സ് നാഗ്പൂര്‍), അക്ബര്‍ (മൈത്ര പിടിവി സ്റ്റോര്‍), ലത്തീഫ്, യാക്കൂബ്, ഹനീഫ, ഫാത്തിമ, സുലൈഖ. മരുമക്കള്‍ :...

Post
പ്രാദേശിക ചരിത്ര പഠന ക്ലാസ്

പ്രാദേശിക ചരിത്ര പഠന ക്ലാസ്

തിരൂർ: താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭൂമി ചരിത്ര നിർമ്മാണ സഭയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പ്രാദേശികചരിത്ര പഠന ക്ലാസ് എടുത്തു. താനൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബചേനാത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന താനൂർ ബ്ലോക്കിലെ പഞ്ചായത്തുകളുടെയും ചരിത്ര നിമ്മാണ സമിതി പ്രസിഡണ്ടുമാരുടെയും യോഗത്തിൽ ഡോ. മഞ്ഞജുഷ ആർ. വർമ്മ ആണ് [മലയാള സർവ്വകലാശാല ചരിത്രവിഭാഗം ഹെഡ് ] പഠന ക്ലാസ്സെടുത്തത്. ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ട് VK ജലീൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വഹീദ,കൽപ്പകഞ്ചേരി നജ്മ ,...

Post
‘എഴുത്തുകൂട്ടം’ ജില്ലാ സമ്മേളനം നാളെ

‘എഴുത്തുകൂട്ടം’ ജില്ലാ സമ്മേളനം നാളെ

തൃശൂർ: എഴുത്തുകാരുടെ ഏറ്റവും വലിയ സ്വതന്ത്ര സംഘടന ‘എഴുത്തുകൂട്ടം ദി കമ്യൂൺ ഓഫ് ലെറ്റേഴ്‌സ്’ന്റെ ജില്ലാസമ്മേളനം നാളെ 12.30 മുതൽ 5 മണിവരെ തൃശ്ശൂരിലെ ദയാ ഹോസ്പിറ്റലിൽ വച്ച് നടക്കും. ഡോക്ടർ അബ്ദുൾ അസീസ്, സംഘടനയുടെ രക്ഷാധികാരിയാവും. സമ്മേളനവും കലാപരിപാടികളും പുസ്തക പ്രകാശനങ്ങളും കവിയരങ്ങും ആണ് പ്രധാന പരിപാടികൾ. എഴുതുക, എഴുതിയതിനെ പ്രോത്സാഹിപ്പിക്കുക, എഴുതിയത് പ്രസിദ്ധീകരിക്കുക തുടങ്ങിയചെറിയ ലക്ഷ്യങ്ങളിൽനിന്നും തുടങ്ങി,വിശ്വപൗരനിൽനിന്നും വിശ്വസാഹിത്യം ഉണ്ടാകുമെന്ന വിശാലലക്ഷ്യത്തിലേയ്ക്കുള്ള യാത്രയിലാണ് എഴുത്തുകൂട്ടം. കലാകൗമുദിയുടെ, ‘കഥ’ മാസികയുടെ, ‘കഥക്കൂട്ടം’ എന്ന കൂട്ടായ്മയാണ്;പിന്നീട്, ‘എഴുത്തുകൂട്ട’മായി...